Tuesday 24 January 2017

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണം മുൻ നിർത്തി 2017 ജനുവരി 27ന് സംഘടിപ്പിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ പരിപാടി വൻ വിജയമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനനാഥ് അഭ്യര്‍ഥിച്ചു. രക്ഷിതാക്കൾ, സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ, പൂര്‍വ വിദ്യാര്‍ഥികൾ, പൂര്‍വ അധ്യാപകർ, തുടങ്ങിയവരെ പരിപാടിയിൽ അണിനിരത്താൻ ആവശ്യമായ നടപടി  സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

ജനുവരി 27ലെ പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രഖ്യാപന പ്രതിജ്ഞ തിരുവനന്തപുരത്ത് മലയിൻ കീഴിൽ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനും, കാസർകോട് കാഞ്ഞങ്ങാട് പ്രതിപക്ഷനേതാവ് ശ്രീ. രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും.
 
ഭാവി തലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സാർത്ഥകമാക്കാൻ വർത്തമാനകാലത്തെ സുപ്രധാന ചുവടുവയ്പായിരിക്കുമിത്. രാവിലെ 11 മണിക്ക് ഓരോ വിദ്യാലയത്തിലും പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കും. ക്ലാസുകള്‍ക്ക് മുടക്കമില്ലാതെയാണ് ഈ പരിപാടി സംഘടി-പ്പിക്കേണ്ടത്. മുഴുവൻ രക്ഷിതാക്കളെയും മറ്റെല്ലാ ജനവിഭാഗങ്ങളെയും ഈ പരിപാടിയിൽ പങ്കാളികളാക്കും.  പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുമെന്നും വിദ്യാലയങ്ങൾ ലഹരി വിമുക്തമാക്കുമെന്നും സ്കൂളുകളിൽ ഹരിതനിയമാവലി (Green Protocol) നടപ്പാക്കുമെന്നും പ്രതിജ്ഞയെടുക്കും. പൊതുവിദ്യാലയങ്ങൾ സംര-ക്ഷിക്കുക എന്ന ഉത്തരവാദിത്വം ഒരു ജനതയാകെ നെഞ്ചിലേറ്റുന്ന ഈ മഹത്തായ പരിപാടിയിൽ അണിനിരക്കണമെന്ന് എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

General Education Protection Mission 2017

 

No comments:

Post a Comment