Monday 22 August 2016

ആഗസ്ത് 29 ദേശീയ കായിക ദിനം

 രാജേഷ്‌.എസ്.വള്ളിക്കോട്
  ഓരോ അന്തരാഷ്ട്ര മത്സരം കഴിയുമ്പോഴും 130 കോടിയോളം വരുന്ന ഇന്ത്യക്കാര്‍ നിരാശരാവും. ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളുടെ ആള്‍ബലം പോലുമില്ലാത്ത രാജ്യങ്ങള്‍ മെഡല്‍പട്ടികയില്‍ ആദ്യസ്ഥാനം കൈയടക്കുമ്പോള്‍ എന്തുകൊണ്ട് നമ്മള്‍ മാത്രം പിന്തള്ളപ്പെടുന്നു? ഇത്തരം ചിന്തകള്‍ സജീവമാക്കാനും അതിനുസൃതമായി പ്രവര്‍ത്തനപരിപാടികള്‍ രൂപപ്പെടുത്താനും ദേശീയ കായിക ദിനാചരണത്തിലൂടെ കഴിയണം. മിന്നുന്ന വേഗത്തില്‍ പന്തുമായി പാഞ്ഞ് എതിര്‍പോസ്റ്റില്‍ ഗോള്‍മഴ പെയ്യിച്ചിരുന്ന ഇന്ത്യന്‍ ഹോക്കിയുടെ വിസ്മയ താരം ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ആഗസ്ത് 29നാണ് രാഷ്ട്രം ദേശീയ കായിക ദിനാചരണം സംഘടിപ്പിക്കുന്നത്.
കായിക പ്രതിഭകളെ വളര്‍ത്തിയെടുത്ത് രാഷ്ട്രത്തിന് മുതല്‍ക്കൂട്ടാക്കാന്‍ ബോധപൂര്‍വമായ ഇടപെടല്‍ ആവശ്യമാണ്. വേണ്ടത്ര പരിശീലനം കിട്ടാത്ത അവസ്ഥ, ചെറുപ്പത്തില്‍തന്നെ കഴിവുള്ള കുട്ടികളെ കണ്ടെത്താന്‍ കഴിയാത്ത സ്ഥിതി, അര്‍ഹരായവര്‍ക്ക് നൂതനസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനത്തിന്റെ അപര്യാപ്തത എന്നിവ പരിഹരിച്ചു മാത്രമേ കായികപ്രതിഭകളെ വളര്‍ത്തിയെടുക്കാനാവൂ. കായിക പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തില്‍ മാത്രം കായികദിന ചിന്തകള്‍ പരിമിതപ്പെടരുത്. ആരോഗ്യമുള്ള മനസ്സും ശരീരവും എല്ലാ പൗരന്മാര്‍ക്കും ഉറപ്പുവരുത്തണം. കായിക-മാനസിക സുസ്ഥിതി കൈവരിക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കാനുള്ള വ്യത്യസ്തമായ പദ്ധതികളാണ് വേണ്ടത്. സ്കൂള്‍ തലത്തില്‍ ആരംഭിക്കുന്ന കായികവിദ്യാഭ്യാസ പരിപാടിക്ക് ഇക്കാര്യത്തില്‍ ഏറെ ചെയ്യാനാവും.
വിദ്യാഭ്യാസലക്ഷ്യംതന്നെ ശാരീരിക-മാനസിക വികാസമാണ്. ശാരീരികക്ഷമത പഠനത്തെ ഗുണകരമായി ബാധിക്കും. കായികവിദ്യാഭ്യാസം ചിട്ടയാവുന്നതോടെ ആരോഗ്യമുള്ള പുതുതലമുറ സൃഷ്ടിക്കപ്പെടും. സ്കൂള്‍തലത്തില്‍ നടപ്പാക്കുന്ന വ്യത്യസ്തങ്ങളായ കായിക പ്രവര്‍ത്തനങ്ങളില്‍ പ്രാതിനിധ്യം ഉറപ്പാക്കി കായികദിനാചരണത്തില്‍ പങ്ക് ചേരുക. താല്‍പര്യമുള്ള ഏതെങ്കിലും ഇനങ്ങളില്‍ സ്ഥിരപരിശീലനം നേടുക. ഇത് മത്സര വിജയത്തിനപ്പുറം മാനസികോല്ലാസവും നല്‍കും.
കളിക്കളത്തിലെ മാന്ത്രികന്‍ 
 
1932ലെ ഒളിമ്പിക്സ് ഹോക്കി. ഇന്ത്യയും അമേരിക്കയും തമ്മിലാണ് മത്സരം. കളി പകുതിയായപ്പോള്‍തന്നെ ഇന്ത്യ ഏറെ ഗോളുകള്‍ക്ക് മുന്നിലാണ്. കളിക്കളം നിറഞ്ഞുകളിച്ച ഒരു ഇന്ത്യന്‍ കളിക്കാരന്റെ ഹോക്കി സ്റ്റിക്കില്‍ എന്തോ മന്ത്രവിദ്യയുണ്ടെന്ന പരാതിയുമായി ഒരു അമേരിക്കന്‍താരം ബഹളംവച്ചു. ഇന്ത്യന്‍ കളിക്കാരനാവട്ടെ തന്റെ ഹോക്കി സ്റ്റിക്ക് ആ കളിക്കാരന് പകരം നല്‍കി. അയാളുടെ സ്റ്റിക്ക് ഉപയോഗിച്ച് കളിച്ചു. ഒരു വ്യത്യാസവും ഉണ്ടായില്ല. അമേരിക്കയുടെ ഗോള്‍വല നിറഞ്ഞുകൊണ്ടേയിരുന്നു. കളി അവസാനിച്ചപ്പോള്‍ ഗോള്‍ നില 24-1. എതിരാളികളെ അതിശയിപ്പിച്ച ആ ഇന്ത്യന്‍ പ്രതിഭയുടെ പേരാണ് ധ്യാന്‍ചന്ദ്. ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലത്തെ വീരനായകന്‍. ഫുട്ബാളില്‍ പെലെയ്ക്കുള്ള സ്ഥാനമാണ്, അതിനും മേലെയാണ് ഹോക്കിയില്‍ ധ്യാന്‍ചന്ദ്. 1905 ആഗസ്ത് 29ന് അലഹബാദിലായിരുന്നു ജനം. ധ്യാന്‍സിങ് എന്നായിരുന്നു ശരിയായ പേര്. പ്രതിഭ തിരിച്ചറിഞ്ഞ കട്ടുകാര്‍ ചന്ദ്രന്‍ എന്നര്‍ഥം വരുന്ന ചന്ദ് പേരിനൊപ്പം കൂട്ടിച്ചേര്‍ത്തു. സഹകളിക്കാരാകട്ടെ സ്നേഹപൂര്‍വം ദാദാ എന്നു വിളിച്ചു.
ധ്യാന്‍ചന്ദ് ഇന്ത്യന്‍ ഹോക്കിക്ക് നല്‍കിയ വിസ്മയാവഹങ്ങളായ പ്രകടനങ്ങള്‍ വിലമതിക്കാവുന്നതല്ല. മൂന്ന് തവണ ഒളിമ്പിക്സ് സ്വര്‍ണം നേടിത്തരുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. അദ്ദേഹത്തിന്റെ ആത്മകഥ "ദി ഗോള്‍' ഇന്ത്യന്‍ ഹോക്കിയുടെ വിശേഷങ്ങള്‍ കൂടിയാണ്. ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രം, ടീം പര്യടനങ്ങള്‍, ഒളിമ്പിക്സ് നേട്ടങ്ങള്‍ സഹകളിക്കാര്‍ എന്നിവരെക്കുറിച്ചെല്ലാം വ്യക്തമായ വിവരണം നല്‍കുന്നുണ്ട്. കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള പരമോന്നതമായ ഇന്ത്യന്‍ ദേശീയ പുരസ്കാരം ധ്യാന്‍ചന്ദിന്റെ പേരിലാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മത്സരരംഗത്ത് നിന്ന് വിരമിച്ചതിനുശേഷവും കായികരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കാണ് ഈ അവാര്‍ഡ്. 1956ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ധ്യാന്‍ചന്ദിനെ ആദരിച്ചിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ 2000ല്‍ നൂറ്റാണ്ടിലെ ഇന്ത്യന്‍ താരങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ മികച്ച പുരുഷതാരമായി അംഗീകരിക്കപ്പെട്ടത് ധ്യാന്‍ചന്ദാണ്. 1980ല്‍ രാഷ്ട്രം ധ്യാന്‍ചന്ദിന്റെ പേരില്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. 1979 ഡിസംബര്‍ മൂന്നിനാണ് അദ്ദേഹം അന്തരിച്ചത്.
സ്കൂള്‍ കായികമേള 
കായിക പ്രതിഭകളെ കണ്ടെത്തു ന്നതിന് സ്കൂള്‍ മുതല്‍ ദേശീയതലംവരെ നീളുന്ന സ്കൂള്‍ കായികമേളയ്ക്ക് തയ്യാറെടുക്കാം. ഇന്ത്യ കണ്ട പല കായിക പ്രതിഭകളെയും കേരളത്തിന് സംഭാവനചെയ്തത് ഇത്തരം മേളകളാണ്. വ്യത്യസ്ത വിഭാഗങ്ങളായി കുട്ടികളെ തിരിച്ചാണ് മത്സരം. മത്സരാര്‍ഥിയുടെ പ്രായം അടിസ്ഥാനമാക്കിയാണ് മത്സരവിഭാഗം നിശ്ചയിക്കുന്നത്. അത്ലറ്റിക്സ്, നീന്തല്‍, ഗെയിംസ് എന്നീ മേഖലകളിലാണ് മത്സര ങ്ങള്‍.ഗെയിംസ് : 17 ഗെയിംസ് ഇനങ്ങളാണ് സ്കൂള്‍ കായികമേളയുടെ ഭാഗമായി നടത്തുന്നത്. വോളിബോള്‍, ബാസ്കറ്റ്ബോള്‍, ഹാന്‍ഡ്ബോള്‍, ഹോക്കി, ഖൊ-ഖൊ, കബഡി, ഷട്ടില്‍ ബാഡ്മിന്റണ്‍, ബോള്‍ ബാഡ്മിന്റണ്‍, ടേബിള്‍ടെന്നീസ്, ക്രിക്കറ്റ്, ഫുട്ബാള്‍, ജിംനാസ്റ്റിക്സ്, ടെന്നീസ്, ഗുസ്തി, ചെസ്, ജൂഡോ തുടങ്ങിയവയാണ് മത്സരയിനങ്ങള്‍.
ഗുസ്തി, ക്രിക്കറ്റ്, ഫുട്ബാള്‍ മത്സരങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമാണ്. ബാക്കിയുള്ള ഗെയിമുകള്‍ക്ക് ഇരുവിഭാഗങ്ങളിലുമായി ഹൈസ്കൂള്‍ ഹയര്‍സെ ക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേക മത്സരമുണ്ടാവും. നീന്തല്‍: സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍, വിഭാഗങ്ങള്‍ക്കാണ് നീന്തല്‍മത്സരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത നീന്തല്‍ ഇനങ്ങളില്‍ പ്രത്യേക മത്സരമുണ്ട്.അത്ലറ്റിക്സ്: എല്‍പി, യുപി, വിദ്യാര്‍ഥികളെ മൂന്ന് വിഭാഗങ്ങളിലായി തിരിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക മത്സരമാണുള്ളത്. കിഡീസ്(ആണ്‍-പെണ്‍)മത്സരയിനങ്ങള്‍- 100മീ, 200മീ. ഓട്ടം ലോങ്ജംപ്, ഹൈജംപ്, 4 ത 100 മീറ്റര്‍ റിലേഎല്‍പി കിഡീസ് (ആണ്‍-പെണ്‍)50മീ, 100മീ ഓട്ടം ലോങ്ജംപ്, 4 ത 100 മീറ്റര്‍ റിലേഎല്‍പി മിനി (ആണ്‍-പെണ്‍)50മീ, 100മീ ഓട്ടം, സ്റ്റാന്‍ഡിങ് ബ്രോഡ്ജംപ്, 4 ത 50 മീറ്റര്‍ റിലേജൂനിയര്‍, സബ്ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്കായി ആണ്‍- പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം സംഘടിപ്പിക്കുന്ന മത്സരയിനങ്ങള്‍


 

No comments:

Post a Comment