Thursday 31 August 2017

ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ

ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി. ഓഗസ്റ്റ് 31- നുമുന്‍പുതന്നെ നികുതിദായകര്‍ പാന്‍കാര്‍ഡും ആധാറുംതമ്മില്‍ ബന്ധിപ്പിക്കണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. വിവിധ സര്‍ക്കാര്‍ സേവനങ്ങളെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലവാധി ഡിസംബര്‍ 31 ലേക്ക് നേരത്തെ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധിയും നീട്ടിയത്

സ്കൂൾ ശാസ്ത്ര മേള 2017

BIMS UPDATES



1. Bims ൽ  2016-2017 ലെ സെറ്റിൽ ചെയ്യാത്ത Advance ബില്ലുകൾ ഇപ്പോൾ സെറ്റിൽമെന്റ് നടത്താവുന്നതാണ്.  കഴിഞ്ഞ വർഷത്തെ ബില്ലുകൾ സെലക്ട് ചെയ്ത് സെറ്റിൽമെൻറ് ബില്ലുകൾ തയ്യാറാക്കി ട്രഷറിയിൽ സമർപ്പിക്കാം.

2.Bims ൽ അലോട്ട്മെന്റ് തുക ലഭിച്ചിട്ടുള്ളവർക്ക് ഡയറക്ട്രേറ്റിൽ നിന്ന് അലോട്ട്മെന്റ് പ്രൊസീഡിംഗ് സ് ലഭിച്ചില്ലങ്കിലും അലോട്ട്മെൻറ് തുക മാറാവുന്നതാണ്.  അലോട്ട്മെൻറ് ലെറ്റർ ട്രഷറിയിൽ സമർപ്പിക്കേണ്ടതില്ല.    

3.2016-17 വർഷത്തിനു മുമ്പ്  അഡ്യാൻസ് ചെയ്ത ബില്ല് ഇപ്പോഴാണ് സെറ്റിൽമെന്റ് പ്രൊസീഡിംഗ്സ് ഇപ്പോഴാണ് ലഭിക്കുന്നത് എങ്കിൽ  ട്രഷറിയിൽ നിന്ന് പഴയ Advance bill Bims ലേക്ക് Add ചെയ്ത് സെറ്റിൽമെന്റ് നടത്താം.

4. കൗണ്ടർ സിഗ്നേച്ചർ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ എയിഡഡ് പ്രിൻസിപ്പൾമാർക്കും നിർദ്ദേശം നൽകിയ വിധം ഡാറ്റാഷീറ്റുകൾ സെപ്തം 15 നകം ലോക്ക് ചെയ്ത് അതത് Rdd കളിൽ എത്തിക്കേണ്ടതാണ്.

First Term Evaluation Answer Key -STD-8,9,10

NMMS - NTS പരീക്ഷയുടെ ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന ദിവസം 15-9-2017 ലേക്ക് മാറ്റിയിരിക്കുന്നു

എട്ടാം ക്ലാസ്സിലെയും NMMS, പത്താം ക്ലാസ്സിലെ NTS പരീക്ഷയുടെ ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന ദിവസം 15-9-2017 ലേക്ക് മാറ്റിയിരിക്കുന്നു . അത് പോലെ തന്നെ പഴയ രണ്ടു വര്‍ഷത്തെ പരീക്ഷ പേപ്പര്‍ നമ്മുക്ക് SCERT വെബ്സൈറ്റില്‍ ലഭ്യമാണ് . 
website

ദേശീയ അധ്യാപക അവാർഡ് ജേതാക്കൾ


 
KERALA PRIMARY SCHOOL TEACHERS
 
1. Shri Prasanthakumar P. S.
PD Teacher,
GMUPS, P.O. – Areacode,
Distt. – Malappuram,
Kerala – 673639
 
2. Shri Balabhaskaran C.
PD Teacher,
GUPS, P.O. – Pallikuth, Chungathara,
Distt. – Malappuram,
Kerala – 679334
 

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് : അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചു

2017 - 18 വര്‍ഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് (പുതിയത്/പുതുക്കല്‍) അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്തംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. പുതുക്കല്‍ അപേക്ഷകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബര്‍ പത്തിനകം പ്രഥമാധ്യാപകര്‍ പൂര്‍ത്തിയാക്കണം. സൂക്ഷ്മ പരിശോധന സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഐ.ടി @ സ്‌കൂളിന്റെയും വെബ്‌സൈറ്റില്‍ ലഭ്യമാണ്

അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം പുനഃക്രമീകരിച്ചു

സര്‍ക്കാര്‍/എയ്ഡഡ് മേഖലയിലെ അന്ധ-ബധിര വിദ്യാലയങ്ങളിലെ അദ്ധ്യാപകരെ സംരക്ഷിക്കുന്നതിനായി അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം പുനഃക്രമീകരിച്ചു ഉത്തരവായി. നിലവിലുള്ള അനുപാതം 1:5, 2:15, 3:25 എന്നിങ്ങനെയായിരുന്നു. ഇത് നിലവിലുള്ള അദ്ധ്യാപകരെ സംരക്ഷിക്കുന്നതിനായി മാത്രം 5 വിദ്യാര്‍ത്ഥികള്‍ വരെ ഒരു അദ്ധ്യാപകന്‍, 6 മുതല്‍ 10 വരെ വിദ്യാര്‍ത്ഥികള്‍ക്ക് 2 അദ്ധ്യാപകര്‍, 11 മുതല്‍ 15 വരെ വിദ്യാര്‍ത്ഥികള്‍ക്ക് 3 അദ്ധ്യാപകര്‍ എന്ന നിലയ്ക്കാണ് പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. ഇപ്രകാരം അനുപാതം കുറക്കുന്നതുകൊണ്ട് പുതിയ ഡിവിഷന്‍ അനുവദിക്കുവാനോ അദ്ധ്യാപക തസ്തിക സൃഷ്ടിക്കുവാനോ പാടുള്ളതല്ല. പുതുതായി നിയമനം ലഭിക്കുന്നവര്‍ക്ക് 1:5, 2:15, 3:25 എന്ന അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തില്‍ മാത്രമേ അംഗീകാരം നല്കുകയുള്ളു

Tuesday 29 August 2017

പയര്‍ വര്‍ഷം സോഴ്സ് ബുക്ക്

അന്താരാഷ്ട്ര പയര്‍ വര്‍ഷത്തോടനുബന്ധിച്ച് കാസര്‍ഗോഡ് ഡയറ്റ് തയ്യാറാക്കിയ "പയര്‍" സോഴ്സ് ബുക്കിനും കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ "മിറര്‍" സോഴ്സ് ബുക്കിനും താഴെ ക്ലിക്ക് ചെയ്യുക

ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഒന്‍പതുവരെ ഉദ്ഘാടനം മൂന്നിന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും

സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഒന്‍പതുവരെ സംസ്ഥാനമാകെ നടക്കുമെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഔദേ്യാഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്റ്റംബര്‍ മൂന്നിന് വൈകുന്നേരം 6.15ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയായെത്തും. ഉദ്ഘാടന

മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം കേരളത്തിലെയും ഇന്ത്യയിലെ മറ്റിടങ്ങളിലെയും ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, സിഖ്, പാഴ്‌സി മതവിഭാഗങ്ങളില്‍പ്പെട്ടതും വിവിധ പ്രൊഫഷണല്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്നതുമായ കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് സെപ്തംബര്‍ 30 വരെ പുതിയതായി അപേക്ഷിക്കാം. സ്‌കോളര്‍ഷിപ്പ് പുതുക്കലിനുള്ള അപേക്ഷകള്‍ ഈ മാസം 31 വരെ നല്‍കാം. വിശദവിവരങ്ങള്‍ www.dtekerala.gov.in--ല്‍ MCM Scholarship ലിങ്കില്‍ ലഭ്യമാണ്.

മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

മത്സ്യതൊഴിലാളികളുടെ മക്കളില്‍ പോസ്റ്റ് മെട്രിക് തലത്തില്‍ പഠിക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യം ഫിഷറീസ് വകുപ്പ് ഇ-ഗ്രാന്റ്‌സ് മുഖേന നല്‍കും. ആനുകൂല്യത്തിന് അര്‍ഹരായവര്‍ 


ല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോം വെബ്‌സൈറ്റിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

സംസ്ഥാന ഹയര്‍സെക്കണ്ടറി അധ്യാപക അവാര്‍ഡ് പ്രഖ്യാപിച്ചു

 
2017 -18 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എട്ട് അധ്യാപകര്‍ക്കാണ് അവാര്‍ഡ്. വിദ്യാഭ്യാസമന്ത്രി അധ്യക്ഷനും, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായ സംസ്ഥാന കമ്മിറ്റിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ദേശീയ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിന് കൊല്ലം പട്ടത്താനം വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. 
 
ഓരോ മേഖലയില്‍ നിന്നും അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ പേരു വിവരം ചുവടെ
 

യുറീക്ക ശാസ്ത്ര കേരളം വിജ്ഞാനോത്സവം 2017


https://drive.google.com/file/d/0B_1hOUmDIPEOWmhQRDlRMUlQX3M/view?usp=sharing
പൊതു നിർദ്ദേശങ്ങൾ
 
1. മേരീ കൂറിയുടെ നൂറ്റമ്പതാം ജന്മവാർഷികാഘോഷ പരിപാടിയുടെ ഭാഗമായാണ് ഈ വർഷത്തെ വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്.
2. എൽ.പി.വിഭാഗത്തിന് പഞ്ചായത്ത് തലം വരെയും യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് സംസ്ഥാന തലം വരെയും വിജ്ഞാനോത്സവം ഉണ്ടാകും.
3. നാടകീകരണം, സർഗ്ഗാത്മക രചന, പോസ്റ്റർ രചന, അന്വേഷിക്കൂ കണ്ടെത്താം ( ലളിതമായ അന്വേഷണ പ്രൊജക്ടുകൾ ) എന്നീ വ്യവഹാര മേഖലകളാണ് വിജ്ഞാനോത്സവ പ്രവർത്തനങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത് .

അയ്യങ്കാളി ക്വിസ്

അയ്യങ്കാളി (1863 Aug 28 - 1941 June 18 )
ജനനം - വെങ്ങാനൂർ (തിരുവനന്തപുരം)

പിതാവ് - പെരുങ്കാട്ടുവിള  അയ്യൻ
മാതാവ് - മാല 

ഭാര്യ - ചെല്ലമ്മ (കോട്ടുകാല്‍ മഞ്ചാംകുഴി തറവാട്ടിലെ കെ. ചെല്ലമ്മ) 
 
മക്കള്‍ - കെ. പൊന്നു
കെ. ചെല്ലപ്പന്‍
കെ. കൊച്ചുകുഞ്ഞ്
കെ. തങ്കമ്മ
കെ. ശിവതാണു

ബാല്യകാല വിളിപ്പേര് : കാളി 

എഴുത്തും വായനയും നിഷേധിക്കപ്പെട്ട പുലയ സമുദായത്തിലായിരുന്നു അയ്യൻ‌കാളി ജനിച്ചുവീണത്

ഇന്ത്യയിലെ ആദ്യ കർഷക പണിമുടക്ക് നടത്തിയത് അയ്യങ്കാളി ശ്രീമൂലം പ്രജാ സഭയിൽ അംഗമായ ആദ്യ ഹരിജൻ 
 
കേരള പട്ടിക ജാതി പട്ടിക വർഗ വികസന corporation ന്റെ ആസ്ഥാനം - അയ്യങ്കാളി ഭവൻ (തൃശൂർ)
 
അയ്യങ്കാളി സ്മാരകം - ചിത്രകൂടം (വെങ്ങാനൂർ )

SPARKL USER GUIDE MALAYALAM

https://drive.google.com/file/d/0B_1hOUmDIPEOTzhDTE1vYTZPMWM/view?usp=sharing

ഓണത്തുമ്പി ഓണാവധിക്കാല പഠന പ്രവര്‍ത്തനം

മുണ്ടക്കയം സി.എം.എസ്.എല്‍.പി സ്കൂള്‍ തയാറാക്കിയ പ്രൈമറി ക്ലാസ്സുകളിലെ ഓണാവധിക്കാല പഠന പ്രവര്‍ത്തനം  

ഓണത്തുമ്പി

സംസ്ഥാന അധ്യാപക രക്ഷാകര്‍തൃസമിതി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2016-17 വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ പി.ടി.എ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 
സെക്കന്ററി വിഭാഗം : 
ഒന്നാം സ്ഥാനം : ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, മൂലങ്കാവ്, സുല്‍ത്താന്‍ ബത്തേരി, വയനാട്, 
രണ്ടാം സ്ഥാനം : എം.ഐ. ഹൈസ്‌കൂള്‍, പൂങ്കാവ്, ആലപ്പുഴ, 
മൂന്നാം സ്ഥാനം : ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍, കീഴുപറമ്പ, മലപ്പുറം, 
നാലാം സ്ഥാനം : ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ കോറോം, തളിപ്പറമ്പ, കണ്ണൂര്‍, 
അഞ്ചാം സ്ഥാനം : ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, ബ്ലാന്തോട്, കാസര്‍ഗോഡ്. 
പ്രൈമറി വിഭാഗം
ഒന്നാം സ്ഥാനം : ഗവ. എല്‍.പി. സ്‌കൂള്‍, പല്ലാവൂര്‍, പാലക്കാട്, 
രണ്ടാം സ്ഥാനം : ജി.എം.യു.പി. സ്‌കൂള്‍, ഒഴുക്കൂര്‍, മലപ്പുറം, 
മൂന്നാം സ്ഥാനം : ഗവ. എല്‍.പി. സ്‌കൂള്‍,ചെറിയകുമ്പളം, കോഴിക്കോട്, 
നാലാം സ്ഥാനം : ഗവ. യു.പി. സ്‌കൂള്‍ കൂത്താട്ടുകുളം, എറണാകുളം, 
അഞ്ചാം സ്ഥാനം : ഗവ. യു.പി. സ്‌കൂള്‍ കാര്‍ത്തികപ്പളളി, ആലപ്പുഴ & ഗവ. എല്‍.പി. സ്‌കൂള്‍ അതിര്‍കുഴി, കാസര്‍ഗോഡ്. 

Sunday 27 August 2017

അയ്യങ്കാളി: അധ:സ്ഥിതരുടെ രാജാവ്

അയിത്തോച്ചാടകൻ, സാമൂഹ്യ പരിഷ്കർത്താവ്, സാധുജന പരിപാലന യോഗത്തിന്റെ സ്ഥാപകൻ

  കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ച സാമൂഹിക പരിഷ്കർത്താക്കളിൽ പ്രമുഖനായിരുന്നു അയ്യൻ‌കാളി. തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ എന്ന ഉൾനാടൻ ഗ്രാമത്തിൽ 1863 ഓഗസ്റ്റ് 28നാണ് (കൊല്ലവർഷം 1039, ചിങ്ങം 14) അയ്യൻ‌കാളി ജനിച്ചത്.  ചിങ്ങമാസത്തിലെ അവിട്ടമാണ് അദ്ദേഹത്തിന്റെ ജന്മനക്ഷത്രം. അച്ഛൻ: പെരുങ്കാട്ടുവിള വീട്ടിൽ അയ്യൻ.  അമ്മ: മാല.    


   എഴുത്തും വായനയും നിഷേധിക്കപ്പെട്ട പുലയ സമുദായത്തിലായിരുന്നു അയ്യൻ‌കാളി ജനിച്ചുവീണത്. പറയർ, പുലയർ തുടങ്ങിയ അധഃസ്ഥിതർക്ക് തിരുവിതാംകൂറിലും കേരളത്തിന്റെ ഇതരഭാഗങ്ങളിലും പാടത്തു പണിയെടുക്കുന്ന കന്നിന്റെ വിലയേ ജന്മിമാർ കല്പിച്ചു നൽകിയിരുന്നുള്ളൂ. ദാരിദ്ര്യവും അവഗണനയും അപമാനങ്ങളും മാത്രമായിരുന്നു കാളിയുടെ മാതാപിതാക്കളുടെയും സമുദായാംഗങ്ങളായ മറ്റുള്ളവരുടെയും സമ്പാദ്യം. അക്കാലത്ത് പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തിൽ നിന്നും എല്ലാതരത്തിലും ബഹിഷ്കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാൻ ജന്മിമാർക്ക് വേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവരെ പുലയ-പറയ സമുദായത്തെ കണ്ടിരുന്നത്. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവർക്ക് അവകാശമുണ്ടായിരുന്നില്ല. സ്വസമുദായത്തിന്റെ അധഃകൃത ചുറ്റുപാടുകൾ ആ മനസ്സിനെ അസ്വസ്ഥമാക്കി.

ആശംസ കാര്‍ഡ്‌ നിര്‍മ്മാണ ക്യാമ്പയിന്‍ ശുചിത്വ മിഷന്‍ സംഘടിപ്പിക്കുന്നു

പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് ഈ ഓണക്കാലത്ത് "ഈ ഓണം  വരും തലമുറയ്ക്ക്"  എന്ന പേരില്‍ ആശംസ കാര്‍ഡ്‌  നിര്‍മ്മാണ ക്യാമ്പയിന്‍ ശുചിത്വ മിഷന്‍ സംഘടിപ്പിക്കുന്നു . കേരളത്തിലെ ഗവണ്‍മെന്‍റ്/എയ്ഡഡ്/അണ്‍എയ്ഡഡ് സ്കൂളുകളിലെ യു പി, ഹൈസ്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഈ ക്യാമ്പയിനില്‍ പങ്കെടുക്കാം .കൂടുതല്‍ വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.


Saturday 26 August 2017

ഹയര്‍ സെക്കണ്ടറി പ്ലസ്‌വണ്‍ പ്രവേശനം : ട്രാന്‍സ്ഫര്‍ അഡ്മിഷന്‍

 
ഹയര്‍ സെക്കണ്ടറി പ്ലസ്‌വണ്‍ ജില്ല/ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിനായി ലഭ്യമായ അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടുള്ള ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ഫലം ആഗസ്റ്റ് 29 ന് രാവിലെ 10 മണിമുതല്‍ പ്രവേശനം സാധ്യമാകുംവിധം www.hscap.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തും TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പും യോഗ്യത സര്‍ട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ അസലുകളുമായി അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 29 ന് വീണ്ടും അപേക്ഷ നല്‍കാം. എന്നാല്‍ നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവില്ല. നിലവിലുള്ള ഒഴിവ് www.hscap.kerala.gov.in ല്‍ 29 ന് രാവിലെ 10ന് പ്രസിദ്ധീകരിക്കും. പ്രസ്തുത ഒഴിവില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍

ഹയര്‍ സെക്കണ്ടറി പ്ലസ്‌വണ്‍ പ്രവേശനം : ട്രാന്‍സ്ഫര്‍ അഡ്മിഷന്‍

ഹയര്‍ സെക്കണ്ടറി പ്ലസ്‌വണ്‍ ജില്ല/ജില്ലാന്തര സ്‌കൂള്‍/കോമ്പിനേഷന്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റിനായി ലഭ്യമായ അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടുള്ള ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ഫലം ആഗസ്റ്റ് 29 ന് രാവിലെ 10 മണിമുതല്‍ പ്രവേശനം സാധ്യമാകുംവിധം www.hscap.kerala.gov.in ല്‍ പ്രസിദ്ധപ്പെടുത്തും TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പും യോഗ്യത സര്‍ട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകള്‍ എന്നിവയുടെ അസലുകളുമായി അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 29 ന് വീണ്ടും അപേക്ഷ നല്‍കാം. 

എന്നാല്‍ നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവില്ല. നിലവിലുള്ള ഒഴിവ് www.hscap.kerala.gov.in ല്‍ 29 ന് രാവിലെ 10ന് പ്രസിദ്ധീകരിക്കും. പ്രസ്തുത ഒഴിവില്‍

Advance payment of wages to the daily wage/contract employees


 

ധനകാര്യ വകുപ്പ് /എസ്റ്റാബ്ലിഷ്മെന്‍റ് /ട്രഷറി വകുപ്പ് -ദിവസവേതന /കരാര്‍ വ്യവസ്ഥയില്‍  ജോലി ചെയ്യുന്നവര്‍ക്ക്  ഓണം പ്രമാണിച്ച്  അര്‍ഹമായ ശമ്പളം മുന്‍കൂറായി വിതരണത്തിന് അനുമതി നല്‍കി ഉത്തരവ്  പുറപ്പെടുവിച്ചു ഉത്തരവ് താഴെ ചേര്‍ക്കുന്നു.

ദേശീയതല മത്സരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന്റെ പദ്ധതിയായ 'സ്വഛ് സങ്കല്‍പ് സേ സ്വഛ് സിദ്ധി' യുടെ ഭാഗമായി ദേശീയതലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ കമ്മ്യൂണിക്കേഷന്‍ ആന്റ് കപ്പാസിറ്റി ഡെവല്പ്‌മെന്റ് യൂണിറ്റ് എന്‍ട്രികള്‍ സ്വീകരിക്കുന്നു. മത്സര വിജയികളെ തെരഞ്ഞെടുക്കുന്നതും അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതും ഒക്ടോബര്‍ രണ്ടിന് കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയമായിരിക്കും. ഉപന്യാസ, ഹ്രസ്വചിത്രനിര്‍മാണ, ചിത്രരചനാ മത്സരങ്ങളാണ് നടത്തുന്നത്. ഉപന്യാസ മത്സരങ്ങള്‍ക്ക് 250 വാക്കുകള്‍ വേണം. (വിഷയം : ശുചിത്വ ഭാരതത്തിനുവേണ്ടി നമുക്കെന്തു ചെയ്യാന്‍ കഴിയും/what can I do for a clean India). ഹ്രസ്വചിത്ര നിര്‍മാണത്തിന് 2-3 മിനിട്ട് ദൈര്‍ഘ്യ വേണം (വിഷയം : ശുചിത്വ ഭാരതത്തിനായി എന്റെ സംഭാവന/My contribution towards making clean India) . ചിത്ര രചനാ മത്സരം ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കാണ്. അവസാന തീയതി ആഗസ്റ്റ് 31 ആണ്. എന്‍ട്രികള്‍ തപാലില്‍ അയയ്ക്കുന്നതോടൊപ്പം ഇ-മെയിലും ചെയ്യണം. വിലാസം : കമ്മ്യൂണിക്കേഷന്‍ ആന്റ് കപ്പാസിറ്റി ഡെവല്പ്‌മെന്റ് യൂണിറ്റ്, ഫസ്റ്റ് ഫ്‌ളോര്‍, പി.റ്റി.സി. ടവേഴ്‌സ്, എസ്.എസ്. കോവില്‍ റോഡ്, തമ്പാനൂര്‍, തിരുവനന്തപുരം - 695 001. ഫോണ്‍ : 0471-2320848. ഇ-മെയില്‍ : ccdukerala@gmail.com

Thursday 24 August 2017

വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനം: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതിയില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുള്ളവര്‍, പട്ടികജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്കായി ഡിഗ്രി, പി.ജി പ്രൊഫഷണല്‍ കോഴ്‌സുകളുടെ പരീക്ഷകളില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി പാസായ വിദ്യാര്‍ഥികളില്‍ നിന്നും വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ ഫോറങ്ങള്‍ അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജാതി സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, മാര്‍ക്ക് ലിസ്റ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ ഉള്‍പ്പെടെ കോര്‍പ്പറേഷന്റെ തിരുവനന്തപുരം റീജിയണല്‍ ഓഫീസില്‍ ഡിസംബര്‍ 31 ന് മുന്‍പ് ലഭിക്കണം.

GOVT ORDERS & CIRCULARS

സ്‌കൂളുകളിലെ ഇ-മാലിന്യ നിര്‍മാര്‍ജ്ജനത്തിന് പ്രത്യേക പദ്ധതി

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഇ-മാലിന്യ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് ഐ.ടി@സ്‌കൂള്‍ പ്രോജക്ടും തദ്ദേശഭരണ വകുപ്പിനു കീഴിലുള്ള ക്ലീന്‍ കേരള കമ്പനിയും സംയുക്തമായി പദ്ധതി നടപ്പാക്കുന്നു. 2008 മാര്‍ച്ച് 31 ന് മുമ്പ് പ്രവര്‍ത്തനക്ഷമമല്ലാതായ കമ്പ്യൂട്ടര്‍, അനുബന്ധ ഉപകരണങ്ങളും 2010 മാര്‍ച്ച് 31 ന് മുമ്പ് ലഭിച്ച 600 വി.എ യു.പി.എസ്., സി.ആര്‍.ടി മോണിറ്റര്‍,

Wednesday 23 August 2017

സ്പാർക്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കുന്ന വിധം

സ്പാർക്ക് വിൻഡോ തുറന്ന ശേഷം user code പാസ്സ് വേഡ് എന്നിവ നല്കുക തുടർന്ന് നമുക്ക് ലഭിച്ചിരിക്കുന്ന പെൻഡ്രൈവ് സിസ്റ്റത്തിൽ പ്രവേശിപ്പിക്കുക അപ്പോൾ  ഡിജിറ്റൽ വർക്കിങ്ങ് കാണിക്കും sign in എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്തത് ഉള്ളിലേക്ക് പ്രവേശിക്കാം അപ്പോൾ തുറന്ന് വരുന്ന മെസേജിൽ ഓകെ ബട്ടൺ അമർത്തുക പിന്നീട് continu എന്ന ഒപ്ഷൻ കൊടുക്കുമ്പോൾ റൺപാസ് വേഡ് എന്ന മേസേജ് വരും അവിടെ ഡിജിറ്റലിന്റെ കൂടെ ലഭിച്ച പാസ് വേഡ് കൊടുക്കുക അപ്പോൾ Block  Dont Block എന്നി മെസേജുകൾ വരും Dont Block ക്ലിക്ക് ചെയ്ത് ഒപ്പൺ കൊടുക്കുക ഇത്രയും  ആയാൽ സ്പാർക്ക് സാധരണ വിന്ഡോ ഒപ്പണാകും.  തുടർന്ന് നമുക്ക് വേണ്ട പ്രവർത്തനങ്ങൾ ചെയ്യാം.  ഉദാ  ഒരു  ഇന്‍ക്രിമെന്റ് പാസാക്കാൻ അപ്രൂവ് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോ സൈൻ ഇൻ എന്ന ഓപ്ഷൻ വരും അവിടെ ക്ലിക്ക് ചെയ്ത് കഴിയുമ്പോ ' പാസ് വേഡ് കൊടുക്കാൻ ആവശ്യപ്പെടും അവിടെ ഡിജിറ്റൽ പാസ് വേഡ് കൊടുക്കുക വീണ്ടും പാസ് വേഡ് ഒന്നു കുടെ നല്‍കി ഓകെ അമർത്തിയാൽ സക്സസ് ഫുളി എന്ന മേസേജ് വരുന്ന തോട് കൂടി പ്രവർത്തനം പൂർണമായി ബാക്കി എല്ലാം സാധരണ പോലെ ഇതാണ് ഡിജിറ്റൽ സിഗ്നേച്ചർ സ്റ്റാർക്കിൽ പ്രവർത്തിക്കുന്ന വിധം

GOVT ORDERS & CIRCULARS

ഗെയിൻ പി എഫ് - സാക്ഷഷൻ ചെയ്ത ക്യാഷ് ചെയ്യാത്ത പി എഫ് ലോണുകൾ ക്യാൻസലേഷന്‍

ഗെയിൻ പി എഫ് - സാക്ഷഷൻ ചെയ്ത ക്യാഷ് ചെയ്യാത്ത പി എഫ് ലോണുകൾ ക്യാൻസൽ ചെയ്യുന്നതിനായി ഒട്ടേറെ അപേക്ഷകൾ ലഭിക്കുന്നുണ്ട് . സാങ്കേതികമായി ഓൺലൈൻ സിസ്റ്റത്തിൽ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഇതിന് സാധിച്ചിരുന്നില്ല. ഇതിന് പരിഹാരമായിട്ടുണ്ട്. 
ഇതിനായി സ്കൂൾ HM ന്റെ ഐഡിയിൽ Entry, Verification ലും പി എഫ് മോണിറ്ററി ലിമിറ്റ് പ്രകാരം ബന്ധപ്പെട്ട ലോൺ സാക്ഷൻ ചെയ്ത ഓഫീസിലെ Entry - Verification - Approval ലും Sanctioned Loan Cancellation എന്ന പുതിയ മെനു സെറ്റ് ചെയ്യേണ്ടതാണ്. അതിനു ശേഷം HM ഐ ഡി യിൽ

പ്രൈമറി ക്ലാസിലെ കുട്ടികള്‍ക്കുപയോഗിക്കാവുന്ന ഗണിത കളികള്‍, പാട്ടുകള്‍

പത്തനംതിട്ട കോന്നി ബി.ആര്‍സി തയാറാക്കിയ പ്രൈമറി ക്ലാസിലെ കുട്ടികള്‍ക്കുപയോഗിക്കാവുന്ന  ഗണിത കളികള്‍
https://drive.google.com/file/d/0B_1hOUmDIPEOQmFGS1FiRTUwcWs/view?usp=sharing

പ്രൈമറി ക്ലാസിലെ കുട്ടികള്‍ക്കുപയോഗിക്കാവുന്ന  ഗണിത  പാട്ടുകള്‍
https://drive.google.com/file/d/0B_1hOUmDIPEOSll1alVsTFpmS1E/view?usp=sharing

ശമ്പളപരിഷ്‌കരണ കുടിശ്ശിക പി.എഫ് അക്കൗണ്ടില്‍ വരവ് വയ്ക്കണം

ശമ്പള പരിഷ്‌കരണ കുടിശ്ശിക പി.എഫ് അക്കൗണ്ടിലേക്ക് വരവുവയ്ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ബന്ധപ്പെട്ട ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന് ധനകാര്യ (എസ്.എല്‍) വകുപ്പ് അറിയിച്ചു. നടപടി പൂര്‍ത്തിയാക്കാത്തവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജീവനക്കാര്‍ക്ക് ഇതു

ഓണാഘോഷം, തിയതി സ്കൂളുകൾക്ക് തീരുമാനിക്കാം

ഓഗസ്റ്റ് 25, 26, 31 എന്നീ ദിവസങ്ങൾ തെരഞ്ഞെടുക്കാം
  
    സ്കൂളുകളിലെ ഈ വർഷത്തെ ഓണാഘോഷം 31 ന്   സംഘടിപ്പിക്കേണ്ടതാണെന്ന് ADPI ശ്രീമതി ജെസി ജോസഫ് പറഞ്ഞതായുള്ള വാർത്ത തെറ്റാണ്. ഓണാഘോഷം ഏത് ദിവസം വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം സർക്കുലർ ഇറക്കിയിട്ടില്ല.നേരത്തെ ഓഗസ്റ്റ് 25 ന് വെള്ളിയാഴ്ച്ച അത്തം നാളിലാണ് ഓണാഘോഷം എന്ന വാർത്തയും പ്രചരിച്ചിരുന്നു. LP, UP ക്ലാസുകളിൽ അന്നേ ദിവസം പരീക്ഷ ഇല്ലാത്തത് കൊണ്ടാകാം അത്തം നാളിലെ  ഓണാഘോഷത്തെക്കുറിച്ച് വാർത്തകൾ പരന്നത്. 

      അതേ സമയം സ്കൂൾ അടയ്ക്കുന്ന ഓഗസ്റ്റ് 31, ബലിപെരുന്നാളിന് തലേന്നുള്ള അറഫ നോമ്പായതിനാൽ മലബാറിലെ കൂടുതൽ സ്കൂളുകളുകളിൽ ഓണാഘോഷം ഓഗസ്റ്റ് 25 വെള്ളി, 26 ശനി എന്നീ ദിവസങ്ങളിലാണ് നടക്കുന്നത്. ഓഗസ്റ്റ് 31 ന് തന്നെ നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പധികൃതരുടെ പേരിൽ പ്രചരിക്കുന്ന വാർത്ത ഇടതുപക്ഷ സർക്കാറിന്റെ മതേതര പ്രതിഛായ തകർക്കാൻ വേണ്ടി മനപൂർവ്വം ആരോ ചെയ്യുന്നതാണ്. ഓഗസ്റ്റ് 31 ചില പ്രൈവറ്റ് സ്കൂളുകൾ അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. സ്കൂൾ പിടിഎ ചേർന്ന് സൗകര്യപ്രദമായ ദിവസം ഓണാഘോഷത്തിന് തെരഞ്ഞെടുക്കേണ്ടതാണ്.

Tuesday 22 August 2017

അറിയിപ്പുകൾ

25.08.2017 നു കാസര്‍ഗോഡ് ജില്ലയ്ക്ക് വിനായക ചതുര്‍ത്ഥി അവധിയും,  എറണാകുളം ത്യപ്പൂണീത്തുറ മുന്‍സിപാലിറ്റിയിലെ 8 സ്കൂളുകള്‍ക്ക്  അത്തച്ചമയം പ്രാദേശിക അവധിയും ആയതിനാല്‍ ഈ ജില്ലകളിലെ 8,9,10 ക്ലാസ്സുകളിലെ  പ്രസ്തുത ദിവസത്തിലെ പരീക്ഷ 26.08.2017 നു നടത്തുന്നതായിരിക്കും (വേറെ ചോദ്യപേപ്പര്‍ ഉപയോഗിച്ച്).   മറ്റു ജില്ലകളില്‍ മുന്‍ നിശ്ചയിച്ചപോലെ ടൈം ടേബിള്‍ പ്രകാരം  25 നു പരീക്ഷ നടക്കും.

കൈയെഴുത്ത് മെച്ചപ്പെടുത്താം

GOVT ORDERS & CIRCULARS

സ്‌കൂളുകളില്‍ പുസ്തകാവലോകനം നിര്‍ബന്ധമാക്കി


ഇനി മുതല്‍ സ്‌കൂളുകളിലെ എല്ലാ കുട്ടികളും പുസ്തകം വായിക്കും. ഏത് പുസ്തകം വായിച്ചു? എന്തു തോന്നി? തുടങ്ങിയ കാര്യങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആഴ്ചയിലൊരിക്കല്‍ അസംബ്ലിയില്‍ പറയുംചെയ്യും. അതായത് സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നെടുത്ത് വായിച്ച ഒരു പുസ്തകത്തെ പറ്റി അഞ്ചുമിനിറ്റ് ഒരാള്‍ സംസാരിക്കണം. എഴുതിവായിച്ചാലും മതി. വിദ്യാഭ്യാസവകുപ്പിന്റെ വായനപരിപോഷണ പരിപാടിയിലിലൂടെയാണ് സ്‌കൂളുകളില്‍ പുസ്തകാവലോകനം നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാഭ്യാസവകുപ്പിന്റെ

Monday 21 August 2017

ശമ്പളവും ബോണസും മുടങ്ങില്ല


ഓണച്ചൊല്ലുകൾ

തിരുവോണം തിരുതകൃതി
രണ്ടോണം ഞണ്ടും ഞവണീം 
മൂന്നോണം മുക്കീം മൂളീം
നാലോണം നക്കിയും തുടച്ചും
അഞ്ചോണം പിന്ചോണം
ആറോണം അരിവാളും വള്ളിയും
അത്തം പത്തിനു പൊന്നോണം
അത്തം പത്തോണം 
അത്തം വെളുത്താൽ ഓണം കറുക്കും
 
അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ

79 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ്, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, പ്യൂണ്‍/വാച്ച്മാന്‍, ലൈന്‍മാന്‍, ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്‌സ്, സ്റ്റാഫ് നഴ്‌സ്, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ലക്ചറര്‍ ഇന്‍ ബയോകെമിസ്ട്രി, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് അടക്കം 79 തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.

റേഷന്‍ കാര്‍ഡ് സെപ്തംബര്‍ 15 വരെ പരിശോധനയ്ക്കായി ഹാജരാക്കാം


സംസ്ഥാനത്തെ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വകലാശാല ജീവനക്കാര്‍, സംസ്ഥാന ജില്ലാ-പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍, ദേശസാത്കൃത/ഷെഡ്യൂള്‍ഡ് ബാങ്ക് ജീവനക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷനുകള്‍, ലിമിറ്റഡ് കമ്പനികള്‍ എന്നിവയിലെ ജീവനക്കാര്‍ ബന്ധപ്പെട്ട ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ (DDO) മുമ്പാകെ പരിശോധനയ്ക്കായി റേഷന്‍ കാര്‍ഡ് ഹാജരാക്കുന്നതിനുള്ള തീയതി നീട്ടി. റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലും ഓണം, ബക്രീദ് ഉത്സവകാലം പരിഗണിച്ചും സെപ്തംബര്‍ 15 വരെയാണ് തീയതി നീട്ടിയത്. നിലവില്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ ആധാര്‍ നമ്പര്‍ കൂടി രേഖപ്പെടുത്തണമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. അറിയിച്ചു.

Sunday 20 August 2017

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനം വരെ സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ അവസരം ഒരുക്കുന്ന രണ്ടു സ്കോളര്‍ഷിപ്പുകള്‍

ദേശീയ പ്രതിഭാനിര്‍ണയ പരീക്ഷയുടെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ തുടങ്ങി മറ്റ് അംഗീകൃത സ്‌കൂളുകളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്.സി.ഇ.ആര്‍.ടി സംസ്ഥാനതല പ്രതിഭാനിര്‍ണയ പരീക്ഷ നടത്തുന്നു.  നവംബര്‍ അഞ്ചിന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ. 2016-17 അധ്യയനവര്‍ഷം ഒമ്പതാം ക്ലാസില്‍ വര്‍ഷാവസാന പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായിഅപേക്ഷിക്കാം. 

1. STATE LEVEL NATIONAL TALENT SEARCH EXAMINATION (STATE LEVEL NTSE) 
(പത്താം ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്ക്  അപേക്ഷിക്കാം) 

2. NATIONAL MEANS CUM MERIT SCHOLARSHIP EXAMINATION (NMMSE)
(എട്ടാം ക്ലാസ്സില്‍ പഠിക്കൂന്നവര്‍ക്ക് അപേക്ഷിക്കാം)

NTS / NMMS Examination Online payment date extended to 15.09.2017

Saturday 19 August 2017

ഓണം ബോണസ്, അലവന്‍സ് അഡ്വാന്‍സ് പ്രോസസ് ചെയ്യുന്ന വിധം


 സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും  2017 ലെ ഓണം അഡ്വാൻസ്  അനുവദിച്ചു  ഉത്തരവായി .കൂടാതെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2016 -17 ലെ ബോണസ് /പ്രത്യേക ഉത്സവബത്ത അനുവദിച്ചും ഉത്തരവായി.ഉത്തരവുകള്‍ താഴെ ചേര്‍ക്കുന്നു .

ഉത്തരവുകള്‍ ചുവടെ:

സ്പാര്‍ക്കില്‍ - ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം

GOVT ORDERS & CIRCULARS

എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ പൂർവ്വകാല ബ്രോക്കൺ സർവീസ്


എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ പൂർവ്വകാല ബ്രോക്കൺ, സർവ്വീസ് പെൻഷന് പരിഗണിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് ബഹു.കേരള ഹൈക്കോടതി റദ്ദാക്കി. രണ്ടു വർഷമായി പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചവർക്ക് മൂന്നു മാസത്തിനുള്ളിൽ പുനർ നിർണയം നടത്തണമെന്നും കോടതി ഉത്തരവിട്ടു. വരും വർഷങ്ങളിൽ പെൻഷൻ വെട്ടിക്കുറച്ചാൽ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവ്.

2016 -17 വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പറുകളും ഉത്തര സൂചികകളും പോസ്റ്റ് ചെയ്യുന്നു ഇവ ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .



QUESTION PAPERS AND ANSWER KEYS - STANDARD 1


ALL QUESTION PAPERS 
ANSWER KEYS (all)


QUESTION PAPERS AND ANSWER KEYS - STANDARD 2


 ALL QUESTION PAPERS
ANSWER KEYS (all) 


QUESTION PAPERS AND ANSWER KEYS - STANDARD 3

QUESTION PAPERS AND ANSWER KEYS - STANDARD 4


 

QUESTION PAPERS AND ANSWER KEYS - ENGLISH AND MALAYALAM MEDIUM - STANDARD 5



QUESTION PAPERS AND ANSWER KEYS - STANDARD 6

Friday 18 August 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്ത്


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തിയ മികച്ച അധ്യാപക അവാര്‍ഡ്  ബഹു: കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അവര്‍കളില്‍ നിന്നും ഞാന്‍ ഏറ്റുവാങ്ങുന്നു.
എല്ലാവര്‍ക്കും നന്ദി...........

Thursday 17 August 2017

Kerala State School Sports & Games 2017


Kerala State School Sports & Games 2017ലെ കുട്ടികളുടെ Data Enter ചെയ്യാനുള്ള വെബ് സൈറ്റ്  തയ്യാറായി.  കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെയാണ് ഈ വര്‍ഷവും Data Enter ചെയ്യേണ്ടത്. ഈ വര്‍ഷം ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിം പാസ്സ്‌വേഡ് എന്നിവ സ്കൂള്‍ കോഡ് തന്നെയാണ് നല്‍കേണ്ടത്. പിന്നീട് പാസ്‌വേഡ് മാറ്റി കൊടുക്കേണ്ടതാണ്.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2017 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരവാകുന്നു

 (ഓണം അഡ്വാന്‍സ്, അലവന്‍സ് , ബോണസ്സ് ഓപ്ഷനുകള്‍ സ്പാര്‍ക്കില്‍ ആക്ടീവായി)

ഉച്ച ഭക്ഷണ പരിപാടി

Monday 14 August 2017

സ്വാതന്ത്ര്യ ദിന ക്വിസ് 2017

ചോദ്യങ്ങള്‍ തയാറാക്കി അയച്ചു തന്നത്:  
ശ്രീ‍മതി. തസ്നിം ഖദീജ, ജി.എല്‍..പി. എസ് കാരാട്, മലപ്പുറം

1. ഇന്ത്യയോടൊപ്പം  August 15 നു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ ?
    സൗത്ത് കൊറിയ , കോംഗോ
2. 'എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം  സത്യവും അഹിംസയുമാണ് '
    ഇത് ആരുടെ വാക്കുകൾ?

    ഗാന്ധിജി
3.  ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ കാലത്തു പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ?
   സുബേദാർ
4. ദണ്ഡിയാത്ര ആരംഭിച്ചത് എന്ന് ? എവിടെനിന്നു ?
    1930- മാർച്ച് 12 സബർമതി ആശ്രമത്തിൽ നിന്ന്
5. ചിക്കാഗോയിലെ ലോകമതസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭാരതീയൻ? 

GOVT ORDERS & CIRCULARS

അറിയിപ്പുകൾ

റേഷന്‍ കാര്‍ഡ് പുതുക്കല്‍ ---അനർഹമായി മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവര്‍ക്ക് സ്വയം ഒഴിവാകാന്‍ അവസരം

റേഷന്‍കാര്‍ഡ് സംബന്ധമായ സത്യപ്രസ്താവന
https://drive.google.com/file/d/0B245pv54RQo6OHZVRDJyMGswRGc/view?usp=sharing

സർക്കാർ/കേന്ദ്ര സർക്കാർ ജീവനക്കാർ (ക്ലാസ്സ്-IV വിഭാഗത്തിൽ പെട്ട പട്ടിക വർഗ്ഗക്കാർ ഒഴികെ), പൊതു മേഖലാ/സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, അദ്ധ്യാപകർ, സ്വകാര്യ മേഖലയിലെ ഉയർന്ന ശമ്പളക്കാർ, ആദായ നികുതി ഒടുക്കുന്നവർ, സർവ്വീസ് പെൻഷണർ (സാമൂഹിക ക്ഷേമപെൻഷണർ ഒഴികെ), വിദേശത്ത് ജോലിചെയ്യുന്ന ഉയർന്ന വരുമാനമുള്ള അംഗങ്ങൾ ഉൾപ്പെട്ട കുടുംബങ്ങൾ, പ്രതിമാസം 25,000/-രൂപയോ അതിൽ കൂടുതലോ വരുമാനമുള്ള കുടുംബങ്ങൾ, സ്വന്തമായി 1000 ചതുരശ്ര അടിക്കു മേൽ വിസ്തീർണ്ണമുള്ള വീടോ ഫ്ലാറ്റോ ഉള്ള കുടുംബങ്ങൾ തുടങ്ങിയവർ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ 2017 ആഗസ്റ്റ് 10 ന് മുമ്പായി സ്വമേധയാ ഈ പട്ടികയിൽ നിന്നും ഒഴിവായില്ലെങ്കിൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്. മുൻഗണനാ പട്ടികയിൽ നിന്നും പേര് ഒഴിവാക്കുന്നതിനായി ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസർ/സിറ്റി റേഷനിംഗ് ഓഫീസർക്ക് അപേക്ഷ നൽകാം. കാർഡിലെ എല്ലാ അംഗങ്ങളുടേയും ആധാർ നമ്പർ കാർഡിലെ വിവരങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. വിശദവിവരങ്ങൾക്ക്: 9495998223, 9495998224, 9495998225

Sunday 13 August 2017

GOVT ORDERS & CIRCULARS

സ്വാതന്ത്ര്യ ദിന റാലി

മുദ്രാ ഗീതങ്ങൾ

സ്വാതന്ത്ര്യക്കുളിർ കാറ്റും വീശി
വാനിലുയർന്നു പറന്ന പതാ കെ
അഭിനവ ഭാരതപിറവിക്കായ്
ഉജ്ജ്വല ദീപ്തി പരത്തുക നീ.

നമ്മളിലില്ലാ നിറഭേദം
നമ്മളിലില്ലാ മത ഭേദം
നമ്മളിലില്ലാ വിദ്വേഷം
നമ്മളിലുള്ളത് സാഹോദര്യം

NMMS പരീക്ഷയ്ക്കു അപേക്ഷ ക്ഷണിച്ചു

ഗവ / എയിഡഡ് സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
കുടുംബത്തിന്റെവാർഷിക വരുമാനം ഒന്നര ലക്ഷത്തിൽ കവിയാൻ പാടില്ല
 
SCERT യുടെ website ൽ online അപേക്ഷ നൽകുന്നതോടൊപ്പം Hardcopy സ്കൂൾ HM ന്റെ ഒപ്പും വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് സഹിതം SCERT യിലേക്കയക്കുക.
 
അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്റ്റ് 31
പരീക്ഷ നവമ്പർ 5 ന്

ഒന്നര മണിക്കൂർ വീതമുള്ള രണ്ട് പേപ്പർ

റേഷന്‍കാര്‍ഡ് സംബന്ധമായ സത്യപ്രസ്താവന


റേഷൻ കാർഡ് കോപ്പി നൽകുമ്പോൾ ഉദ്യോഗസ്ഥർ നൽകേണ്ട സത്യവാങ്മൂലംhttps://drive.google.com/file/d/0B245pv54RQo6OHZVRDJyMGswRGc/view?usp=sharing

ദേശീയ ബാലശാസ്ത്ര കോൺഗ്രസ് 2017ലേക്ക് പ്രോജകുകൾ ക്ഷണിക്കുന്നു


രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും
 എന്ന വെബ് സൈറ്റ് സന്ദർശിക്കുക. UP/ HS/HSS വിഭാഗങ്ങൾക്ക് പ്രത്യേകം അവസരം. സ്കൂളുകൾ ആഗസ്റ്റ് 15 നു മുമ്പായി വെബ് സൈറ്റുവഴി അപേക്ഷ സമർപ്പിക്കുക. 

Please visit website http://www.ncsc.co.in/Register  for registration and guidelines.

Saturday 12 August 2017

സ്വാതന്ത്ര്യ ദിനം ക്വിസ്



    തയാറാക്കിയത്: ഷിജിന്‍, കയനി യു.പി.എസ്

4. സ്വാതന്ത്ര്യ ദിന ക്വിസ്  
     (എ4 ല്‍ പ്രിന്റ് ചെയ്തെടുക്കാവുന്ന ഒരുകൂട്ടം ചോദ്യങ്ങള്‍, 
       തയാറാക്കിയത്: ഷാജല്‍ കൊക്കോടി )
5.  Independence Day -Quiz 
6. Independence Day -Quiz
  

ദേശഭക്തി ഗാനങ്ങള്‍

തെയ് തെയ് തോം.. തെയ് തെയ് തോം.. തെയ് തെയ് തോം... (2)

പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ 
ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകള്‍..
ആകാശപ്പൊയ്കയില്‍ പുതുതാകും അലയിളക്കട്ടെ
ലോകബന്ധു ഗതിക്കുറ്റ മാര്‍ഗ്ഗം കാട്ടട്ടെ...
(പോരാ പോരാ.. )

തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം.. തെയ് തെയ് തോം.. (4)

ഏകീഭവിച്ചൊരുങ്ങുകിങ്ങേകോദരജാതര്‍ നമ്മള്‍ 
കൈ കഴുകി തുടയ്ക്കുകീ കൊടിയെടുക്കാന്‍ 
നമ്മള്‍ നൂറ്റ നൂല് കൊണ്ടു
നമ്മള്‍ നെയ്ത വസ്ത്രം കൊണ്ടു
നിര്‍മ്മിതമിതനീതിക്കൊരന്ത്യാവരണം 
കൃത്യസ്ഥരാം നമ്മുടെയീ നിത്യസ്വതന്ത്രതാലത 
സത്യക്കൊടിമരത്തിന്മേല്‍ സംശോഭിക്കട്ടെ...

പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ 
ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകള്‍...

തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം.. തെയ് തെയ് തോം.. (4)

പച്ച നിറവും വെളുപ്പും നല്‍ചുകപ്പുമിണങ്ങുമീ
മെച്ചമേറും വൈജയന്തി വാനില്‍ തിളങ്ങീ
ദേവര്‍ഷികള്‍ക്കാനന്ദത്തെ കൈ വളർത്തീടട്ടെ
വാസുദേവവക്ഷസ്സിലെ വനമാല പോലവേ 
മന്ദാകിനീ മണിത്തെന്നല്‍ വന്നു പനിനീര്‍ത്തുള്ളികള്‍
മന്ദം മന്ദം തളിക്കുമീ കൊടിക്കൂറകള്‍ 
വീശി ആശ്വസിപ്പിക്കട്ടെ വീണ്ടും വീണ്ടും പാരില്‍ 
ധര്‍മ്മ നാശം കണ്ടു സന്തപിച്ച നാകീവൃന്ദത്തെ..

പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരമുയരട്ടെ 
ഭാരതക്ഷ്മദേവിയുടെ തൃപ്പതാകകള്‍...

തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തെയ് തോം.. തെയ് തെയ് തോം.. (4)

ക്ളസ്റ്റര്‍ ബഹിഷ്കരിച്ച അദ്ധ്യാപകര്‍ക്കെതിരെ നടപടിയെടുക്കില്ല

തിരുവനന്തപുരം: ക്ളസ്റ്റര്‍ ബഹിഷ്കരിച്ച അദ്ധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കില്ല, പകരം അദ്ധ്യാപകരില്‍ നിന്നും വിശദീകരണം തേടും. നടപടിയെടുക്കുന്നതിനെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി വേണ്ടെന്ന് തീരുമാനിച്ചത്. ഹാജരാകാതിരുന്നവരില്‍ നിന്ന് അതാത് സ്കൂളുകളിലെ പ്രഥമ അദ്ധ്യാപകരാണ് വിശദീകരണം തേടുന്നത്.

OBSERVANCE OF OZONE DAY



അന്താരാഷ്ട്ര ഓസോൺ ദിനാചരണവുമായി ബന്ധപ്പെട്ട് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതിന് സ്കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്കൂൾ പരിസ്ഥിതി ക്ലബുകൾക്ക് 10,000/- രൂപ വരെയാണ് സഹായം ലഭിക്കുക. നിശ്ചിത ഫോമിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25 ആണ്.


The United Nations (UN) International Day for the Preservation of the Ozone Layer is celebrated on September 16 every year. This event commemorates the date of the signing of the Montreal Protocol on Substances that deplete the Ozone Layer in 1987. World Ozone Day has been celebrated since 1994 and was established by the United Nations General Assembly.The day is mainly intended to spread awareness of the depletion of the ozone layer and search for solutions to preserve it. The focal theme for Ozone Day 2017 is: “Caring for all life under the sun”

Kerala State Council for Science Technology and Environment (KSCSTE) invites proposals for the observance of Ozone Day from Govt./Aided Colleges, Polytechnics/ITIs, R&D Centres of the Council, Govt./Aided Schools, Universities and Departments ,  NGC District Co-ordinators and registered NGOs fulfilling the eligibility criteria as per Council norms.The proposals should be submitted to The Director,Kerala State Council for Science, Technology and Environment, Sasthra Bhavan, Pattom, Trivandrum-695004 in the prescribed format on or before 25.08.2017.

The proposals for Ozone Day celebrations will be scrutanised and selection of institutions will be made purely based on merit and fulfilling of guidelines. Only one proposal will be sanctioned to an institution. Since large number of proposals are expected, sufficient number of proposals will be selected based on those proposals received before due date. Hence the institutions are encouraged to apply as early as possible. The decision of KSCSTE in selection of institutions shall be final.
The extent of financial support from KSCSTE will be as below:
  1. Schools – Rs.10,000/- each
  2. Govt. /Aided Colleges, Polytechnics, R&D Centres,
 

GOVT ORDERS & CIRCULARS







Hi Tech Lab in 188 Schools

 
https://drive.google.com/file/d/0B_1hOUmDIPEOclZuUW41NjVZczMta0xUZlV3MWMxNTBncWhF/view?usp=sharing
 
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍  എയിഡഡ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വി.എച്ച്.എസ്.ഇ. സ്‌കൂളുകളിലും ഹൈടെക് ക്ലാസ്‌റൂം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി 4775 സ്‌കൂളുകളില്‍ ഐടി ലാബുകള്‍ സ്ഥാപിക്കാനും 45000 ക്ലാസ്മുറികളെ ഹൈടെക്കാക്കാനും 493.5 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്. 
 

Wednesday 9 August 2017

സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുളള ബോണസും ഉത്സവബത്തയും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു

ബോണസ് 4000 രൂപ, 
ഉത്സവബത്ത 2,750 രൂപ,
പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപ

സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുളള ബോണസും ഉത്സവബത്തയും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. ബോണസ് ലഭിക്കുന്നതിനുളള ശമ്പളപരിധി പുതുക്കിയ സ്കെയിലില്‍ 22,000 രൂപയില്‍ നിന്ന് 24,000 രൂപയായും പഴയ സ്കെയിലില്‍ 21,000 രൂപയില്‍നിന്ന് 23,000 രൂപയായും വര്‍ദ്ധിപ്പിക്കും. ബോണസ് ഇരുവിഭാഗത്തില്‍പ്പെട്ടവര്‍ക്കും 3,500 രൂപയില്‍നിന്നും 4,000 രൂപയായി ഉയര്‍ത്തി. ബോണസിന് അര്‍ഹതയില്ലാത്ത ജീവനക്കാര്‍ക്ക് നല്‍കുന്ന ഉത്സവബത്ത 2400 രൂപയില്‍നിന്ന് 2,750 രൂപയായി ഉയര്‍ത്തി. എല്ലാവിഭാഗത്തില്‍പ്പെട്ട പെന്‍ഷന്‍കാര്‍ക്കും പ്രത്യേക ഉത്സവ ബത്തയായി 1000 രൂപ നല്‍കും.

1,000 രൂപയ്ക്കും 1,200 രൂപയ്ക്കുമിടയില്‍ കഴിഞ്ഞവര്‍ഷം ഉത്സവബത്ത ലഭിച്ചിരുന്ന സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സ്ഥാപനങ്ങള്‍, സൊസൈറ്റികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ഈ വര്‍ഷം 100 രൂപ അധികം നല്‍കും. എക്സ്ഗ്രേഷ്യാ കുടുംബ പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപ ഉത്സവബത്ത നല്‍കും. ഇതുവരെ ഈ വിഭാഗത്തിലുളളവര്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നില്ല. 

GOVT ORDERS & CIRCULARS

Monday 7 August 2017

K-TET നിയമസഭാ ചോദ്യം

GOVT ORDERS & CIRCULARS