Monday 22 May 2017

മഴവെള്ള സംഭരണം ഗ്രാമപഞ്ചായത്തുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം


സംസ്ഥാന സര്‍ക്കാരിന്റെ മഴവെള്ള സംഭരണം-ഭൂജല പരിപോഷണം പരിപാടി നടത്തിപ്പിന് 2017-18 ലെ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിട്ടേഷന്‍ ഏജന്‍സിയുടെ മഴകേന്ദ്രം മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ മുഖാന്തിരം വ്യക്തിഗത കുടുംബങ്ങളിലും, സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങളിലും മഴവെള്ള സംഭരണികളുടെ നിര്‍മാണം, ഗ്രാമപഞ്ചായത്തുകളില്‍ മാതൃക മഴവെള്ള സംഭരണികളുടെ നിര്‍മാണം, കിണര്‍ റീചാര്‍ജിംഗ്, പൊതുസ്ഥാപനങ്ങളിലെ നിലവിലുള്ള മഴവെള്ളസംഭരണകളുടെ അറ്റകുറ്റപ്പണികള്‍ എന്നിവയാണ് നടപ്പിലാക്കുക. കുടിവെള്ളക്ഷാമമുള്ള ഗ്രാമപഞ്ചായത്തുകള്‍ക്കും, വിദ്യാലയങ്ങള്‍ക്കും മഴവെള്ളസംഭരണകളുടെ അറ്റകുറ്റപ്പണികള്‍ക്കായും പൊതുസ്ഥാപനങ്ങള്‍ക്കും ആനുകൂല്യത്തിന് അപേക്ഷിക്കാം. വ്യക്തിഗത മഴവെള്ളസംഭരണികളുടെ നിര്‍മാണം, കിണര്‍ റീചാര്‍ജിംഗ്, മാതൃകമഴവെള്ള സംഭരണിയുടെ നിര്‍മാണം എന്നിവയ്ക്ക് ആനുകൂല്യത്തിനായി ഗ്രാമപഞ്ചായത്തുകള്‍ അപേക്ഷയോടൊപ്പം ഭരണസമിതിയുടെ തീരുമാനം കൂടി സമര്‍പ്പിക്കണം. നിലവിലുള്ള മഴവെള്ള സംഭരണകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പൊതുസ്ഥാപനങ്ങള്‍ക്കും, മഴവെള്ള സംഭരണി ആവശ്യമുള്ള വിദ്യാലയങ്ങള്‍ക്കും നേരിട്ടും അപേക്ഷിക്കാം. പതിനായിരം ലിറ്റര്‍ സംഭരണശേഷിയുള്ള മഴവെള്ളസംഭരണികള്‍ ഗുണഭോക്തൃവിഹിതം സമാഹരിച്ച് പങ്കാളിത്താധിഷ്ഠിത മാതൃകയിലാണ് നടപ്പിലാക്കുന്നത്. മലയോര-തീരദേശ ഗ്രാമപഞ്ചായത്തുകള്‍ക്ക് മുന്‍ഗണനയുണ്ട്. ഇതിനോടകം സഹായം ലഭിച്ച ഗ്രാമപഞ്ചായത്തുകളും വിദ്യാലയങ്ങളും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ജൂണ്‍ എട്ട് വൈകിട്ട് അഞ്ച് മണിയ്ക്കകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കെ.ആര്‍.ഡബ്ല്യു.എസ്.എ, മഴകേന്ദ്രം, പി.ടി.സി ടവര്‍, മൂന്നാംനില, എസ്.എസ്. കോവില്‍ റോഡ്, തമ്പാനൂര്‍, തിരുവനന്തപുരം-1 വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 - 2320848, 2337003, 9447829049. വെബ്‌സൈറ്റ്

No comments:

Post a Comment