Thursday 30 June 2016

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിലെ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലൈ എട്ട് മുതല്‍ അപേക്ഷ സമര്‍പ്പിക്കാം.


ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷിച്ചിട്ടും ഇതുവരേയും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്കും ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം. ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്‍സി വിവരങ്ങള്‍ ജൂലൈ എട്ടിന് രാവിലെ പത്ത് മണിക്ക് അഡ്മിഷന്‍ വെബ്‌സൈറ്റായ www.hscap.kerala.gov.in - ല്‍ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി റിന്യൂവല്‍ ഫോം നേരത്തേ അപേക്ഷ സമര്‍പ്പിച്ച സ്‌കൂളില്‍ സമര്‍പ്പിക്കണം.

ഇതുവരെയും അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. മുഖ്യഘട്ടത്തില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് പ്രിന്റൗട്ട് സ്‌കൂളില്‍ വെരിഫിക്കേഷന് സമര്‍പ്പിക്കാത്തവര്‍ ഈ പ്രിന്റൗട്ടില്‍ പുതിയ ഓപ്ഷനുകള്‍ എഴുതിച്ചേര്‍ത്ത് ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള അപേക്ഷ ജൂലൈ എട്ട് മുതല്‍ ജൂലൈ 11 ന് വൈകിട്ട് അഞ്ച് മണി വരെ സമര്‍പ്പിക്കാമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.

No comments:

Post a Comment