Tuesday 20 June 2017

അന്താരാഷ്‌ട്ര ബഹിരാകാശനിലയം ( ISS ) ഇന്ത്യക്കു പടിഞ്ഞാറു ഭാഗത്തുകൂടി നാളെ ( 21 / 6 / 2017 ) വൈകീട്ട് 7:04 നു പോകുന്നു.

 കേരളത്തിൽ  ഉള്ളവർക്ക് കാണുവാൻ ഒരു സുവർണാവസരം.  ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽനിന്ന് കാര്യമായി കാണുവാൻ സാധിക്കില്ല.

ഒരു ഫുട്‌ബോൾ ഫീൽഡിന്റെ അത്ര വലിപ്പമുണ്ട് ISS നു. പ്രധാനമായും അമേരിക്കയുടെയും, റഷ്യയുടെയും പിന്നെ ജപ്പാൻ, കാനഡ , ഇറ്റലി, യൂറോപ്പ് , ബ്രസീൽ എന്നിവർ ഒത്തുചേർന്നാണ് പല ഘട്ടങ്ങളായി ബഹിരാകാശനിലയം നിർമിച്ചിരിക്കുന്നത്. ദിവസവും 3 - 4 പ്രാവശ്യം ഇത് ഇന്ത്യയുടെ മുകളിലൂടെ പോകും എങ്കിലും നമുക്ക് നന്നായി കാണാൻ സാധിക്കുന്നത് മാസങ്ങൾ കൂടുമ്പോഴാണ് എന്ന് മാത്രം.

നാളെ  ISS പോകുന്നത് കേരളത്തിന് 300 കിലോമീറ്റർ  പടിഞ്ഞാറായി അറബിക്കടലിനു 300 കിലോമീറ്റർ മുകളിലൂടെ ആണ്. ആയതിനാൽ കേരളം മുഴുവനും, കർണാടകയുടെ പടിഞ്ഞാറു ഭാഗം  എന്നിവടത്തു നിന്ന് നന്നായി കാണാം.

കേരളത്തിൽ ഇത് കാണുക നാളെ  ( 21 / 6 / 2017 ) വൈകീട്ട് 7:04 മുതൽ ആയിരിക്കും.
കാണുവാനായി.. വൈകീട്ട് പടിഞ്ഞാറു ( സൂര്യൻ അസ്തമിക്കുന്ന ) ദിശയിലേക്കു നോക്കി നിൽക്കുക. അപ്പോൾ വടക്കു പടിഞ്ഞാറു ദിശയിൽ നിന്നും കൃത്യം 7:04 നു ഒരു നക്ഷത്രം കണക്കെ ISS ഉദിച്ചു വരും. 7:07 നു തലയ്ക്കു മുകളിൽ അൽപ്പം പടിഞ്ഞാറു മാറി നല്ല ശോഭയോടെ ISS എത്തും. 7:09 നു തെക്കു കിഴക്കായി അസ്തമിക്കും.

No comments:

Post a Comment