Wednesday 16 May 2018

16-05 - 2018 ( ബുധൻ) ചേർന്ന Q I P തീരുമാനങ്ങൾ

============================================================
I .സ്കൂൾ പ്രവൃത്തി ദിനം.


  • സ്കൂളുകൾ ജൂൺ 1 ന് തുറക്കും
  • 2018-19 അധ്യയന വർഷം LP, UP HS, HSS വിഭാഗത്തിന് 202 പ്രവർത്തി ദിനങ്ങളും VHSE വിഭാഗത്തിന് 222 ഉം ആയിരിക്കും .
  • അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ അധ്യയന ദിനങ്ങൾ 220 ആയിരിക്കും.എന്നാൽ അധ്യയന ദിനങ്ങൾ 200ൽ കൂടാൻ പാടില്ല  എന്ന് KSTU, KPSTA എന്നീ സംഘടനകൾ ആവശ്യപ്പെട്ടു. 
  • ജൂൺ 1,2  പ്രവർത്തി ദിനമാക്കരുതെന്നും 4 -ാം തിയ്യതി മാത്രമേ തുറക്കാവൂ എന്നും ആവശ്യപ്പെട്ടു.
പ്രവർത്തി ദിനങ്ങളാക്കിയ 9 ശനിയാഴ്ചകൾ
  • ജൂൺ 2, 16
  • ആഗസ്ത് 18,
  • സെപ്തംബർ 1, 22
  • ഒക്ടോബർ 6, 20
  • നവംബർ 24
  • ജനുവരി 5
II പരീക്ഷകൾ

SSLC, +2 പരീക്ഷകൾ 2019 മാർച്ച് 6 - 25
മോഡൽ പരീക്ഷകൾ ഫെബ്രുവരി 7-13

  • ഒന്നാം  പാദ വാർഷിമ പരീക്ഷ 2018 ആഗസ്ത് 30 മുതൽ ആരംഭിക്കും
  • രണ്ടാം പാദ വാർഷിക പരീക്ഷ ഡിസംബർ 12 മുതൽ ആരംഭിക്കും
  • വാർഷിക പരീക്ഷ  ഫെബ്രുവരി അവസാനവാരം മുതൽ ആരംഭിക്കും
III മേളകൾ
  • സ്കൂൾ മേളകൾ - സെപ്തംബർ
  • ഉപജില്ല -ഒക്ടോബർ അവസാനവാരം
  • ജില്ല നവംബർ മൂന്നാം വാരം
സംസ്ഥാന സ്കൂൾ കലോത്സവം - ഡിസംബർ 5-9 തിയ്യതികളിലായി നടക്കും.
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം 2018 ഒക്ടോബർ 26, 27, 28 തിയ്യതികളിൽ
സംസ്ഥാന ശാസ്ത്രോത്സവം നവം 9-11
ഈ വർഷം മുതൽ LP വിഭാഗം ശാസ്ത്രോത്സവം ഉപജില്ലാതലം വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ

കായിക മേള ദേശീയ കായിക മേളയുടെ തിയതിക്കനുസരിച്ച് പിന്നീട് തീരുമാനിക്കും
ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയത്

No comments:

Post a Comment