Wednesday 6 July 2016

standard 7 Social Science Unit-2

കച്ചവടത്തിൽ നിന്ന് അധികാരത്തിലേക്ക്

  യൂറോപ്പില്‍ നിന്നും കടല്‍മാര്‍ഗ്ഗം ഇന്ത്യയിലും കിഴക്കന്‍ നാടുകളിലുമെത്തുക എന്ന യൂറോപ്യന്‍ രാജാക്കന്മാരുടെ സ്വപ്നത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനു വഴിതെളിച്ച പ്രധാനസംഭവം തുര്‍ക്കികളുടെ ആക്രമണമാണ്. 1453ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റന്റിനോപ്പിള്‍ പിടിച്ചടക്കിയതോടെ യൂറോപ്പിലേക്കുള്ള വ്യാപാരത്തിന്റെ വാതിലുകള്‍ അടഞ്ഞു. കടലിലൂടെയും കരയിലൂടെയും യൂറോപ്യന്‍ വിപണിയിലെത്തിക്കൊണ്ടിരുന്ന ഇന്ത്യയിലെ തെക്കന്‍ പ്രദേശത്തുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വരവു നിലച്ചത് അവിടത്തെ ജനങ്ങളുടെ ജീവിതത്തെ ബാധിച്ചു. കരയിലൂടെയല്ലാതെ കടലിലൂടെ യൂറോപ്പില്‍ നിന്നും ഇന്ത്യയിലെത്താനുള്ള ഒരു വഴി കണ്ടുപിടിക്കാന്‍ ഇതാണു പ്രേരണയായത്. സ്പെയിന്‍ , പോര്‍ച്ചുഗല്‍ ഫ്രാന്‍സ്, ഇംഗ്ലണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനുവേണ്ടി നാവികര്‍ക്ക് സഹായവും പ്രോത്സാഹനവും നല്കി. ഇതില്‍ ആദ്യം വിജയിച്ചത് സ്പെയിന്‍കാരും പോര്‍ട്ടുഗീസുകാരുമാണ്. 1492ല്‍ സ്പെയിനിന്റെ സഹായത്തോടെ ഇന്ത്യയിലെത്താന്‍ കടലിലിറങ്ങിയ നാവികനായ ക്രിസ്റ്റഫര്‍ കൊളംബസും സംഘവും അവസാനം എത്തിച്ചേര്‍ന്നത് വടക്കേ അമേരിക്കയുടെ കിഴക്കന്‍ തീരത്തുള്ള ദ്വീപിലായിരുന്നു. അതാണ് "ഇന്ത്യ" എന്ന് 1506-ല്‍ മരിക്കുന്നതുവരെ ക്രിസ്റ്റഫര്‍ കൊളംബസ് വിശ്വസിച്ചു. എന്നാല്‍ അമേരിഗോ വെസ്പൂച്ചിയാണ് യഥാര്‍ഥത്തില്‍ അമേരിക്ക പിന്നീട് കണ്ടുപിടിച്ചത്. 1498ല്‍ പോര്‍ട്ടുഗീസ് രാജാവായ ഇമ്മാനുവലിന്റെ സഹായത്തോടെ യാത്ര തിരിച്ച വാസ്കോഡഗാമയുടെ നേതൃത്വത്തിലുള്ള സംഘമാണ് കടലിലൂടെ ആഫ്രിക്കന്‍ മുനമ്പുചുറ്റി പിന്നീട് ഇന്ത്യയുടെ തെക്കുഭാഗത്തുള്ള മലബാറിലെ കോഴിക്കോട്ട് എത്തിയത്. ഈ സാഹസിക യാത്രയ്ക്ക് 317 ദിവസം എടുത്തു. ഈ സംഭവം ലോകചരിത്രത്തിലെ പുതിയ അധ്യായമായി മാറി. പടിഞ്ഞാറിനെ കിഴക്കുമായി ബന്ധിപ്പിക്കുന്ന കടല്‍പ്പാതയുടെ കണ്ടുപിടിത്തമാണ് പിന്നീട് ലോകത്തു നടന്ന എല്ലാ പ്രധാന ചരിത്രസംഭവങ്ങള്‍ക്കും കാരണമായി മാറിയത്.


പരസ്പരം യുദ്ധം ചെയ്തിരുന്ന മലബാറിലെ രാജാക്കന്മാരോട് പക്ഷംചേര്‍ന്നും കച്ചവടത്തിന് ഉടമ്പടികള്‍ ഉണ്ടാക്കിയും വലിയ കോട്ടകളും പണ്ടകശാലകളും കെട്ടിയും പട്ടാളത്തെ സംഘടിപ്പിച്ചും അവര്‍ മലബാറിനെ ചൊല്‍പ്പടിയില്‍ നിര്‍ത്തി. വാളും പരിചയും അമ്പും വില്ലും കുന്തവുമെല്ലാം ആയുധമാക്കി യുദ്ധം ചെയ്തിരുന്ന മലബാറിലെ രാജാക്കന്മാര്‍ക്ക് വലിയ പീരങ്കികളുടെയും തോക്കുകളുടെയും ആധുനിക രീതികള്‍ അഭ്യസിച്ചിട്ടുള്ള പോര്‍ട്ടുഗീസ് പട്ടാളം പേടിസ്വപ്നമായി മാറി. വ്യാപാരശാലകളുടെ സംരക്ഷണത്തിന് പോര്‍ട്ടുഗീസുകാര്‍ കൊച്ചിയില്‍ ഒരു വലിയ കോട്ട കെട്ടി. അതിന് അവരുടെ രാജാവിന്റെ ബഹുമാനാര്‍ഥം ഫോര്‍ട്ട് മാനുവല്‍ എന്നു നാമകരണം ചെയ്തു. 1503 സെപ്റ്റംബര്‍ 27ന് തറക്കല്ലിട്ട ഈ കോട്ടയാണ് ഇന്ത്യയില്‍ യൂറോപ്യന്മാര്‍ നിര്‍മ്മിച്ച ആദ്യകോട്ട. പിന്നീട് അവര്‍ കണ്ണൂരിലെ സെന്‍റ് ആന്‍ജലോ കോട്ട ഉള്‍പ്പെടെ മലബാറിന്റെ പലഭാഗത്തും കോട്ടകള്‍ പണിതു. കാലാകാലങ്ങളായി മലബാറില്‍ കച്ചവടത്തിലേര്‍പ്പെട്ടിരുന്ന അറബികളെ പിന്തള്ളി ആ രംഗം കൈയടക്കിയ പോര്‍ട്ടുഗീസുകാര്‍ കടലിന്റെ ആധിപത്യവും പിടിച്ചെടുത്തു. അവരെ എതിര്‍ത്ത മലബാറിലെ നാവികപ്പടയുടെ മേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ ഉള്‍പ്പെടെയുള്ളവരെ പോര്‍ട്ടുഗീസുകാര്‍ വധിച്ചു. മലബാറില്‍ വേരുറച്ച പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയുടെ ഗോവ ഉള്‍പ്പെടെയുള്ള മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങി. എന്നാല്‍ നൂറുവര്‍ഷം കൊണ്ടു പോര്‍ട്ടുഗീസുകാരുടെ നടപടികളും ഭരണവും മലബാറിലെ ജനങ്ങള്‍ക്കു മടുത്തു. അഴിമതിയും മതത്തില്‍ അവര്‍ പിന്തുടര്‍ന്ന നയവുമാണ് ജനങ്ങള്‍ അവര്‍ക്കെതിരെ തിരിയാന്‍ പ്രധാന ഹേതുവായത്. ഈ സാഹചര്യത്തിലാണ് നെതര്‍ലന്‍ഡില്‍ നിന്ന് ഡച്ച് സംഘം മലബാറില്‍ കാലുകുത്തുന്നത്. 

കറുത്തപ്പൊന്ന്
Piper nigrum - Köhler–s Medizinal-Pflanzen-107.jpg
കുരുമുളക് 




 കറുത്ത പൊന്ന് എന്നു വിശേഷിപ്പിക്കാറുള്ള കുരുമുളക്‌ സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. (ശാസ്ത്രീയനാമം: Piper nigrum).ഇത് ലോകത്തിലെ ഏറ്റവും പഴക്കവും സുപ്രസിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്. തെക്കേ ഇന്ത്യയിലെ വനങ്ങളിൽ നിന്നാണ് കുരുമുളക് വള്ളി ചെടി ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.  

      കേരളത്തിന്റെ ഭാവി തന്നെ മാറ്റി മറിച്ചത് ഈ കുരുമുളകാണ്‌. ഇംഗ്ലീഷിൽ Black pepper എന്ന പേരുണ്ടായത് സംസ്കൃതത്തിലെ‍ പിപ്പലിയിൽ നിന്നുമാണ്.  ഗ്രീക്ക് ഭാഷയിൽ പെപ്പറിയും, ലാറ്റിൻ ഭാഷയിൽ പിപർ എന്നും, ജർമൻ ഭാഷയിൽ ഫെഫ്ഫര് എന്ന പേരിലും അറിയപ്പെടുന്നു‍, തീരെ അപ്രധാനമായ ഒരു ഭൂവിഭാഗമായ കേരളത്തെത്തേടി അതിപ്രാചീനമായ കാലത്ത്‌ തന്നെ യവനരും റോമാക്കാരും തേടി എത്തിയതും പിന്നീട്‌ അവർ വന്ന വഴിതേടി യൂറോപ്പിലെ നിരവധിരാജ്യക്കാരും കേരളത്തിലെത്തിയതും കേരളത്തിൽ എന്നു തന്നെയല്ല ഇന്ത്യ മൊത്തം അടക്കിഭരിച്ചതും, കുരുമുളകിന്റെ യഥാർത്ഥ ഉറവിടം മലബാർ തീരം ആണെന്നുള്ള അറിവ് പാശ്ചാത്യർക്ക് മാർക്കോ പോളോ എന്ന സഞ്ചാരിയുടെ ഓർമ്മക്കുറിപ്പുകളിൽ നിന്നും ലഭിച്ചത് മൂലമായിരുന്നു. ഇന്ന് കുരുമുളക്‌ ഉപയോഗിച്ച്‌ സ്പ്രേ വരെ ഉണ്ടാക്കുന്നു.

ഭൂമധ്യരേഖക്കടുത്തുള്ള ഉഷ്ണരാജ്യങ്ങളിലാണ്‌ കുരുമുളക്‌ വളരുന്നത്‌. വള്ളിച്ചെടിപോലെ പടർന്നു കയറുന്ന ഇനമാണ്‌ ഇതിൽ പ്രധാനം. പച്ചക്കുരുമുളക്‌ കുലകളിലായി ഉണ്ടാകുകയും അത്‌ ഉണക്കി കറുത്ത കുരുമുളകും തൊലി കളഞ്ഞ്‌ വെള്ളക്കുരുമുളകും ഉണ്ടാക്കുന്നു. ഔഷധഗുണമേറെയുള്ള കുരുമുളക്‌ മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും വയറുസംബന്ധമായ വിവിധ അസുഖങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നുണ്ട്‌.

 
പോർച്ചുഗീസുകാർ ഈ കേരളത്തിൽ വരുന്ന AD 1498 കാലത്ത് ഇവിടുത്തെ അവസ്ഥകൾ.

വാസ്കോ ഡ ഗാമ

സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ‍ സഞ്ചാരിയാണ് വാസ്കോ ഡ ഗാമ 1498-ൽ.   ഇന്ത്യയിലേക്ക് ആഫ്രിക്കൻ വൻകര ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാർഗ്ഗം കണ്ടെത്തിയത് ഈ പോർച്ചുഗീസ് നാവികനാണ്. കോഴിക്കോടിനടുത്തുള്ള കാപ്പാട് ആണ് ഇദ്ദേഹം ആദ്യം എത്തിയത്.  ദീർഘകാലം യൂറോപ്യന്മാർക്ക് അപ്രാപ്യമായിരുന്നു ഇന്ത്യ.‍ 1488-ൽ ബർത്തലോമിയോ ഡയസ് എന്ന കപ്പിത്താൻ ഗുഡ് ഹോപ്പ് മുനമ്പ് കണ്ടെത്തിയ ശേഷം 1498-ൽ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം വഴി ആദ്യമായി എത്തിയത് ഗാമയാണ്. അദ്ദേഹത്തെ മാനുവൽ ഒന്നാമൻ രാജാവ് കൊൻഡേസ് ഡ വിദിഗ്വിര (count of vidiguira)  എന്ന പദവി നൽകി ആദരിച്ചു. രാജകീയ രക്തത്തിൽ പിറക്കാത്ത ആദ്യത്തെ പ്രഭു കുടുംബം അദ്ദേഹത്തിന്റേതായിത്തിർന്നു. 

കേരളത്തിൽ: 
വാസ്കോ ഡ ഗാമ കോഴിക്കോട്ടെത്തിയ തീയ്യതിയെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ്‌ ഉള്ളത്. 1498 മേയ് 17 നാണെന്നും അതല്ല 1498 ഓഗസ്റ്റ് 26 നാണെന്നും അതു രണ്ടുമല്ല 1498 മേയ് 18 നാണെന്ൻ ഹാമിൽട്ടണും ജൂലൈ 18നാണെന്ന് ഫെറിയ ഡിസൂസയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ കപ്പൽ മാർഗ്ഗം എത്തിച്ചേർന്ന ആദ്യത്തെ യൂറോപ്പുകാരായിത്തീർന്നു ഗാമയും സംഘവും. ഒരു വർഷവും അഞ്ചുമാസവും അവർക്ക് വേണ്ടി വന്നു. കോഴിക്കോട് എന്ന് തെറ്റിദ്ധരിച്ച അവർ കാപ്പാടിനടുത്തായി നങ്കൂരമിട്ടപ്പോൾ വൻ ജനക്കൂട്ടം കരയിൽ തടിച്ചുകൂടി. മുൻ‍കാല പരിചയം വച്ച് ജനങ്ങൾ എന്തിനുള്ള പുറപ്പാടാണ് എന്ന ഭയന്ന ഗാമ ഒരു അറബി അടിമയെയും മുന്നാം കപ്പൽ കപ്പിത്താൻ നിക്കോളാവ് കോയ്‍ല്ഹോവിനെയും കരയിലേയ്ക്ക് ചെറു തോണിയിൽ കയറ്റി വിട്ടു. അദ്ദേഹത്തിന്റെ സംഘത്തിലുണ്ടായിരുന്ന ഒരാളുടേ രേഖകൾ അന്നത്തെ സംഭവം വ്യക്തമായി വിവരിക്കുന്നുണ്ട്. എന്നാൽ സാമൂതിരി അന്ന് പൊന്നാനിയിലായിരുന്നു. ദൂതൻ മൂലം വിവരമറിഞ്ഞ അദ്ദേഹം അവർക്ക് വേണ്ട ഏർപ്പാടുകൾ നല്കാൻ ഉത്തരവിട്ട ശേഷം പൊന്നാനിയിൽ നിന്ന് പുറപ്പെട്ടു വന്നു. പിന്നീട് ഗാമയും കൂട്ടരും രാജാവീന്റെ നിർദ്ദേശപ്രകാരം പന്താലായിനിക്കൊല്ലത്തിനു സമീപം നങ്കൂരമിട്ടു. മേയ് 28 നു ഗാമ അകമ്പടിക്കാർക്കൊപ്പം സാമൂതിരിയെ സന്ദർശിക്കാൻ പുറപ്പെട്ടു. പോകുന്ന വഴിക്ക് കണ്ട ഹിന്ദു ക്ഷേത്രത്തിൽ ക്രിസ്ത്യൻ പള്ളിയാണെന്നു കരുതി അവർ പ്രാർത്ഥനയും നടത്തി.

സാമൂതിരിയുമായുള്ള കൂടിക്കാഴ്ച

സാമൂതിരിയുമായുള്ള കൂടിക്കാഴ്ച പ്രതീക്ഷീച്ചത്ര വിജയകരമായിരുന്നില്ല. ഗാമ സ്വർണ്ണവും വെള്ളിയും കാഴ്ചയായി കൊടുക്കാതെ വസ്ത്രങ്ങളും ചില പാത്രങ്ങളും കുറച്ച് പഞ്ചസാരയും മറ്റുമാണ്‌ കൊടുത്തത്. ഗാമ കൊടുത്ത കാഴ്ചവസ്തുക്കൾ സാമൂതിരി സ്വീകരിച്ചെങ്കിലും ഈജിപ്തിന്റെയും പേർഷ്യയുടേയും കച്ചവട താല്പര്യങ്ങൾ സം‍രക്ഷിക്കാൻ നിയുക്തരായ മൂറുകൾ സാമൂതിരിയുടേയും ഗാമയുടേയും സൗഹൃദത്തെ തുരങ്കം വച്ചു. സാമൂതിരി മൂറുകളേ ധിക്കരിക്കാൻ പ്രാപ്തനുമായിരുന്നില്ല. എന്നാൽ കരയിൽ ഒരു പാണ്ടികശാല പണിയാൻ രാജാവ് അവർക്ക് അനുവാദം നൽകിയിരുന്നു. എന്നാൽ പിന്നീട് മൂറുകളുടെ ഉപദേശപ്രകാരം ഗാമയുടെ ചരക്കുകൾ കണ്ടുകെട്ടാൻ കൊട്ടാരത്തിലെ സർവ്വധികാര്യക്കാരൻ തീരുമാനിച്ചു. ആപത്തു മനസ്സിലാക്കിയ ഗാമ അവിടെ നിന്ന് കണ്ണൂരിലേയ്ക്ക് നീങ്ങി, കോലത്തിരിയുമായി സൗഹൃദത്തിലായി. പിന്നീട് അദ്ദേഹം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. കോലത്തിരിയുമായി വ്യാപാര ബന്ധത്തിൽ ഏർപ്പെട്ട ഗാമ 1498 ഒക്ടോബർ 5 നു സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു പോയി.

 

പിന്നീടുള്ള ദൌത്യങ്ങൾ

1500 മാർച്ച 9 ന്‌ പോർത്തുഗൽ രാജാവ് പത്ത് കപ്പലുകളും രണ്ടു കാരവല്ലുകളും 1500 നാവികരുമുൾപ്പടെയുള്ള ഒരു സംഘത്തെ പെഡ്രോ അൽവാരസ് കബ്രാളിന്റെ നേതൃത്വത്തിൽ ഇന്ത്യയിലേക്ക് അയച്ചു. ഒരു കപ്പലിൽ ബർത്തലോമിയോ ഡയസും വിശുദ്ധ ഫ്രാൻസീസ് സേവ്യറുമുണ്ടായിരുന്നു. എന്നാൽ ആദ്യം സാമൂതിരി അനുകൂലമായി പ്രവർത്തിച്ചെങ്കിലും മൂറുകളുടെ ഉപദ്രവം കൂടുതലായിരുന്നു. അവർ കൊച്ചിയിലേയ്ക്ക് നീങ്ങുകയും രാജാവിന്റെ നിർലോഭ സഹായം ലഭിക്കുകയും ചെയ്തു. അവർ കൊച്ചിയിൽ പണ്ടികശാല പണിത് ക്രയ വിക്രയം ആരംഭിച്ചു. ഇതേ വർഷം തന്നെ ജോൺ ൻഡിനിയുവ എന്ന കപ്പിത്താന്റെ നേതൃത്വത്തിൽ കൂടുതൽ കപ്പലുകൾ മാനുവൽ രാജാവ് ഇന്ത്യയിലേയ്ക്കയച്ചു. ഇവരെല്ലാം മൂറുകളുമായി ഇടയുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്തു. ഇതൊക്കെയാണേങ്കിലും കൊച്ചിയിൽ നിന്നു മാത്രമേ അവർക്ക് വേണ്ട ചരക്കുകൾ ലഭിച്ചിരുന്നുള്ളൂ. എന്നാൽ ഒരു സമാധാനപരമായ വ്യാപാരം വിദൂരമായിരുന്നു.

ഗാമയുടെ രണ്ടാം ദൗത്യം

പ്രശ്നങ്ങൾ പരിഹരിക്കുവാനായി മാനുവൽ ഒന്നാമന്റെ നിർദ്ദേശപ്രകാരം 1502 ജനുവരി 10-ന്‌ രണ്ടാം ദൌത്യവുമായി ഗാമ വീണ്ടും ഇന്ത്യയിലെയ്ക്ക് പുറപ്പെട്ടു. ഗാമയെ പേർഷ്യ, അറേബ്യ, ഇന്ത്യ എന്നീ സമുദ്രങ്ങളുടെ അഡ്മിറലായി നിയമിച്ചിരുന്നു. ഇത്തവണ സായുധസേനാ ബലം കൂടുതൽ ആയിരുന്നു സംഘത്തിൽ.നാവികവ്യൂഹത്തിൽ 15 കപ്പലുകളും എണ്ണൂറു സൈനികരുമുണ്ടായിരുന്നു. ഗാമയുടെ മരുമകൻ എസ്തെവായോ, അമ്മാവൻ വിൻസെൻറ് സൊദ്രേ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു  കബ്രാൾ ഇത്രയും കാലം കൊണ്ട് കേരളത്തിൽ തുടങ്ങി വച്ച പോർത്തുഗീസ് സ്ഥാപനങ്ങളുടെ സം‍രക്ഷണം ആയിരുന്നു അവരുടെ പ്രധാന ലക്ഷ്യം. വരുന്ന വഴിക്ക് കിഴക്കൻ ആഫ്രിക്കയിൽ ഖിൽവായിലെ ഷേയ്ക്കിനെ സന്ദർശിച്ച് കപ്പപ്പണം സമാഹരിച്ചു. ഇത്തവണത്തെ വരവ് അതിക്രൂരമായാണ് ഗാമ നിർവ്വഹിച്ചത്. കോഴിക്കോടിനടുത്ത് നിരവധി കപ്പലുകൾ കൊള്ളയടിച്ചു, പലതും നശിപ്പിച്ചു. കണ്ണൂരിലെത്തി കോലത്തിരിയുമായി വ്യാപാരക്കരാറിലേർപ്പെട്ടു. ചരക്കുകൾ കയറ്റി തിരിച്ചു പോകുന്ന വഴിക്ക് മൂറുകൾ വൻ കപ്പൽ വ്യൂഹവുമായി ആക്രമിച്ചെങ്കിലും ഗാമയുടെ സാമർത്ഥ്യം മൂലം വിജയം പോർട്ടുഗീസുകാർക്കായിരുന്നു. പല കപ്പലുകളും നശിപ്പിക്കുകയും കൊച്ചിയിലേയ്ക്ക് കൊണ്ടുവരുകയും ചെയ്തു. പട്ടാളക്കാരെ കൊച്ചിയിൽ ഇറക്കി ഗാമ വീണ്ടും പോർട്ടുഗലിലേയ്ക്ക് തിരിച്ചു പോയി. പോകുന്നവഴിക്ക് മക്കയിലേയ്ക്ക് തീർത്ഥാടനത്തിനു പോയിക്കൊണ്ടിരുന്ന മേറി എന്ന കപ്പൽ മുക്കി അതിലെ യാത്രക്കരെ കൊല്ലുകയും ചെയ്തു. ചരിത്രാതീതകാലം മുതൽ അഭംഗുരമായി തുടർന്ന ഇന്ത്യൻ സമുദ്രവ്യാപാരത്തിന്‌ ആദ്യാമായ് കളങ്കം ചാർത്തിയ സംഭവം അതായിരുന്നു. അതോടെ ഇന്ത്യയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല് പിറന്നു.
വൈസ്റേയി എന്ന നിലയിൽ ഗാമയുടെ രണ്ടാം വരവ് അത്യന്തം വിജയകരമായിരുന്നു. 29 എണ്ണമുള്ള കപ്പൽ വ്യൂഹം അദ്ദേഹം നശിപ്പിക്കുകയും ഒട്ടനവധി നാടുവാഴികളുമായി സന്ധിയിൽ ഏർപ്പെട്ട് വ്യാപാരം മെച്ചപ്പെടുത്തി. ഒരു ദശലക്ഷം സ്വർണ്ണം മതിപ്പുള്ള ചരക്കുകൾ കൊണ്ടുവരികയും ചെയ്തു.
മാനുവൽ രാജാവ് ഇത്തവണയും ബഹുമതികൾ കൊണ്ട് അദ്ദേഹത്തെ ആദരിച്ചു. ഇത്തവണ സിനെസിനു പകരം വിദിഗ്വിരയും ഫ്രാദേസ് വില്ലയും അദ്ദേഹത്തിന് നൽകപ്പെട്ടു. 1519 ൽ അദ്ദേഹത്തിന് കോണ്ടേസ് ഡി വിദിഗ്വിര എന്ന സ്ഥാനം നൽകി ആദരിച്ചു. അന്നു മുതൽ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പേരിനും മുന്നിൽ ഡോം (പ്രഭു, Lord) എന്ന സംജ്ഞ ചേർക്കപ്പെടുകയും രാജകീയ രക്തമില്ലാത്ത അദ്യത്തെ പ്രഭു കുടുംബമായി മാറുകയും ചെയ്തു.

മൂന്നാം ദൗത്യം

1503 ൽ ഡോൺ ഫ്രാൻസിസ്കോ ഡ അൽബുക്ക്വർക്ക് പോർട്ടുഗീസുകാരുടെ അടുത്ത കപ്പൽ വ്യൂഹവുമായി ഇന്ത്യയിൽ എത്തി. കൊച്ചിയിലും കൊടുങ്ങല്ലൂരിലും കോട്ടകൾ കെട്ടുകയും പള്ളിപ്പുറം എന്ന സ്ഥലത്ത് കാവൽ നിലയം സ്ഥാപിക്കുകയും ചെയ്ത അവർ കടലിന്റെ അവകാശം സ്വന്തമാക്കി ഏതാണ്ട് മറ്റെല്ലാ കപ്പലുകൾക്കും പാസ് ഏർപ്പെടുത്തുകയും ചെയ്തു. ഗോവയിൽ പോർട്ടുഗീസ് ആധിപത്യം സ്ഥാപിച്ചത് അൽബുക്ക്വർക്ക് ആണ്.  പിന്നീട് 1504 ൽ സോറസ് ഡ മെനസിസ് എന്ന പുതിയ വൈസ്രോയി ആയി എത്തി. എന്നാൽ അദ്ദേഹം സാമൂതിരിയുടെ തടവുകാരായി കോഴിക്കോട്ട് താമസിപ്പിച്ചിരുന്ന പോർട്ടുഗീസുകാരെ മോചിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് വന്ന വൈസ്രേയി ഫ്രാൻസിസ്കോ ഡ അൽമേഡ കണ്ണൂരിൽ സെന്റ് ആഞ്ജലോ കോട്ട പണിയിച്ചു. എന്നാൽ ഇക്കാലത്തെ മെനസിസ് ഒരു വൈസ്രേയി എന്ന നിലയിൽ പരാജയമായിരുന്നു. തൽഫലമായി നാടുവാഴികൾ ഇടഞ്ഞു തുടങ്ങി. ഈ സമയത്താണ് മാനുവൽ രാജാവ് ഗാമയെ മൂന്നാമതും ഇന്ത്യയിലേക്കയക്കുന്നത്.

സ്മാരകങ്ങൾ

  • വാസ്കോ ഡ ഗാമ കേരളത്തിൽ കപ്പലിറങ്ങിയതിന്റെ ഓർമ്മക്കായി കോഴിക്കോട് ജില്ലയിലെ കാപ്പാട് കടപ്പുറത്ത് ഒരു സ്മാരകം സ്ഥിതി ചെയ്യുന്നു .ആ സ്തൂപത്തിൽ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു "വാസ്കോ ഡാ ഗമ 1498-ൽ ഇവിടെ കപ്പലിറങ്ങി ".
 ഡച്ചുകാർ  
1604 നവംബര്‍ 11 ഡച്ചുകാരും ഒരു ഇന്ത്യന്‍ രാജാവുമായിആദ്യ ഉടമ്പടി ഒപ്പിടുന്നു
 
ഡച്ചുകപ്പലുകള്‍ ആദ്യം നങ്കൂരമടിച്ചത് മലബാറിന്റെ (കേരളത്തിന്റെ) തെക്കേ അറ്റത്തുള്ള കണ്ണൂര്‍ കടപ്പുറത്താണ്. ഈ പ്രദേശം കോലത്തുനാട് അഥവാ കോലത്തിരി രാജാവിന്റെ കീഴിലാണ്. പോര്‍ട്ടുഗീസ് കപ്പിത്താനായ വാസ്ഗോഡിഗാമയും സംഘവും മലബാറില്‍ (കേരളത്തില്‍) എത്തിയിട്ട് ഇപ്പോള്‍ നൂറ്റിയാറ് വര്‍ഷം കഴിഞ്ഞു. ഗാമ വരുമ്പോള്‍ വടക്ക് കോലത്തിരി രാജ്യവും അതിനടുത്ത് കോഴിക്കോട്ടെ സാമൂതിരി രാജ്യവും മധ്യഭാഗത്ത് കൊച്ചിയും തെക്കേ അറ്റം വേണാടും ആയിരുന്നു കേരളത്തിലെ വലിയ രാജ്യങ്ങള്‍ ‍. ഇതുകൂടാതെ, ധാരാളം ചെറുകിട രാജാക്കന്മാരും പ്രഭുക്കന്മാരുടെ നാടുകളും ഉണ്ടായിരുന്നു. വലിയ രാജ്യങ്ങള്‍ പരസ്പരം യുദ്ധം ചെയ്ത് അധികാരം വിസ്തൃതമാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മലബാര്‍ മുഴുവന്‍ പിടിച്ചടക്കി "കേരള ചക്രവര്‍ത്തി" ആകാന്‍ സാമൂതിരി ശ്രമംതുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒരു സാമൂതിരി (സാമൂതിരി എന്നത് തമ്പുരാന്റെ പൊതുപേരാണ്) അന്തരിച്ച് അടുത്ത ആള്‍ രാജാവ് ആകുമ്പോഴും ആ ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. സാമൂതിരി വടക്ക് കോലത്തുനാടിനെയും മധ്യഭാഗത്തുള്ള കൊച്ചിയേയും സൈനികബലം കൊണ്ടു നിയന്ത്രിച്ച് തെക്കുള്ള വേണാട് ( തിരുവിതാംകൂര്‍ ) പ്രദേശങ്ങള്‍ ആക്രമിച്ച് കേരള ചക്രവര്‍ത്തിയാകാന്‍ കാത്തിരിക്കുമ്പോഴാണ് പോര്‍ട്ടുഗീസുകാര്‍ എത്തിയത്. അവരിലൂടെ തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കാമെന്നു കരുതിയാണ് സാമൂതിരി അവരുമായി കരാറിലേര്‍പ്പെടാന്‍ തീരുമാനിച്ചത്. പക്ഷേ സാമൂതിരിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് പിന്നീട് പോര്‍ട്ടുഗീസുകാര്‍ കൊച്ചിയുമായി ഉടമ്പടി ഉണ്ടാക്കി. ക്രമേണ കൊച്ചിയുടെ ഭരണം തന്നെ പോര്‍ട്ടുഗീസുകാര്‍ നിയന്ത്രിക്കാന്‍ തുടങ്ങി. കൊച്ചിയില്‍ മാത്രമല്ല വടക്കേ അറ്റത്തുള്ള കോലത്തുനാട്ടില്‍ പോലും പോര്‍ട്ടുഗീസുകാര്‍ കോട്ട കെട്ടി വ്യാപാരം വിസ്തൃതമാക്കി.
പക്ഷേ, നൂറ്റിയാറു വര്‍ഷങ്ങള്‍ക്കുശേഷം ഡച്ചുകാര്‍ എത്തുമ്പോള്‍ കേരള ( മലബാര്‍ ) ത്തിലെ ജനങ്ങളും രാജാക്കന്മാരും പോര്‍ട്ടുഗീസുകാരെ വെറുത്തു തുടങ്ങിയിരുന്നു. കൊച്ചിയുടെ അധികാരം നിയന്ത്രിക്കുന്ന പോര്‍ട്ടുഗീസുകാര്‍ക്ക് എതിരെ കൊടുങ്ങല്ലൂരില്‍ സാമൂതിരി രാജാവ് യുദ്ധത്തിന് ഏര്‍പ്പെട്ടിരുന്ന സമയത്താണ് നെതര്‍ലണ്ടില്‍ നിന്നും എത്തിയ ഡച്ച് സംഘം കോലത്തിരിയുടെ കണ്ണൂരിലെത്തിയത്. ഡച്ചുകാരുടെ വരവ് കേരളത്തിലെ രാജാക്കന്മാരെയും അറബികള്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാരെയും സന്തോഷിപ്പിച്ചു. ഡച്ച് അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നങ്കൂരമടിച്ച ഡച്ചുകാരെ സഹായിക്കാന്‍ അറബി കച്ചവടക്കാരെത്തി. സാമൂതിരി രാജാവിനെ കാണുകയാണ് തങ്ങളുടെ അഭിലാഷമെന്ന് ഡച്ച് സംഘം അറിയിച്ചു. അധികം താമസിയാതെ സാമൂതിരി രാജാവിന്റെ പ്രതിനിധികളുമെത്തി. സാമൂതിരി പോര്‍ട്ടുഗീസുകാരുമായുള്ള യുദ്ധരംഗത്താണെന്നും, കൊടുങ്ങല്ലൂരില്‍വച്ച് അദ്ദേഹത്തെ കാണാന്‍ സൗകര്യം ചെയ്തു കൊടുക്കാമെന്നും അവര്‍ വാഗ്ദാനം ചെയ്തു. അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന് സന്തോഷമായി. ഇതിനിടയില്‍ കണ്ണൂര്‍ കടലില്‍ പോര്‍ട്ടുഗീസ് അക്രമത്തിനെതിരെ ഡച്ചുകാര്‍ തിരിച്ചടി തുടങ്ങി. രണ്ട് യൂറോപ്യന്‍ ശക്തികളുടെ യുദ്ധരംഗം കാണാന്‍ കോലത്തിരി രാജാവ് ഉള്‍പ്പെടെ ധാരാളം പേര്‍ കടല്‍പ്പുറത്ത് എത്തി. പോര്‍ട്ടുഗീസുകാരുടേതു പോലെയുള്ള മുന്തിയ ആയുധങ്ങളാണ് ഡച്ചുകാരുടെയും കൈയിലുള്ളതെന്ന് അവര്‍ക്ക് മനസ്സിലായി. കണ്ണൂര്‍ കടല്‍ പോര്‍ക്കളമാക്കരുതെന്ന കോലത്തിരി രാജാവിന്റെ അഭ്യര്‍ഥന മാനിച്ച് ഡച്ചുകാര്‍ വെടിനിര്‍ത്തി. സംഗതി പന്തികേടാണെന്ന് മനസ്സിലാക്കിയ പോര്‍ട്ടുഗീസുകാരും ഒടുവില്‍ പിന്തിരിഞ്ഞു. ഡച്ചുസംഘം സാമൂതിരിയെ കാണാനുള്ള യാത്ര തുടര്‍ന്നു. വഴിയില്‍ പോര്‍ട്ടുഗീസുകാര്‍ ആക്രമണവും ഡച്ചുകാര്‍ തിരിച്ചടിയും തുടരുന്നു.
അറബിക്കടലിലൂടെ നിങ്ങിയ ഡച്ച് സംഘം കൊടുങ്ങല്ലൂര്‍ കോട്ടയും തുറമുഖവും സ്ഥിതിചെയ്യുന്ന ചേറ്റുവാ ദ്വീപിലെത്തി. അവിടെയാണ് സാമൂതിരി രാജാവ് ക്യാമ്പ് ചെയ്യുന്നത്.
ചുങ്കം ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ 1604 നവംബര്‍ 11ന് അഡ്മിറല്‍ വാന്‍ഡര്‍ ഹാഗന്‍ കടലില്‍ നിന്നും കരയ്ക്കെത്തി. തോക്കും വാളും ധരിച്ച ഇരുപത്തി അഞ്ചുപേര്‍ അഡ്മിറലിന് അകമ്പടി സേവിച്ചു. ആറു മലയാളികളെ ഉറപ്പിനായി ജാമ്യക്കാരായി ഡച്ച് കപ്പലുകളിലും സൂക്ഷിച്ചു. ഡച്ചുകാര്‍ സാമൂതിരി രാജാവിനെ കാണാന്‍ പോകുന്നതിന്റെ ആദരസൂചകമായി അവരുടെ കപ്പലുകളില്‍ നിന്നും വെടിശബ്ദം ഉയര്‍ന്നുകൊണ്ടിരുന്നു...
അടുത്ത ദിവസമാണ് ഡച്ച് സംഘം സാമൂതിരി രാജാവിന്റെ മുന്നില്‍ എത്തിയത്. സമ്മാനങ്ങള്‍ കൈമാറുമ്പോള്‍ ആചാരവെടി ശബ്ദം ഉയര്‍ന്നു. 1604 നവംബര്‍ 11ന് അഡ്മിറല്‍ വാന്‍ഡര്‍ ഹാഗനും സാമൂതിരി രാജാവും തമ്മില്‍ ഉടമ്പടി ഒപ്പുവച്ചു. സമനിലയില്‍ ഒരു ഇന്ത്യന്‍ രാജാവും ഡച്ചുകാരും തമ്മില്‍ ഒപ്പിടുന്ന ആദ്യത്തെ കരാര്‍ ആണിത്. പോര്‍ട്ടുഗീസുകാരെ മലയാളക്കരയില്‍ നിന്നു മാത്രമല്ല ഇന്ത്യയില്‍ നിന്നുതന്നെ പുറത്താക്കണമെന്നാണ് ഡച്ചുകാരോട് സാമൂതിരി ആവശ്യപ്പെട്ടത്.

ഫ്രഞ്ചുകാരുടെ സ്വപ്നം തകര്‍ത്ത്  ഇംഗ്ലീഷുകാര്‍ മുന്നേറുന്നു


കേരളത്തിലെ ഡച്ചുകാരുടെ സ്ഥിതി ഇപ്പോള്‍ പരുങ്ങലിലാണ്. കര്‍ണാടിക് പ്രദേശങ്ങളില്‍ ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്റെ പ്രതിഫലനങ്ങള്‍ വടക്കന്‍ കേരളത്തില്‍ പ്രതിഫലിക്കുന്നു. അവിടങ്ങളില്‍ നിന്നും കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും കിട്ടാന്‍ കമ്പനിയ്ക്ക് പ്രയാസം നേരിടുന്നുണ്ട്. ഫ്രഞ്ചുകാര്‍ കോലത്തിരിയും അവിടത്തെ മറ്റ് പ്രാദേശിക ഭരണാധികാരികളുമായി കൂടുതല്‍ കച്ചവടബന്ധം സ്ഥാപിച്ചുകഴിഞ്ഞു. മാത്രവുമല്ല ഫ്രഞ്ചുകാര്‍ ഇവിടങ്ങളിലെ ഭരണാധികാരികള്‍ക്ക് രഹസ്യമായി ആയുധവും നല്കുന്നുണ്ട്. ഇതിനിടയില്‍ ഫ്രഞ്ചുകാരെ പുറത്താക്കാന്‍ നീലേശ്വരം, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഭരണാധികാരികള്‍ ഇംഗ്ലീഷുകാരെ രഹസ്യമായി പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ആകെക്കൂടി ഡച്ചുകാരുടെ ശക്തിയ്ക്ക് ഇപ്പോള്‍ ഈ പ്രദേശങ്ങളില്‍ വലിയ പ്രസക്തി ഇല്ലാതായിരിക്കുന്നു. കൊച്ചിയുടേയും സ്ഥിതി മറിച്ചല്ല. മാവേലിക്കര കരാറോടുകൂടി കൊച്ചി ഉള്‍പ്പെടെയുള്ള ഡച്ചുകാരുടെ കൂടെ നിന്ന മറ്റ് രാജ്യങ്ങളെല്ലാം അവര്‍ക്ക് എതിരായി കഴിഞ്ഞു. അതേസമയം കൊച്ചിയുടെ ഭരണത്തില്‍ ഡച്ചുകാര്‍ക്കുള്ള സ്വാധീനം നിലനിന്നു. മാവേലിക്കര കരാര്‍ ഒപ്പിടുമ്പോള്‍ ഡച്ചുകാരുടെ കണക്കുകൂട്ടല്‍ മാര്‍ത്താണ്ഡവര്‍മ്മ, കീഴടക്കുന്ന രാജ്യങ്ങളില്‍ നിന്നെല്ലാം കുരുമുളക് കമ്പനിയ്ക്ക് കിട്ടുമെന്നും, കച്ചവടം ലക്ഷ്യമാക്കി മുന്നോട്ടുപോയാല്‍ മതിയെന്നുമായിരുന്നു. ഇതുപ്രകാരമാണ് കരാറില്‍ കുരുമുളക് മുഖ്യവിഷയമാക്കിയത്. എന്നാല്‍ അതിനുശേഷമുള്ള സംഭവങ്ങള്‍ കാണിക്കുന്നത് കരാര്‍ നടപ്പിലാക്കാന്‍ തിരുവിതാംകൂര്‍ ശ്രദ്ധിക്കുന്നില്ലെന്നാണ്. ഇതിനിടയിലാണ് തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചത് അദ്ദേഹത്തിന്റെ അനന്തരവന്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ രാജാവായതും. മാര്‍ത്താണ്ഡവര്‍മ്മയെപ്പോലെ ധീരനും ശക്തനുമായിരുന്നു കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ എന്ന് ഡച്ച് ഉദ്യോഗസ്ഥന്മാര്‍ നിരീക്ഷിച്ച് വിലയിരുത്തിയിട്ടുണ്ട്. അദ്ദേഹവും കൊച്ചിയുമായി നേരിട്ട് ബന്ധം സ്ഥാപിക്കാന്‍ പോകുന്നതിന്റെ ലക്ഷണങ്ങള്‍ ഡച്ചുകാരെ അലോസരപ്പെടുത്തി.
ഇന്ത്യയിലെ ഫ്രഞ്ചുകേന്ദ്രങ്ങളെ ഇംഗ്ലീഷുകാര്‍ പിടിച്ചെടുക്കുന്നത് ഫ്രാന്‍സ് ഭരണാധികാരികളെ ക്ഷുഭിതരാക്കി. ചന്ദ്രനഗര്‍ പിടിച്ചെടുത്ത വാര്‍ത്ത എത്തിയ ഉടന്‍ ഇന്ത്യയിലെ യുദ്ധകാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കൗണ്ട് - ഡി - ലാലിയുടെ നേതൃത്വത്തിലുള്ള നാവികപ്പടയെ ഫ്രഞ്ചുസര്‍ക്കാര്‍ ഇന്ത്യയിലേയ്ക്ക് അയച്ചു. അത് മൂന്നാം കര്‍ണാടിക് യുദ്ധത്തിനു വഴിതെളിച്ചു. തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ച 1758ല്‍ അങ്ങനെ മൂന്നാം കര്‍ണാടിക് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആദ്യവിജയം ലാലിക്ക് നേടാന്‍ കഴിഞ്ഞു. ഇംഗ്ലീഷുകാരുടെ സൈന്യം കൂടുതലും ബംഗാളിലായിരുന്നു. മലബാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇംഗ്ലീഷുകാര്‍ക്ക് ഭീതി സൃഷ്ടിച്ചുകൊണ്ടായിരുന്നു ഫ്രഞ്ചുകാരുടെ യുദ്ധപ്രകടനം നടന്നത്. എന്നാല്‍ വളരെ വേഗം ഇംഗ്ലീഷ് സൈന്യം ബംഗാളില്‍ നിന്നെത്തി ഫ്രഞ്ച് ആസ്ഥാനങ്ങളായ പുതുശ്ശേരി (പോണ്ടിച്ചേരി)യും കേരളത്തിലെ മാഹിയും പിടിച്ചെടുത്തു. 1763ല്‍ ഫ്രഞ്ചുകാര്‍ക്ക് തോല്‍വി സമ്മാനിച്ചുകൊണ്ടായിരുന്നു മൂന്നാം കര്‍ണാടിക് യുദ്ധം അവസാനിച്ചത്. ആ വര്‍ഷം തന്നെയായിരുന്നു സപ്തവത്സരയുദ്ധവും യൂറോപ്പിലവസാനിച്ചത്. യുദ്ധകരാറിനെ തുടര്‍ന്ന് പുതുശ്ശേരിയും മാഹിയുമെല്ലാം ഫ്രഞ്ചുകാര്‍ക്ക് തിരിച്ചുകിട്ടി. പക്ഷെ ഇന്ത്യയില്‍ ഒരു സാമ്രാജ്യം സ്ഥാപിക്കാനുള്ള അവരുടെ മോഹം പൊലിഞ്ഞുപോയി. സപ്തവത്സരയുദ്ധവും മൂന്നാം കര്‍ണാടിക് യുദ്ധവും നടക്കുന്നതിനിടയിലാണ് ഇംഗ്ലണ്ടിലെ രാജാവ് ജോര്‍ജ് രണ്ടാമന്റെ മരണം. അവിടെ ജോര്‍ജ് മൂന്നാമന്‍ രാജാവായി. 1760ല്‍ കൊച്ചിയില്‍ രാമവര്‍മ്മ അന്തരിച്ചതിനെത്തുടര്‍ന്ന് അവിടെ വീരകേരളവര്‍മ്മ രാജാവായി. അദ്ദേഹം തിരുവിതാംകൂറുമായി സൗഹൃദം ആഗ്രഹിച്ച രാജാവായിരുന്നു. സാമൂതിരി ഇടയ്ക്കിടയ്ക്ക് കൊച്ചിയെ ആക്രമിക്കുകയും, ചില പ്രദേശങ്ങള്‍ കൈയ്യടക്കിയിരിക്കുകയുമായിരുന്നു. കൊച്ചി പ്രധാനമന്ത്രി കോമി അച്ചന്‍ സംഭാഷണത്തിന് തിരുവിതാംകൂറിലെത്തി. സാമൂതിരി പിടിച്ചെടുത്ത സ്ഥലങ്ങള്‍ വീണ്ടെടുത്തു കൊടുക്കാമെന്ന് തിരുവിതാംകൂര്‍ ഏറ്റു. 1762ല്‍ കൊച്ചി രാജാവ് വീരകേരള വര്‍മ്മ തന്നെ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിനെ സന്ദര്‍ശിക്കാന്‍ തിരുവനന്തപുരത്ത് എത്തി. ഇതേത്തുടര്‍ന്ന് കൊച്ചിയും തിരുവിതാംകൂറും പുതിയ സന്ധി ഉണ്ടാക്കി. തിരുവിതാംകൂറിലെ പ്രഗല്‍ഭനായ ദിവാന്‍ അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ളയും, കൊച്ചിയിലെ പ്രധാനമന്ത്രി കോമി അച്ചനും ശുചീന്ദ്രം ക്ഷേത്രത്തിലെത്തി സത്യവാചകം ചൊല്ലി സന്ധി അംഗീകരിച്ചു. പിന്നീട് അയ്യപ്പന്‍പിള്ള മാര്‍ത്താണ്ഡപ്പിള്ളയുടേയും ഡിലനോയിയുടേയും നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സൈന്യം കൊച്ചിയിലെത്തി സാമൂതിരി പിടിച്ചെടുത്ത സ്ഥലങ്ങളില്‍ നിന്നും സൈന്യത്തെ തുരത്തി. അവസാനം സാമൂതിരി സന്ധിയ്ക്ക് അപേക്ഷിച്ചു. കൊച്ചിയുടെ പ്രദേശങ്ങള്‍ വിട്ടുകൊടുക്കാമെന്ന് സാമൂതിരി സമ്മതിച്ചു. ഉടമ്പടി പ്രകാരം ആലങ്ങാടും പറവൂരും തിരുവിതാംകൂറിന് ലഭിച്ചു. ഇത് തന്റെ അമ്മാവനായ മാര്‍ത്താണ്ഡവര്‍മ്മയുടെ നയം പിന്തുടര്‍ന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ രാജാവ് ശ്രീപത്മനാഭന് സമര്‍പ്പിച്ചു. യൂറോപ്പിലെ സപ്തവത്സരയുദ്ധവും തെക്കേ ഇന്ത്യയിലെ കര്‍ണാടിക് യുദ്ധവും അവസാനിച്ച വര്‍ഷമായ 1763ല്‍ പ്രതാപശാലിയായ കോഴിക്കോട് സാമൂതിരി തന്നെ തിരുവിതാംകൂറിലെത്തി കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയെ സന്ദര്‍ശിച്ച് സംഭാഷണം നടത്തി. യുദ്ധചെലവിനായി നഷ്ടപരിഹാരം നല്കാമെന്നും, കൊച്ചിയുമായി ശാശ്വതസമാധാനം സ്ഥാപിക്കാമെന്നും സാമൂതിരി സമ്മതിച്ചു. അങ്ങനെ കേരളത്തിലെ മൂന്നു പ്രബലശക്തികളായ തിരുവിതാംകൂറും, കൊച്ചിയും, സാമൂതിരിയും യൂറോപ്പ്യന്മാരുടെ വരവിനുശേഷം ഐക്യത്തിന്റെ കൊടിക്കീഴില്‍ അണിനിരന്നു. ഇതിന്റെ പിന്നിലെ രഹസ്യം മൈസൂറിലെ ഹൈദരാലി കേരളത്തില്‍ നടത്താന്‍ പോകുന്ന ആക്രമണങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണെന്ന കാര്യത്തില്‍ സംശയം ഇല്ല.
ബംഗാളില്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്താ കമ്പനിയുടെ റോബര്‍ട്ട് ക്ലൈവ് വിജയം കൊയ്യുന്നു. പ്ലാസി യുദ്ധത്തിലൂടെ കല്‍ക്കട്ടയ്ക്കു ചുറ്റുമുള്ള 24 പര്‍ഗാനകളിലെ സെമിന്ദാരി അവകാശം ലഭിച്ചതുകൊണ്ടൊന്നും അദ്ദേഹം തൃപ്തനായില്ല. ബംഗാള്‍ മാത്രമല്ല ഇന്ത്യയെ മൊത്തത്തില്‍ വെട്ടിപ്പിടിക്കാന്‍ ആര്‍ത്തിയോടെ ചതിയും തന്ത്രങ്ങളുമായി കഴിയുന്ന ക്ലൈവിനെ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അവിടത്തെ ഗവര്‍ണര്‍ ആക്കി. ബംഗാള്‍ ഗവര്‍ണര്‍ ക്ലൈവിന്റെ നീക്കത്തില്‍ നവാബ് മിര്‍ജാഫര്‍ അസന്തുഷ്ടി പ്രകടിപ്പിക്കാന്‍ തുടങ്ങി. അവര്‍ തമ്മില്‍ അകന്നു. ഇതേ തുടര്‍ന്ന് മിര്‍ജാഫറെ സിംഹാസനത്തില്‍ നിന്നും വലിച്ചിറക്കാനും, അദ്ദേഹത്തിന്റെ ജാമാതാവായ മിര്‍കാസിമിനെ നവാബ് ആക്കാനും തന്ത്രപൂര്‍വ്വം ക്ലൈവ് പ്രവര്‍ത്തിച്ചു. പുതിയ നവാബ് മിര്‍കാസിം ഇംഗ്ലീഷ് കമ്പനിയ്ക്ക് ബാദ്വാന്‍ , മിഡ്നാപ്പൂര്‍ , ചിറ്റഗോങ് പ്രദേശങ്ങള്‍ പാരിതോഷികമായി നല്കി. പക്ഷെ അധികം താമസിയാതെ ഇംഗ്ലീഷുകാരും മിര്‍കാസീമും തെറ്റി. അതോടെ മിര്‍ജാഫറെ തന്നെ വീണ്ടും നവാബാക്കി. ക്ഷുഭിതനായ മിര്‍കാസിം അയോധ്യ നവാബും മുഗള്‍ചക്രവര്‍ത്തിയുമായി സഖ്യം ഉണ്ടാക്കി ഇംഗ്ലീഷുകാരുമായി യുദ്ധത്തിനിറങ്ങി. ഇംഗ്ലീഷുകാരുടെ സൈന്യവും മിര്‍കാസിമിന്റെ സംയുക്ത സൈന്യവും 1674ല്‍ ബക്സറില്‍ വച്ച് ഏറ്റുമുട്ടി. വിജയം ഇംഗ്ലീഷുകാര്‍ക്കായിരുന്നു. പലായനം ചെയ്ത മിര്‍കാസിം പലേടത്തും അലഞ്ഞുതിരിഞ്ഞശേഷം ദില്ലിയ്ക്കടുത്തുവച്ച് അനാഥനായി മരണംവരിച്ചു. ബക്സര്‍ യുദ്ധത്തോടെ ഇന്ത്യയില്‍ ഒരു സാമ്രാജ്യം സ്ഥാപിക്കാമെന്ന വിശ്വാസം ഇംഗ്ലീഷുകാരില്‍ പൂവണിയാന്‍ തുടങ്ങി. മുഗള്‍ചക്രവര്‍ത്തിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയ ക്ലൈവ് ബംഗാള്‍ , ബീഹാര്‍ , ഒറീസ തുടങ്ങിയ സ്ഥലങ്ങളിലെ 'ദിവാനി'യായി. മുഗള്‍ചക്രവര്‍ത്തിയാണ് ഈ പദവി നല്കിയത്. ഇതുവഴി ഇവിടങ്ങളിലെ നികുതി പിരിയ്ക്കാനുള്ള അവകാശം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ലഭിച്ചു. നികുതിയുടെ ഒരുഭാഗം ചക്രവര്‍ത്തിക്ക് നല്കിയാല്‍ മതി. അങ്ങനെ കച്ചവടത്തിനെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയുടെ പ്രധാന സ്ഥലങ്ങളില്‍ നികുതി പിരിയ്ക്കാന്‍ കൂടി അവകാശം ലഭിക്കുന്ന കാഴ്ചയാണ് ചരിത്രത്തില്‍ ഉണ്ടായത്. ഇതോടെ ഇന്ത്യ മുഴുവന്‍ വിഴുങ്ങിത്തീര്‍ക്കാന്‍ അവര്‍ക്ക് മോഹം ഉണ്ടായത് സ്വാഭാവികം മാത്രം.

    ഇന്ത്യ അതിവേഗം ഇംഗ്ലീഷുകാരുടെ കൊടിക്കീഴില്‍ അമരുന്നുവെന്നും അതിനെ തടയണമെന്നും തെക്കേ ഇന്ത്യയില്‍ ആദ്യം മനസ്സിലാക്കിയ ആളാണ് മൈസൂറിലെ ഹൈദരാലി. അനഭ്യസ്തവിദ്യനും അക്ഷരശൂന്യനുമാണെങ്കിലും നിശ്ചയദാര്‍ഢ്യം, ധീരത, കുശാഗ്രബുദ്ധി എന്നിവകൊണ്ട് അനുഗ്രഹീതനായ ഹൈദരാലിയുടെ യുദ്ധസാമര്‍ഥ്യം യൂറോപ്പ്യന്‍ ശക്തികളെ അത്ഭുതപ്പെടുത്തി. മൈസൂറിലെ ഒഡയാര്‍ രാജവംശത്തിന്റെ കീഴിലുള്ള സൈന്യത്തില്‍ ' നായിക് 'പദവിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹൈദര്‍ പിന്നീട് ദിണ്ഡുക്കലിലെ ഫൗജേദാരായി. ഫ്രഞ്ച് സഹായത്തോടെ സൈന്യത്തെ പരിഷ്കരിക്കാനും, പുതിയ പടക്കോപ്പുകള്‍ നിര്‍മ്മിക്കാനും ഹൈദര്‍ ഉത്സാഹം കാട്ടി. മൈസൂറില്‍ ഉടലെടുത്ത സ്ഥിതിവിശേഷം മുതലെടുത്ത ഹൈദര്‍ പിന്നീട് അവിടത്തെ അധികാരം തന്നെ പിടിച്ചെടുത്തു. പേരിന് സിംഹാസനത്തില്‍ രാജാവ് ഉണ്ടായിരുന്നുവെങ്കിലും, അധികാരമെല്ലാം ഹൈദരാലിയ്ക്കായിരുന്നു. തന്റെ യുദ്ധതന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ അവസരം കിട്ടിയ ഹൈദര്‍ അയല്‍രാജ്യങ്ങള്‍ ഓരോന്നായി പിടിച്ചെടുത്തു തുടങ്ങി. 1763ല്‍ ബെദന്നൂര്‍ പിടിച്ചെടുത്തതോടെ ഹൈദരാലി കേരള ആക്രമണത്തിന് തുടക്കംകുറിച്ചു. ഇനി അങ്ങോട്ട് യൂറോപ്പ്യന്‍ശക്തികളേയും, രാജാക്കന്മാരേയും ഞെട്ടിവിറപ്പിച്ചുകൊണ്ട് ഹൈദരാലിയും അതിനുശേഷം അദ്ദേഹത്തിന്റെ മകന്‍ ടിപ്പു സുല്‍ത്താനും നടത്തുന്ന ആക്രമണങ്ങളും അതിനെ തടയാനുള്ള ശ്രമങ്ങളുമാണ് കേരളചരിത്രത്തെ ചലനാത്മകമാക്കുന്നത്.

കേരളം ഇംഗ്ലീഷ് ഭരണത്തില്‍


   ഡച്ചുകാരില്‍ നിന്നും കിട്ടിയ കൊച്ചി കോട്ടയില്‍ കൊടിനാട്ടി ആധിപത്യം സ്ഥാപിച്ചശേഷം ഇംഗ്ലീഷുകാര്‍ രാജകൊട്ടാരം ലക്ഷ്യമാക്കി നീങ്ങി. കൊട്ടാരത്തിനു മുകളില്‍ വെള്ളക്കൊടി ഉയര്‍ത്തി രാജകുടുംബം കീഴടങ്ങല്‍ പ്രഖ്യാപിച്ചു. ഇംഗ്ലീഷുകാര്‍ പിന്നെ കൊല്ലത്ത് എത്തി ഡച്ചുകാരുടെ വകയായിരുന്ന തങ്കശ്ശേരി കോട്ട പിടിച്ചെടുത്തു. ഇതോടെ മാഹി ഒഴികെ കേരളം മുഴുവന്‍ ഇംഗ്ലീഷുകാരുടെ അധീനതയിലായി. മലബാര്‍ നേരിട്ടും തിരുവിതാംകൂറും കൊച്ചിയും രാജാക്കന്മാരെ കൊണ്ട് ഭരിപ്പിക്കാനും തന്നെയാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തീരുമാനം. 1791ലെ ഒരു ഉടമ്പടി പ്രകാരം തന്നെ കൊച്ചി രാജാവ് ഇംഗ്ലീഷുകാരുടെ സാമന്തനാകുകയും കപ്പം കൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തിട്ടുള്ളതാണ്. ടിപ്പുവിന്റെ ആക്രമണത്തില്‍ നിന്നും സംരക്ഷണം കിട്ടിയതിന്റെ പേരില്‍ തിരുവിതാംകൂറും 1795ല്‍ ഒരു ഉടമ്പടിയിലൂടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേല്‍ക്കോയ്മ അംഗീകരിച്ചിരുന്നു. ഇതുവഴി ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള ഏത് ആക്രമണവും തടുക്കാനുള്ള ബാധ്യത ഇംഗ്ലീഷുകാര്‍ക്കായി.

ഡച്ചുകാര്‍ കൊച്ചിയില്‍ നിന്നും പോകുമ്പോള്‍ മൈസൂറിലെ ടിപ്പു സുല്‍ത്താന്‍ ഇംഗ്ലീഷുകാരുമായി അന്തിമസമരത്തിന് തയ്യാറെടുക്കുകയായിരുന്നു. ടിപ്പുവും ഇംഗ്ലീഷുകാരും തമ്മില്‍ മുമ്പ് ശ്രീരംഗപട്ടണം കരാര്‍ വഴി ലഭിച്ച "വയനാട്" ഒഴികെയുള്ള മലബാര്‍ പ്രദേശം മുഴുവന്‍ ഒറ്റജില്ലയാക്കി (ബ്രിട്ടീഷ് മലബാര്‍) ഇംഗ്ലീഷുകാര്‍ നേരിട്ടു ഭരിക്കുകയാണിപ്പോള്‍. കമ്പനിയുടെ മലബാറിലെ ഏക പ്രതിയോഗി കേരളവര്‍മ്മ പഴശ്ശിരാജയാണ്. ഇതിനിടയില്‍ പഴശ്ശിയും ഫ്രാന്‍സിലെ നെപ്പോളിയനുമായി ടിപ്പുസുല്‍ത്താന്‍ സഖ്യം ഉണ്ടാക്കുമോ എന്ന സംശയം ഇംഗ്ലീഷുകാര്‍ക്ക് ഉണ്ടായി. 1798ല്‍ ഇംഗ്ലീഷുകാര്‍, ടിപ്പുവുമായി യുദ്ധം തുടങ്ങി. അതാണ് നാലാം മൈസൂര്‍ യുദ്ധം. ആ വര്‍ഷമാണ് തിരുവിതാംകൂറിലെ ധര്‍മ്മരാജാവ് എന്നറിയപ്പെട്ടിരുന്ന രാമവര്‍മ്മ അന്തരിച്ചത്. അതോടെ അവിടെ പതിനാറു വയസ് മാത്രം പ്രായമുള്ള ബാലരാമവര്‍മ്മ (1798-1810) രാജാവായി. ദുര്‍ബലനായ ആ രാജാവിനെ ഒരുസംഘം ഉപജാപകസംഘം നിയന്ത്രിക്കാന്‍ തുടങ്ങിയതോടെ അവിടത്തെ രാഷ്ട്രീയരംഗം കാറും കോളും നിറഞ്ഞതാകുന്നു. 1799 മേയ് 4ന് നാലാം മൈസൂര്‍ യുദ്ധത്തില്‍ ശ്രീരംഗപട്ടണം നിലംപതിക്കുകയും ടിപ്പുസുല്‍ത്താന്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. പക്ഷേ ഇംഗ്ലീഷുകാര്‍ക്ക് പിന്നെയും മലബാറില്‍ സമാധാനം കിട്ടിയില്ല. തെറ്റായ നികുതി പിരിവിലും, വയനാട് ഭാഗിക്കാനുള്ള തീരുമാനത്തിലും പ്രതിഷേധിച്ചാണ് പഴശ്ശിരാജ ഇംഗ്ലീഷുകാര്‍ക്ക് എതിരെ 1800ല്‍ വീണ്ടും കലാപം തുടങ്ങിയത്. പഴശ്ശി കലാപം അതിവേഗം ജനകീയവിപ്ലവമായി. വയനാട് കേന്ദ്രീകരിച്ച് നടന്ന യുദ്ധത്തില്‍ അവിടത്തെ എല്ലാ വിഭാഗം ആളുകളും പങ്കെടുക്കുന്നു. ഇടച്ചേന കുങ്കന്‍ നായരും കുറിച്ചിയ നേതാവ് തലയ്ക്കല്‍ ചന്തുവും പഴശ്ശി സമരത്തിന്റെ പടനായകരാകുന്നു. പഴശ്ശിയെ നേരിടുന്നത് ഇംഗ്ലീഷുകാരുടെ അഭിമാന പ്രശ്നമായി മാറി. "ഇരുമ്പ് ഡ്യൂക്ക്" എന്നറിയപ്പെട്ടിരുന്ന ആര്‍തര്‍ വെല്ലസ്ലി (പില്‍ക്കാലത്ത് വെല്ലിങ്ടണ്‍ പ്രഭു എന്ന പേരില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി) നിയുക്തനാകുന്നു. പക്ഷേ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളും യുദ്ധതന്ത്രങ്ങളും തെറ്റുന്നു. 1805 നവംബര്‍ 30ന് പുല്‍പ്പള്ളിയിലെ മാവിലാംതോട്ടിന്‍കരയില്‍ വച്ച് തലശ്ശേരി സബ്കളക്ടര്‍ ടി.എച്ച്. ബേബറും സംഘവും പഴശ്ശിയെ നേരിടുന്നു. അദ്ദേഹം വെടിയേറ്റ് മരിച്ചു. അതല്ല വജ്രമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്തതാണെന്നും അഭിപ്രായം ഉണ്ട്. പഴശ്ശിയെ ബഹുമാനിച്ചിരുന്ന ബേബര്‍ സ്വന്തം പല്ലക്കിലാണ് മൃതദേഹം മാനന്തവാടിയില്‍ കൊണ്ടുവന്ന് നാട്ടാചാരപ്രകാരം സംസ്കരിച്ചത്. 1805ല്‍ ആണ് കൊച്ചിയിലെ ശക്തന്‍ തമ്പുരാന്‍ അന്തരിച്ചത്.

1805ല്‍ ഇംഗ്ലീഷുകാരും തിരുവിതാംകൂറും പുതിയ ഉടമ്പടി ഒപ്പുവച്ചു. ഇതുപ്രകാരം തിരുവിതാംകൂര്‍ പ്രതിവര്‍ഷം എട്ടുലക്ഷം രൂപ കമ്പനിക്ക് കപ്പം കൊടുക്കണമെന്ന വ്യവസ്ഥ ഉണ്ടായി. ഈ ഉടമ്പടി തിരുവിതാംകൂറിന്റെ രാഷ്ട്രീയാധികാരത്തെ നഷ്ടപ്പെടുത്തി. കേണല്‍ മെക്കാളെയായിരുന്നു തിരുവിതാംകൂര്‍ ഇംഗ്ലീഷ് റസിഡന്‍റ്. മെക്കാളെ പിന്നീട് കൊച്ചിയിലേയും റസിഡന്‍റായി. ക്രമേണ രണ്ടുസ്ഥലത്തെയും ആഭ്യന്തര കാര്യങ്ങളില്‍ റസിഡന്‍റ് ഇടപെടാന്‍ തുടങ്ങി

ഹോര്‍ത്തൂസ് മലബാറിക്കൂസ്
സസ്യശാസ്ത്രരംഗത്തെ മഹത് സംഭാവന


ഹോര്‍ത്തൂസ് മലബാറിക്കൂസ് - തിരുവനന്തപുരം അവിട്ടം തിരുനാള്‍ ഗ്രന്ഥശാല 
 ഡച്ചുകാര്‍ കേരളത്തിനെന്നല്ല ലോകത്തിന് നല്കിയ മഹത്തായ സംഭാവനയാണ്, ' ഹോര്‍ത്തൂസ് മലബാറിക്കൂസ് ' (മലബാറിലെ സസ്യസമ്പത്ത്) എന്ന ബൃഹത്തും മഹത്തുമായ ഗ്രന്ഥം. ഇന്നും അത്ഭുതത്തോടേയും, ജിജ്ഞാസയോടും കൂടി മാത്രമേ ഈ ഗ്രന്ഥത്തെ കാണാനാകൂ. 1678-നും 1703-നും ഇടയ്ക്ക് പന്ത്രണ്ട് വാല്യങ്ങളിലായി ആസ്റ്റര്‍ഡാമില്‍ നിന്നും പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലാണ് മലയാളലിപി ആദ്യമായി അച്ചടിയില്‍ പതിഞ്ഞതെന്ന് കരുതുന്നു. 780 സസ്യങ്ങളെക്കുറിച്ച് ലത്തിന്‍ ഭാഷയിലുള്ള വിവരണങ്ങളും 781 ചിത്രങ്ങളും ഉള്ള ഈ പുസ്തകത്തില്‍ പന്ത്രണ്ട് വാല്യങ്ങളിലായി മൊത്തം 1616 പേജുകളുണ്ടെന്ന് കണക്കാക്കുന്നു. മലയാളം, കൊങ്കിണി, പോര്‍ട്ടുഗീസ്, ഡച്ച് ഭാഷകളില്‍ ചെടികളുടെ പേര് നല്കിയിട്ടുണ്ട്. മലയാളം പേര് റോമന്‍ ലിപിയിലാണ് കൊടുത്തിരിക്കുന്നത്. ഫോളിയെ സൈസി (സാധാരണപേജിന്റെ ഇരട്ടി വലിപ്പം)ലുള്ള ഇതിലെ പേജുകളില്‍ ചിത്രങ്ങള്‍ വലുതാണ്. ' ഹോര്‍ത്തൂസ് മലബാറിക്കൂസ് ' ഇംഗ്ലീഷ്, മലയാളം എന്നിവ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ തര്‍ജമകളുണ്ട്.എന്നാല്‍ ആദ്യപതിപ്പിന്റെ ഏതാനും കോപ്പികളേ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളൂ. ഇതില്‍ ഒന്ന് തിരുവനന്തപുരം നഗരത്തിലെ കുര്യാത്തി വാര്‍ഡില്‍പ്പെട്ട 'അവിട്ടം തിരുനാള്‍ ഗ്രന്ഥശാല'യിലുണ്ട്. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അകാലത്തില്‍ മരിച്ചുപോയ രാജകുമാരന്റെ പേരാണ് ' അവിട്ടം തിരുനാള്‍ '. രാജഭരണകാലത്ത് ആ പേരില്‍ ആരംഭിച്ച ലൈബ്രറിക്ക് രാജകൊട്ടാരം ആണ് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' സംഭാവന ചെയ്തത്. ഇത് സംരക്ഷിയ്ക്കാന്‍ മലയാളത്തിലെ പ്രമുഖ പത്രമായ 'മാതൃഭൂമി' ലൈബ്രറിയ്ക്ക് സഹായം നല്കി. അച്ചടിയുടെ ആദ്യരൂപം ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം കാണാന്‍ ധാരാളം വിജ്ഞാനപ്രേമികള്‍ ഇന്നും ഈ ലൈബ്രറി സന്ദര്‍ശിക്കുന്നു.

ബോള്‍ഗാട്ടി പാലസ്
കൊച്ചിയില്‍ മനോഹരമായ കെട്ടിടങ്ങളും കൊട്ടാരങ്ങളും ഡച്ചുകാര്‍ നിര്‍മ്മിച്ചു. ഇതില്‍ പ്രധാനം ബോള്‍ഗാട്ടി പാലസും മട്ടാഞ്ചേരിയിലെ കൊട്ടാരവുമാണ്. 1557-ല്‍ പോര്‍ട്ടുഗീസുകാര്‍ ആണ് കൊച്ചി രാജാവിനുവേണ്ടി മട്ടാഞ്ചേരി കൊട്ടാരം പണിതത്. ഒരു നൂറ്റാണ്ടിനുശേഷം ഡച്ചുകാര്‍ അത് പുതുക്കിപ്പണിതു. പാലയന്നൂര്‍ ഭഗവതിക്ഷേത്രം മധ്യത്തില്‍ വരത്തക്കവിധം നാലുകെട്ട് മാതൃകയില്‍ ഈ കൊട്ടാരം പുനര്‍നിര്‍മ്മിച്ചതോടെ 'ഡച്ചുകൊട്ടാരം' എന്നറിയപ്പെടാന്‍ തുടങ്ങി.

മൂന്നുവശവും കായലുകള്‍ ഉള്ള 'മുളകുകാട്' ദ്വീപിലാണ് ഡച്ചുകാര്‍ മനോഹരമായ ബോള്‍ഗാട്ടി കൊട്ടാരം പണിതത്. 1744-ല്‍ കൊട്ടാരം പണിതു എങ്കിലും പിന്നീട് അതില്‍ മാറ്റം വരുത്തി. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പല പ്രമുഖരേയും ഈ കൊട്ടാരവളപ്പില്‍ സംസ്കരിച്ചിട്ടുണ്ട്. പോഞ്ഞിക്കര, രാമന്‍തുരുത്ത് എന്നീ തുരുത്തുകളിലും കായല്‍തീരത്തും കടലോരത്തും ഡച്ചുകാര്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ മനോഹരമായിരുന്നു. കാറ്റ് കടക്കുന്ന വിശാലമായ മുറികളും മുന്‍വശത്തെ പൂന്തോട്ടങ്ങളും ഈ കെട്ടിടങ്ങളുടെ പ്രത്യേകതയായിരുന്നു.
കൊച്ചിയിലെ ഡച്ച് ഗവര്‍ണര്‍മാരും കമാണ്ടര്‍മാരും എഴുതിയിട്ടുള്ള റിപ്പോര്‍ട്ടുകളും സ്മരണകളും കത്തുകളും അക്കാലത്തെ കേരളത്തിലെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ചരിത്രരചനകള്‍ക്ക് ഇവര്‍ നല്കിയിട്ടുള്ള സംഭാവന വലുതാണ്. പിന്‍ഗാമികളായി വരുന്നവര്‍ക്കുവേണ്ടി സത്യസന്ധമായ റിപ്പോര്‍ട്ടുകള്‍ എഴുതിവയ്ക്കുന്നത് ഡച്ചുകാരുടെ പ്രത്യേകതയായിരുന്നു.
ഇന്ത്യയില്‍ ആധുനിക പോസ്റ്റല്‍ സമ്പ്രദായം ആവിഷ്ക്കരിച്ചത് ഇംഗ്ലീഷുകാരാണെങ്കിലും തെക്കേ ഇന്ത്യയില്‍ കൊച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിമിതമായിട്ടെങ്കിലും ഇതിന് തുടക്കം കുറിച്ചത് ഡച്ചുകാരാണ്. കമ്പനി ഉദ്യോഗസ്ഥന്മാരും, രാജാക്കന്മാരും തമ്മില്‍ കത്തുകള്‍ എഴുതുന്നതിന് ശൈലിയും, മേല്‍വിലാസം കുറിക്കുന്നതിന് ഐക്യരൂപ്യവും ഉണ്ടാക്കിയത് ഡച്ചുകാര്‍ ആയിരുന്നു. കമ്പനിയുടെ ഉദ്യോഗസ്ഥന്മാര്‍ തമ്മിലുള്ള കത്തുകള്‍ കപ്പലുകളിലാണ് അയച്ചിരുന്നത്. മലാക്ക, ബറ്റേവിയ, കൊളംബോ, ആംസ്റ്റര്‍ഡാം, ഗുഡ്ഹോപ്പ് എന്നിവിടങ്ങളില്‍ നിന്നും കൊച്ചിയിലേയ്ക്കും ഇവിടെ നിന്നും അങ്ങോട്ടും കത്തുകള്‍ അയച്ചിരുന്നു. ഇതുകൂടാതെ തെക്കേ കേരളത്തിലെ ഡച്ച് അധീനമേഖലയിലും ഔദ്യോഗിക കത്തുകള്‍ അയച്ചിരുന്നു. തദ്ദേശീയ കത്തുകള്‍ ഒന്നോ രണ്ടോ ദിവസംകൊണ്ട് അതത് സ്ഥലങ്ങളില്‍ എത്തുമായിരുന്നു. എന്നാല്‍ നാഗപ്പട്ടണത്തുനിന്നും കൊച്ചിയിലേക്ക് മൂന്ന് ആഴ്ചകളും, ഹൂഗ്ലിയില്‍ (കല്‍ക്കട്ട) നിന്നും കൊച്ചിയിലേയ്ക്ക് (കൊളംബോ വഴി) മൂന്ന് മാസവും ആംസ്റ്റര്‍ഡാമില്‍ നിന്നും കൊച്ചിയിലേയ്ക്ക് ആറ് മാസവും, ബറ്റേവിയയില്‍ നിന്നും കൊച്ചിയിലേയ്ക്ക് മൂന്നുമാസവും കത്തുകള്‍ ലഭിക്കാന്‍ എടുത്തിരുന്നു. ഇംഗ്ലീഷുകാര്‍ ഇത് വിപുലീകരിച്ച് പോസ്റ്റല്‍ സമ്പ്രദായം ആക്കി മാറ്റിയതോടെ വാര്‍ത്താവിനിമയരംഗത്ത് പുതിയ നാഴികക്കല്ലായി അത് മാറി.
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ചുരുക്കപ്പേരായ 'വി.ഒ.സി' എന്ന് രേഖപ്പെടുത്തിയ ഡച്ചുകാരുടെ നാണയം പത്തൊന്‍പതാം നൂറ്റാണ്ട് കഴിഞ്ഞിട്ടും കൊച്ചിയില്‍ പ്രചാരത്തിലുണ്ടായിരുന്നതായി പറയുന്നു

കുഞ്ഞാലി മരയ്ക്കാര്‍

ഭൂമിശാസ്ത്രപരമായ കണ്ടുപിടിത്തങ്ങളും ശാസ്ത്രനേട്ടങ്ങളും, കൃഷി, വ്യവസായം, വാര്‍ത്താവിനിമയം, ഗതാഗതം, ഖനനം തുടങ്ങിയ സമസ്ത മേഖലകളിലും സൃഷ്ടിച്ച മാറ്റങ്ങളെയാണ് വ്യാവസായിക കാര്‍ഷിക വിപ്ലവം എന്നുപറയുന്നത്. 1750-നും 1820-നും ഇടയ്ക്ക് ഇംഗ്ലണ്ടിലാണ് വ്യാവസായിക വിപ്ലവത്തിന്റെ തുടക്കം. പിന്നീട് അത് എല്ലാ യൂറോപ്പ്യന്‍ രാജ്യങ്ങളിലും വ്യാപിച്ചു. വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്ന അസംസ്കൃത സാധനങ്ങള്‍ യന്ത്രസഹായങ്ങളോടെ ഉല്പന്നങ്ങളാക്കി മാറ്റി ലോകം മുഴുവന്‍ വിപണനം നടത്താന്‍ തുടങ്ങി. ശാസ്ത്രരംഗത്തെ വളര്‍ച്ചയെ തുടര്‍ന്ന് ഇതിനെ സഹായിക്കുന്ന ഉപകരണങ്ങളുണ്ടായി. തുണിവ്യവസായത്തെ വ്യാപകമായി വികസിപ്പിച്ച് 'പറക്കുന്ന ഓടം' (Flying Shyttle) 'സ്പിന്നിങ്ങ്ജെന്നി', 'പവര്‍ലൂം', ജെയിംസ് വാട്ടിന്റെ 'ആവിയന്ത്രം' എന്നിവ ആദ്യകാലത്ത് കണ്ടുപിടിച്ച ചില ഉപകരണങ്ങളാണ്. ഇതോടെ ഗതാഗതരംഗം ശക്തിപ്പെട്ടു. പുതിയ റോഡുകളും തോടുകളും നിര്‍മ്മിക്കപ്പെട്ടു. വ്യവസായരംഗം ശക്തിപ്പെട്ടതോടെ ബാങ്കിങ്ങ് വ്യവസായവും ശക്തിപ്പെട്ടു. വ്യവസായത്തില്‍ മാത്രമല്ല, കാര്‍ഷികരംഗത്തും പുതിയ ഉപകരണങ്ങള്‍ കണ്ടുപിടിച്ചതോടെ ആ രംഗവും സജീവമായി. കാര്‍ഷികാഭിവൃദ്ധിയുടെ മുന്നേറ്റം കന്നുകാലി സമ്പത്തിനേയും വളര്‍ത്തി. ഉഴുതുചാല്‍ ഉണ്ടാക്കുകയും വിതയ്ക്കുകയം ചെയ്യുന്ന ' ഡ്രില്‍ ' യന്ത്രത്തിന്റെ വരവ് ആയിരുന്നു കാര്‍ഷികരംഗത്ത് ജനങ്ങള്‍ക്ക് അനുഗ്രഹമായി മാറിയത്. ഇതിനുപിന്നാലെ നിരവധി ഉപകരണങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. കാര്‍ഷികവ്യവസായരംഗത്തെ ഈ വിപ്ലവം പുതിയ നഗരങ്ങള്‍ക്കും വന്‍കച്ചവട കേന്ദ്രങ്ങള്‍ക്കും വഴിതെളിച്ചു.

 
 ചവിട്ടു നാടകം

St. Angelo's Fort

Hortus Malabaricus


1 comment: