Saturday 10 June 2017

ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം

017  ലെ ഇന്ത്യന്‍ ഫിനാന്‍സ് ആക്ട്  പ്രകാരം  2017 ജൂണ്‍ 30 നകം ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതപ്പെട്ട എല്ലാവരും അവരുടെ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണം എന്ന് നിഷ്കര്‍ഷിച്ചിരുന്നു. ജൂലൈ 1 മുതല്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധവുമാക്കിയിരുന്നു. ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കരസ്ഥമാക്കി കള്ളപ്പണ ഇടപാടുകള്‍ നടത്തി വരുന്നവരെ തടയുന്നതിനാണ് ഇങ്ങനെ ഒരു പരിഷ്കാരം കൊണ്ടുവന്നത്. 2017 ജൂണ്‍ 30 നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ക്ക് നിയമ സാധുത ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിച്ചിരുന്നു.

https://www.incometaxindiaefiling.gov.in/e-Filing/Services/LinkAadhaarHome.html
എന്നാല്‍ 2017 ജൂണ്‍ 9 ന് സുപ്രീം കോടതി ഇതിന് ഭാഗികമായി സ്റ്റേ ഓര്‍ഡര്‍ ഇറക്കിയിട്ടുണ്ട്. ഇത് പ്രകാരം ഇതുവരെ ആധാര്‍ കാര്‍ഡ് എടുക്കാത്തവര്‍ക്ക് ഇക്കാരണത്താല്‍ പാന്‍കാര്‍ഡിന്‍റെ നിയമസാധുത നഷ്ടപ്പെടുകയോ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് വിലക്കോ ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ ഇതിനകം ആധാര്‍ ലഭിച്ചവര്‍ അത് പാന്‍കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണം എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.  എന്നാല്‍ ഇത് ബന്ധിപ്പിച്ചിട്ടില്ല എന്ന കാരണത്താല്‍ പാന്‍കാര്‍ഡ് അസാധുവാക്കി ശിക്ഷിക്കുന്നതിനോട് കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു

ചുരുക്കിപ്പറഞ്ഞാല്‍ കേരളം സമ്പൂര്‍ണ്ണ ആധാര്‍ സംസ്ഥാനമാണെന്നിരിക്കെ നമ്മളെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതിയുടെ സ്റ്റേ കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നില്ല. കാരണം സ്റ്റേയില്‍ പറയുന്നത് ഇത് വരെ ആധാര്‍ ലഭിച്ചിട്ടില്ലാത്തവരുടെ കാര്യമാണ്. ആധാര്‍ ലഭിച്ചു കഴിഞ്ഞവര്‍ ഇതു ബന്ധിപ്പിക്കുക തന്നെ ചെയ്യേണ്ടി വരും.

No comments:

Post a Comment