ഈ വർഷത്തെ അർധ വാർഷിക പരീക്ഷ 8,9,10 ക്ലാസ്സുകളിൽ ഡിസംബർ 13 മുതൽ 21 വരെയും..... എൽ.പി-യു.പി ക്ലാസ്സുകളിൽ ഡിസംബർ 14 മുതൽ 21 വരെയും നടക്കും....മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലേത് 2018 ജനുവരി 15 മുതൽ 22 വരെയായിക്കും..... ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ 2018 മാർച്ച് 7 ന് ആരംഭിച്ച് 26 ന് അവസാനിക്കും....ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 22 മുതൽ മാർച്ച് 2 വരെയായിരിക്കും.... എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 12 ന് തുടങ്ങി 21 ന് അവസാനിക്കും.... K TET 2017-18 നിയമനം ലഭിച്ചവരെ '18 മാർച്ച് വരെ ഒഴിവാക്കാൻ തീരുമാനം കൈക്കൊള്ളും.

Sunday, 25 June 2017

ഇൻസ്പെയർ അവാർഡ് അപേക്ഷിക്കാം

കേന്ദ്ര സർക്കാർ ശാസ്ത്രത്തിൽ മികവ്  കാണിക്കുന്ന 6 മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്കായി നൽകുന്ന സ്കോളർഷിപ്പ് ആണ് ഇൻസ്പെയർ അവാർഡ്. 

CLICK TO LOGIN
ഒരു വിദ്യാലയത്തിൽ നിന്ന് 6-10 വരെയുള്ള ക്ലാസ്സുകളിൽ നിന്ന് ഓരോ വിദ്യാർത്ഥിയെയാണ്
ഇതിനായി തെരഞ്ഞെടുക്കേണ്ടത്. കുട്ടിയുടെ വിവരങ്ങളും ബാങ്ക് അക്കൗണ്ട് ഡീറ്റേൽസും ചെയ്യാനുദ്ദേശിച്ച പ്രൊജക്ടിനെക്കുറിച്ചുള്ള വിവരങ്ങളും ഇൻസ്പെയർ അവാർഡ് എന്ന സൈറ്റിൽ ജൂൺ 30 നകം വിദ്യാലയത്തിൽ നിന്ന് രജിസ്റ്റർ ചെയ്യണം. സെലക്ട് ചെയ്യുന്ന പ്രൊജക്ടുകൾക്ക് 5000 രൂപ പഠനത്തിനായി ലഭിക്കും. ജില്ലാതല മത്സരം, സംസ്ഥാന മത്സരം, നാഷണൽ ലെവൽ എന്നിങ്ങനെ മത്സരങ്ങൾ ഉണ്ടായിരിക്കും


1 comment:

  1. പ്രോജക്ട് ഏത് രീതിയിൽ ആണ് പ്രസന്റ ചെയ്യേണ്ടത്.

    ReplyDelete