ഈ വർഷത്തെ അർധ വാർഷിക പരീക്ഷ 8,9,10 ക്ലാസ്സുകളിൽ ഡിസംബർ 13 മുതൽ 21 വരെയും..... എൽ.പി-യു.പി ക്ലാസ്സുകളിൽ ഡിസംബർ 14 മുതൽ 21 വരെയും നടക്കും....മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലേത് 2018 ജനുവരി 15 മുതൽ 22 വരെയായിക്കും..... ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ 2018 മാർച്ച് 7 ന് ആരംഭിച്ച് 26 ന് അവസാനിക്കും....ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 22 മുതൽ മാർച്ച് 2 വരെയായിരിക്കും.... എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 12 ന് തുടങ്ങി 21 ന് അവസാനിക്കും.... K TET 2017-18 നിയമനം ലഭിച്ചവരെ '18 മാർച്ച് വരെ ഒഴിവാക്കാൻ തീരുമാനം കൈക്കൊള്ളും.

Sunday, 9 July 2017

കുട്ടികള്‍ക്കുള്ള അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

അഞ്ചിനും 18 നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം ഏര്‍പ്പെടുത്തി അവാര്‍ഡിന്, 2017 ല്‍ പരിഗണിക്കുന്നതിന് അപേക്ഷ/നോമിനേഷനുകള്‍ ക്ഷണിച്ചു. വിദ്യാഭ്യാസം, കല, ഇന്നവേഷന്‍, കായികം, സംഗീതം, സാമൂഹ്യസേവനം, സാംസ്‌കാരികം തുടങ്ങി വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച കുട്ടികള്‍ക്ക് അപേക്ഷിക്കാം. ജൂലൈ 31 ന് അഞ്ച് വയസ്സ് കഴിഞ്ഞവരും 18 വയസ്സ് പൂര്‍ത്തിയാക്കാത്തവരുമായ കുട്ടികള്‍ക്കാണ് അര്‍ഹത.
നേരിട്ട് അപേക്ഷിക്കുകയോ അര്‍ഹരായ കുട്ടികളെ കണ്ടെത്തുന്ന സംഘടനകള്‍/വ്യക്തികള്‍ എന്നിവര്‍ക്ക് നോമിനേഷന്‍ സമര്‍പ്പിക്കുകയോ ചെയ്യാം. ഇംഗ്ലീഷിലുള്ള നിശ്ചിതഫോറം പൂരിപ്പിച്ചു അതാത് ജില്ലാ ശിശു സംരക്ഷണ ഓഫീസുകളില്‍ ജൂലൈ 15 നകം സമര്‍പ്പിക്കണം. ഏത് മേഖലയിലാണോ, അപേക്ഷകന്‍ മികവ് പുലര്‍ത്തുന്നത്, അതില്‍ അസാധാരണമായ കഴിവ് ഉണ്ടായിരിക്കണം, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം, കുട്ടിക്കുണ്ടെന്ന് അവകാശപ്പെടുന്ന കഴിവ് പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയതോ ആയിരിക്കണം. രേഖകളുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. വിശദ വിവരങ്ങള്‍ അതാത് ജില്ലാ ശിശു സംരക്ഷണ ഓഫീസുകളിലും തിരുവനന്തപുരം പൂജപ്പുരയിലെ സ്റ്റേറ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിലും (ഫോണ്‍ - 0471-2342235) സാമൂഹ്യനീതി വകുപ്പന്റെ വെബ്‌സൈറ്റായ www.sjd.kerala.gov.in ലും ലഭിക്കും.

No comments:

Post a Comment