Sunday 25 September 2016

GOVT ORDERS & CIRCULARS

 

Wednesday 21 September 2016

Group Insurance Scheme(GIS)-Guidelines

Government have revised the classification of Scale of Pay of Groups and rate of subscription of Kerala State Employees Group Insurance Scheme with effect from 01/09/2016.view GO(P)No.112/2016/Fin Dated 01/08 /2016 
 
State Life Insurance Department have introduced the facility to file applications online for Group Insurance Scheme(GIS) Membership and Claims through the web URL www.insurance.kerala.keltron.in. Click the below link for Guidelines and user manual for the new GIS portal Viswas.
 

Group Insurance Scheme(GIS)-Revised Rate
Convert your GIS account Number to 12 Digits Conversion system-Portal Link 
Convert your GIS account Number to 12 Digits Conversion system-Help File 
Group Insurance Scheme(GIS)-Classification and Rate of Subscription-Revised. GO(P)No.112/2016/Fin Dated 01.08.2016
Group Insurance Scheme(GIS)-Related Downloads
Group Insurance Scheme-Online Portal Viswas User Manual
Group Insurance Scheme-Online Portal Viswas
Group Insurance Scheme-Time to enroll in the scheme revised.Order GO(RT) No.460/2015 fin dtd 13.10.2015
Group Insurance Scheme-Admission 2015. Circular
Group Insurance Scheme-Enhancement of Subscription Rate GO(P) No 381/2011 Fin dated 06-09-2011
Group Insurance Scheme-Enhancement of Rate of Interest - GO(P) No 533-13-Fin dated 25-10-2013
Group Insurance Scheme-Related Forms

GOVT ORDERS & CIRCULARS

19-9-16

Thursday 15 September 2016

STANDARD 3 ENGLISH UNIT 3

MOWGLI

 

STANDARD 3 MALAYALAM UNIT 7

കണ്ണാടിയമ്പുകൾ
PENCIL UNIT MODULE & WORK SHEETS  DOWNLOAD

ഗ്രീസ്‌ — 
തെക്കൻ യൂറോപ്പിലെ ഒരു രാജ്യം. പാശ്ചാത്യ സംസ്കാരത്തിന്റെ ഉറവിടവും, ജനാധിപത്യത്തിന്റെ ഈറ്റില്ലവും എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം. 1981 മുതൽ യൂറോപ്യൻ യൂണിയൻ അംഗവുമാണ്. യൂറോപ്പിന്റെ തെക്കുകിഴക്കുഭാഗത്തായാണ് ഗ്രീസ് സ്ഥിതി ചെയ്യുന്നത്.

ഔദ്യോഗിക വിവരങ്ങൾ

  • തലസ്ഥാനം ആതൻസ്
  • ഔദ്യോഗികനാമം എല്ലിനികി ഡിമോക്രാഷ്യ
  • ഔദ്യോഗികഭാഷ ഗ്രീക്
  • നാണയം യൂറോ
  • ഔദ്യോഗികമതം ഗ്രീക് ഓർത്തഡോക്സി

ചരിത്രത്തിൽ പ്രമുഖർ

  • ഹിപ്പോക്രാറ്റസ്
  • ആർക്കിമിഡീസ്
  • എസ്കിലസ്
  • സോഫോക്ലിസ്
  • യൂറിപ്പിഡസ്
  • അക്കിലസ്
  • ഹെറൊഡോട്ടസ്
  • യൂക്ലിഡ്
  • പൈഥഗോറസ്

Wednesday 14 September 2016

STANDARD 3 MALAYALAM UNIT 7

നീലാകാശം 
 വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
 


കവിത ആഡിയോ ഡൌൺലോഡ്  

PENCIL UNIT MODULE DOWNLOAD 

മലയാളത്തിലെ പ്രശസ്തനായ കവിയാണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ്. ലാളിത്യവും പ്രസാദാത്മകതയുമാണു് വെണ്ണിക്കുളത്തിന്റെ കവിതകളുടെ സവിശേഷത‍. 
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ ചെറുകാട്ടുമഠം വീട്ടിൽ 1902 മെയ് 10-നു ആണ് വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ജനിച്ചത്. അച്ഛൻ പത്മനാഭക്കുറുപ്പ്. അമ്മ ലക്ഷ്മിക്കുട്ടിയമ്മ. അച്ഛൻ തന്നെയാണ് വെണ്ണിക്കുളത്തെ ബാല്യത്തിൽ പഠിപ്പിച്ചത്. സംസ്കൃതപഠനത്തിനു ശേഷം മലയാളപാഠശാലയിൽ ചേർന്നു. എഴുത്തച്ഛന്റെയും വെണ്മണിമാരുടെയും കുഞ്ചൻ നമ്പ്യാരുടെയും കൃതികൾ അദ്ദേഹം ബാല്യത്തിലേ വായിച്ചിരുന്നു.
1917-ൽ പ്രൈമറി സ്കൂളിൽ അദ്ധ്യാപകനായി. ജോലിയിലിരിക്കേ മലയാളം മുഖ്യപരീക്ഷ ജയിച്ചു. 1918-ൽ വെണ്ണിക്കുളത്ത് കെ.സി. വർഗ്ഗീസ് മാപ്പിള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മലയാളം അദ്ധ്യാപകനായി ചേർന്നു.

Friday 9 September 2016

മെന്റേഴ്സിന്റെ വാട്സപ്പ് ഗ്രൂപ്പുകളിലെ പുതിയ നിർദ്ദേശങ്ങൾ

ഓണത്തെ വെറുത്തു ഒറ്റ ദിവസം കൊണ്ട്.

ഓരോരുത്തരുടെയും മൊബൈലുകളിൽ കുറഞ്ഞത് 20ലധികം ഗ്രൂപ്പുകൾ കാണൂം.   ഫ്രെൺസ് ഗ്രൂപ്പ്, ഫാമിലി ഗ്രൂപ്പ്, പത്താം ക്ലാസ് ഗ്രുപ്പ്, +2 ഗ്രൂപ്പ്, ഡിഗ്രി ഗ്രൂപ്പ്,  ടിടി.സീ/ബീഎഡ് ഗ്രൂപ്പ്,  പ്രാദേശിക ഗ്രൂപ്പുകൾ, സംഘടനാ ഗ്രൂപ്പുകൾ എന്നിങ്ങനെ. 

ഇതിനിടയിൽ ആണു തികച്ചും നൂറു ശതമാനം അനാവശ്യ ചാറ്റുകളോ, പോരുകളോ ഇല്ലാത്ത ഗ്രൂപ്പെന്ന നിലയിൽ MENTORS KERALA ൽ പലരും വന്നത്.  എന്നാൽ ചിലർ  ഗ്രൂപ്പ് അവരുടെ ചിത്രവും,  സ്കൂൾ മികവുകൾ എന്ന പേരിൽ അരോചകമായ അനാവശ്യ ഫോട്ടോകൾ വാരി ഇടുന്നതിനായി മാത്രം ഉപയോഗിക്കുന്നു ചില വിശേഷ ദിവസ്സങ്ങളിൽ .

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലൂം,  അധ്യാപക ദിനത്തിലും,  ഇന്ന് ഓണാഘോഷ ഫോട്ടൊസ് ഇട്ടപ്പോഴും ഗ്രൂപ്പിൽ നിന്നും പിൻ വാങ്ങിയവർ ഒത്തിരിയാണു.  നിങ്ങൾ ഇടുന്ന ഫോട്ടോസ് വലിയ സംഭവം കണക്കാണു പലരും പോസ്റ്റുന്നത്, സത്യം പറയട്ടെ നിങ്ങൾക്കോ നിങ്ങളെ  അറിയുന്നവർക്കോ  മാത്രമാണു അവ കാണൂവാൻ തൽ‌പ്പര്യം.  അല്ലാതെ മറ്റുള്ളവർക്ക് ഇല്ല. ( കൂടുതൽ ഫോട്ടൊസ് ഇടണം എന്നുള്ളവർക്ക് ഫൊട്ടോ കേളെജു പോലുള്ള ആപ്പ് ഉപയോഗിക്കാം, അതുമല്ലെങ്കിൽ നിങ്ങളുടെ പേരിലോ സ്ക്കൂളിന്റെ പേരിലോ ഫെയ്സ് ബുക്കിൽ ഒരക്കൌണ്ട് തുടങ്ങി പോസ്റ്റുക എത്ര വേണമൊ പോസ്റ്റാം ആ‍ാരും ചൊദിക്കില്ല, ആർക്ക് വേണമോ വന്ന് ലൈക്കും അടിക്കാം, എല്ലാർക്കും സന്തോഷം)
എന്നാലും പരമാവധി 2 ഫോട്ടൊ അടിക്കുറിപ്പ് ഉൾപ്പെടെ ഇടാൻ അനുവാദം ഉണ്ട്.   പക്ഷെ യാതൊരു ചിന്തയുമില്ലാതെ ഇനി ഫോട്ടൊ ഇടുന്നവരെ ഒഴിവാക്കി മുന്നോട്ട് പോകും. ഡയറ്റ് മുതൽൽ സ്കൂളിലെ കംബ്യൂട്ടർ ടീചർ വരെ ഗ്രൂ‍പ്പ്കളിലുണ്ട്.  വല്ലപ്പോഴും വന്ന് ഫോട്ടൊ ഇട്ട് പോകുന്നവരെക്കാൾ ഈ ഗ്രൂപ്പിലെ നിർദേശങ്ങൾ പാലിച്ച് ഗ്രൂപിനെ അശ്രയിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകാതെ സംരക്ഷിക്കുക എന്നതൂ തന്നെയാണു  അഡ്മിൻ എന്ന നിലയിൽ ഞാൻ മുൻഗണന നൽകുന്നത്. 

ഇതു പത്തു പേർക്കയക്കു എന്നും പറഞ്ഞുള്ള പോസ്സ്റ്റുകൾ ഈ ഗ്രൂപ്പിൽ ഇടരുത്.

GOVT ORDERS & CIRCULARS

8-9-16

Thursday 8 September 2016

STANDARD 5 MALAYALAM UNIT 2

ഗുരുപ്രസാദ

കേരളകലാമണ്ഡലം

ഭാരതീയ നൃത്ത കലകൾ അഭ്യസിപ്പിക്കുന്ന ഒരു കലാലയമാണ് കേരളകലാമണ്ഡലം.   പ്രത്യേകിച്ചും, കേരളത്തിൽ രൂപം കൊണ്ട കലകളാണ് ഇവിടെ അഭ്യസിപ്പിക്കുന്നത്. കലാമണ്ഡലം തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി എന്ന ഗ്രാമത്തിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഇപ്പോൾ ഇത് ഒരു സ്വയം കല്പ്പിത സർവ്വകലാശാലയാണ്.
1930-ൽ വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും  ചേർന്നാണ് ഈ സ്ഥാപനത്തിന് രൂപം കൊടുത്തത്. കലാമണ്ഡലം, വിദ്യാർത്ഥികൾക്ക് കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, പഞ്ചവാദ്യം ഭരതനാട്യം എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിലാണ് ഇവിടെ അദ്ധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട്.
ഡോ.കെ.ജി. പൗലോസ്
സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ കലാമണ്ഡലത്തെയും കലകളേയും പറ്റി മനസ്സിലാക്കുന്നതിനും ഗവേഷണത്തിനുമായി ഇവിടെ എത്തുന്നുണ്ട്. വിവിധ കലകളെപറ്റി പൊതുജനങ്ങൾക്ക് മനസ്സിലാക്കുന്നതിനായി ഗുരുവിനൊപ്പം ഒരു ദിവസം എന്ന പരിപാടി തയ്യാറാക്കിയിട്ടുണ്ട്.
1957-ൽ കലാമണ്ഡലത്തിന്റെ ഭരണം സംസ്ഥാന സർക്കാർ ഏറ്റേടുത്ത് ഗ്രാൻഡ് ഇൻ ഗ്രേഡ് സ്ഥാപനമാക്കി. 1962 നവംബറിൽ കേരള ആർട്സ് അക്കാദമിയാക്കി ഉയർത്തി. പിന്നീട് വള്ളത്തോൾ ഭവനം മ്യൂസിയമാക്കി മാറ്റി. കലാമണ്ഡലത്തിലെ ഏറ്റവും ശ്രദ്ധേയമായ കലാദൃശ്യമാണ് നാട്യശാസ്ത്ര വിധിപ്രകാരം നിർമിച്ച കൂത്തമ്പലം. കലാ അദ്ധ്യയനത്തിനും അക്കാദമിക് പഠനത്തിനുമുള്ള സൗകര്യങ്ങൾ ഇവിടെ ഉണ്ട്. ചാരുദത്തം,നാടകാവിഷ്കാരം,നങ്ങ്യാർക്കൂത്ത് ഡോക്യുമെൻറേഷൻ,ഡിജിറ്റൽ ലൈബ്രറി,കൂത്തമ്പല നിർമ്മാണം എന്നിവയാണ് പുതിയ പ്രവർത്തനങ്ങൾ.
സംസ്കൃത പണ്ഡിതനായ ഡോ.കെ.ജി. പൗലോസാണ് കേരള കലാമണ്ഡലത്തിന്റെ പ്രഥമ 
വൈസ് ചാൻസിലർ.

ഇതും കാണുക

  • വള്ളത്തോൾ നാരായണ മേനോൻ
  • മണക്കുളം മുകുന്ദ രാജ
  • കഥകളി
  • മോഹിനിയാട്ടം
  • കൂടിയാട്ടം
  • തുള്ളൽ
  • പഞ്ചവാദ്യം
  • കേരള ഫോക്‌ലോർ അക്കാദമി
  • കേരള സംസ്ഥാന ഭരണകൂടത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ
  • ഡോ.കെ .ജി പൗലോസ്
  • തൃശ്ശൂർ 

STANDARD 5 MALAYALAM UNIT- 2

കണ്ടാലറിയാത്തത്
ശ്രീനാരായണഗുരു
കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിഷ്ക്ർത്താവും, നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു ([[1856]-1928) . ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണു് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. ബ്രാഹ്മണരേയും മറ്റു സവർണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന വ്യക്തിത്വമാണ്‌.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കാനായി ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു.


 

STANDARD 5 SOCIAL SCIENCE UNIT 6

വൻ കരകളും സമുദ്രങ്ങളും

വന്‍കരകള്‍
  ഭൂമിയുടെ ഉപരിതലത്തിന്റെ 1/3 ഭാഗം വരുന്ന കരഭാഗം 7 വന്‍കരകളായി വിഭജിക്കപ്പെട്ടിരിക്കുകയാണല്ലോ. ഇതില്‍ വടക്കെ അമേരിക്ക, തെക്കെ അമേരിക്ക, ആസ്ത്രലിയ, എന്നിവയെകുറിച്ച് നിങ്ങള്‍ ഒമ്പതാം ക്ലാസ്സില്‍ പഠിച്ചതാണല്ലോ. ഈ പാഠഭാഗത്തിലൂടെ  ഷ്യ,യൂറോപ്പ്, ആഫ്രിക്ക, അന്റാര്‍ട്ടിക്ക എന്നീ വന്‍കരകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്

പഠനലക്ഷ്യങ്ങള്‍
  • ഓരോ വന്‍കരക്കും തനതായ ഭൗതികസവിഷേഷതകള്‍ ഉണ്ട്.
  • കാലാവസ്ഥയെ നിരവധി ഘടകങ്ങള്‍ സ്വാധീനം ചെലുത്തുന്നു.
  • ഓരോ വന്‍കരകളുടെയും സ്ഥാനം, വലിപ്പം, ഭൂപ്രകൃതി,കാലാവസ്ഥ,നദികള്‍, വിഭവലഭ്യത,സസ്യജാലങ്ങള്‍, തുടങ്ങിയവ വിശകലനം ചെയ്ത് ഇവ ജനജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കുക.
  • വിവധവന്‍കരകളിലെ മനുഷ്യജീവിതത്തിലെ സമാനതകളും വൈവിധ്യങ്ങളും തിരിച്ചറിയുക
 ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് പരമാവധി ഐ.സി.ടി സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ഉപയോഗിച്ച് പഠിക്കുന്നതിനുള്ള ശ്രമമാണ് ഇത്.

Tuesday 6 September 2016

വരിക വരിക സഹജരേ

വരിക വരിക സഹജരേ സഹനസമരസമയമായ്
കരളുറച്ചു കൈകൾ കോർത്തു കാൽ നടയ്ക്കു പോക നാം
ബ്രിട്ടനെ വിരട്ടുവിൻ ചട്ടമൊക്കെ മാറ്റുവിൻ
ദുഷ്ടനീതി വിഷ്ടപത്തിലൊട്ടുമേ നിലച്ചിടാ

എത്ര നാളിങ്ങടിമയായ് കിടക്കണം സഖാക്കളേ
പുത്ര പൗത്രരെങ്കിലും സ്വതന്ത്രരായ് വരേണ്ടയോ
ഗതഭയം ചരിക്ക നാം ഗരുഡതുല്യ വേഗരായ്
സഹഗമിക്ക സഹഗമിക്ക സഹഗമിക്ക ധീരരേ
ധീരരേ ധീരരേ
(വരിക വരിക....)

എത്ര പേർ രണത്തിലാണ്ട് മൃത്യുവേറ്റിടുന്നു നാം
തത്ര ചെന്നു സത്യയുദ്ധമിക്ഷണം ജയിക്കണം
വെടികളടികളിടികളൊക്കെ വന്നു മേത്തു കൊള്ളുകിൽ
പൊടി തുടച്ചു ചിരി ചിരിച്ചു മാറു കാട്ടി നിൽക്കണം
ധീരരേ ധീരരേ
(വരിക വരിക....)

ശക്തിയില്ല തോക്കുമില്ലയെങ്കിലും കരങ്ങളിൽ
രക്തമുള്ള നാൾ വരെ നമുക്കു യുദ്ധമാടണം
തത്ര തോക്കു കുന്തമീട്ടിയൊന്നുമില്ലയെങ്കിലും
ശത്രു തോറ്റു മണ്ടിടുന്നതെത്രയെത്രയൽഭുതം
ധീരരേ ധീരരേ
(വരിക വരിക....)

തീയർ പുലയരാദിയായ സാധു ജനതയെ ബലാൽ
തീയിലിട്ടു വാട്ടിടുന്ന ദുഷ്ടരോടെതിർക്കണം
വിജയമെങ്കിൽ വിജയവും മരണമെങ്കിൽ മരണവും
ഭയവിഹീനമഖിലജനവുമാഗ്രഹിച്ചിറങ്ങണം
ധീരരേ ധീരരേ
(വരിക വരിക....)

ഉപ്പു നാം കുറുക്കണം ആരു വന്നെതിർക്കിലും
അല്പവും കെടുത്തിടാതെ കോപിയാതെ നിൽക്കണം
(വരിക വരിക....)

-അംശി നാരായണപിള്ള

Sunday 4 September 2016

ഇന്ന് അദ്ധ്യാപക ദിനം

 എന്നും സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി മാത്രം ഓർക്കാൻ കഴിയുന്ന എന്റ ഗുരുക്കന്മാരെ സ്മരിച്ചു കൊണ്ട്‌....
 
jatheesh thonnakkal 
admin, mentors kerala groups

അധ്യാപക ദിനം - രാഷ്ട്രപതിയുടെ സന്ദേശം


  ഈ അധ്യാപക ദിനത്തിൽ, രാജ്യത്തെ അധ്യാപകരെ അഭിവാദ്യം ചെയ്യുന്നതിനും, അഭിനന്ദിക്കുന്നതിലും ഞാൻ അതിയായി സന്തോഷിക്കുന്നു.

നമ്മുടെ കുട്ടികളുടെ ബൗദ്ധികവും, ധാർമ്മികവുമായ അടിത്തറകൾ കെട്ടിപ്പടുക്കുന്നതിലും, പ്രബലപ്പെടുത്തുന്നതിലും വ്യാപൃതരായ രാജ്യത്തെ അർപ്പണബോധമുള്ള അധ്യാപകരെ അംഗീകരിക്കാനുള്ള സന്ദർഭമാണ് അധ്യാപക ദിനം.

മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം എന്നത് ഉത്കൃഷ്ഠ സമൂഹത്തിന്റെ അടിസ്ഥാന ശിലയാണ്. സ്വയം പ്രചോദിതരായ അധ്യാപകർ എന്നത് മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്റെ ആണിക്കല്ലുകളാണ്. അത്തരം അധ്യാപകർ, വിദ്യാർഥികളുടെ വൈയക്തിയ ലക്ഷ്യങ്ങൾ, രാഷ്ട്രത്തിന്റെയും, സമൂഹത്തിന്റെയും ലക്ഷ്യങ്ങളുമായി കൂട്ടിയിണക്കുന്നു. സമർപ്പണം, സഹിഷ്ണുത, ബഹുവിശ്വാസങ്ങൾ, പരസ്പര ധാരണ, അനുകമ്പ എന്നിവയിലൂന്നിയ സാംസ്കാരിക മൂല്യങ്ങൾ തങ്ങളുടെ വിദ്യാർഥികളിൽ ഉൾപ്രവേശിപ്പിക്കാൻ നമ്മുടെ അധ്യാപകർക്ക് കഴിയണം. നൂതനവും, ഫലപ്രദവുമായ പഠനബോധന പ്രക്രിയ സൃഷ്ടിക്കാൻ നമ്മുടെ അധ്യാപകർ പുതിയ പഠനരീതികൾ, സാങ്കേതികവിദ്യ എന്നിവ സ്വായത്തമാക്കേണ്ടതുണ്ട്.

നമ്മുടെ യുവ സമൂഹത്തെ വിദ്യാസമ്പന്നരാക്കാൻ തങ്ങളുടെ ജീവിതം സമർപ്പിച്ച രാജ്യത്തെ മുഴുവൻ അധ്യാപക സമൂഹത്തിന്, ഈ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി
ഞാൻ എല്ലാ നന്മകളും നേരുന്നു.
(പ്രണബ് മുഖർജി)

Onam-Bonus, Allowance & Advance 2016



ഓണം ഫെസ്റ്റിവല്‍ അഡ്വാന്‍സ്, ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവുകള്‍ പുറത്തിറങ്ങി സര്‍ക്കാര്‍  ജീവനക്കാര്‍ക്ക്15,000/-രൂപ ഓണം അഡ്വാന്‍സും സംസ്‌ഥാന സർക്കാർ  ജീവനക്കാരുടെ നിലവിൽ    പ്രാബല്യത്തിലുള്ള ശമ്പള സ്കെയിൽ  പരിഷ്കരണത്തിന് ശേഷം 31/03/2016ല്‍ 22,000/- രൂപയോ  അതിൽ കുറവോ പരിഷ്കരണത്തിന് മുമ്പ് 31/03/2016ല്‍ 21,000/- രൂപയോ  അതിൽ കുറവോ   കൈപ്പറ്റുന്ന  സംസ്‌ഥാനത്തെ  എല്ലാ സർക്കാർ  ജീവനക്കാർക്കും3.500/-രൂപ ബോണസ്  ലഭിക്കുന്നതാണ് (Circular)മറ്റുള്ളവര്‍ക്ക് 2,400/- രൂപ ഫെസ്റ്റിവല്‍ അലവന്‍സും അനുവദിച്ചു.പാർട്ട്ടൈംജീവനക്കാര്‍ക്ക്5,000/-രൂപഓണംഅഡ്വാന്‍സ് ലഭിക്കും.അടിസ്ഥാന ശമ്പളം, പേഴ്‌സണല്‍ പേ, സ്‌പെഷ്യല്‍ പേ, സ്‌പെഷ്യല്‍ അലവന്‍സ്, ഡി.എ എന്നിവ ഉള്‍പ്പെടുന്നതാണ് ശമ്പളമായി കണക്കാക്കുന്നത്. എച്ച്.ആര്‍.എയും കോമ്പന്‍സേറ്ററി അലന്‍സും ബോണസ് കണക്കാക്കുമ്പോള്‍ ശമ്പള ഇനത്തില്‍ ഉള്‍പ്പെടുത്തുകയില്ല. ഓണം അഡ്വാന്‍സ് തുക അഞ്ച് തുല്യ മാസതവണകളായി തിരിച്ചടയ്ക്കണം. DOWNLOADS
സ്പാര്‍ക്കില്‍  ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം
ബോണസ് ബില്‍ തയ്യാറാക്കുന്നത്

സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation, Cancel Bonus Calculation, Bonus Bill ,Acquittance  മെനുകള്‍ ഉപയോഗിച്ചാണ് ബോണസ് ബില്‍ തയ്യാറാക്കുന്നത്. ഇതിൽ Bonus Calculation Retired  എന്ന മെനു ഉപയോഗിച്ച്  റിട്ടയർ  ആയവരുടെ  ബോണസ്  calculate ചെയ്യാം .

ചില നാടൻ കളികൾ

ചില നാടന്‍ കളികള്‍ പരിചയപ്പെടാം

കേരളത്തിലെ നാടൻ കളികൾ വളരെയധികം ഉണ്ട്. ഗ്രാമങ്ങളുടെ ആത്മാവ് തന്നെ  നാടൻകളികളിൽ കൂടിയാണ്. ചെറുപ്പ കാലങ്ങളിൽ അവധിക്കാലം എന്ന് പറഞ്ഞാൽ പലവിധ കളികളിലൂടെയയിരുന്നു തീർത്തിരുന്നത്‌. രാവിലെ വല്ലതും കഴിച്ചു എന്ന് വരുത്തി വീട്ടിൽ നിന്നിറങ്ങുന്ന കുട്ടികൾ കളികൾക്ക് ശേഷം വളരെ താമസിച്ചായിരുന്നു വീടുകളിൽ മടങ്ങി എത്തിയിരുന്നത്. കുട്ടികൾക്ക് ശാരീരികമായി നല്ലതായിരുന്നു ഈ "നാടൻ കളികൾ".എന്നാൽ ഇന്ന് കാലം മാറി. ടിവിയുടെ മുൻപിലും കമ്പ്യൂട്ടറിന്റെ മുന്പിലുമായാണ് ഇന്ന് കുട്ടികൾ സമയങ്ങൾ ചിലവഴിക്കുന്നത്. അതിനാൽ തന്നെ അവരുടെ ശാരീരിക ഘടനയിൽ തന്നെ മാറ്റങ്ങൾ വന്നു എന്നുള്ളതാണ് സത്യം. അമിതമായ തടിയും രോഗങ്ങളും അവരെ കീഴടക്കുന്ന കാലമാണിത് .

 പഴയ ആ നല്ല നാളുകളിലെ ചില നാടൻ കളികളെ പരിചയപ്പെടാം.
 

അടിച്ചിട്ട് ഓട്ടം. (അണ്ട ഉണ്ട കളി)

സാറ്റ് കളി

ഇട്ടൂലി പാത്തൂലി

അം തിന്നൽ കളി

തലയിൽ തൊടീൽ

കുഴിപ്പന്തുകളി

ഡപ്പോകളി

കൊട്ടിയും പൂളും

പട്ടം പറത്തൽ

പടകളി

ആലവട്ടം

ദായക്കളി

കിളിത്തട്ടും പൂച്ചക്കണ്ണവും :: നാടൻ കളികൾ -1

ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് സ്കൂളിലും അവധിക്കാലത്തും  പലപലകളികൾ കളിച്ചിരുന്നു. അവയിൽ ചിലതൊക്കെ ഓർമ്മയിൽ നിന്ന് എഴുതുകയാണ്.

കിളിത്തട്ട് ,അണ്ടർ ഓവർ , അണ്ടിയേറ് (പറങ്കാണ്ടി ഏറ്) , സാറ്റ് , പൂച്ചക്കണ്ണം , കുട്ടിയും കോലും , കബിടി , കുക്കുടു , ഏറുപന്ത് , കുഴിപ്പന്ത് , സെവന്റീസ് , അടിച്ചോചാട്ടം , പോച്ചേ ചവിട്ട് , പുളിങ്കുരു ഞൊട്ട് , ഈർക്കിലു കളി , പാറകൊത്ത്(കല്ലുകൊത്ത്) , വട്ട്(ഗോലി) കളി , അക്ക് കളി , സെറ്റ്(വളപ്പൊട്ട് കൊണ്ട്) ....... ഇതൊക്കെയായിരുന്നു ആ കളികൾ

Friday 2 September 2016

STANDARD 3 MALAYALAYAM UNIT 5

ഗാന്ധിജിയുടെ സന്ദേശം 



PENCIL UNIT MODULE DOWNLOAD


ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മഹാത്മാവ്. നമ്മുടെ രാഷ്ട്രപിതാവ് എന്നതിലുപരിയായി തന്നെ ഓരോ ശ്വാസത്തിലും ഗാന്ധിജിയെ ഓരോ ഇന്ത്യക്കാരനും ഓര്‍ക്കുന്നു.
ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ടവ
ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ധറില്‍ ആണ് മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി എന്ന ഗാന്ധിജി ജനിച്ചത്. ഇതെല്ലാം ഗാന്ധിജിയെക്കുറിച്ച് നമുക്ക് അറിയാവുന്ന കാര്യം. എന്നാല്‍ ഗാന്ധിജിയെക്കുറിച്ച് നമുക്ക് അറിയാത്ത പല കാര്യങ്ങളുമുണ്ട്.
ഈ ഗാന്ധിജയന്തി ദിനത്തില്‍ നമുക്ക് ആ മഹാത്മാവിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ ഓര്‍ക്കാം.


നോബല്‍ പുരസ്‌കാരം 5 തവണ

ഗാന്ധിജിയെ 5 തവണ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരിക്കലും ഗാന്ധിജിയെ പുരസ്‌കാരത്തിന് നിര്‍ദ്ദേശിക്കുന്നതില്‍ കമ്മിറ്റിയ്ക്ക് ഖേദിക്കേണ്ടി വന്നിട്ടില്ല.

STANDARD 3 MALAYALAM UNIT 5

വഴിവിളക്ക്

‘ ലോകമേ തറവാട് തനിക്കീ ചെടികളും
പുല്‍ക്കളും, പുഴുക്കളും കൂടി തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം താഴ്മതാന്‍ അഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍’
മലയാളികളുടെ മനസ്സില്‍ കെടാവിളക്കുപോലെ തെളിഞ്ഞ് നില്‍ക്കുന്ന വള്ളത്തോളിന്റെ ഭാവനയില്‍ വിരിഞ്ഞ കവിതകളിലെ ഇത്തരം വരികള്‍ ഏറെയുണ്ട്

‘പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ’ ,

 ‘മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍

‘ ഭാരതമെന്ന പേര്‍ കേട്ടാലഭിമാന
പൂരിത മാകണമന്തരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്ക് ഞരമ്പുകളില്‍ —‘ 

തുടങ്ങിയ വരികള്‍ ആര്‍ക്കാണ് മറക്കാനാവുക.
പ്രകൃതി ഗായകനായ കവി ലളിതമായ വരികളാല്‍ കേരളത്തിന്റെ സൗന്ദര്യത്തേയും സംസ്‌ക്കാരത്തേയും സൗഭാഗ്യത്തേയും പാടിപ്പുകഴ്ത്തിയിട്ടുണ്ട്. 

‘ പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവെച്ചും
സ്വച്ഛാബ്ദി മണല്‍ത്തിട്ടാം പാദോപദാനം പൂണ്ടും
പള്ളികൊണ്ടീടുന്ന നിന്‍ പാര്‍ശ്വ യുഗ്മത്തെ കാത്തു
കൊള്ളുന്നു കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ ! ‘
ഭാരത്തതിന്റെ പൈതൃകത്തേയും പാരമ്പര്യത്തേയും പൗരാണിക സത്തയേയും തികഞ്ഞ അഭിമാനത്തോടും ആദരവോടുകൂടി വള്ളത്തോള്‍ തുറന്നു കാട്ടുന്നു. പ്രകൃതി ഗായകന്‍, വാഗ്മീ, ഖണ്ഡ കാവ്യങ്ങളുടെ കര്‍ത്താവ്, താര്‍ക്കികന്‍, ഭിഷഗ്വരന്‍, പണ്ഡിതന്‍, മഹാ കാവ്യ രചയിതാവ്, കലാ മണ്ഡലം സ്ഥാപകന്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ അദ്ദേഹം , തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. തുഞ്ചത്ത് എഴുത്തച്ഛന്റേയും മേല്‍പ്പത്തൂരിന്റേയും ജന്മദേശത്ത് വള്ളത്തോള്‍ തറവാട്ടില്‍ 1876 ഒക്‌ടോബര്‍ 16 ന് ആയിരുന്നു ജനനം. കൊണ്ടയൂര്‍ കുട്ടിപ്പാറൂ അമ്മയുടേയും കൊടുങ്ങല്ലൂര്‍ മല്ലിശ്ശേരി ദാമോദരന്‍ ഇളയതിന്റേയും ഇളയ മകനായിട്ടായിരുന്നു ജനനം.

അമ്മാവനായ രാമുണ്ണി മേനോന്റെ ശിക്ഷണത്തില്‍ സംസ്‌കൃതവും വൈദ്യവും അഭ്യസിച്ചു. അച്ഛന്റെ കഥകളി കമ്പം മകനിലും സ്വാധീനം ചെലുത്തി. കൈക്കുളങ്ങര വാര്യര്‍, പുന്നശ്ശേരി നമ്പി തുടങ്ങിയ ആചാര്യന്‍മാരുടെ ശിക്ഷണത്തില്‍ മഹാകാവ്യങ്ങള്‍ അലങ്കാര ശാസ്ത്രങ്ങള്‍ തുടങ്ങിയവയില്‍ അവഗാഹം നേടി.

GOVT ORDERS & CIRCULARS

 2.09.2016
1-9-16

31-8-16