Sunday 30 January 2022

STANDARD 4 EVS UNIT 7

 കല്ലായ്.... കാറ്റായ്...


SAMPLE TRY OUT TEACHING MANUAL DOWNLOAD

ദ്രാവകം
  • ദ്രവ്യത്തിന്റെ ഒരു അവസ്ഥയാണ് ദ്രാവകം. 
  • ദ്രാവകത്തിന് സ്ഥിരമായ വ്യാപ്തം ഉണ്ടെങ്കിലും വ്യക്തമായ രൂപം ഇല്ല. 
  • ഉൾക്കൊള്ളുന്ന വസ്തുവിന്റെ രൂപം ഇത് സ്വീകരിക്കുന്നു. 
  • ദ്രാവകം അതിന്റെ ക്വഥനാങ്കത്തിൽ വാതകമായും, ദ്രവണാങ്കത്തിൽ ‎ഖരമായും മാറുന്നു. ദ്രാവകത്തിന്റെ ഉപരിതലത്തിൽ പ്രതല ബലം അനുഭവപ്പെടുന്നു. ഇത് വെള്ളത്തുളികളുടേയും കുമിളകളുടേയും രൂപവത്കരണത്തിന് സഹായിക്കുന്നു. 
  • ഒരു നിശ്ചിത അളവ് ദ്രാവകത്തിന്റെ വ്യാപ്തം അതിന്റെ താപനിലയേയും മർദ്ദത്തേയും അടിസ്ഥാനാമാക്കിയിരിക്കുന്നു

മഴ 

സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയർന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങൾ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തിൽ പതിക്കുന്നതാണ് മഴ. കൂടുതൽ തണുപ്പുള്ള പ്രദേശങ്ങളിൽ ജലമായിട്ടല്ലാതെ ഐസായും മഴയുണ്ടാകാം. ഉഷ്ണമേഖലാപ്രദേശങ്ങളിലും അതിനോറ്റു ചേർന്നുകിടക്കുന്നയിടങ്ങളിലും മഴയോടൊപ്പം ചിലസമയത്ത് ഐസ് കഷണങ്ങളും വീഴാം. ഇവയെയാണ് നമ്മൾ ആലിപ്പഴം എന്നു വിളിക്കാറുള്ളതു്.

   മഴ മുഴുവനായും ഭൗമോപരിതലത്തിൽ എത്താത്ത സാഹചര്യങ്ങളുണ്ട് . ചിലപ്പോൾ താഴേക്ക് പതിക്കുന്ന മഴത്തുള്ളികൾ അന്തരീക്ഷത്തിലെ വരണ്ട വായുവിലൂടെ സഞ്ചരിക്കുമ്പോൾ അവിടെ വച്ചു തന്നെ നീരാവിയായി മാറുന്നു. ഇങ്ങനെ ഒരു തുള്ളിപോലും താഴേയ്ക്കു വീഴാത്ത മഴയെ വിർഗ എന്നുവിളിക്കുന്നു. ചൂടുള്ള, വരണ്ട, മരുപ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്. മരങ്ങൾ മഴ പെയ്യുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. മരങ്ങളും മറ്റ് ഉയരമുള്ള സസ്യങ്ങളും മേഘങ്ങളെ തടഞ്ഞുനിർത്താൻ സഹായിക്കുന്നു. തീരപ്രദേശങ്ങളിൽ സമുദ്രത്തിൽ നിന്നും വീശുന്ന കാറ്റ് കരയിലെ നീരാവിയുമായി ചേർന്ന് മഴ പെയ്യിക്കാറുണ്ട്. എന്നാൽ സമുദ്രതീരത്തിൽ നിന്നും അകലെയുള്ള പ്രദേശങ്ങളിൽ മഴയ്ക്കുള്ള കാരണം ഇതല്ല.
ഏഷ്യയിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്

ഖരം

ദ്രവ്യത്തിന്റെ ഒരു അവസ്ഥയാണ് ഖരം. ഈ അവസ്ഥയിൽ വസ്തു ആകൃതിയിലും വ്യാപ്തത്തിലും ഉണ്ടാകുന്ന മാറ്റത്തെ പ്രതിരോധിക്കുന്നു. ഇതിൽ അണുക്കളും തന്മാത്രകളും വളരെ അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഈ കണങ്ങൾ വായുവിൽ പ്രത്യേക സ്ഥാനങ്ങളിൽ മറ്റ് കണങ്ങളുമായി ബന്ധപ്പെട്ടാണ് സ്ഥിതി ചെയ്യുന്നത്. ആവശ്യമായ ബലം പ്രയോഗിച്ചാൽ ഈ പ്രത്യേകതകളിൽ വ്യത്യാസം വരുത്താനാകും. സ്ഥിരമായ ഒരു രൂപമാറ്റത്തിന് ഇത് കാരണമാകുന്നു. ഖരങ്ങൾക്ക് താപോർജ്ജമുള്ളതിനാൽ അവയിലെ അണുക്കൾ കമ്പനം ചെയ്യും. എന്നാൽ ഈ ചലനം വളരെ ചെറുതായതിനാൽ സാധാരണ അവസ്ഥയിൽ കാണാനോ അനുഭവിക്കാനോ കഴിയുകയില്ല.

വാതകം

ദ്രവ്യത്തിന്റെ ഒരു അവസ്ഥയാണ് വാതകം. ഇതിൽ തന്മാത്ര, അണു, അയോൺ, ഇലക്ട്രോൺ തുടങ്ങിയ പല കണങ്ങളും അടങ്ങിയിരിക്കും. ഇതിന് വ്യക്തമായ ആകൃതിയോ വ്യാപ്തമോ ഉണ്ടായിരിക്കുകയില്ല. ഇതിന്റെ ചലനം ക്രമരഹിതമാണ്. ഖരം, ദ്രാവകം എന്നീ അവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ വാതകത്തിന്റെ സാന്ദ്രതയും വിസ്കോസിറ്റിയും താഴ്ന്നതാണ്. താപത്തിലും മർദ്ദത്തിലും ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം ഇത് വളരെയധികം വികസിക്കുകയും ചുരുങ്ങുകയും ചെയ്യും. വാതകത്തിന് വളരെ വേഗത്തിൽ ഡിഫ്യൂഷൻ സംഭവിക്കും. ഉൾക്കൊള്ളുന്ന വസ്തുവിൽ വാതകം മുഴുവനായി വളരെപ്പെട്ടെന്ന് വ്യാപിക്കുന്നതിന് ഇത് കാരണമാകുന്നു.

 

വായുവി൯റെ ശക്തിയുപയോഗിച്ചുളള ബലൂണ് ബോട്ട് 

വായു ശക്തിമൂലം പാട്ടുപാടുന്ന കുപ്പി

വായുവിന്റെ ശക്തി-- കാറ്റാടി നടത്തം

ബലൂണ്‍ റോക്കറ്റ് നിര്‍മാണം

FOR ENGLISH MEDIUM CLASSES

COMMON FEATURES OF LIQUIDS 

  • It does not have definite shape

  • It take the shape of vessel in which it is contained

  • Need space to exist

  • Can be known by touching

  • It has ability to flow

  • It has weight

  • Flowing liquid has power

 

 

No comments:

Post a Comment