Sunday 23 July 2017

100% വിജയത്തിനായി 5 മുതല്‍ 8 ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ ഇനി ജയിപ്പിക്കില്ല; പുതിയ ബില്‍ ലോക്ഭയില്‍

ന്യൂഡല്‍ഹി: അഞ്ച് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ നൂറുശതമാനം വിജയത്തിനായി ഇനി ജയിപ്പിക്കില്ല. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറാണ് ഇത് സംബന്ധിച്ച ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. മാര്‍ച്ചില്‍ നടക്കുന്ന പരീക്ഷയില്‍ കുട്ടികള്‍ തോറ്റാല്‍ മേയില്‍ അവര്‍ക്ക് ഒരു അവസരം കൂടി നല്‍കും.പക്ഷേ മേയില്‍ നടത്തുന്ന പരീക്ഷയിലും തോല്‍വിയാണ് ഫലമെങ്കില്‍ അവര്‍ തോറ്റതായി പ്രഖ്യാപിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. നിലവിലുള്ള പല വ്യവസ്ഥകളും മാറുന്നതിന്റെ ഭാഗമായാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
നിലവിലെ നിയമം അനുസരിച്ച്‌ എട്ടാം ക്ലാസുവരെയുള്ള എല്ലാ വിദ്യാര്‍ത്ഥികളെയും ജയിപ്പിക്കുന്ന രീതിയാണ് രാജ്യത്ത് നടക്കുന്നത്. കുട്ടികളെ സമ്ബൂര്‍ണമായി ജയിപ്പിക്കുമ്ബോള്‍ അവര്‍ക്ക് സ്കൂളില്‍ പോകുവാനും പഠിക്കുവാനുമുള്ള പ്രചോദനം ഇല്ലാതാവുകയാണ് ചെയ്യുന്നത്. നിലവില്‍ നിരവധി സംസ്ഥാനങ്ങളില്‍ കുട്ടികളെ ഇത്തരത്തില്‍ ജയിപ്പിക്കുന്ന രീതി നടക്കുന്നുണ്ട്. നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ എല്ലാ ഭാഷകളിലും ഒന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പഠിക്കാതെ ഉയര്‍ന്ന ക്ലാസുകളിലേക്ക് ജയിച്ചുകയറാമെന്ന മോഹമാണ് ഇതോടെ അവസാനിക്കുന്നത്, അഞ്ചാം ക്ലാസുമുതല്‍ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികളെ സമ്ബൂര്‍ണമായും ജയിപ്പിക്കുന്ന തീരുമാനത്തിന് ഒരു തിരിച്ചടിയാണിത്. നിലവില്‍ കേരളം ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ ഈ രീതി പിന്‍ തുടരുന്നുണ്ട്.

No comments:

Post a Comment