Tuesday 8 May 2018

2018 മെയ് 8 തീയതി സംസ്ഥാനത്ത് NSQF നടത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത അംഗീകൃത അധ്യാപക സംഘടനാ നേതാക്കളുടെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍


1. ഈ അധ്യയന വര്‍ഷം 66 ഗവണ്‍മെന്‍റ് സ്കൂളുകളില്‍ 147 ബാച്ചുകളില്‍ NSQF ആരംഭിക്കും

2.ആ സ്കൂളുകളിലെ അധ്യാപകരെ  NSQF ലേക്ക് നില നിര്‍ത്തും. പരിശീലനം വേണ്ടവര്‍ക്ക് പരിശീലനം നല്‍കുന്ന കാര്യവും പരിഗണിക്കും.

3. ബാക്കി സ്കൂളുകളില്‍ നിലവിലുള്ള രീതി തുടരും.

4.നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല.

5.NSQF നടപ്പിലാക്കുന്ന സ്കൂളുകളില്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ NSQF സിലബസിലേക്ക് മാറും.

6.NSQF വിഷയങ്ങള്‍ ഏകദേശം മുന്നൂറ് മണിക്കൂറായി ചുരുങ്ങും.അപ്പോഴും നിലവിലുള്ള ശമ്പളം,ആനുകൂല്യങ്ങള്‍,എന്നിവയ്ക്ക് ഒരു മാറ്റുമുണ്ടാകില്ലെന്നും അതില്‍ ആശങ്കപ്പെടേണ്ടെന്നും മന്ത്രി പല തവണ ആവര്‍ത്തിച്ചു പറഞ്ഞു.

7 മുഴുവന്‍ സ്കൂളുകളിലും NSQF നടപ്പിലാക്കണമെന്ന് വൊക്കേഷണല്‍ ഇന്‍സ്ട്രക്ടേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും അത് ഘട്ടം ഘട്ടമായി മാത്രമേ നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ എന്നും ഇത് ഒരു ട്രാന്‍സിഷന്‍ പിരീഡ് ആണെന്നും ഇപ്പോള്‍ NSQF പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന സ്കൂളുകളിലെ മാറ്റങ്ങളും ബുദ്ധിമുട്ടുകളും പഠിച്ച് അതില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അതുകൂടി പരിഹരിച്ച് അടുത്ത വര്‍ഷം മുതല്‍ മുഴുവന്‍ VHSE സ്കൂളുകളിലും NSQF നടപ്പിലാക്കുമെന്നും മന്ത്രിപറഞ്ഞു.

8 NSQF ലേക്കുള്ള പ്രവേശനം HS cap വഴിയല്ല VHS cap വഴി നടത്തണമെന്ന് VHSEസംഘടനകള്‍  ആവശ്യപ്പെട്ടപ്പോള്‍ അതുകൂടി പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.

9, NSQF നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ലെന്നും ഇത് നല്ല രീതിയില്‍ നടപ്പിലാക്കാന്‍ എല്ലാ അധ്യാപക സംഘടനകളും സഹകരിക്കണണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

10, ചര്‍ച്ചയില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടേഴ്സ് അസോസിയേഷന്‍െറ നിലപാടുകളും അഭിപ്രായങ്ങളും വളരെ കൃത്യവും വ്യക്തവുമായ രീതിയില്‍ അവതരിപ്പിക്കുവാൻ കഴിഞ്ഞു. ജനറല്‍ സെക്രട്ടറി ഷാലു ജോണ്‍, മുൻ ജനറൽ സെക്രട്ടറിയും നിലവിലെ ട്രഷറ റുമായ സമീർ സിദ്ദീഖി.പി, സംസ്ഥാന ഭാരവാഹികളായ വിനോദ്, സജീവ്.ബി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ട്രാന്‍സിഷന്‍ പിരീഡ് ആയതിനാല്‍ ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതെല്ലാം തുടര്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ .സി.രവീന്ദ്രനാഥ്  ചര്‍ച്ചയില്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐ.എ.എസ്, ഡി.പി.ഐ മോഹൻകുമാർ ഐ.എ.എസ്‌, വി.എച്ച്.എസ്.ഇ ഡയറക്ടർ പ്രൊഫ.ഫാറൂക്ക് തുടങ്ങിയവരും മറ്റ് അംഗീകൃത അധ്യാപക സംഘടനാ നേതാക്കളും പങ്കെടുത്തു.

No comments:

Post a Comment