Saturday 4 June 2016

പരിസ്ഥിതി ക്വിസ്

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളുകളില്‍ നടത്താവുന്ന ക്വിസ്  ചോദ്യാവലി പവര്‍ പോയിന്റ്‌ രൂപത്തില്‍  ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ....
തയ്യാറാക്കിയത്: സാജല്‍ കക്കോടി  8089720887
അയച്ചുതന്നത് സഫീ‍ർ ചുങ്കത്തറ





വനവിശേഷങ്ങള്‍

1. ലാറ്റിന്‍ഭാഷയിലെ Forestis എന്ന പദത്തില്‍നിന്നുമാണ് Forest എന്ന വാക്ക് മധ്യകാല ഇംഗ്ലിഷിലേക്ക് എത്തുന്നത്.
2.  Forestis ന് പുറമെയുള്ളത് (Outside) എന്നാണര്‍ഥം.
3. ഇംഗ്ലണ്ടിലെ നോര്‍മന്‍ ഭരണാധികാരികളുടെ കാലത്താണ് ഈ പദം പ്രചാരത്തിലാകുന്നത്.
4. ഭൂമിയുടെ ഉപരിതലത്തിന്‍റെ 9.4% വും കരവിസ്തൃതിയുടെ 30% വും വനമാണ്.
5. കൃഷി ആരംഭിച്ച കാലത്ത് ഭൂമിയില്‍ കരയുടെ പകുതിഭാഗവും വനമായിരുന്നു. ഇന്നത് 4 ബില്യന്‍ ഹെക്റ്ററായി കുറഞ്ഞിരിക്കുന്നു (Forest Resource Assessment 2010).
6. വന നശീകരണത്തില്‍ കാട്ടുതീ പ്രമുഖ പങ്കുവഹിക്കുന്നു. 1982-83 ല്‍ ഇന്തോനേഷ്യയിലെ കാളിമണ്ടനിലെ 36 ലക്ഷം ഹെക്റ്റര്‍ വനമാണ് കത്തിച്ചാമ്പലായത്.



ഓര്‍മിക്കാന്‍

1. വനഭൂമി ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം- മധ്യപ്രദേശ് (77,700 ച.കി.മീ)
2. ഭൂവിസ്തൃതിയുടെ ശതമാനത്തില്‍ വനം കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം – മിസോറാം (90.68%)
3. വനവിസ്തൃതി കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം- ആന്‍ഡമാന്‍ നിക്കോബാര്‍ (81.5%)
4. കണ്ടല്‍ വനങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം- പശ്ചിമ ബംഗാള്‍
5. വനവിസ്തൃതി ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ സംസ്ഥാനം- പഞ്ചാബ് (1,664)
6. ഇന്ത്യയിലെ ഏറ്റവും വലിയ ടൈഗര്‍ റിസര്‍വ്- നാഗാര്‍ജുന സാഗര്‍ ടൈഗര്‍ റിസര്‍വ് (ആന്ധ്രപ്രദേശ്)
7. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്- നീലഗിരി ബയോസ്ഫിയര്‍ റിസര്‍വ്
8. ലോകത്ത് വനമേഖല ഏറ്റവും കൂടുതലുള്ള രാജ്യം – റഷ്യന്‍ ഫെഡറേഷന്‍ (809 മില്യന്‍ ഹെക്റ്റര്‍)
9. 289 ജിഗാടണ്‍ കാര്‍ബണാണ് ലോകത്തിലെ വനങ്ങള്‍ ദ്രവ്യപിണ്ഡമായി (Biomas) സംഭരിച്ചുവച്ചിരിക്കുന്നത്.
മരത്തിന്‍റെ മഹിമ
നമ്മുടെ പൂര്‍വികര്‍ പ്രാചീനകാലത്തുതന്നെ വൃക്ഷങ്ങളുടെ പ്രാധാന്യം മനസിലാക്കിയിരുന്നു. വൃക്ഷായുര്‍വേദത്തിലെ വരികള്‍ ഇതിനു നല്ല ഉദാഹരണമാണ്.
പത്തു കിണറിനു സമം ഒരു കുളം
പത്തു കുളത്തിനു സമം ഒരു ജലാശയം
പത്തു ജലാശയത്തിനു സമം ഒരു പുത്രന്‍
പത്തു പുത്രന്മാര്‍ക്കു സമം ഒരു വൃക്ഷം
എന്നാണ് വൃക്ഷായുര്‍വേദകാരന്‍ പറയുന്നത്. കൂടാതെ വൃക്ഷങ്ങള്‍ നടേണ്ട കാലവും രീതിയും പരിചരണവുമെല്ലാം ഇതില്‍ വിശദമായി പറയുന്നുണ്ട്.
ആധുനിക ശാസ്ത്രവും ഇതു ശരിവയ്ക്കുന്നു. ഒരു മരത്തിന്‍റെ തണല്‍ അഞ്ച് എയര്‍കണ്ടീഷണര്‍ തുടര്‍ച്ചയായി 20 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴുണ്ടാകുന്നത്ര തണുപ്പ് തരുന്നുവെന്ന് പുതിയ ഗവേഷണം വെളിപ്പെടുത്തുകയുണ്ടായി. ചുട്ടുപൊള്ളുന്ന നട്ടുച്ചയില്‍ മരത്തണലില്‍ അഞ്ചു ഡിഗ്രി വരെ ചൂടു കുറവായിരിക്കും.
ആയിരം പേര്‍ക്ക് ശ്വസിക്കാനുള്ള ശുദ്ധവായു ലഭിക്കുന്നതിന് രണ്ട് ഹെക്റ്റര്‍ വനമെങ്കിലും വേണമെന്നാണ് ആധുനിക ശാസ്ത്രം പറയുന്നത്. 25 മരങ്ങള്‍ ഒരു വര്‍ഷം കൊണ്ട് ഒരു ടണ്‍ കാര്‍ബണ്‍ഡൈ ഓക്സൈഡിനെ വലിച്ചെടുക്കുന്നുണ്ട്.


പരിസ്ഥിതി ദിനം  ( ക്വിസ്സ് ഭാഗം 1)

  • ലോക പരിസ്ഥിതി ദിനം?
ജൂണ്‍ 5
  • 2015 ലോക പരിസ്ഥിതി ദിന മുദ്രവാക്യം?
"700 കോടി സ്വപ്നങ്ങൾ ,ഒരു ഗ്രഹം ,ഉപഭോഗം കരുതലോടെ"
ഭൗമദിനമായി ആചരിക്കുന്നത്?
ഏപ്രിൽ 22
  • ലോകത്തിലെ ഏറ്റവും വലിയ മഴക്കാട്?
ആമസോണ്കാടുകൾ
  • ഊർജ സംരക്ഷണത്തിന് ഏറ്റവും സഹായകമായ വിളക്ക്?
എൽ.. ഡി വിളക്ക്
  • ആദ്യമായിപരിസ്ഥിതിദിനംആചരിച്ച  വർഷം ?
1973
  • കേരളത്തിൽ ഏറ്റവുംകൂടുതൽകണ്ടൽവനങ്ങളുള്ളജില്ല?
കണ്ണൂർ
  • മരം മുറിക്കുന്നതിന് എതിരെയുള്ള സമരത്തിൻ ഭാഗമായി  ഒരു കാലിഫോർണിയൻ റെഡ് വുഡ്   മരത്തിൽ 2 വർഷത്തിലേറെ കാലം താമസിച്ച  അമേരിക്കൻ  യുവതി ?
ജൂലിയ ബട്ടർഫ്ളൈ  ഹിൽ
  • വേപ്പെണ്ണയുടെ വിദേശ പെറെന്റിനെതിരെ   പൊരുതി ജയിച്ച പരിസ്ഥിതി പ്രവർത്തക  ?
വന്ദന ശിവ
  • ഡി .ഡി . റ്റി യും മറ്റ് കീടനാശിനികളും  ജീവലോകത്തുണ്ടാക്കുന്ന  വിപത്തുക്കളെപ്പറ്റി  ലോകത്തിന് മനസിലാക്കികൊടുത്ത  റേച്ചൽ കാർസൻൻറെ  പ്രശസ്ത പുസ്തകം 
സയലെന്റ്റ് സ്പ്രിംഗ്  ( silent  spring  )
  • കേന്ദ്ര സർക്കാർ വന്യജീവി സംരക്ഷണത്തിനുള്ള അവാർഡ് ഏർപെടുത്തിയത്  ആരുടെ പേരിലാണ്  ?
അമ്രുതാദേവി   ബൈഷ്നോയി
  • ഓസോണ്പാളിക്ക്  വിള്ളൽ വരുത്തുന്ന ക്ളോറോ ഫ്ളൂറോ  കാർബണ്  പുറത്തുവിടുന്ന പദാർഥങ്ങൾക്ക്  കാർബണ്ടാക്സ് ആദ്യമായ് ഏർപെടുത്തിയ രാജ്യം ?
ഫിൻലൻഡ്
  • "ചിപ്കോ " പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ?
സുന്ദർലാൽ ബഹുഗുണ
  • UNEP ന്റെപൂർണരൂപം?

United Nations Environment Programമ്
  • WWF ന്റെപുർണരൂപം?
World Wildlife Fund
  • WWF (World  Wide  Fund  for  nature  ) ന്റെ ചിഹ്നം ?
ഭീമൻ പാണ്ട

പരിസ്ഥിതി ക്വിസ് (ഭാഗം 2)
1.ഡോ.സലിം അലി സാങ്ച്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?.

2.പ്രൊജക്ട് ടൈഗര്‍ ആരംഭിച്ചത് എന്ന്?.


3.ഇന്ത്യയിലെ ആദ്യത്തെ നാഷണല്‍ പാര്‍ക്ക്?.


4.ഇന്ത്യയിലെ ആദ്യ ജല മ്യൂസിയം?.


5. ഇന്തിരാ ഗാന്ധി നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?.


6. വെള്ളപ്പൊന്ന് എന്നറിയപ്പെടുന്നത്?.


7. ഭൂമിയിലെ ആകെ ജലത്തില്‍ ശുദ്ധ ജലത്തിന്റെ ശതമാനം എത്ര?.


8. ഇന്ത്യയില്‍ പക്ഷികള്‍ക്കു വേണ്ടി നിര്‍മ്മിച്ച ആദ്യ ആശുപത്രി?.


9.കേരളത്തില്‍ കണ്ടല്‍ വനങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ല?.


10. സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം?.ഉത്തരങ്ങള്‍


1. ഗോവ
2. 1973 ഏപ്രില്‍ 1

3. കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് (ഉത്തരാര്‍ഖണ്ഡ്)
4. കോഴിക്കോട്
5. തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്കടുത്തുള്ള അണ്ണാമലൈ കുന്നുകളില്‍
6. പ്ലാറ്റിനം
7. 3 ശതമാനം
8. ദ ചാരിറ്റി ബേര്‍ഡ്‌സ് ഹോസ്പിറ്റല്‍ (ന്യ ഡല്‍ഹി)

9. കണ്ണൂര്‍
10. 1980



പരിസ്ഥിതി ക്വിസ് -HS
 
1. ഡൗൺ റ്റു എർത്ത് എന്ന പരിസ്ഥിതി മാസികയുടെ പത്രാധിപയായ മലയാളി വനിത?
2. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് പുനപരിശോധിക്കുവാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ തലവൻ?
3. ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രത്തിന്റെ മാതാവ്?
4. പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
5. സ്ട്രോബിലാന്തസ് കുന്തിയാന ഏത് പൂവിന്റെ ശാസ്ത്രീയ നാമമാണ്?
6. ജൈവ കൃഷിയുടെ ഉപജ്ഞാതാവ് ആര്?
7. ലോക പരിസര ദിനം എന്ന്?
8. കേന്ദ്ര മണ്ണ് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
9. ചെന്തുരുണി മരത്തിന്റെ ശാസ്ത്രീയ നാമം?
10. ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിറ്റി റിസർവ്?
11. നീലക്കുറിഞ്ഞിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
12. സൈലന്റ് വാലി ദേശീയ ഉദ്യാനം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി?
13. പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച വർഷം?
14. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള വന്യജീവി സങ്കേതം?
15. വനവിഭവങ്ങൾ സമാഹരിച്ച് വിപണനം ചെയ്യുന്നതിനുള്ള സംരംഭം?
16. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം?
17. വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി?
18. ഭൂമിയുടെ വൃക്ക എന്നറിയപ്പെടുന്നത് എന്ത്?
19. പൂക്കോട് തടാകം ഏത് ജില്ലയിലാണ്?
20. ലോക പരിസ്ഥിതി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച റേച്ചൽ കാഴ്‌സന്റെ പുസ്തകം?


ഉത്തരങ്ങൾ

 
1. സുനിത നാരായണൻ
2. കസ്തൂരി രംഗൻ
3. മേധാ പട്കർ
4. 1986
5. നീലക്കുറിഞ്ഞി
6. മസനോവ ഫുക്കുവോക്ക
7. ഒക്ടോബർ 7
8. പാറാട്ടുകോണം (Tvm )
9. ഗ്ലൂസ്ട്രാ ട്രാവൻകൂറിക്ക
10. കടലുണ്ടി - വള്ളിക്കുന്ന്
11.2006
12. രാജീവ് ഗാന്ധി
13. 2012
14. ആറളം വന്യജീവി സങ്കേതം
15. വനശ്രീ
16. കൊൽക്കത്ത
17. നൂറുമേനി
18. തണ്ണീർത്തടങ്ങൾ
19. വയനാട്
20. നിശബ്ദ വസന്തം (silent spring)


 പരിസ്ഥിതി ക്വിസ്  - UP
 
1. ധവള വിപ്ലവത്തിന്റെ പിതാവ്?
2. കേരളത്തിന്റെ ജൈവ ജില്ല?
3. വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല?
4. കൊല്ലം ജില്ലയിലെ ഏക വന്യ ജീവി സങ്കേതം?
5. ദേശീയ കർഷക ദിനമായി ആചരിക്കുന്നത് ആരുടെ ജൻമദിനം?
6. കേരള ജൈവ കൃഷിയുടെ ബ്രാൻഡ് അംബാസിഡർ?
7. കേരളത്തിലെ ദേശീയ ഉദ്യാനങ്ങളുടെ എണ്ണം?
8. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?
9. അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് സെന്റർ ഏത് ജില്ലയിലാണ്?
10. കേരളത്തിലെ മഴനിഴൽ പ്രദേശം?
11. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം?
12. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല?
13. ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക്?
14.2012 ൽ UNESCO യുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ പർവ്വത നിരകൾ?
15.സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വനം വകുപ്പും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന വനവൽക്കരണ പരിപാടി?
16. കാഷ്യ ഫിസ്റ്റുല ഏത് പൂവിന്റെ ശാസ്ത്രീയ നാമം?
17. കേരളത്തിലെ പക്ഷികൾ ആരുടെ പുസ്തകമാണ്?
18. പൊക്കുടൻ പ്രശസ്തനായത് ഏത് ചെടികളെ സംരക്ഷിച്ചാണ്?
19. മുത്തങ്ങ വന്യ ജീവി സങ്കേതം ഏത് ജില്ലയിൽ?
20. കേരളത്തിലെ ഏറ്റവും വലിയ എർത്ത് ഡാം (മണ്ണ് കൊണ്ട് നിർമിച്ച)?


ഉത്തരങ്ങൾ -up
 
1. വർഗീസ് കുര്യൻ
2. കാസർഗോഡ്
3. ഇടുക്കി
4. ശെന്തുരുണി
5. ചരൺ സിംഗ്
6.മഞ്ജു വാര്യർ
7. അഞ്ച്
8.മംഗള വനം
9. തിരുവനന്തപുരം
10. ചിന്നാർ
11. മണ്ണുത്തി (തൃശൂർ)
12. പാലക്കാട്
13. തെൻമല
14. പശ്ചിമഘട്ടം
15. എന്റെ മരം
16. കണിക്കൊന്ന
17. ഇന്ദുചൂഡൻ
18. കണ്ടൽച്ചെടി
19. വയനാട്
20. ബാണാസുര സാഗർ 

9 comments:

  1. വളരെ നന്നായിട്ടുണ്ട്. തയ്യാരാക്കിയവർക്ക് ഒരായിരം നന്ദി.

    ReplyDelete
  2. environment day kanikkan pattiya videos link plz

    ReplyDelete
  3. പരിസ്ഥിതി ക്വിസ് ഭാഗം 2ലെ ചോദ്യം നമ്പർ 10ന്റെ ഉത്തരം 1984 ആണ്.

    ReplyDelete
  4. വിജ്ഞാന പ്രഥം

    ReplyDelete
  5. 1974 muthal alae world environment day acharichathu.....oru dout aanu

    ReplyDelete
  6. ലലലശലലശശലലഒഞബടണചഎചഊൂപ

    ReplyDelete
  7. വളരെ നന്നായി

    ReplyDelete