Wednesday 26 July 2017

വിദ്യാലയങ്ങളിൽ ഇനി മലയാളം തിളങ്ങും

  കുട്ടികളുടെ മലയാളഭാഷ പഠനം ഇനി തിളക്കമുള്ളതാകും. സംസ്ഥാനത്തെ  വിദ്യാലയങ്ങളിലെ ഭാഷാ പ്രശ്നം നേരിടുന്ന യുപി വിഭാഗം കുട്ടികളെ 25 മണിക്കൂർ പരിശീലനം കൊണ്ട് തിളക്കമുള്ളവരാക്കാനാണ് പദ്ധതി. ഇതിനായി എസ്എസ്എ 2451 ബിആർസി അധ്യാപകർക്ക് അഞ്ച് ദിവസത്തെ വീതമുള്ള പരിശീലനം പൂർത്തീകരിച്ചു. ഇവർ 27 മുതൽ സംസ്ഥാനത്തെ 4800 വിദ്യാലയങ്ങളിലെ കുട്ടികൾക്ക് അഞ്ച് ദിവസം വീതം പരിശീലനം നൽകും.ഇരുപത് കുട്ടികൾ വീതമുള്ള ബാച്ചുകളായി തിരിച്ചാണ് പരിശീലനം. ട്രെയ്നർമാർ, സി ആർ സി കോഡിനേറ്റർമാർ, റിസോഴ്സ് ടീച്ചേഴ്സ് എന്നിവരിൽ നിന്നും രണ്ടു പേർ അടങ്ങുന്ന സംഘമാണ് സ്കൂളുകളിൽ എത്തുക. ക്ലാസ് നഷ്ടപ്പെടുതാതിക്കാനാണ് ബിആർസി പരിശീലകർ നേരിട്ട് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.
ക്ലാസില്ലാത്തപ്പോൾ സ്കൂൾ അധ്യാപകർക്ക് പരിശീലനം കണ്ട് മനസിലാക്കാൻ അവസരം കിട്ടും. ഇതിലൂടെ  സ്കൂളിൽ തുടർ പരിശീലനം ഉറപ്പാക്കും.ആഗസറ്റ് 2 ന്   സംസ്ഥാനത്തെ 159 ബിആർസികൾക്കു കീഴിലും ആദ്യഘട്ട പരിശീലനം പൂർത്തിയാക്കി വിജയപ്രഖ്യാപനവും നടക്കും.അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമ്മതത്തോടെ ശനിയാഴ്‌ചകളും പ്രയോജനപ്പെടുത്തും.കഴിഞ്ഞ വർഷം പരിശീലനം കിട്ടിയ എൽപി വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ രണ്ട് മൂന്ന് നാല് ക്ലാസുകളിലും പദ്ധതി തുടർന്നു വരികയാണ്.സംസ്ഥാനത്തെ സർക്കാർ എയിഡഡ് വിദ്യാലയങ്ങളിലെ കുട്ടികളുടെ മലയാള ഭാഷ പഠനം നൂറു ശതമാനം പൂർണതയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളത്തിളക്കം അവതരിപ്പിക്കപ്പെടുന്നത്. കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ് കൈത്താങ്ങ് കാസർഗോഡ് ഡയറ്റ്, എസ് എസ് എ സംയുക്തമായി നടത്തിയ സാക്ഷരം, മലപ്പുറം ഡയറ്റ് എന്റെ മലയാളം എന്നീ പദ്ധതികളാണ്  മലയാളത്തിളക്കത്തിന്  പ്രേരണയായത്. ടീച്ചേഴ്സ് ക്ലബ്ബ് സെക്രട്ടറിയും, ഇടമലയാർ ഗവ യു പി സ്കൂൾ അധ്യാപകനുമായ ടി ടി പൗലോസ് സംസ്ഥാനത്ത് 110 ലേറെ സ്കൂളുകളിൽ പദ്ധതി നേരിട്ടു നടപ്പാക്കി വിജയത്തിലത്തിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം എസ്ഇആർ ടി അംഗീകാരത്തോടെ എസ് എസ് എ പദ്ധതി ഏറ്റെടുക്കുകയായിരുന്നു. എസ്എസ്എഎ സംസ്ഥാന കൺസൾട്ടൻറ് ഡോ. ടി പി കലാധരൻ, ജില്ല പ്രോഗ്രാം ഓഫിസർമാരായ ഡോ എം വി ഗംഗാധരൻ, കെ ആർ അശോകൻ, ഡയറ്റ് സീനിയർ ലക്ച്ചർ ഡോ വി പരമേശ്വരൻ, എ ശ്രീകുമാർ ,ബി ആർ സി ട്രെയ്നർമാരായ പി മഞ്ജുഷ, രാജേഷ് എസ് വള്ളിക്കോട്, ജി രവി, ടി ടി പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് മലയാളത്തിളക്കം പരിശീലന ക്രമം രൂപീകരിച്ചത്. ആറന്മുള ,കോങ്ങാട് മണ്ഡലങ്ങളിലെ സ്കൂളുകളിലെ പരീക്ഷണ പരിശീലനങ്ങൾക്കു ശേഷമാണ് കേരളം മുഴുവൻ വ്യാപിപ്പിച്ചത്

No comments:

Post a Comment