ഈ വർഷത്തെ അർധ വാർഷിക പരീക്ഷ 8,9,10 ക്ലാസ്സുകളിൽ ഡിസംബർ 13 മുതൽ 21 വരെയും..... എൽ.പി-യു.പി ക്ലാസ്സുകളിൽ ഡിസംബർ 14 മുതൽ 21 വരെയും നടക്കും....മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലേത് 2018 ജനുവരി 15 മുതൽ 22 വരെയായിക്കും..... ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ 2018 മാർച്ച് 7 ന് ആരംഭിച്ച് 26 ന് അവസാനിക്കും....ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 22 മുതൽ മാർച്ച് 2 വരെയായിരിക്കും.... എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 12 ന് തുടങ്ങി 21 ന് അവസാനിക്കും.... K TET 2017-18 നിയമനം ലഭിച്ചവരെ '18 മാർച്ച് വരെ ഒഴിവാക്കാൻ തീരുമാനം കൈക്കൊള്ളും.

Thursday, 13 July 2017

Mobile app to pay income tax and apply for PANആദായ നികുതി അടയ്ക്കാനും പാനിന് അപേക്ഷിക്കാനും മൊബൈല്‍ ആപ്പ് :ആദായ നികുതിയടയ്ക്കാം പാന്‍ കാര്‍ഡിന് അപേക്ഷിക്കാം ടിഡിഎസ് ട്രാക്ക് ചെയ്യാം. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് പുറത്തിറക്കിയ മൊബൈല്‍ ആപ്പ് വഴിയാണ് ഇതെല്ലാം സാധ്യമാകുക. ആധാറുമായി പാന്‍ ലിങ്ക് ചെയ്യാനും ആപ്പ് വഴി സാധിക്കും. 'Aaykar Setu' എന്ന പേരിലുള്ള ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. 
ആദായ നികുതി വകുപ്പിന്റെ സേവനങ്ങള്‍ വിരല്‍തുമ്പില്‍ സാധ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആപ്പ് പുറത്തിറക്കുന്നത്. ഏത് സമയത്തും എവിടെവെച്ചും ജനങ്ങള്‍ക്ക് വകുപ്പിന്റെ സേവനം ഇനി ലഭിക്കും. 7306525252 എന്ന നമ്പറിലേയ്ക്ക് മിസ് കോളടിച്ചാലും ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലഭിക്കും. മൊബൈല്‍ ആപ്പ് വഴി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സൗകര്യവും ലഭിക്കും.

No comments:

Post a Comment