Thursday 28 September 2017

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2000 രൂപയുടെ സ്‌കോളര്‍ഷിപ്പ് അനുവദിച്ചു

സംസ്ഥാനത്തെ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന പ്രീ എഡ്യുക്കേഷന്‍ എയിഡ് അഞ്ചു മുതല്‍ എട്ടുവരെ ക്ലാസുകളിലെ എസ്.സി/എസ്.ടി കുട്ടികള്‍ക്ക് കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പു മന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. പ്രതിവര്‍ഷം 2000 രൂപയാണ് ഈ സ്‌കോളര്‍ഷിപ്. 
   അഞ്ചു മുതല്‍ എട്ടുവരെ ക്ലാസുകളിലെ എസ്.സി/എസ്.ടി കട്ടികള്‍ക്ക് 640 രൂപയുടെ ലംപ്‌സം
ഗ്രാന്റ് മാത്രമാണ് ഇതുവരെ ലഭിച്ചിരുന്നത്. എന്നാല്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ കൂട്ടികള്‍ക്ക് ലംപ്‌സം ഗ്രാന്റിന് പുറമെയാണ് 2000 രൂപയുടെ പ്രീ എഡ്യൂക്കേഷന്‍ എയിഡും ലഭിച്ചിരുന്നത്.  9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് 2250 രൂപയുടെ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പും ലംപ്‌സം ഗ്രാന്റിന് പുറമെ ലഭിക്കുന്നുണ്ട്. അഞ്ചു മുതല്‍ എട്ടു വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. ആയത് പരിഗണിച്ച് അവര്‍ക്ക് കൂടി 2000 രൂപയുടെ പ്രീ എഡ്യൂക്കേഷന്‍ എയിഡ് അനുവദിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഒന്നരലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഇതോടെ ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലെ എല്ലാ എസ്.സി/എസ്.ടി കുട്ടികള്‍ക്കും ലംപ്‌സം ഗ്രാന്റിന് പുറമെ 2000 രൂപയുടെ പ്രീ എഡ്യൂക്കേഷന്‍ എയിഡും ലഭിക്കും. ഒന്‍പത്, പത്ത് ക്ലാസുകളിലെ കുട്ടികളുടെ ഈ ആനുകൂല്യം 2250 രൂപയാണ്. ഒരു വിഭാഗം എസ്.സി. കുട്ടികള്‍ക്ക് ഒരു വിഭാഗം ഒ.ബി.സി കുട്ടികളേക്കാള്‍ കുറഞ്ഞ സ്‌കോളര്‍ഷിപ്പാണ് ലഭിക്കുന്നത് എന്ന പരാതിക്കും ഇതോടെ പരിഹാരമായതായി മന്ത്രി അറിയിച്ചു.

No comments:

Post a Comment