Saturday 12 August 2017

ക്ളസ്റ്റര്‍ ബഹിഷ്കരിച്ച അദ്ധ്യാപകര്‍ക്കെതിരെ നടപടിയെടുക്കില്ല

തിരുവനന്തപുരം: ക്ളസ്റ്റര്‍ ബഹിഷ്കരിച്ച അദ്ധ്യാപകര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കില്ല, പകരം അദ്ധ്യാപകരില്‍ നിന്നും വിശദീകരണം തേടും. നടപടിയെടുക്കുന്നതിനെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി വേണ്ടെന്ന് തീരുമാനിച്ചത്. ഹാജരാകാതിരുന്നവരില്‍ നിന്ന് അതാത് സ്കൂളുകളിലെ പ്രഥമ അദ്ധ്യാപകരാണ് വിശദീകരണം തേടുന്നത്. അത് എ.ഇ.ഒ മാരും ഡി.ഇ.ഒമാരും പരിശോധിക്കും. വിശദീകരണം തൃപ്തികരമെന്ന് കണ്ടാല്‍ അക്കാര്യം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. പ്രശ്നം വിവാദമാക്കാതെ തീര്‍ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.  നടപടിയെടുത്താല്‍ എല്ലാ വിദ്യാഭ്യാസ പരിപാടികളും ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ അദ്ധ്യാപക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  അതൊഴിവാക്കാനാണ് പ്രശ്നം വിശദീകരണം തേടി അവസാനിപ്പിക്കുന്നത്
 
Source : Online News Paper.

No comments:

Post a Comment