Sunday, 30 July 2017

മൈനോരിറ്റി പ്രീമെട്രിക് സ്കോളർഷിപ്പ്

റിന്യൂവൽ , ഫ്രഷ് അപേക്ഷകളുടെ അവസാന തീയ്യതി ആഗസ്ത് 31 വരെ നീട്ടിയിരിക്കുന്നു ..

LTC ലഭിക്കുവാൻ


1.പോകാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങൾ കാണിച്ചു കൊണ്ട് AEO ക്ക് അപേക്ഷ നൽകി അനുമതി വാങ്ങുക
2.പ്രസ്തുത അനുമതി പത്രം സഹിതം ലീവിന് അപേക്ഷിക്കുക .
3.90 % അഡ്വാൻസ് ലഭിക്കുവാൻ അപേക്ഷ നൽകുക.
4.യാത്രക്കുശേഷം 30 ദിവസത്തിനകം ബില്ലുകൾ സമർപ്പിച്ച് A E O യിൽ നിന്നും പാസാക്കി  വാങ്ങുക.
5. ഇതു സഹിതം അലോട്ട്മെന്റിനായി DDE യിൽ സമർപ്പിക്കുക
6.അലോട്ട്മെന്റ് വന്നാൽ SPARK ലൂടെ തുക ക്ലൈം ചെയ്ത് കൈപ്പറ്റുക

ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സ്


ഈ വർഷത്തെ  മുഖ്യവിഷയം 
➖➖➖➖➖
 "Science , Technology and Innovation for Sustainable Development  " 
        
Sub themes :             
 1. Natural Resource Management            
 2. Food and Agriculture                 
 3. Energy                       
 4. Health Hygiene and Nutrition                       
5. Life Styles and Livelihood                     
6. Disaster Management              
7. Traditional knowledge systems.

UP, Hട,HSS, VHSE ഓരോ വിഭാഗത്തിൽ നിന്നും ഒരു ടീമിനെ പങ്കെടുപ്പിക്കാം . 
സീനിയർ- ജൂനിയർ വിഭാഗത്തിലാണ് മത്സരം.

 സീനിയർ വിഭാഗം

GOVT ORDERS & CIRCULARS

 

Friday, 28 July 2017

ഒന്നാം പാദവാര്‍ഷിക പരീക്ഷ

 2017-18 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി .എല്‍.പി വിഭാഗം പരീക്ഷ 22/08/2017നും യു പി വിഭാഗം 21/08/2017 നും ഹൈസ്കൂള്‍ വിഭാഗം പരീക്ഷ 21/08/2017 നും ആരംഭിക്കും.മുസ്ലിം സ്കൂള്‍ പരീക്ഷകള്‍ 3/10/2017 നാണ് ആരംഭിക്കുക.എല്ലാ വിഭാഗം ടൈം ടേബിളുകളും താഴെ ചേര്‍ക്കുന്നു.

Thursday, 27 July 2017

രാമായണം: ചോദ്യങ്ങളും ഉത്തരങ്ങളും

 
https://drive.google.com/file/d/0B_1hOUmDIPEOa2djeGxMcUhFeC1sTDNxZXdnVTNOaU1UWnZZ/view?usp=sharing
രാമായണം എഴുതിയത് ആരാണ് ?
(വാല്മീകി)
വല്മീകം എന്ന പദത്തിൻറെ  അർത്ഥം  എന്താണ്? 
(മൺപുറ്റ്)
രാമകഥ നടന്നത് ഏത്  യുഗത്തിലാണ്?
(ത്രേതായുഗത്തിൽ)
രാമായണകഥ ഒരു ആഖ്യാനമാണ്?
ഇത് ആർ ആർക്ക് ഉപദേശിക്കുന്നതാണ്?  
(ശിവൻ പാർവ്വതിക്ക് )

Earned Leave Surrender


മധ്യവേനലവധിക്കാലത്ത് അവധി ദിനങ്ങള്‍ നഷ്ടപ്പെടുത്തി ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ആര്‍ജ്ജിത അവധി ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്ന് നമുക്കറിയാം. മുമ്പ് ഇത് ഉത്തര പേപ്പറുകളുടെ മൂല്യനിര്‍ണ്ണയത്തില്‍ ഒതുങ്ങി നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അധ്യാപകര്‍ക്ക് പല വിധത്തിലുള്ള ഡ്യൂട്ടികളും പരിശീലനങ്ങളും എല്ലാം വന്നു ചേരുന്നു. ഇത്തരം ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്കെല്ലാം അവരുടെ ആര്‍ജ്ജിത അവധി സറണ്ടര്‍ ചെയ്ത് പണമാക്കി മാറ്റാം. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് ഇങ്ങനെ ആര്‍ജ്ജിത അവധി പണമാക്കണമെങ്കില്‍ ഏ.ജീ സിലേക്ക് സ്ഥാപന മേധാവി പ്രൊസീഡിങ്ങ്സ് തയ്യാറാക്കി അയക്കുകയും അവിടെ നിന്ന് പേ-സ്ലിപ്പ് അനുവധിക്കുകയും വേണം. മറ്റുള്ളവര്‍ക്ക് അതത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ക്ക് ബില്ലുകളും അനുബന്ധ രേഖകളും ട്രഷറികളില്‍ സമര്‍പ്പിച്ച് ലീവ് സറണ്ടര്‍ പ്രോസസ് ചെയ്യാം.
 
ലീവ് സറണ്ടര്‍ പ്രോസസിംഗ് എളുപ്പമാക്കുന്നതിന് വേണ്ടി ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടി തയ്യാറാക്കിയ സോഫ്റ്റ് വെയറാണ് ELS 4 SDO. ഗവണ്‍മെന്‍റ് സ്ഥാപനങ്ങളിലും എയിഡഡ് സ്ഥാപനങ്ങളിലുമുള്ള നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്കായി ഓഫീസിലെ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും ലീവ് സറണ്ടര്‍ പ്രോസസിംഗ്

GOVT ORDERS & CIRCULARS

Wednesday, 26 July 2017

GOVT ORDERS & CIRCULARS


Incentives to girls scholarship 2017-18

2017-18 അധ്യയന വര്‍ഷത്തെ INCENTIVE TO GIRLS SCHOLARSHIPന് യോഗ്യരായ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ഓണ്‍ലൈനായി ജൂലൈ 31നകം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പതിനാറ് വയസ് തികയാത്ത പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളെയാണ് സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കേണ്ടത്.
അപേക്ഷ നല്‍കേണ്ട വിധം
 
 
1)സമ്പൂര്‍ണ്ണ User IDയും പാസ്‌വേര്‍ഡുമുപയോഗിച്ച് ലോഗിന്‍ ചെയ്യുക.
2)Eligible Students List എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സമ്പൂര്‍ണ്ണയിലെ SC/ST വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികളുടെ ലിസ്റ്റ് ലഭിക്കും.

വിദ്യാലയങ്ങളിൽ ഇനി മലയാളം തിളങ്ങും

  കുട്ടികളുടെ മലയാളഭാഷ പഠനം ഇനി തിളക്കമുള്ളതാകും. സംസ്ഥാനത്തെ  വിദ്യാലയങ്ങളിലെ ഭാഷാ പ്രശ്നം നേരിടുന്ന യുപി വിഭാഗം കുട്ടികളെ 25 മണിക്കൂർ പരിശീലനം കൊണ്ട് തിളക്കമുള്ളവരാക്കാനാണ് പദ്ധതി. ഇതിനായി എസ്എസ്എ 2451 ബിആർസി അധ്യാപകർക്ക് അഞ്ച് ദിവസത്തെ വീതമുള്ള പരിശീലനം പൂർത്തീകരിച്ചു. ഇവർ 27 മുതൽ സംസ്ഥാനത്തെ 4800 വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അഞ്ച് ദിവസം വീതം പരിശീലനം നൽകും.ഇരുപത് കുട്ടികൾ വീതമുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം. ട്രെയ്നർമാർ, സി ആർ സി കോഡിനേറ്റർമാർ, റിസോഴ്സ് ടീച്ചേഴ്സ് എന്നിവരിൽ നിന്നും രണ്ടു പേർ അടങ്ങുന്ന സംഘമാണ് സ്കൂളുകളിൽ എത്തുക. ക്ലാസ് നഷ്ടപ്പെടുതാതിക്കാനാണ് ബിആർസി പരിശീലകർ നേരിട്ട് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.

Sunday, 23 July 2017

100% വിജയത്തിനായി 5 മുതല്‍ 8 ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ ഇനി ജയിപ്പിക്കില്ല; പുതിയ ബില്‍ ലോക്ഭയില്‍

ന്യൂഡല്‍ഹി: അഞ്ച് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ നൂറുശതമാനം വിജയത്തിനായി ഇനി ജയിപ്പിക്കില്ല. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറാണ് ഇത് സംബന്ധിച്ച ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. മാര്‍ച്ചില്‍ നടക്കുന്ന പരീക്ഷയില്‍ കുട്ടികള്‍ തോറ്റാല്‍ മേയില്‍ അവര്‍ക്ക് ഒരു അവസരം കൂടി നല്‍കും.പക്ഷേ മേയില്‍ നടത്തുന്ന പരീക്ഷയിലും തോല്‍വിയാണ് ഫലമെങ്കില്‍ അവര്‍ തോറ്റതായി പ്രഖ്യാപിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. നിലവിലുള്ള പല വ്യവസ്ഥകളും മാറുന്നതിന്റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Saturday, 22 July 2017

Digital Signature Certificate - Instructions

2017 സെപ്തംബർ ഒന്നുമുതൽ  സ്പാർക്കിൽ പ്രോസസ് ചെയ്യുന്ന ശമ്പളം, മറ്റ് അലവൻസുകൾ എന്നിവയിൽ ഡിജിറ്റൽ ഒപ്പോടുകൂടിയുള്ള രേഖകൾ വേണം ട്രഷറിയിൽ സമർപ്പിക്കാൻ എന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് (DSC) സൌജന്യമായി നൽകുന്നതിനുള്ള ഉത്തരവാദിത്വം KELTRON ഏറ്റെടുത്തിട്ടുണ്ട്. ആയതിനാൽ എല്ലാ ഡി.ഇ.ഒ മാരും ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റുകൾ അതാത് ജില്ലാ ട്രഷറികളിൽ വച്ച് നടത്തുന്ന ക്യാമ്പുകളിൽ നിന്നും സ്വീകരിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾ  താഴെ ചേർക്കുന്നു.
Please bring the following documents to avail DSC.
1. Adhar Card
2. PAN
3. Voter ID
4. Recent Passport Size Photo

5.Attested copy for Aadhaar and Pan
6.Filled Registration Form
Downloads
Registration Form & Schedule
DSC Project : Districts Contact Details

സ്‌നേഹപൂര്‍വം പദ്ധതി ഗുണഭോക്താക്കളുടെ മക്കള്‍ക്ക് പ്രോത്സാഹന ധനസഹായം

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വം പദ്ധതി ഗുണഭോക്താക്കളില്‍ 2016 -17 അധ്യയന വര്‍ഷം 10, +2 (ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി) പൊതു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയതും തുടര്‍ പഠനം നടത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം അനുവദിക്കും. സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ പേരു വിവരം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്‌സൈറ്റായ www.socialsecuritymission.gov.in ലെ Snehapoorvam Excellance എന്ന ഓപ്ഷനില്‍ സെപ്റ്റംബര്‍ 30 നുളളില്‍ അപ്‌ലോഡ് ചെയ്യണമെന്ന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

Friday, 21 July 2017

ചാന്ദ്ര ദിന ക്വിസ് 2018

ചോദ്യങ്ങള്‍ തയാറാക്കി അയച്ചു തന്നത്:  
ശ്രീമതി . തസ്നിം ഖദീജ,
 ടീച്ചര്‍, ജി.എല്‍.പി.എസ് കാരാട്, മലപ്പുറം ജില്ല

 

ചാന്ദ്ര ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ  നടത്താൻ   ക്വിസ്  പവർ പോയന്റ് പ്രെസന്റെഷൻ ,പി ഡി എഫ്  ഫയൽ   രൂപത്തിൽ .....

LP      UP      HS  

  (തയ്യാറാക്കി അയച്ചു തന്നത് : 
AJIDAR VV,  GHSS KUNHOME,   WAYANAD 9747377079  )

  ചാന്ദ്രദിന ക്വിസ് - 1

ചാന്ദ്ര ദിന ക്വിസ് - 2 
സൗരയൂഥത്തിലെ ഏറ്റവും വലിയ അംഗം? ക്വിസ് - 3 

 

ജൂലൈ 21 ചാന്ദ്ര ദിനം

ചാന്ദ്ര ദിനത്തിൽ പ്രദർശിപ്പിക്കാനായി  ചില വീഡിയോകൾ

അപ്പോളോ 11 മുതൽ 17 വരെയുള്ള മുഴുവൻ ചാന്ദ്രയാത്രകൾ, ഇന്ത്യയുടെ ചാന്ദ്രയാൻ..........

 

 
A movie to be shown at schools on Moon Day

അംഗപരിമിതര്‍ക്ക് സംവരണം : ഉത്തരവായി

അംഗപരിമിതര്‍ക്ക് പി.എസ്.സി മുഖേനയുള്ള നിയമനങ്ങളില്‍ മൂന്നൂ ശതമാനം സംവരണം 1996 മുതല്‍ നല്‍കിയും 100 പോയിന്റ് റിസര്‍വേഷന്‍ റോസ്റ്ററില്‍ 33, 66, 99 എന്നീ ഔട്ട് ഓഫ് ടേണുകള്‍ക്ക് പകരമായി ഒന്ന്, 34, 67 ഔട്ട് ഓഫ് ടേണുകള്‍ നിശ്ചയിച്ചും സാമൂഹ്യനീതി വകുപ്പ് ഉത്തരവായി.

Thursday, 20 July 2017

രാമായണം പുരാണ ക്വിസ്

click here 


തയാറാക്കി അയച്ചു തന്നത്:
 ഹുസൈന്‍ പി.എ, ജി.എച്ച്.എസ്.എസ് നീലേശ്വരം

സര്‍ക്കാര്‍ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ധരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് അറിയിച്ചു

GOVT ORDERS & CIRCULARS

QIP യോഗ തീരുമാനങ്ങൾ

1. ആഗസ്ത് 5 ക്ളസ്റ്റർ യോഗം ചേരും.

2. പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ ജോലി സംരക്ഷണം ഉറപ്പാക്കണമെന്ന് യോഗം സർക്കാരിനോട് അഭ്യർഥിച്ചു. 2011 ന് ശേഷം  അധികതസ്തികയിൽ നിയമനം നേടിയവർ, കലാകായിക പ്രവൃത്തിപഠനാധ്യാപകർ തുടങ്ങിയവരുടെ ജോലി സംരക്ഷണം ഉറപ്പാക്കണമെന്ന ആവശ്യം ന്യായമാണെന്നും സർക്കാരിനെക്കൊണ്ട് അനുകൂല നിലപാട് സ്വീകരിപ്പിക്കാമെന്നും ഡി.പി.ഐ ഉറപ്പുനൽകി.

3. TTI കലോൽസവം ആഗസ്റ്റ് 26ന്. 

4. Siemat പ്രഥമാധ്യാപക പരിശീലനം ആഗസ്റ്റ് 18-19,25-26 തീയതി കളിൽ. 

5. Under 19 Girls റെസലിംഗ് മൽസരം കൂടി കായികോത്സവത്തിൽ ഉൾപ്പെടുത്തി
സ്കൂൾ ലൈബ്രറികൾക്ക് മികച്ച പ്രവർത്തനത്തിന് അവാർഡ് നൽകും.
മികച്ച ജൈവവൈവിധ്യ  പാർക്കിനും അവാർഡ് നൽകും

6. ഓണ പരീക്ഷ ഓഗസ്റ്റ് 21 ആരംഭിക്കും. 30 ന് അവസാനിക്കും. മുസ്ളിം സ്കൂളുകളിൽ ഒക്ടോ 3-10 വരെയാകും പരീക്ഷ.

Wednesday, 19 July 2017

സര്‍ക്കാര്‍ ജീവനക്കാരെ ഉത്തരവാദിത്ത ബോധമുള്ളവരാക്കാന്‍ പരിശീലനം ; സംസ്ഥാന പരിശീലനനയം മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുളള പുതിയ സംസ്ഥാന പരിശീലന നയം മന്ത്രിസഭ അംഗീകരിച്ചു. ജീവനക്കാരുടെ കഴിവ് വര്‍ധിപ്പിക്കുന്നതോടൊപ്പം അവരെ ജനക്ഷേമ തല്‍പ്പരരും  ഉത്തരവാദിത്ത ബോധമുളളവരും അഴിമതിരഹിതരും ജനസൌഹൃദ പെരുമാറ്റമുളളവരുമായി മാറ്റിയെടുക്കുന്നതിനുളള പദ്ധതിയാണ് അംഗീകരിച്ചത്. 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) പരിശീലന പരിപാടി ഏകോപിപ്പിക്കും.  ഭരണമേഖലയില്‍ ലോകത്താകെ വലിയ മാറ്റവും വികസനവും ഉണ്ടായിട്ടുണ്ട്. സുതാര്യത, അവകാശാധിഷ്ഠിത വികസനം, ഇഗവേണന്‍സ്, ജനപങ്കാളിത്തം എന്നിവയിലാണ് വലിയ മാറ്റം പ്രകടമായത്. ജനകീയ ആവശ്യങ്ങള്‍ക്കൊപ്പം സിവില്‍ സര്‍വീസും

'വിദ്യാകിരണം'-ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന പദ്ധതി


സാമ്പത്തിക പരാധീനത മൂലം ദുരിതമനുഭവിക്കുന്ന ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ടു പേരും/ ആരെങ്കിലും ഒരാള്‍) മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്ന 'വിദ്യാകിരണം' പദ്ധതി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്നു. 
കുട്ടികളെ ചുവടെ പറയുന്ന വിഭാഗങ്ങള്‍ പ്രകാരം തിരിച്ച് ഓരോ വിഭാഗത്തില്‍ നിന്നും 25 കുട്ടികള്‍ക്ക് 10 മാസത്തേയ്ക്ക് ടി പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നതാണ്. 

 • 1 മുതല്‍ 5 വരെ- സ്കോളര്‍ഷിപ്പ്‌ നിരക്ക്- 300/- രൂപ
 • 6 മുതല്‍ 10 വരെ- സ്കോളര്‍ഷിപ്പ്‌ നിരക്ക്- 500/- രൂപ
 • +1, +2, ITI തത്തുല്യമായ മറ്റ് കോഴ്സുകള്‍-സ്കോളര്‍ഷിപ്പ്‌ നിരക്ക്- 750/- രൂപ
 • ഡിഗ്രി, പിജി, പൊളിടെക്നിക്ക് തത്തുല്യമായ ട്രെയിനിംഗ് കോഴ്സുകള്‍, പ്രൊഫഷണല്‍ കോഴ്സുകള്‍- സ്കോളര്‍ഷിപ്പ്‌ നിരക്ക്- 1000/-രൂപ

മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

GOVT ORDERS & CIRCULARS

Tuesday, 18 July 2017

തസ്തിക നിർണ്ണയം അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:40 ആയി കുറച്ചു

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാരമുള്ള അദ്ധ്യാപകർ 2017-18 അദ്ധ്യയന വർഷം തസ്തിക നഷ്ടം സംഭവിച്ച് പുറത്താകുന്നവരെ സംരക്ഷിക്കുന്നതിനു വേണ്ടി 9,10 ക്ലാസ്സുകളിലെ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:40 ആയി കുറച്ചു കൊണ്ട് സർക്കാർ ഉത്തരവായി. മേൽ പറഞ്ഞ രീതിയിൽ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം കുറക്കുന്നതു വഴി പുനർവിന്യസിക്കപ്പെട്ട അദ്ധ്യാപകരെ മാതൃവിദ്യാലയത്തിലേക്ക് തിരിച്ചു വിളിക്കുന്നതാണ്. എന്നാൽ അനുപാതം കുറയ്ക്കുന്നതിലൂടെ സ്കൂളുകളിൽ  അധിക തസ്തികകൾ സൃഷ്ടിച്ച് പുതിയ നിയമനം യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല. ഇപ്രകാരം സംരക്ഷണം അനുവദിക്കുമ്പോൾ ഹൈസ്കൂൾ അസിസ്റ്റന്റ്(കോർ സബ്ജക്ട്) ന്റെ കാര്യത്തിൽ നിർദ്ദിഷ്ട വിഷായനുപാതം കർശനമായും പാലിച്ചിരിക്കണം. ഭാഷാദ്ധ്യാപകരെ നിലനിർത്തുന്നതിനും മേല്പറഞ്ഞ അനുപാതം അനുവദിക്കാവുന്നതാണ്. ഒന്നു മുതൽ 5 വരെ ക്ലാസ്സുകളിൽ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 1:30 - ഉം, ആറു മുതൽ എട്ടു വരെ ക്ലാസ്സുകളിൽ 1:35 ഉം ആയി സർക്കാർ നേരത്തെ ഉത്തരവായിരുന്നു.

Friday, 14 July 2017

സെപ്തംബര്‍ ഒന്നു മുതല്‍ ഡി.ഡി.ഒ മാര്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധം

സെപ്തംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളിലെ എല്ലാ ഡ്രോയിംഗ് ഓഫീസര്‍മാര്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാക്കും. ഡിജിറ്റലി സൈന്‍ ചെയ്ത ബില്ലുകള്‍ മാത്രമേ തുടര്‍ന്ന് ഇ-സബ്മിറ്റ് ചെയ്യാനാകു. ഡിജിറ്റല്‍ സിഗ്നേച്ചര്‍ നല്‍കുന്നതിനും പരിശീലനം നല്‍കുന്നതിനുമുള്ള ചുമതല കെല്‍ട്രോണിനാണ്. അതിനാല്‍ എല്ലാ ഡി.ഡി.ഒ. മാരും അതത് ജില്ലകളിലുള്ള കെല്‍ട്രോണിലെ ബന്ധപ്പെട്ട ഉദേ്യാഗസ്ഥനെ സമീപിച്ച് ഡിജിറ്റല്‍ സിഗ്നേച്ചര്‍ കരസ്ഥമാക്കണം. ബന്ധപ്പെടേണ്ട ഉദേ്യാഗസ്ഥന്റെ ഫോണ്‍ നമ്പറുകള്‍, www.spark.gov.in/webspark എന്ന സ്പാര്‍ക്കിന്റെ ലോഗിന്‍ സൈറ്റിലെ നോട്ടീസ് ബോര്‍ഡില്‍ ലഭിക്കും.

വി.എച്ച് എസ്സ ഇ ഒന്നാം വർഷ പ്രവേശനത്തിന്ന് 20% സീറ്റ് വർദ്ധിപ്പിച്ചു.

2016 -2017 അധ്യയന വർഷത്തിലേയ്ക്ക് വി.എച്ച് എസ് ഇ ഒന്നാം വർഷ പ്രവേശനത്തിന് ഗവൺമെന്റ് , എയിഡഡ് സ്കൂളുകൾ ഉൾപ്പെടെ 20% സീറ്റ് വർദ്ധിപ്പിച്ച് കൊണ്ട് ഉത്തരവായി.
അതായത് വി.എച്ച് എസ്.ഇ ഒരു കോഴ്സിന് 5 സീറ്റ് വീതം കൂട്ടി. നിലവിൽ 25 സീറ്റായിരുന്നത് 30 ആകും

മട്ടന്നൂര്‍ ബി ആര്‍ സി തയ്യാറാക്കിയ യു പി വിഭാഗം

Pre-Primary Teachers/Ayaas - rectifying orders

പൊതുവിദ്യാഭ്യാസ വകുപ്പ്-പ്രീ-പ്രൈമറി വിഭാഗം 01/08/2012ല്‍ നിലവിലുണ്ടായിരുന്ന അദ്ധ്യാപക/ആയ വിടുതല്‍ ചെയ്താല്‍ പകരം യോഗ്യതയുള്ള ആളെ നിയമിക്കുന്നതിനു പി.റ്റി .എ യ്‌ക്കുള്ള അനുവാദം ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവ് ഇവിടെ ലിങ്കില്‍ ലഭ്യമാണ്

Thursday, 13 July 2017

നിറവ് സമഗ്ര വിദ്യാഭാസ വികസന പ്പദ്ധതി മാര്‍ഗ രേഖ

https://drive.google.com/file/d/0B_1hOUmDIPEOYmNlWnQ0QUNxSlgyZFl6X1lzNnJDNzB2Z25N/view?usp=sharing

Digital Signature Certificate(DSC)


All DDOs are informed that Government has scheduled to implement Digitally signed e submission alone from the salary and other allowances from 1st September 2017 onwards. KELTRON has been assigned the responsibility of giving Digital Signature Certificate(DSC) FREE OF COST. Hence all DDOs are requested to take Digital signature certificates(DSC) from KELTRON and to Contact District wise KELTRON office .DDOs should ensure that the name in Digital Signature is same as that in SPARK. No correction in name will be entertained by SPARK PMU based on Digital Signature Certificate(DSC).

Mobile app to pay income tax and apply for PANആദായ നികുതി അടയ്ക്കാനും പാനിന് അപേക്ഷിക്കാനും മൊബൈല്‍ ആപ്പ് :ആദായ നികുതിയടയ്ക്കാം പാന്‍ കാര്‍ഡിന് അപേക്ഷിക്കാം ടിഡിഎസ് ട്രാക്ക് ചെയ്യാം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് പുറത്തിറക്കിയ മൊബൈല്‍ ആപ്പ് വഴിയാണ് ഇതെല്ലാം സാധ്യമാകുക. ആധാറുമായി പാന്‍ ലിങ്ക് ചെയ്യാനും ആപ്പ് വഴി സാധിക്കും. 'Aaykar Setu' എന്ന പേരിലുള്ള ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 

ഇന്‍കള്‍കെയ്റ്റ് സ്‌കീം : അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ നടത്തുന്ന ഇന്‍കള്‍കെയ്റ്റ് സ്‌കീമിന്റെ സ്‌ക്രീനിംഗ് ടെസ്റ്റിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം അപേക്ഷകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2017-18 അധ്യയനവര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം വെബ്‌സൈറ്റില്‍ (www.kstmuseum.com) നിന്നും ഡൗണ്‍ലോഡ് ചെയ്‌തോ, പേര്, ജനന തീയതി ആണ്‍കുട്ടിയോ/പെണ്‍കുട്ടിയോ, രക്ഷകര്‍ത്താവിന്റെ പേര്, ബന്ധപ്പെടാനുള്ള മേല്‍വിലാസം (പിന്‍കോഡ്, ഫോണ്‍ നമ്പര്‍ നിര്‍ബന്ധമാണ്), റവന്യൂ ജില്ല, ഉള്‍പ്പെടുന്ന വിഭാഗം (എസ്.സി/എസ്.ടി മറ്റുള്ളവര്‍), എട്ടാം ക്ലാസില്‍ പഠിക്കുന്ന സ്‌കൂളിന്റെ മേല്‍വിലാസം, ഒപ്പ് എന്നീ വിവരങ്ങള്‍ വെള്ളക്കടലാസ്സില്‍ രേഖപ്പെടുത്തി സ്‌കൂള്‍ അധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ആഗസ്റ്റ് 14 നോ മുന്‍പോ ലഭിക്കത്തക്കവിധം ഡയറക്ടര്‍, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695 033 എന്ന വിലാസത്തില്‍ അയയ്ക്കണം.

GOVT ORDERS & CIRCULARS

GOVT ORDERS & CIRCULARS

Wednesday, 12 July 2017

SCERT QUESTION POOL FOR STANDARD 8 - ALL SUBJECTS

എസ്.ഇ.ആര്‍.ടി പുറത്തിറക്കിയ എട്ടാം ക്ലാസ്സിലെ ചോദ്യശേഖരമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഇതില്‍ എല്ലാ വിഷയങ്ങളുടെയും ചോദ്യശേഖരം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുവടെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍നിന്ന്  ഓരോ വിഷയത്തിന്റെയും ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്യാം

 Urdu

Tuesday, 11 July 2017

നാളെ (ജൂലൈ 12) സ്കൂളുകളില്‍ അസംബ്ലിയില്‍ ചൊല്ലേണ്ട പ്രതിജ്ഞ

https://drive.google.com/file/d/0B_1hOUmDIPEOQWtGSnM3R3VwQmVvOTg0c0kwWUdSc3RXSzZ3/view?usp=sharing

സ്കൂള്‍ എന്ന ടാലന്റ് ലാബ്

https://drive.google.com/file/d/0B_1hOUmDIPEONHhfTEQyTU4xNGM/view?usp=sharing

GOVT ORDERS & CIRCULARS,

Spark Notice


All DDOs are informed that Government has scheduled to implement Digitally signed e submission alone from the salary and other allowances from 1st September 2017 onwards. KELTRON has been assigned the responsibility of giving Digital Signature Certificate(DSC) FREE OF COST. Hence all DDOs are requested to take Digital signature certificates(DSC) from KELTRON and to Contact District wise KELTRON office <http://info.spark.gov.in/images/Keltron_DSC_contact.pdf>.DDOs should ensure that the name in Digital Signature is same as that in SPARK. No correction in name will be entertained by SPARK PMU based on Digital Signature Certificate(DSC)

BSNL Customers May Get Their Number Linked with Adhaa


 
As per the guidelines of the Department of Telecommunications, Government of India, alk the mobile connections to be electronically re-verified through Adhaar number. This action should be completed before January 31, 2018. For more read below press release of BSNL.

Monday, 10 July 2017

July 11 ലോക ജനസംഖ്യാ ദിനം

CLICK HERE
പാലോട് ബി.ആര്‍.സി തയാറാക്കിയത്
 CLICK HERE
മട്ടന്നൂര്‍ ബി.ആര്‍.സി തയാറക്കിയത് 
World Population Day Quotes

Sunday, 9 July 2017

K-TET RESULT മാര്‍ക്കിളവ് നല്‍കിയപ്പോള്‍ 2014,2015, 16 വര്‍ഷങ്ങളില്‍ പാസായവരുടെ ലിസ്റ്റ്.


അതാത് വര്‍ഷത്തെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യൂ

KTET EXAMINATION NOVEMBER 2016 RESULT


KTET EXAMINATION OCTOBER 2015 RESULT


KTET EXAMINATION  2014 RESULT

 ഹാള്‍ടിക്കറ്റ് നമ്പര്‍ അറിയാമെങ്കില്‍ പരിശോധിക്കാം 

 

കുട്ടികള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

അഞ്ചിനും 18 നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം ഏര്‍പ്പെടുത്തി അവാര്‍ഡിന്, 2017 ല്‍ പരിഗണിക്കുന്നതിന് അപേക്ഷ/നോമിനേഷനുകള്‍ ക്ഷണിച്ചു. വിദ്യാഭ്യാസം, കല, ഇന്നവേഷന്‍, കായികം, സംഗീതം, സാമൂഹ്യസേവനം, സാംസ്‌കാരികം തുടങ്ങി വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാം. ജൂലൈ 31 ന് അഞ്ച് വയസ്സ് കഴിഞ്ഞവരും 18 വയസ്സ് പൂര്‍ത്തിയാക്കാത്തവരുമായ കുട്ടികള്‍ക്കാണ് അര്‍ഹത.

ഹൈടെക് സര്‍വേ, ഇ-വേസ്റ്റ് മാനേജ്മെന്റ് ഓണ്‍ലൈന്‍ നടത്തേണ്ടതാണ്

എല്ലാ വിദ്യാലയങ്ങളും
ഹൈടെക് സര്‍വേ, ഇ-വേസ്റ്റ് മാനേജ്മെന്റ് എന്നിവയുടെ ഓണ്‍ലൈന്‍ എന്‍ട്രി 13/7/17ന് വൈകീട്ട് 5 മണിക്കു മുമ്പായി നടത്തേണ്ടതാണ് എന്ന് IT@school നിർദ്ദേശം
സൈറ്റ് അഡ്രസ്സ് 

Saturday, 8 July 2017

വിദ്യാരംഗം കലാസാഹിത്യവേദി 2017-18


വിദ്യാരംഗം സർഗോത്സവം.
ക്ലാസ് ,സ്ക്കൂൾ തലങ്ങളിൽ ജൂൺ 5 ന് പരിസ്ഥിതി ദിനം മുതൽ ഫെബ്രുവരിയിൽ ലോക മാതൃഭാഷാ ദിനം വരെ നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്യുന്നത്.ഇതിനായി എൽ.പി, യുപി, ഹൈസ്കൂൾ വിഭാഗത്തിന് പ്രത്യേകമായി മൊഡ്യൂളുകളും തയ്യാറാക്കിയിട്ടുണ്ട്. 

ജൂൺ ജൂലൈ മാസത്തെ പ്രവർത്തനങ്ങളിൽ നിന്നും സ്കൂൾ സർഗോത്സവത്തിലേക്ക് വിവിധ ഇനങ്ങളിലേക്ക് ആവശ്യമായ കുട്ടികളെ ക്ലാസ്ടീച്ചർമാർ കണ്ടെത്തി ജൂലൈ അവസാന വാരം സകൂൾ തല സർഗോത്സവം നടത്തേണ്ടതാണ് .ആഗസ്റ്റ് മാസത്തിൽ ഉപജില്ല, റവന്യു ജില്ല തല സർഗോത്സവം പൂർത്തിയാക്കണം സംസ്ഥാന സർഗോത്സവം വിവിധ അക്കാദമികളുടെ സഹകരണത്തോടെ ഓണാവധിയിൽ നടത്തുവാൻ ഉദ്ദേശിക്കുന്നു   ആയത് കൊണ്ട് സമയക്രമം പാലിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതാണ് '

ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ മറ്റ് ക്ലബ്ബുകളുമായി ചേർന്ന് നടത്തേണ്ടതാണ്. ക്ലാസ് തലത്തിൽ നടന്ന വ്യക്തിഗത രചനകളും മറ്റു ശേഖരങ്ങളും കുട്ടി ഓരോ ഘട്ടത്തിലും സൂക്ഷിക്കേണ്ടതും അവ ഫെബ്രുവരി ആദ്യവാരത്തിൽ തന്നെ കൈയ്യെഴുത്തു മാസിക രൂപത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ലോക മാതൃഭാഷ ദിനത്തിൽ ഓരോ

Friday, 7 July 2017

അറിയിപ്പുകള്‍

 • പൊതു വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന " വിദ്യാരംഗം " മാസിക എല്ലാ അധ്യാപക സുഹൃത്തുക്കളും വാർഷിക വരിസംഖ്യ 100 രൂപ ( 12 ലക്കം) മണി ഓർഡറായി അടച്ച് വാങ്ങണമെന്ന് ബഹു . ഡി പി ഐ അഭ്യർത്ഥിക്കുന്നു.
 • Inspire അവാർഡിന് രജിസ്ട്രേഷൻ ഇനിയുo മെച്ചപ്പെടാനുണ്ട് .അധ്യാപകർ മനസ്സു വച്ച് രജിസ്ട്രേഷൻ മെച്ചപ്പെടുത്തണം . കുട്ടിക്ക് 5000 രൂപ സ്കോളർഷിപ്പിന് സാധ്യതയുണ്ട് അവസരം പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കുമല്ലോ
 • ആധാർ നമ്പർ കിട്ടാത്ത മുഴുവൻ കുട്ടികളും എത്രയും പെട്ടെന്ന് ആധാർ എടുക്കണം ഉച്ചഭക്ഷണ സോഫ്റ്റ് വെയറിൽ ആധാർ നമ്പർ ഇല്ലാത്ത കുട്ടികൾക്ക് ആനുകൂല്യം ലഭിച്ചില്ലെന്നു വരാം .

അടൽ ഇന്നവേഷൻ മിഷൻ


കേന്ദ്രസർക്കാർ അടൽ ഇന്നവേഷൻ മിഷൻ എന്ന പേരിൽ ഒരു പദ്ധതിക്ക് കഴിഞ്ഞവർഷം രൂപംനൽകി. ശാസ്ത്രസാങ്കേതിക, സംരംഭക മേഖലയിൽ പ്രതിഭകളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം ശാസ്ത്രസാങ്കേതികമേഖലയിൽ മുന്നിട്ടുനിൽക്കുന്ന സ്കൂളുകൾക്ക് അടൽ ടിങ്കറിങ് ലാബ്, സ്റ്റാർട്ടപ്പുകൾ വളരാനുള്ള സാഹചര്യമൊരുക്കുന്ന അടൽ ഇൻക്യുബേഷൻ സെന്റർ, നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഇൻക്യുബേഷൻ സെന്ററുകളെ ലോകനിലവാരത്തിൽ എത്തിക്കാനുള്ള സാമ്പത്തികസഹായം തുടങ്ങിയവയാണ് അടൽ ഇന്നവേഷൻ മിഷന്റെ ഭാഗമായുള്ള പദ്ധതികൾ.

HiTech instructions

https://drive.google.com/file/d/0B_1hOUmDIPEOS3dVazZTWnpweFBWbmdwU2g4WTFzeWJLeU9F/view?usp=sharing

Class IV & Part Time Employees Daughters Marriage Loan Scheme Maximum Amount Increased – Order Issued


As per Government Order G.O (P) No.83/2017/Fin dated 22/06/2017 the maximum amount limit of Class IV employees & Part Time employees are enhanced to Rs.150000 and Rs 100000 respectively. The interest rate also decreased from 8% to 6%. For more download order from below download link;

GOVT ORDERS & CIRCULARS

 • Class IV & Part Time Employees Daughters Marriage Loan Scheme Maximum Amount Increased – Order Issue
  Class IV & Part Time Employees Daughters Marriage Loan Scheme Maximum Amount Increased – Order Issued
  Class IV & Part Time Employees Daughters Marriage Loan Scheme Maximum Amount Increased – Order Issued
  Class IV & Part Time Employees Daughters Marriage Loan Scheme Maximum Amount Increased – Or

Wednesday, 5 July 2017

SRG എന്ത്, എങ്ങനെ??

എം. ആര്‍. പിയെക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ പാടില്ല: മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്

ജി. എസ്. ടിയുടെ പേരില്‍ പരമാവധി വില്‍പ്പന വിലയേക്കാള്‍ (എം. ആര്‍. പി) ഉയര്‍ന്ന വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചില വ്യാപാരികള്‍ വില കൂട്ടി വില്‍ക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പഴയ സ്‌റ്റോക്ക് ആണെങ്കില്‍ പോലും എം. ആര്‍. പി വിലയേക്കാള്‍ കൂടാന്‍ പാടില്ല. നിലവിലുള്ള വിലയ്ക്കു പുറമെയാണ് ചിലര്‍ ജി. എസ്. ടി ഈടാക്കുന്നത്. ജി. എസ്. ടി പ്രാബല്യത്തില്‍ വന്നതോടെ ഭൂരിപക്ഷം ഉത്പന്നങ്ങള്‍ക്കും നിലവിലുള്ളതിനേക്കാള്‍ നികുതി കുറയുകയാണ് ചെയ്തിരിക്കുന്നത്.

GOVT ORDERS & CIRCULARS

Tuesday, 4 July 2017

സുല്‍ത്താനെ അറിയാം


തയാറാക്കി അയച്ചുതന്നത്: രാജേഷ്.എസ്.വള്ളിക്കോട് 
ബഷീര്‍ ദിനവുമായി ബന്ധപ്പെട്ട് സ്കൂള്‍ ക്വിസില്‍ ചോദിക്കാവുന്ന ഒരുകൂട്ടം ചോദ്യങ്ങളാണു ഡൌണ്‍ലോഡ്സില്‍. 

 ഉത്തരങ്ങള്‍
 1.  റൊണാള്‍ഡ്.ഇ.ആഷര്‍
 2. എം.ടി വാസുദേവന്‍ നായര്‍
 3. പെരുമ്പടവം ശ്രീധരന്‍
 4. ബാല്യകാല സഖി

Monday, 3 July 2017

GOVT ORDERS & CIRCULARS

KERALA TEACHER ELIGIBLITY TEST 2017


NOTIFICATION (Malayalam)Click to view

NOTIFICATION (English)Click to view

കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ -ടെറ്റ്) ജൂലൈ 18 വരെ അപേക്ഷിക്കാം

Click here to apply
Date of Examination
Category I
:
12/08/2017
Category II
:
12/08/2017
Category III
:
19/08/2017
Category IV
:
19/08/2017

ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്‌കൂള്‍ വിഭാഗം സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ -യു.ജി തലംവരെ/സ്‌പെഷ്യല്‍ വിഷയങ്ങള്‍ -ഹൈസ്‌കൂള്‍ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യതയ്ക്കുളള കാറ്റഗറി

Sunday, 2 July 2017

ബഷീര്‍ ക്വിസ് 2017

ബഷീര്‍ അനുസ്മരണ ദിനത്തില്‍ സ്കൂളില്‍ നടത്താവുന്ന ഒരു കൂട്ടം ബഷീര്‍ ചോദ്യങ്ങള്‍

DOWNLOAD POWER POINT
തയാറാക്കി അയച്ചു തന്നത് 
AJIDAR VV, GHSS KUNHOME, WAYANAD 9747377079

Saturday, 1 July 2017

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം

1/1/2017 ൽ 18വയസ്സ് പൂർത്തിയായവർക്കും വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്കും പ്രവാസികൾക്കും  അവസരം. 
ജൂലൈ 1മുതൽ 31 വരെഉള്ള ദിവസങ്ങളിൽ   അക്ഷയ കേന്ദ്രങ്ങൾ വഴി  അപേക്ഷ സമർപ്പിക്കുക.  
ആവശ്യമായ രേഖകൾ.
1. ജനന സർട്ടിഫിക്കറ്റ് /സ്കൂൾ സർട്ടിഫിക്കറ്റ്, Aadhar കാർഡ്‌, 
2. വീട്ടിലെ നിലവിലുള്ള ഒരു വോട്ടറുടെ ഐഡന്റിറ്റി കാർഡ്‌ നമ്പർ.
3. പ്രവാസികൾ പാസ്പോർട്ട്‌ കോപ്പി, വിസ കോപ്പി വീട്ടിലെ നിലവിലുള്ള ഒരു വോട്ടറുടെ ഐഡന്റിറ്റി കാർഡ്‌ നമ്പർ.
        അവസരം എല്ലാവരും ഉപയോഗിക്കുക

ഉച്ചഭക്ഷണ പദ്ധതി സാമ്പിൾ മെനു

സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ 1മുതൽ 8വരെ ക്ളാസുകളിലെ വിദ്യാർത്ഥികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ 2017 മെയ് 30 ലെ G.O.N.M(1)/39000/2017/D.P.I  പ്രകാരം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഇതുപ്രകാരമുളള സാമ്പിൾ മെനു:

തിങ്കൾ: ചോറ്,ചെറുപയർ തോരൻ,സാമ്പാർ.

ചൊവ്വ: ചോറ്,അവിയൽ,രസം,മെഴുക്കുപുരട്ടി.

ബുധൻ: ചോറ്,എരിശ്ശേരി/പുളിശ്ശേരി,ഇലക്കറികൾ,അച്ചാർ.

വ്യാഴം:ചോറ്,പരിപ്പ് കറി,തോരൻ,(കാരറ്റ്,ബീൻസ്,സവാള)

വെള്ളി:ചോറ്, സാമ്പാർ,ബീറ്റ്റൂട്ട് കിച്ചടി,ഇലക്കറികൾ
എന്നിവയായി ക്രമപ്പെടുത്തിയിരിക്കുന്നു.
 


GOVT ORDERS & CIRCULARS