Saturday 31 December 2016

STANDARD 2 MALAYALAM UNIT 7

അറിഞ്ഞു കഴിക്കാം

 
വാഴ നടാം  പാട്ട്

‘പഴം വേണം‘ ആമ പറഞ്ഞു
‘വാഴ നടാം‘  ആന പറഞ്ഞു.

തറ ഒരുക്കി
വര വരച്ചു തടം എടുത്തു വാഴ നട്ടു
ചാരം ഇട്ടു
തടം നനച്ചു
ഇല വന്നു. 
ഇല തിന്നാന്‍ 
ആടു വന്നു.
എന്നിട്ടോ?

ഇനി ആരൂം തിന്നരുത്
ഇല പോലും കാണരുത്
ഈറ കീറി വേലി കെട്ടാം
ഈച്ച പോലും കേറരുത്

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്ത് വിവരം: ഓണ്‍ലൈന്‍ വഴി പത്രിക സമര്‍പ്പണം നടത്തണം

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാവര വസ്തുക്കളും, മറ്റ് നിക്ഷേപങ്ങളും സംബന്ധിച്ച വാര്‍ഷിക പത്രികാ സമര്‍പ്പണം ഓണ്‍ലൈന്‍ വഴി നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സെക്രട്ടറിയറ്റ് ജീവനക്കാര്‍, 2016 ലെ പത്രികാ സമര്‍പ്പണം 2017 ജനുവരി 1 മുതല്‍ ജനുവരി 15 നകം ഓണ്‍ലൈന്‍ (www.Spark.gov.in/webspark) വഴി നടത്തണമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. ഇതു സംബന്ധിച്ച വിവരങ്ങള്‍ 30.12.2016 ലെ 1048383/എസ്.എസ്.3/16/പൊ.ഭ.വ നമ്പര്‍ സര്‍ക്കുലറിലും വിശദമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടേറിയറ്റിലെ സ്‌പെഷ്യല്‍ സെക്രട്ടറി (നോണ്‍ ഐ.എ.എസ്/അഡീഷണല്‍ സെക്രട്ടറി/ജോയിന്റ് സെക്രട്ടറി റാങ്കിലുളള ഉദ്യോഗസ്ഥര്‍ (ഇപ്പോള്‍ ഡെപ്യൂട്ടേഷനിലുളളവര്‍ ഉള്‍പ്പെടെ) പൊതുഭരണ (എസ്.സി) വകുപ്പിലും (ഫോണ്‍: 0471-2518531,0471-2518223) പൊതുഭരണ, നിയമ, ധനകാര്യ സെക്രട്ടേറിയേറ്റിലെ പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഒഴികെ ഡെപ്യൂട്ടി സെക്രട്ടറി റാങ്ക് വരെയുളള ഉദ്യോഗസ്ഥര്‍ (ഇപ്പോള്‍ ഡെപ്യൂട്ടേഷനിലുളളവര്‍ ഉള്‍പ്പെടെ) പൊതുഭരണ (എസ്.എസ്) വകുപ്പിലും (ഫോണ്‍: 0471-2518339,0471-2327559) ബന്ധപ്പെടണം).

Saturday 24 December 2016

USS ACTIVITY PACKAGE

PGTC പദ്ധതിയുടെ ഭാഗമായി USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്രതിഭാശാലികളായ കുട്ടികളെ സഹായിക്കാന്‍ തയ്യാറാക്കിയ പ്രവര്‍ത്തന / ചോദ്യപ്പാക്കേജിന് താഴെ ക്ലിക്ക് ചെയ്യുക

ശേഖരണം: ഡയറ്റ് കാസർഗോഡ്

STANDARD 3 MALAYALAM UNIT 8.4

ഖലീഫയുടെ കൊട്ടാരം



PENCIL UNIT MODULE & WORKSHEETS

ഖലീഫ ഉമർ

ഇസ്‌ലാമിക ഖിലാഫത്തിലെ രണ്ടാമത്തെ ഖലീഫയാണ് ഖലീഫ ഉമർ. പ്രവാചകനായ മുഹമ്മദിന്റെ സഹചാരിയായിരുന്ന അദ്ദേഹം 10 വർഷത്തോളം ഭരണം നടത്തിഅദ്ദേഹത്തിന്റെ കാലത്ത് ഈജിപ്തും, പേർഷ്യയും, കോൺസ്റ്റാന്റിനോപ്പിളും കീഴടക്കി.

Friday 23 December 2016

STANDARD 3 MALAYALAM UNIT 8.3

മുന്‍പേ നടന്നയാള്‍

PENCIL UNIT MODULE & WORK SHEETS DOWNLOAD

ശ്രീനാരായണ ഗുരു
──────────────────

🔹ജനനം: ചെമ്പഴന്തി.(1856 Aug 20 or 1032 ചിങ്ങം, ചതയം നാളിൽ).
🔹സമാധി: ശിവഗിരി (1928 Sept.20 or 1104 കന്നി 5).
🔹പിതാവ്: കൊച്ചുവിള മാടനാശാൻ.
🔹മാതാവ്: വയൽവാരം കുട്ടിയമ്മ.
🔹ആദ്യകാല പേര്: നാണു.
🔹നാണുവിന്റെ മാതൃകുടുംബം: ഇലഞ്ഞിക്കൽ.

🔹ആദ്യം പരിചയപ്പെട്ട പ്രമുഖ വ്യക്തി: ചട്ടമ്പിസ്വാമി.
🔹തപസ്സ് ചെയ്ത or ജ്ഞാനോദയം ലഭിച്ച സ്ഥലം: മരുത്വാമലയിലെ പിളളത്തടം ഗുഹ.
🔹ഗുരുവിനെ ഹഠയോഗം പഠിപ്പിച്ചത്: തൈക്കാട് അയ്യാ.
🔹അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ: 1888 Feb 20, ശിവരാത്രിയിൽ.
🔹അരുവിപ്പുറം: നെയ്യാറിന്റെ തീരത്ത്.
🔹അരുവിപ്പുറം ക്ഷേത്രത്തിൽ കൊത്തിയ വരി: "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ വാഴുന്ന' മാതൃകാസ്ഥാനം"
( ജാതിനിർണയം എന്ന കൃതിയിൽ നിന്ന്)
🔹അരുവിപ്പുറത്തിന് ശേഷം നടത്തിയ പ്രതിഷ്ഠ :മണ്ണന്തലയിൽ.
🔹ഗുരു ആകെ 43 പ്രതിഷ്ഠകൾ നടത്തി.

STANDARD 3 MALAYALAM UNIT-8.1

വെളിച്ചം പകര്‍ന്നവര്‍

ഗൗതമബുദ്ധൻ

'ബുദ്ധൻ എന്നു പിന്നീടു നാമധേയം സിദ്ധിച്ച ഗൗതമസിദ്ധാർത്ഥൻ ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ്‌.  സിദ്ധാർത്ഥൻ എന്നാണ്‌ അദ്ദേഹത്തിന്റെ യഥാർത്ഥനാമഥേയം. ഗൗതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്നു.
വജ്ജി സംഘത്തിലെ ശാക്യഗണത്തിലാണ്‌ (പാലിയിൽ ശക) ബുദ്ധൻ ജനിച്ചത്‌. ശാക്യവംശത്തിൽ പിറന്നതിനാൽ അദ്ദേഹം ശാക്യമുനി എന്നറിയപ്പെട്ടു. ഗോതമ എന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബപ്പേര്‌. അതിനാൽ അദ്ദേഹം ഗൗതമൻ എന്നും അറിയപ്പെട്ടു.

STANDARD 3 MALAYALAM UNIT 8.2

ഐക്യഗാഥ

ഇമ്മരത്തോപ്പിലെത്തൈമണിക്കാറ്റിന്‍റെ
മര്‍മ്മരവാക്യത്തിനര്‍ത്ഥമെന്തോ?
എന്നയല്‍ക്കാരനില്‍ നിന്നു ഞാന്‍ ഭിന്നന-
ല്ലെന്നങ്ങു നിന്നിതു വന്നുരയ്പൂ.
മാനത്തു വട്ടത്തില്‍ പാറുമീ പക്ഷിതന്‍
തേനൊലിഗ്ഗാനത്തിന്‍ സാരമെന്തോ?
എന്നയല്‍നാട്ടില്‍ നിന്നെന്‍നാടു വേറെയ-
ല്ലെന്നതു രണ്ടും കണ്ടോതിടുന്നു.
തന്‍ തിരമാല തന്നൊച്ചയാലീയാഴി

സന്തതമെന്തോന്നു ഘോഷിക്കുന്നു?
ഭൂഖണ്ഡമൊന്നിനൊന്നന്യമല്ലെന്നതി-
താകവേ തൊട്ടറിഞ്ഞോതിടുന്നു.
വ്യോമത്തിന്‍ നിന്നിടുദുന്ദുഭി കൊട്ടിയി-
ക്കാര്‍മുകിലെന്തോന്നു ഗര്‍ജ്ജിക്കുന്നു?
രണ്ടല്ല നാകവുമൂഴിയുമെന്നതു
രണ്ടിനും മധ്യത്തില്‍ നിന്നുരയ്പൂ.

കവിത കേള്‍ക്കാം     AUDIO  1       AUDIO  2 

             AUDIO 3
 

STANDARD 3 MALAYALAM UNIT 7.3

വസന്തം വന്നപ്പോള്‍



PENCIL UNIT MODULE & WORK SHEETS DOWNLOAD

   ഇവിടുത്തെ കാലാവസ്ഥ താളം തെറ്റിയത് പോലെ പതിവിനും വിപരീതമായി   മഞ്ഞു വീഴ്ച. തണുപ്പ് മാറിയപ്പോള്‍ മനസൊന്നു കുളിര്‍ത്തു  ഇനി വസന്ത കാലം.  കടകളായ കടകളില്‍ എല്ലാം ഓട്ട പ്രദക്ഷിണം നടത്തി .പൂചെടികളുടെയും പച്ച കറി കളുടെയും  വിത്തുകള്‍, ചെടികള്‍  ഇവ  ശേഖരിച്ചു  സ്വയം കിളച്ചു തടമെടുത്തു  ഓരോ പൂവിനും ഉതകുന്ന വളം  ചേര്‍ത്ത മണ്ണും     ചേര്‍ത്തു  വിത്തുകള്‍ പാവി , ചെടികള്‍    നട്ടു. നല്ല കറുത്ത മണ്ണ്, ദിവസവും,നനച്ചു,കുഞ്ഞുകുട്ടികള്‍  നാമ്പുകള്‍  വളരുന്നുണ്ടോ എന്ന്  പോയി നോക്കുന്നത് പോലെ എന്നും പോയി  നോക്കി. കഷ്ട്ടകാലത്തിനു ഈ ആഴ്ച കൊടും തണുപ്പും  മഞ്ഞും.എന്റെ  ചെടികള്‍ തണുത്തു ,മരവിച്ചു മൃതപ്രായരായി, ഇനി കാലാവസ്ഥ  ഒരാഴ്ച കൂടി ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്  എന്റെ ചെടികള്‍ നശിച്ചു പോകുമെന്ന് ഉറപ്പു,ഞാന്‍   പിന്തിരിയുന്നില്ല   കാരണം വളരെ കാലമായി ഒന്ന് കൃഷി ചെയ്തിട്ട്, അടുത്ത ആഴ്ചയും വീണ്ടും ചെടികള്‍ വാങ്ങിക്കും നോക്കട്ടേ  എന്തായിരിക്കുമെന്ന് ?  

സി.എച്ച്. മുഹമ്മദ് കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു


  സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍/പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളില്‍ നിന്നും 2016-17 അധ്യയന വര്‍ഷത്തേക്ക് സി.എച്ച്. മുഹമ്മദ് കോയ ഗേള്‍സ് സ്‌കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ സ്റ്റൈപ്പന്റിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് അയ്യായിരം രൂപ വീതവും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് ആറായിരം രൂപ വീതവും പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഏഴായിരം രൂപ വീതവും ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് ഇനത്തില്‍ പതിമൂവായിരം രൂപാ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒരു വിദ്യാര്‍ത്ഥിനിക്ക് സ്‌കോളര്‍ഷിപ്പ് അല്ലെങ്കില്‍ ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. സംസ്ഥാന സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും പൊതു പ്രവേശന പരീക്ഷയെഴുതി സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം നേടി, സ്വാശ്രയ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷക്കാം. മുന്‍ വര്‍ഷങ്ങളില്‍ ഈ സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 

സെറ്റ് ഫെബ്രുവരി 2017: ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപക നിയമനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) അപേക്ഷാ ഫോറം ലഭിക്കുന്നതിനും സമര്‍പ്പിക്കുന്നതിനുമുളള അവസാന ദിവസം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു.
 വെബ്‌സൈറ്റ്

GOVT ORDERS & CIRCULARS

Thursday 22 December 2016

കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ധന സഹായ പദ്ധതികള്‍

GOVT ORDERS & CIRCULARS

  • 2017-18 വര്‍ഷത്തെ  ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് നല്‍കുവാന്‍ സര്‍ക്കുലര്‍ ഇറങ്ങി,  2016 ഡിസംബര്‍ 22 മുതല്‍ 31 വരെ ഓണ്‍ലൈനായി  ഇന്‍ഡന്റ് നല്‍കാം.  വിശദ വിവരങ്ങള്‍ 
            Textbook Indent Circular                       WEBSITE

Tuesday 20 December 2016

ആം ആദ്മി ബിമ യോജന രജിസ്‌ട്രേഷന്‍ ഡിസംബര്‍ 24 വരെ മാത്രം

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാകുന്ന സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആം ആദ്മി ബിമ യോജനയുടെ 2016-17 വര്‍ഷത്തേക്കുളള രജിസ്‌ട്രേഷന്‍ ഡിസംബര്‍ 24 വരെ മാത്രം. അപകടമരണത്തിന് 75,000/- രൂപ, സ്വാഭാവിക മരണത്തിന് 30,000/- രൂപ, സ്ഥായിയായ അംഗവൈകല്യത്തിന് 75,000/- രൂപ, 

Inter District Transfer 2016-17

 ശ്രദ്ധിക്കേണ്ടത്:-
  1. 2016 മാര്‍ച്ച്  31 ന് 5 വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം
  2. കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളിലേക്ക് അപേക്ഷിക്കുന്നതിനു ഈ നിബന്ധന ബാധകമല്ല
  3. അപേക്ഷ സമര്‍പ്പിക്കുനതിനുള്ള അവസാന തീയതി 16.01.2017 ആണ്
  4. www.transferandpostings.in എന്ന വെബ്സൈറ്റില്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്

Sunday 18 December 2016

STANDARD 3 EVS UNIT 12

ഉറങ്ങാനും ഉടുക്കാനും

വീട്: മനുഷ്യർ സ്ഥിരമായി താമസിക്കാനായി ഉണ്ടാക്കിയെടുക്കുന്ന നിർമ്മിതിയാണു വീട്. മഴയിൽനിന്നും വെയിലിൽനിന്നും ദ്രോഹകാരികളായ വിവിധതരം ജീവികളിൽ നിന്നും ഒരളവോളം അവന്റെ തന്നെ ഗണത്തില്പെട്ട ശത്രുക്കളിൽ നിന്നും ഇത് അവനു പരിരക്ഷ നൽകുന്നു. മെച്ചപ്പെട്ട ആരോഗ്യപരിപാലനവും തന്റെ ഭാവി തലമുറകളെ ചിട്ടയിൽ വളർത്തിയെടുക്കാനുള്ള സൗകര്യവും കൂടി ഇത് അവനു നൽകുന്നു.  വീടിന് മനുഷ്യന്റെ സാമൂഹ്യചരിത്രത്തിൽ വളരെ വലിയ സ്ഥാനമുണ്ട് ആദിമകാലത്ത് ഗുഹകളിലായിരുന്നു പ്രകൃതിശക്തികളിൽനിന്ന് രക്ഷനേടാനായി മനുഷ്യർ താവളമുറപ്പിച്ചിരുന്നത്..

  •   മനുഷ്യൻ തന്റെ സുരക്ഷയ്ക്കും താമസത്തിനുമാണ് ആദ്യ കാലങ്ങളിൽ വീട് നിർമിച്ചിരുന്നത് 
  • മനുഷ്യൻ നദീ തടങ്ങളിൽ കൃഷി ചെയ്യാൻ ആരംഭിച്ചതോടെ ആണ് വീടുകൾ നിർമ്മിക്കാൻ തുടങ്ങിയത് .
  • ആദ്യകാലങ്ങളിൽ മരത്തിന്റെ മുകളിൽ വീട് വച്ചിരുന്നു . ഇത്തരം വീടുകളെ ഏറുമാടങ്ങൾ എന്ന് വിളിക്കുന്നു. ഇപ്പോഴും കേരളത്തിലെ കാടുകളിലെ ആദിവാസികളിൽ ചിലർ ഏറു മാടങ്ങളിൽ താമസിക്കുന്നു
  • വെള്ളപ്പൊക്കത്തിൽ നിന്നും, വന്യ മൃഗങ്ങളിൽ നിന്നും രക്ഷനേടാനും ഗൃഹ നിർമ്മാണം ആരംഭിച്ചു. .
  • പിന്നീടു ഭൂമിയുടെ ഉപരിതലത്തിൽ ചെറിയ കുടിലുകൾ ( പുല്ലും മുളയും മറ്റും കൊണ്ട് നിർമ്മിക്കുന്ന വീട് ) നിർമ്മിക്കാൻ തുടങ്ങി . 

Saturday 17 December 2016

STANDARD 3 EVS UNIT 11

നാം വസിക്കും ഭൂമി
ഭൂമിയുടെ കറക്കം കാണാം

ഭൂമി

സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങളിൽ സൂര്യനിൽനിന്നും മൂന്നാമതായി സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ഭൂമി. ഗ്രഹങ്ങളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനമാണ് ഭൂമിക്ക്. കൂടാതെ സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹവുമാണിത്. 71% ഉം വെള്ളത്താൽ ചുറ്റപ്പെട്ട ഗ്രഹമായതിനാൽ ഗഗന ഗഹനതകളിൽനിന്ന് കാണുമ്പോൾ ഭൂമിയുടെ നിറം നീലയായി കാണപ്പെടുന്നതുകൊണ്ട് ഇതിനെ നീലഗ്രഹം എന്നും വിശേഷിപ്പിക്കാറുണ്ട്. ലോഹങ്ങളും പാറകളും കൊണ്ട് രൂപപ്പെട്ടിരിക്കുന്ന ഗ്രഹങ്ങളുടെ (Terrestrial Planets) ഗണത്തിലാണ് ഭൂമി ഉൾപ്പെടുന്നത്. ഭൂമിയുടെ പ്രായം 454 കോടി വർഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നതായി അറിയുന്ന ഏകയിടം ഭൂമി മാത്രമാണ്. മനുഷ്യനുൾപ്പെടെ അനേകായിരം ജീവിവർഗങ്ങൾ ഭൂമിയിൽ ജീവിക്കുന്നുണ്ട്.  ഓസോൺ പാളിയും ഭൂമിയുടെ കാന്തമണ്ഡലവും ചേർന്ന് പുറത്തുനിന്നും വരുന്ന ഹാനികരമായ കിരണങ്ങളെ തടയുകയും ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെ സഹായിക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഭൗതികഗുണങ്ങളും അതിന്റെ ഭൂമിശാസ്ത്രപരമായ ചരിത്രവും സൂര്യനുചുറ്റുമുള്ള പരിക്രമണവും ഇക്കാലം വരെയുള്ള ജീവന്റെ നിലനിൽപ്പിനെ സഹായിച്ചു. അടുത്ത 150 കോടി വർഷത്തേക്കു കൂടി ഭൂമിയിൽ ജീവന് സ്വാഭാവികമായ നിലനിൽപ്പ് സാധ്യമാണെന്ന് ശാസ്ത്രലോകം കരുതുന്നു. സൂര്യന്റെ വർദ്ധിച്ചുവരുന്ന തിളക്കം അന്ന് ജൈവമണ്ഡലത്തെ നശിപ്പിക്കുമെന്നതിനാൽ ഈ കാലയളവിനുശേഷം ഭൂമിയിൽ ജീവൻ അവസാനിക്കുമെന്ന് കരുതുന്നു.

വി.എച്ച്.എസ്.ഇ ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍: ഡിസംബര്‍ 22 വരെ അപേക്ഷിക്കാം

  വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി 2017 മാര്‍ച്ചില്‍ നടത്തുന്ന പൊതു പരീക്ഷയുടെ ഒന്നാം വര്‍ഷ/ രണ്ടാം വര്‍ഷ തിയറി പരീക്ഷകള്‍ മാര്‍ച്ച് എട്ട് മുതലും രണ്ടാം വര്‍ഷ നാലാം മൊഡ്യൂള്‍ പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി 13 മുതല്‍ 28 വരെയും പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ രണ്ടാം വര്‍ഷ ടൈപ്പ് റൈറ്റിംഗ് & ഷോട്ട് ഹാന്റ് പ്രായോഗിക പരീക്ഷകള്‍ മാര്‍ച്ച് ഒന്നു മുതലും രണ്ടാം വര്‍ഷ നോണ്‍ വൊക്കേഷണല്‍ പ്രായോഗിക പരീക്ഷകള്‍ ഫെബ്രുവരി എട്ട് മുതലും നടക്കും. ഒന്നും രണ്ടും വര്‍ഷത്തെ പരീക്ഷകള്‍ക്ക് പിഴകൂടാതെ ഡിസംബര്‍ 22 വരെയും 20 രൂപ പിഴയോടുകൂടി 2017 ജനുവരി മൂന്ന് വരെയും 0202-01-102-93-VHSE fees എന്ന ശീര്‍ഷകത്തില്‍ ഫീസടയ്ക്കാം. അപേക്ഷാ ഫോറവും പരീക്ഷയെ സംബന്ധിച്ച വിവരങ്ങളും പരീക്ഷാകേന്ദ്രത്തില്‍ ലഭിക്കും. കണക്ക് അധികവിഷയമായി പരീക്ഷ എഴുതുന്ന സംസ്ഥാന ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള വിദ്യാര്‍ത്ഥികള്‍ 100 രൂപ ഫീസ് അധികമായി അടയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ http://www.vhseexaminationkerala.gov.in എന്ന സൈറ്റില്‍ ലഭിക്കും. അപേക്ഷകളുടെ മാതൃക പരീക്ഷാവിജ്ഞാപനത്തില്‍ നിന്നും പകര്‍പ്പുകള്‍ എടുത്തോ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും

വിദ്യാസമുന്നതി-സ്‌കോളര്‍ഷിപ്പ് : ജനുവരി അഞ്ച് വരെ അപേക്ഷിക്കാം

http://www.kswcfc.org/index.php/scheme2016-17
അപേക്ഷ സമര്‍പ്പിക്കുവാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യു
  സംസ്ഥാനത്തെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ (സമുന്നതി) മുഖേന നടപ്പിലാക്കി വരുന്ന വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി 2017 ജനുവരി അഞ്ച് വരെ നീട്ടി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദം, ബിരുദാനന്തര ബിരുദം, സി.എ, സി.എം.എ (ഐ.സി.ഡബ്ല്യു.എ), സി.എസ്., ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ ബിരുദം/ബിരുദാനന്തര ബിരുദം, ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലെ ഡാറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും www.kswcfc.org സന്ദര്‍ശിക്കണം.

ഇംഗ്ലീഷ് അധ്യാപക പരിശീലനം


ബാംഗ്ലൂര്‍ ആസ്ഥാനമായ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് 2016-17 അധ്യയന വര്‍ഷം പ്രൈമറി/സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ക്കായി 30 ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. 2017 ജനുവരി 16 മുതല്‍ ഫെബ്രുവരി 14 വരെ ബാംഗ്ലൂര്‍ ജ്ഞാനഭാരതി ക്യാമ്പസില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ ഡിസംബര്‍ 23 നകം ഹെഡ്മാസ്റ്ററുടെ സമ്മതപത്രം സഹിതം ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കണം.

ബി.എല്‍.ഒ ഡ്യൂട്ടി ലീവുകകള്‍

GOVT ORDERS & CIRCULARS

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: ഡാറ്റാ എന്‍ട്രി നടത്താനുളള സമയ പരിധി നീട്ടി


ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍, ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 2016-17 വര്‍ഷത്തെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള സമയ പരിധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 2016-17 വര്‍ഷത്തെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഡാറ്റാ എന്‍ട്രി നടത്തുമ്പോള്‍, നിര്‍ബന്ധമായും കുട്ടികളുടെ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തണം.

Friday 16 December 2016

2015 ലെ NERPAP ഡേറ്റ കളക്ഷന്‍ ഫീല്‍ഡ് വിസിറ്റ് ദിവസം സറണ്ടര്‍ ചെയ്യുന്നതിനുള്ള സര്‍ക്കുലര്‍

GOVT ORDERS & CIRCULARS

സര്‍ക്കാര്‍ അധ്യാപകരുടെ സ്ഥലംമാറ്റം : അപേക്ഷ ക്ഷണിച്ചു


  പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍/പ്രൈമറി അധ്യാപകരില്‍ നിന്നും 2016-17 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യണം. 2017 ജനുവരി 16 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം. വിശദാംശങ്ങള്‍ക്കും അപേക്ഷ രജിസ്റ്റര്‍ ചെയ്യുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് (www.transferandpostings.in, www.education.kerala.gov.in) സന്ദര്‍ശിക്കുക. പി.എന്‍.എക്‌സ്.4854/16 



Thursday 15 December 2016

എൽ.പി യുപി പരീക്ഷക്ക് മാറ്റമില്ല

പരീക്ഷ റദ്ദാക്കണമെന്ന ടിബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Vidya Samunnathi Scholarship for Forward Communities

വിദ്യാസമുന്നതി സ്കോളഷിപ്പിന് അപേക്ഷിക്കുന്നനതിനുള്ള അവസാനതീയതി ജനുവരി 5 വരെ ദീർഘിപ്പിച്ചു 
 downloads


Vidya Samunnathi Scholarship for Higher Secondary Students-Circular 
Institution certificate Format 
Vidya Samunnathi Scholarship-Apply Online (Link will be available from 01.11.2016 to 05.01.2017)

SLI പുതുക്കിയ പ്രീമിയം



SLI പുതുക്കിയ പ്രീമിയം തുക പ്രാബല്യത്തിൽ വരുന്നത് 2016 ഡിസംബർ മാസം മുതലാണ്.


ശമ്പള പരിധിയും, പുതുക്കിയ പ്രീമിയം തുകയും താഴെ...


⏩ അടിസ്ഥാനശമ്പളം: 17999 രൂപ വരെ 200 രൂപ
⏩ 18000 മുതൽ  35699 രൂപ വരെ 300 രൂപ
⏩ 35700 മുതൽ  55349 രൂപ വരെ 500 രൂപ
⏩ 55350  മുതൽ  600 രൂപ

നമ്മുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും, നിലവിലെ പ്രീമിയവും പരിശോധിച്ച് ഉറപ്പ് വരുത്തുക

SLl  പോളിസിയായതിനാൽ  ഇൻഷൂറൻസ് ഓഫീസിൽ നേരിട്ട് പോയി പുതിയ പോളിസി (അക്കൌണ്ട്) ഈ മാസം തന്നെ എടുക്കേണ്ടി വരും.

50 വയസ് പൂർത്തിയായവർക്ക് പുതിയ പോളിസി എടുക്കേണ്ടതില്ല.(അവർ അർഹരല്ല)

SLI ഓർഡര്‍, അപേക്ഷാ ഫോറം നിർദ്ദേശങ്ങൾ


GOVT ORDERS & CIRCULARS

Wednesday 14 December 2016

വിദ്യാരംഗം സാഹിത്യ ശില്പശാലയിൽ അടിമുടി മാറ്റം


   ഇനി മുതൽ ഈ ശില്പശാല സർഗോത്സവം എന്നറിയപ്പെടും. കാവ്യാലാപനം, അഭിനയം, ചിത്രം, നാടൻ പാട്ട് എന്നിങ്ങനെ സാഹിത്യത്തിന്റെ പരിധിയിൽ നിൽക്കാത്ത ഇനങ്ങൾ കൂടി ഉള്ളതിനാൽ കൂടുതൽ അനുയോജ്യം ഇതായിരിക്കും.?  

 സംസ്ഥാന ശില്പശാല ഈ വർഷം 4 ദിവസങ്ങളിലായി നടത്തും. 
ഡിസം. 27 മുതൽ 30 വരെയായിരിക്കും ഇത്.  സർഗോത്സവത്തിന്റെ അക്കാദമികതലം കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി എന്നീ കേരളത്തിലെ പ്രമുഖ അക്കാദമികൾ നിർവ്വഹിക്കും. കലാ-സാഹിത്യ രംഗങ്ങളിലെ പ്രമുഖരുടെ റിസോഴ്സ് ലഭ്യമാക്കും.വിവിധ അക്കാദമികളിലെ ആധുനിക സൗകര്യങ്ങൾ കുട്ടികൾക്ക് സർഗോത്സവ നാളുകളിൽ ഉപയോഗിക്കാം. 

ഒന്നാം ദിവസം ഡിസം. 27 ന്  പ്രാതൽ, രജിസ്ട്രേറ്റഷൻ എന്നിവയ്ക്കായി കുട്ടികളും അധ്യാപകരും 9 മണിക്കു തന്നെ എത്തണം. ഹോളി ഫാമിലി കോൺവൻറ് ഹൈസ്കൂളിലാണ് എത്തേണ്ടത്. മ്യൂസിയത്തിന് എതിർ വശത്ത് ചെമ്പുകാവിലാണ് ഈ സ്കൂൾ. പെൺ കുട്ടികളുടെ താമസവും ഇവിടെയാണ്. ആൺ കുട്ടികൾ താമസിക്കുന്നത് വിവേകോദയം. സ്കൂളിലാണ്. രജിസ്ട്രേഷനും പ്രാതലും കഴിഞ്ഞാൽ സംഗീത നാടക അക്കാദമിയുടെ ഭാഗമായ കെ.ടി.മുഹമ്മദ് സ്മാരക തിയേറ്ററിൽ  സർഗോത്സവത്തിന്റെ പ്രാരംഭം  കുറിയ്ക്കും. തുടർന്ന് 7 സ്കൂൾ ബസുകളിലായായി.കലാമണ്ഡലം, വള്ളത്തോൾ സമാധി, വളളത്തോൾ മ്യൂസിയം എന്നിവ സന്ദർശിക്കും. അവധി കാലമായതിനാൽ കലാമണ്ഡലത്തിൻ റഗുലർ ക്ലാസ് ഇല്ല. കലാഭ്യാസം നടത്തുന്ന കുട്ടികളെ പ്രത്യേകം ക്ഷണിച്ചു വരുത്തും.കുത്തമ്പലത്തിൽ വച്ച് ഓട്ടൻ തുള്ളൾ നടക്കും. 3 മണിക്ക് പുന്നയൂർകുളത്തേക്ക്, മാധവിക്കുട്ടിയുടേയും നാലാപ്പാട്ട് നാരായണ മേനോന്റെ യും ബാലാമണിയമ്മയുടേയും തറവാട്ടിലെ നീർമാതള ചുവട്ടിൽ കെ.പി.മോഹനൻ കുട്ടികളോട് ക്യാമ്പിന്റെ സാമൂഹ്യ-സാംസ്കാരിക പ്രസക്തിയെ കുറിച്ച് സംസാരിക്കും

കുട്ടികളിലെ പഠന പ്രശ്നങ്ങള്‍ തിരിച്ചറിയാം

എല്‍പിഎസ്എ/ യുപിഎസ്എ നിയമന നടപടികള്‍ ട്രൈബ്യൂണല്‍ തടഞ്ഞു

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 2014 ല്‍ പുറപ്പെടുവിച്ച എല്‍പിഎസ്എ/യുപിഎസ്എ വിജ്ഞാപനത്തിന്റെ തുടര്‍ നടപടികള്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ താല്‍ക്കാലികമായി തടഞ്ഞു.

അധ്യാപക യോഗ്യത പരീക്ഷയായ കെ - ടെറ്റ് ഉള്ളവരുടെ മാത്രം അപേക്ഷ പരിഗണിക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശികളായ ഉദ്യോഗാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ യുപിഎസ്എ പരീക്ഷ ഡിസംബര്‍ 17 നും എല്‍പിഎസ്എ പരീക്ഷ ജനുവരി 21 നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കാനിരിക്കെയാണ് ഉത്തരവ് വന്നിരിക്കുന്നത്. ഇതിനാല്‍, ഈ ദിവസങ്ങളില്‍ പരീക്ഷ നടക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ട്രൈബ്യൂണലിന്റെ ഉത്തരവ് നീക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി വ്യാഴാഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. അപ്പീല്‍ അനുവദിക്കുന്ന പക്ഷം പരീക്ഷകള്‍ തടസമില്ലാതെ നടക്കും

Tuesday 13 December 2016

STANDARD 3 EVS UNIT 9


സുരക്ഷിത യാത്ര

ROAD SAFETY (DOWNLOAD)
 (power point presentation, prepared by NATPAC)

ഗതാഗത നിയമങ്ങൾ (ഇന്ത്യ)

  ഗതാഗതം എന്നത് പാതകളിലൂടെയുള്ള സഞ്ചാരമാണ്. ഗതാഗതം എന്ന വാക്കിനെ അർത്ഥം പോക്കു വരവ് എന്നാണ്. വിവിധ തരം യന്ത്രവത്കൃത വാഹനങ്ങളും കാൽ നടക്കാരും ഭാരവാഹനങ്ങളും ഒക്കെ ചേർന്നാണ് ഗതാഗതം ആകുന്നത്. ഒരേ രാജ്യത്തിനും അതിൻറേതായ ഗതാഗത നിയമങ്ങൾ ഉണ്ടാകും. ഇത്തരം നിയമങ്ങൾ പാതകൾ ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ് എങ്കിലും വാഹനങ്ങൾ ഓടിക്കാനുള്ള അനുമതിപത്രം നേടണമെങ്കിലേ ഇത് പഠിക്കേണ്ട അത്യാവശ്യം ഉള്ളൂ. 

Saturday 10 December 2016

STANDARD 3 EVS UNIT 8

മണ്ണിലൂടെ നടക്കാം

മണ്ണ്

ഭൗമോപരിതലത്തിൽ കാണുന്ന ഏറ്റവും മുകളി‍ ലത്തെ പാളിയാണ്‌‍ മണ്ണ്. വിവിധ പദാർഥങ്ങളുടെ സങ്കീർണ്ണമായ മിശ്രണമാണിത്. പൊടിഞ്ഞ പാറകളും ജലാംശവും ഇതിൽ കാണപ്പെടുന്നു. ഭൂസമാനഗ്രഹങ്ങളുടെ ഉപരിതലത്തിൽ കാണുന്ന സിലിക്കേറ്റ് സംയുക്തങ്ങളുടെ ശേഖരത്തെയും മണ്ണ് എന്നു വിളിക്കുന്നു.

2015 ലോക മണ്ണ് വര്‍ഷം മണ്ണാണ് ജീവീതം
Read more: http://www.deshabhimani.com/agriculture/latest-news/439336

2015 ലോക മണ്ണ് വര്‍ഷം മണ്ണാണ് ജീവീതം

 പ്രകൃതിയിലെ സര്‍വചരാചര ങ്ങളുടെയും നില നില്‍പ്പിന്റെ അടിസ്ഥാനം മണ്ണാണ്. മണ്ണ് നിര്‍ജീവമല്ല, സജീവഘടകങ്ങളായ സൂക്ഷ്മജീവികളും മണ്ണിരപോലുള്ള സ്ഥൂലജീവികളും ജൈവാംശവും വായുവും ജലകണങ്ങളുമെല്ലാം ഒത്തുചേരുന്ന സക്രിയവ്യവസ്ഥയാണ് മണ്ണ് അഥവാ മേല്‍മണ്ണ്.ജീവസന്ധാരണത്തിന് അത്യന്താപേക്ഷിതമായ മണ്ണ് പ്രകൃതി നമുക്കേകിയ അമൂല്യ വരദാനമാണ്. ഭൗമോപരിതലത്തിലെ മണ്ണിന്റെ വളരെ ചെറിയൊരംശം മാത്രമേ കൃഷിയോഗ്യമായുള്ളു. സസ്യങ്ങള്‍ ജലവും ആഹാരവും വലിച്ചെടുക്കുന്നത് മണ്ണില്‍നിന്നാണ്. മണ്ണിന്റെ ആരോഗ്യനില മെച്ചമാണെങ്കില്‍ മാത്രമേ സസ്യങ്ങളും കരുത്തോടെ വളര്‍ന്ന് നല്ല വിളവു തരികയുള്ളു.ഒരു പ്രദേശത്തെ വിളകളുടെ തരവും കൃഷിരീതിയും ആവാസവ്യവസ്ഥയുമെല്ലാം മണ്ണിനെ ആശ്രയിച്ചിരിക്കുന്നു.മണ്ണില്ലെങ്കില്‍ മനുഷ്യനു മാത്രമല്ല, മറ്റൊന്നിനും, സൂക്ഷ്മജീവികള്‍ക്കുപോലും നിലനില്‍പ്പില്ല.ചെടികളെപ്പോലെ നിശ്ശബ്ദസേവനമാണ് മണ്ണും നിര്‍വഹിക്കുന്നത്

Thursday 8 December 2016

STANDARD 3 EVS UNIT 7

വർണ്ണചിറകുകൾ വീശി
ടീച്ചിംഗ് മാന്വല്‍

 പൂമ്പാറ്റള്‍

 


പൂമ്പാറ്റകളെ കാണാന്‍ എന്തു ഭംഗിയാണ് അല്ലേ. അവയെപ്പറ്റി പഠിക്കുമ്പോള്‍ അതിനേക്കാള്‍ വര്‍ണപ്രപഞ്ചത്തിലേക്ക്എത്താം ലോകത്താകമാനം ഉള്ള ശലഭങ്ങളെ രണ്ടായി തരംതിരിയ്ക്കാം. നിശാശലഭങ്ങളും ചിത്രശലഭങ്ങളും. ഇതിൽ രണ്ടിലും കൂടി 1,40,000 ത്തോളം ഇനങ്ങളുണ്ട്. അതിൽ 17,200 ഒാളം എണ്ണം ചിത്രശലഭങ്ങളാണ്. ഇതില്‍ ഭാരതത്തില്‍ ആയിരത്തി അഞ്ഞൂറിലേറെ ചിത്രശലഭങ്ങൾ കണ്ടുവരുന്നു. കേരളത്തിൽ ഏതാണ്ട് 322ഓളം ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ചെറിയ ശലഭമായ രത്നനീലിയും ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭവും കാണപ്പെടുന്നതും നമ്മുടെ കേരളത്തിലാണ്.


പൂമ്പാറ്റ എന്നും വിളിക്കുന്ന, പ്രാണിലോകത്തെ സൗന്ദര്യമുള്ള ജീവികളായ ഷഡ്‌പദങ്ങളാണ് ചിത്രശലഭങ്ങൾ (Butterfly). ആംഗലേയഭാഷയിൽ ഇവയ്ക്ക് ബട്ടർഫ്ലൈ എന്നാണ് പേര്. മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. 1973 ൽ ഫ്രാൻസിൽ നിന്ന് കണ്ടെടുക്കപ്പെട്ട ഫോസിലുകളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇങ്ങനെയൊരു കണ്ടെത്തൽ.


ജന്തുലോകത്തിലെ ഏറ്റവും വലിയ ഫൈലമായ(Phylum) ആർത്രോപോഡയിലെ ഇൻസെക്റ്റ എന്ന വിഭാഗത്തിൽ ലെപിഡോപ്റ്റീറ എന്ന ഗോത്രത്തിലാണ് ചിത്രശലഭങ്ങൾ വരുന്നത്. ചിത്രശലഭങ്ങളെപ്പറ്റി പഠനം നടത്തുകയും ശേഖരിക്കുകയും ചെയ്യുന്ന ആളുകളെ ലെപിഡോപ്റ്റിറിസ്റ്റ് (lepidopterists) അഥവാ ഔറേലിയൻസ്(aurelians) എന്നു വിളിക്കുന്നു


 
3-Larwa changes to pupa

GOVT ORDERS & CIRCULARS

Tuesday 6 December 2016

ഹരിത കേരളം പ്രതിജ്ഞയും സര്‍ക്കുലറും

ഹരിത കേരളമിഷന്‍

ഹരിത കേരളം 
https://drive.google.com/file/d/0B_1hOUmDIPEObEFZWDRmS3BsVGM5V3p0UmtyT3ZBYzQ4RjNN/view?usp=sharing
പരസ്യം ആഡിയ
എല്ലാ ഹെഡ്മാസ്റ്റര്‍മാരുടേയും അറിവിലെക്കും അനന്തര നടപടികള്‍ക്കുമായി നല്‍കുന്നു. 
 
https://drive.google.com/file/d/0B_1hOUmDIPEOUElJNlJtUkJVMzBlckJYTWp6VTU1bmFJQlQ4/view?usp=sharing

Monday 5 December 2016

STANDARD 3 EVS UNIT 6

നന്മ വിളയിക്കും കൈകള്‍

PENCIL UNIT MODULE DOWNLOAD 


 

യന്ത്രവത്കരണം വരുന്നതിനു മുമ്പ് ഇങ്ങനെയായിരുന്നു ക്യഷി സ്ഥലം ഉഴുതിരുന്നത്


  • കേരളത്തിലെ പ്രധാന രണ്ട് നെല്ല് ഗവേഷണകേന്ദ്രങ്ങൾ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിലും സ്ഥിതിചെയ്യുന്നു.
  • കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലാണ്.
  • കേരളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്നത് പാലക്കാട്‌ ജില്ലയാണ് 
  • പശ്ചിമബംഗാൾ സംസ്ഥാനമാണ് ഇൻഡ്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത്.
  • ആന്ധ്രാപ്രദേശ് സംസ്ഥാനമാണ് ദക്ഷിണ ഇൻഡ്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത്.
  • കേന്ദ്ര നെല്ല് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് ഒറീസ്സയിലെ കട്ടക്കിലാണ്.
  • ലോകത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന.
  • ലോക നെല്ല് ഗവേഷണകേന്ദ്രം സ്ഥിചെയ്യുന്നത് ഫിലിപ്പൈൻസിലെ മനിലയിലാണ്.
  • കേരളത്തിലെ അത്യുല്പാദനശേഷിയുള്ള നെല്ലിനങ്ങൾ :ജയ, ഭാരതി, ജ്യോതി, ശബരി, അന്നപൂർണ്ണ, ത്രിവേണി, അശ്വതി, പൊന്നാര്യൻ, കാർത്തിക, ഐ. ആർ. 8.

GOVT ORDERS & CIRCULARS