Saturday 19 November 2016

STANDARD 5 SOCIAL SCIENCE UNIT 7

 

 ഇരുമ്പൊരുക്കിയ മാറ്റങ്ങള്‍

വേദം

വൈദികസംസ്കൃതത്തിൽ (അലൌകിക) രചിക്കപ്പെട്ടിട്ടുള്ള‌ സൂക്തങ്ങളാണ് വേദങ്ങൾ. 'അറിയുക' എന്ന് അർത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാ​ണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ബി.സി. 1500 നും 600 ഇടയ്ക്കാണ് വേദകാലഘട്ടം നിലനിന്നിരുന്നത്. വേദങ്ങളെ പൊതുവെ പ്രകൃതികാവ്യം എന്നുവിളിക്കുന്നു

വേദകാലഘട്ടം

വേദകാലഘട്ടം, ക്രിസ്തുവിനു 1500-500 വർഷങ്ങൾക്കു മുമ്പ് ആയിരിക്കാമെന്നു പണ്ഡിതർ കരുതുന്നു. ബി.സി.ഇ. 1500-നടുത്തോ അതിനു ശേഷമോ ആയിരിക്കണം ഋഗ്വേദം രചിക്കപ്പെട്ടിരിക്കുന്നത്. 500 BC യിൽ പാണിനി, പഴയ സംസ്കൃതത്തെ ഇന്ന് നാം കാണുന്ന ആധുനിക (ലൌകിക) സംസ്കൃതമാക്കി ക്രോഡീകരിച്ചു. സ്വാമി ദയാനന്ദ സരസ്വതിയുടെ (ആര്യസമാജ സ്ഥാപകൻ) ശാസ്ത്രീയ വിശകലനത്തിൽ, ഭാരതീയ ജ്യോതിഷാനുസരണം വേദോല്പത്തി 197കോടി അഥവാ 1.97 ബില്യൺവർഷങ്ങൾക്ക് മുൻപാണു. വേദപണ്ഡിതനായിരുന്ന സ്വ.ആചാര്യ നരേന്ദ്രഭൂഷൺ സ്ഥാപക പത്രാധിപരായിരുന്ന ആർഷ നാദം വൈദിക മാസികയിലും അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും ഇതേപ്പറ്റിയുള്ള വളരെ വ്യക്തമായ വിശകലനങ്ങൾ ഉണ്ട്.  

 

വേദങ്ങളിലെ ദൈവസങ്കല്പം

വേദങ്ങളിൽ ഏകദൈവത്തെയാണോ ബഹുദൈവങ്ങളെ ആണോ പ്രതിപാദിക്കുന്നത് എന്നതിനെപ്പറ്റി ഭിന്നഭിപ്രായങ്ങളുണ്ട്. സായണഭാഷ്യത്തെ അവലംബിച്ച് ഭൂരിഭാഗം പണ്ഡിതന്മാരും ബഹുദൈവങ്ങളുടെ പ്രതിപാദനമാണെന്നുള്ള അഭിപ്രായക്കാരാണു. മാക്സ് മുള്ളർ (Max Muller) ഒരു പടികൂടി കടന്ന്, വേദങ്ങളിൽ ഏകദൈവസങ്കല്പത്തോടൊപ്പം ബഹുദൈവാരാധനയുണ്ടെന്നും അതിനു ഹെനോതീയിസം  എന്നു പേരിടുകയും ചെയ്തു. എന്നാൽ ആര്യ സമാജസ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയുടെ പണ്ഡിതോചിതമായ അഭിപ്രായത്തിൽ വേദങ്ങൾ ഏകദൈവത്തെ തന്നെയാണു പ്രതിപാദിക്കുന്നത്. . ഇതിനു ധാരാളം പരാമർശങ്ങൾ വേദങ്ങളിൽത്തന്നെയുണ്ട്. "

ഒരോ വേദത്തിനും നാല് ഭാഗങ്ങൾ ഉണ്ട്.


ഇരുമ്പ് യുഗം - ചിത്രങ്ങള്‍








2 comments: