Wednesday 23 August 2017

ഗെയിൻ പി എഫ് - സാക്ഷഷൻ ചെയ്ത ക്യാഷ് ചെയ്യാത്ത പി എഫ് ലോണുകൾ ക്യാൻസലേഷന്‍

ഗെയിൻ പി എഫ് - സാക്ഷഷൻ ചെയ്ത ക്യാഷ് ചെയ്യാത്ത പി എഫ് ലോണുകൾ ക്യാൻസൽ ചെയ്യുന്നതിനായി ഒട്ടേറെ അപേക്ഷകൾ ലഭിക്കുന്നുണ്ട് . സാങ്കേതികമായി ഓൺലൈൻ സിസ്റ്റത്തിൽ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാൽ ഇതിന് സാധിച്ചിരുന്നില്ല. ഇതിന് പരിഹാരമായിട്ടുണ്ട്. 
ഇതിനായി സ്കൂൾ HM ന്റെ ഐഡിയിൽ Entry, Verification ലും പി എഫ് മോണിറ്ററി ലിമിറ്റ് പ്രകാരം ബന്ധപ്പെട്ട ലോൺ സാക്ഷൻ ചെയ്ത ഓഫീസിലെ Entry - Verification - Approval ലും Sanctioned Loan Cancellation എന്ന പുതിയ മെനു സെറ്റ് ചെയ്യേണ്ടതാണ്. അതിനു ശേഷം HM ഐ ഡി യിൽ
നിന്നും ക്യാൻസൽ ചെയ്യേണ്ട ലോണിന്റെ വിവരം ഓൺലൈൻ വഴി Entry  ചെയ്ത് verification ചെയ്താൽ  പി എഫ് മോണിറ്ററി ലിമിറ്റ് പ്രകാരം ബന്ധപ്പെട്ട ലോൺ സാക്ഷൻ ചെയ്ത ഓഫീസിലെ Entry മെനുവിൽ എത്തിച്ചേരും. ആ ഓഫീസിലേക്ക്   ലോൺ ക്യാൻസൽ ചെയ്യേണ്ടതിന്റെ വ്യക്തമായ കാരണവും മറ്റ് എല്ലാ വിവരങ്ങളും സഹിതം കത്ത് നൽകണം.     Verification, Approval കൂടി പ്രസ്തുത ഓഫീസിൽ നിന്നും ചെയ്താൽ Loan Reject ആവും. അപ്പോൾ അപ്പിക്കൻറ്റിന്റെ എഡിയിൽ നിന്നും ലോൺ ഡിലീറ്റ് ചെയ്യാൻ സാധിക്കും. വ്യക്തമായ കാരണങ്ങളില്ലാതെ ലോൺ ക്യാൻസൽ ചെയ്യാൻ പാടുള്ളതല്ല.   അത്തരം കേസുകൾ ഉള്ളവർ പരിശോധിച്ച് എന്തെങ്കിലും മാറ്റം നിർദ്ദേശിക്കാനുണ്ടെങ്കിൽ ഇ മെയിൽ വഴി അറിയിക്കുക

1 comment:

  1. We are urgently in need of kidney donors in Kokilaben Hospital India for the sum of $450,000,00,For more info
    Email: kokilabendhirubhaihospital@gmail.com
    WhatsApp +91 7795833215

    ReplyDelete