Wednesday 23 August 2017

ഓണാഘോഷം, തിയതി സ്കൂളുകൾക്ക് തീരുമാനിക്കാം

ഓഗസ്റ്റ് 25, 26, 31 എന്നീ ദിവസങ്ങൾ തെരഞ്ഞെടുക്കാം
  
    സ്കൂളുകളിലെ ഈ വർഷത്തെ ഓണാഘോഷം 31 ന്   സംഘടിപ്പിക്കേണ്ടതാണെന്ന് ADPI ശ്രീമതി ജെസി ജോസഫ് പറഞ്ഞതായുള്ള വാർത്ത തെറ്റാണ്. ഓണാഘോഷം ഏത് ദിവസം വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രത്യേകം സർക്കുലർ ഇറക്കിയിട്ടില്ല.നേരത്തെ ഓഗസ്റ്റ് 25 ന് വെള്ളിയാഴ്ച്ച അത്തം നാളിലാണ് ഓണാഘോഷം എന്ന വാർത്തയും പ്രചരിച്ചിരുന്നു. LP, UP ക്ലാസുകളിൽ അന്നേ ദിവസം പരീക്ഷ ഇല്ലാത്തത് കൊണ്ടാകാം അത്തം നാളിലെ  ഓണാഘോഷത്തെക്കുറിച്ച് വാർത്തകൾ പരന്നത്. 

      അതേ സമയം സ്കൂൾ അടയ്ക്കുന്ന ഓഗസ്റ്റ് 31, ബലിപെരുന്നാളിന് തലേന്നുള്ള അറഫ നോമ്പായതിനാൽ മലബാറിലെ കൂടുതൽ സ്കൂളുകളുകളിൽ ഓണാഘോഷം ഓഗസ്റ്റ് 25 വെള്ളി, 26 ശനി എന്നീ ദിവസങ്ങളിലാണ് നടക്കുന്നത്. ഓഗസ്റ്റ് 31 ന് തന്നെ നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പധികൃതരുടെ പേരിൽ പ്രചരിക്കുന്ന വാർത്ത ഇടതുപക്ഷ സർക്കാറിന്റെ മതേതര പ്രതിഛായ തകർക്കാൻ വേണ്ടി മനപൂർവ്വം ആരോ ചെയ്യുന്നതാണ്. ഓഗസ്റ്റ് 31 ചില പ്രൈവറ്റ് സ്കൂളുകൾ അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. സ്കൂൾ പിടിഎ ചേർന്ന് സൗകര്യപ്രദമായ ദിവസം ഓണാഘോഷത്തിന് തെരഞ്ഞെടുക്കേണ്ടതാണ്.

No comments:

Post a Comment