Friday, 23 December 2016

STANDARD 3 MALAYALAM UNIT-8.1

വെളിച്ചം പകര്‍ന്നവര്‍

ഗൗതമബുദ്ധൻ

'ബുദ്ധൻ എന്നു പിന്നീടു നാമധേയം സിദ്ധിച്ച ഗൗതമസിദ്ധാർത്ഥൻ ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ്‌.  സിദ്ധാർത്ഥൻ എന്നാണ്‌ അദ്ദേഹത്തിന്റെ യഥാർത്ഥനാമഥേയം. ഗൗതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്നു.
വജ്ജി സംഘത്തിലെ ശാക്യഗണത്തിലാണ്‌ (പാലിയിൽ ശക) ബുദ്ധൻ ജനിച്ചത്‌. ശാക്യവംശത്തിൽ പിറന്നതിനാൽ അദ്ദേഹം ശാക്യമുനി എന്നറിയപ്പെട്ടു. ഗോതമ എന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബപ്പേര്‌. അതിനാൽ അദ്ദേഹം ഗൗതമൻ എന്നും അറിയപ്പെട്ടു.

ക്രിസ്താബ്ദത്തിന്ന് 563 കൊല്ലം മുന്പ്, കപിലവസ്തുവിനു സമീപം ലുംബിനി ഉപവനത്തിൽ ജനിച്ചു. എന്നിരുന്നാലും ശ്രീബുദ്ധന്റെ ജനനത്തെപ്പറ്റി ആധികാരികമായ രേഖകൾ ഇല്ല.  ബുദ്ധന്റെ ആദ്യത്തെ പേർ സിദ്ധാർത്ഥൻ എന്നായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ശുദ്ധോദനനും, അമ്മ സുപ്രബുദ്ധന്റെ പുത്രി മായാദേവിയുമായിരുന്നു. സിദ്ധാർത്ഥന്റെ അമ്മ, അദ്ദേഹം ജനിച്ചു് ഏഴു ദിവസം കഴിഞ്ഞപ്പോൾ മരിയ്ക്കുകയും, അതിനു ശേഷം മാതൃസഹോദരിയായ പ്രജാപതി ഗൌതമി അദ്ദേഹത്തെ വളർത്തുകയും ചെയ്തു. പതിനാറാമത്തെ വയസ്സിൽ അദ്ദേഹം തന്റെ ദായാദിജയായ യശോദരയെ വിവാഹം ചെയ്തു.

ബോധോദയവും പ്രചരണവും

ഗൗതമബുദ്ധൻ ആദ്യമായി പ്രഭാഷണം നടത്തിയ സാരാനാഥിൽ സ്ഥാപിച്ഛിരിക്കുന്ന സ്തൂപം. അശോകചക്രവർത്തിയാണ്‌ ഈ സ്തൂപം ഇവിടെ സ്ഥാപിച്ചത്. ഇന്ത്യയുടെ ഔദ്യോഗികമുദ്രയായ അശോകസ്തംഭം ഈ സ്തൂപത്തിനു മുകളിലാണ്‌‍ സ്ഥാപിച്ചിരുന്നത്.
ഒരു രാത്രി ഉറച്ച ധ്യാനത്തിൽ ഇരിയ്ക്കുന്ന അവസരത്തിൽ അദ്ദേഹത്തിന്നു തത്ത്വബോധം ഉണ്ടായി. പീഡകൾക്കുള്ള കാരണം സ്വാർത്ഥബുദ്ധിയോടു കൂടിയുള്ള ജീവിതാശയാണെന്ന് അദ്ദേഹം കാണുകയും, ഈ ജ്ഞാനകാരണമായി അദ്ദേഹം "ബുദ്ധൻ" എന്ന് അറിയപ്പെടുകയും ചെയ്തു.
മനുഷ്യവർഗ്ഗത്തിനു തന്നാൽ ചെയ്യുവാൻ കഴിയുന്നതായ എത്രയും വലുതായ ഉപകാരം, ദുഃഖസംസാരസാഗരത്തിൽ കിടന്നു പിടയ്ക്കുന്ന ജീവികളെ കരയേറ്റുകയാണെന്ന് അദ്ദേഹം തീരുമാനിച്ചു. ഈ തീർച്ചയോടുകൂടി അദ്ദേഹം കാശിയിലേയ്ക്കു പുറപ്പെട്ടു. കാശിക്കടുത്തുള്ള സാരാനാഥിൽ വച്ചാണ്‌ ഗൗതമബുദ്ധൻ തന്റെ ആദ്യപ്രഭാഷണം നടത്തിയത്. 

അവിടെവച്ചു തന്റെ അഞ്ചു പൂർവ്വസ്നേഹിതന്മാരെ കണ്ടു. ഒന്നാമതായി അവരോടു ധർമ്മത്തെപ്പറ്റി പ്രസംഗിച്ചു. ബുദ്ധമതത്തിൽ ചേർന്നവരുടെ എണ്ണം വേഗത്തിൽ വർദ്ധിയ്ക്കുകയും, അവരിൽ അറുപതു പേരെ തന്റെ മതത്തെ പ്രസംഗിയ്ക്കുവാനായി പല ദിക്കിലേയ്ക്കും അയയ്ക്കുകയും ചെയ്തു. തന്റെ ജീവകാലത്തു തന്നെ ബുദ്ധൻ, ധനവാന്മാർ, ദരിദ്രന്മാർ, വിദ്വാന്മാർ, മൂഢന്മാർ, ജൈനർ, ആജീവകർ, ബ്രാഹ്മണർ, ചണ്ഡാളർ, ഗൃഹസ്ഥന്മാർ, സന്യാസിമാർ, പ്രഭുക്കന്മാർ, കൃഷിക്കാർ മുതലായ പലേതരക്കാരായ അനവധി പുരുഷന്മാരെയും സ്ത്രീകളെയും തന്റെ മതത്തിൽ ചേർത്തു. ഈ കൂട്ടത്തിൽ തന്റെ അച്ഛനും, മകനും, ഭാര്യയും, മാതൃസഹോദരിയും ചേർന്നു. തന്റെ ദായാദനായ ആനന്ദനും, മൗദ്ഗലായനനും, ശാരീപുത്രനും തന്റെ ശിഷ്യന്മാരിൽ യോഗ്യന്മാരുടെ കൂട്ടത്തിലായിരുന്നു.

സാരാനാഥ്

ഇന്ത്യയിലെ പ്രശസ്തമായ നാല് ബുദ്ധമതകേന്ദ്രങ്ങളിൽ ഒന്നാണ് സാരാനാഥ്. ഉത്തർപ്രദേശ് സംസ്ഥാനത്ത് വാരാണസിക്ക് സമീപത്തായാണ് സാരാനാഥ്. ഗൗതമബുദ്ധൻ തന്റെ ധർമപ്രചരണം ആരംഭിച്ച സ്ഥലമാണിത്. മഹാനായ അശോക രാജാവ് സ്തൂപങ്ങളും അശോകസ്തംഭവും സ്ഥാപിച്ച സ്ഥലമാണ് സാരാനാഥ്. ഇന്ത്യയുടെ ദേശീയ ചിഹ്നത്തിൽ നമുക്ക് നാലുസിംഹത്തലയോട് കൂടിയ ഈ അശകോസ്തംഭം കാണാം. 24 ആരക്കാലുകളോട് കൂടിയ ചക്രം ദേശീയപതാകയിലും ആലേഖനം ചെയ്തിരിക്കുന്നു

ബുദ്ധന്റെ മൊഴികൾ

  • പാത്രം നിറയുന്നത് തുള്ളികളായാണ്.
  • നന്നായി കുരയ്ക്കുന്ന ഒരു നായ നല്ല നായ ആയിരിക്കില്ല. നന്നായി സംസാരിക്കുന്ന ഒരുവൻ നല്ല മനുഷ്യൻ ആയിരിക്കണമെന്നില്ല.
  • മറയ്ക്കാൻ പറ്റാത്ത മൂന്ന് കാര്യങ്ങൾ :സൂര്യൻ‍, ചന്ദ്രൻ, സത്യം.
  • നമ്മെ നാമാക്കുന്നത് നമ്മുടെ ചിന്തകളാണ്.
  • ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന സന്തോഷവും അത് പോലെയാണ്.

  ബുദ്ധമതവും ഓണവും

മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്‌. 

    സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന്‌ ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണമെന്ന്‌ അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന്‌ ശക്തമായ തെളിവാണ്‌. 

ബുദ്ധമത വിശ്വാസിയും, പ്രജാസുഖത്തെ ലക്ഷ്യമായി ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തിയിരുന്നതുമായ ഒരു കേരളചക്രവർത്തിയെ ബ്രാഹ്മണരുടേയും, ക്ഷത്രിയരുടേയും ഉപജാപവും, കൈയ്യൂക്കുംകൊണ്ട് അദ്ദേഹം ബൗദ്ധനാണെന്ന ഒറ്റക്കാരണത്താൽ ബഹിഷ്ക്കരിച്ച് ബ്രാഹ്മണമതം പുനഃസ്ഥാപിച്ചതിന്റെ ഓർമ്മ, കേരളത്തിലെ വിളയെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണ് ഓണം. "ഓണം, തിരുവോണം" എന്നീ പദങ്ങൾ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്. ബുദ്ധശിഷ്യൻമാർ ശ്രമണന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബുദ്ധനെത്തന്നെയും ശ്രമണൻ എന്നു പറഞ്ഞുവന്നിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം. ഓണത്തിന് മഞ്ഞ നിറം പ്രധാനമാണ്. ഭഗവാൻ ബുദ്ധൻ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവർക്ക് മഞ്ഞവസ്ത്രം നൽകിയതിനെയാണ് ഓണക്കോടിയായി നൽകുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധ‌‌ർമ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു. ബുദ്ധമതം കേരളത്തിൽ ഇല്ലാതാക്കാൻ അക്രമങ്ങളും, ഹിംസകളും നടത്തിയിട്ടുണ്ട്. അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും, ചേരിപ്പോരും, വേലകളിയും, പടേനിയും മറ്റും. ബുദ്ധമതത്തെ ആട്ടിപ്പുറത്താക്കാൻ നമ്പൂതിരിമാർ ആയുധമെടുത്തിരുന്നു എന്ന് സംഘകളിയുടെ ചടങ്ങികളിൽ തെളിയുന്നുണ്ട്. ബൗദ്ധസംസ്ക്കാരം വളർച്ചപ്രാപിച്ചിരുന്ന തമിഴകത്ത് മുഴുവനും, പാണ്ഡ്യരാജധാനിയായിരുന്ന മധുരയിൽ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു. 'മധുരൈ കാഞ്ചി' എന്ന കൃതിയിൽ ഓണത്തെപ്പറ്റി പരാമർശങ്ങളുണ്ട്.

No comments:

Post a Comment