Tuesday 7 March 2017

പേ റിവിഷൻ അരിയറിന്റെ ആദ്യ ഗഡു ഏപ്രിൽ 2017


പ്രിയ ജീവനക്കാരേ പേ റിവിഷൻ അരിയറിന്റെ ആദ്യ ഗഡു തുക കൈപ്പറ്റേണ്ടത് 2017 ഏപ്രിൽ മാസം ആണല്ലോ

സ്പാർക്കിൽ അതിനുള്ള ഓപ്ഷൻ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. നിങ്ങൾ പേറിവിഷൻ അരിയർ പ്രോസസ് ചെയ്യുമ്പോൾ ചില ബില്ലുകൾ എൻക്യാഷ്മെന്റ് ചെയ്തിട്ടില്ല എന്ന് കാണിക്കും
നാം അരിയർ പ്രോസസ് ചെയ്യുന്ന എല്ലാ എംപ്ലോയിയുടേയും ബില്ലുകൾ എല്ലാം എൻ ക്യാഷ്മെന്റ് ചെയ്തെങ്കിൽ മാത്രമേ ബില്ല് പ്രോസസ് ചെയ്യാൻ സാധിക്കൂ
ഇനി ഒരു കാര്യം കൂടി അരിയർ പീരീഡിൽ എൻക്യാഷ് ചെയ്യാത്ത ബില്ലുകൾ നമ്മുക്ക് ഇനി എൻക്യാഷ് ചെയ്യാൻ സാധിക്കുകയില്ല അതിനുള്ള ഓപ്ഷൻ സ്പാർക്കിൽ ലഭ്യമാകില്ല.:
ഇനി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്

1 ) എൻക്യാഷ് ചെയ്യേണ്ട ബില്ല് ഏത് മാസത്തിലെയാണോ അത് ഏത് ട്രഷറിയിൽ നിന്നുമാണോ മാറിയത് ആ ട്രഷറിയിൽ നിന്നും പേയ്മെന്റ് സർട്ടിഫിക്കേറ്റ് വാങ്ങി അത് ഏത് ഓഫീസിലെ ബില്ലാണോ അവിടുത്തെ ഡി ഡി ഒ കൗണ്ടർ സൈൻ ചെയ്ത് ആ ഓഫീസിലെ ഡി ഡി ഒ - യുടെ ഒരു കവറിങ്ങ് ലെറ്റർ ഉൾപടെ  സ്പാർക്കിന്റെ ഓഫീസിൽ നേരിട്ട് എത്തിക്കുകയോ മെയിൽ അയയ്ക്കുകയോ ചെയ്താൽ സ്പാർക്ക് ഓഫീസിൽ ഈ ബില്ല് എൻക്യാഷ് ചെയ്യാവുന്നതാണ്
ഇപ്പോൾ തന്നെ നമ്മുടെ ഓഫീസുകളിലെ പേ റിവിഷൻ അരിയർ പ്രോസസ് ചെയ്ത് എൻ ക്യാഷ് ചെയ്യാനുള്ള ബില്ലുകൾ കണ്ടെത്തി പ്രശ്നം പരിഹരിച്ചെങ്കിൽ മാത്രമേ  ഏപ്രിൽ മാസം അരിയർതുക കൈപ്പറ്റാൻ സാധിക്കുകയുള്ളൂ 

സംശയ നിവാരണത്തിനായി അടുത്തുള്ള ട്രഷറിയിൽ സ്പാർക്ക് ഡെസ്ക്കുമായി ബന്ധപ്പെടാവുന്നതാണ്

1 comment:

  1. We are urgently in need of kidney donors in Kokilaben Hospital India for the sum of $450,000,00,For more info
    Email: kokilabendhirubhaihospital@gmail.com
    WhatsApp +91 7795833215

    ReplyDelete