Saturday 12 May 2018

ശാസ്ത്രോത്സവത്തിന്റെ മാന്വവൽ പരിഷ്ക്കരണം, നിർദ്ദേശങ്ങൾ ബ്ലോഗിലൂടെ പങ്കുവയ്ക്കാം


ശാസ്ത്രോത്സവത്തിന്റെ മാന്വവൽ പരിഷ്ക്കരണത്തിന്റെ പ്രാരംഭ ഘട്ടo മേയ് 15ാം തീയതി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ചേമ്പറിൽ നടക്കുകയാണ്.  ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-പ്രവർത്തി പരിചയമേളകളുടെ സംഘാടകരായ സംസ്ഥാന സെക്രട്ടറിമാർ, മുൻ സെക്രട്ടറിമാർ, എന്നിവർ പങ്കെടുക്കുന്നു. സാമൂഹ്യ ശാസ്ത്രമേളയുടെ മത്സരയിനങ്ങളുടെ സംഘാടനവുമായി ബന്ധപ്പെട്ട് വിലപ്പെട്ട നിർദ്ദേശങ്ങൾ  അദ്ധ്യാപക സുഹൃത്തുക്കളിൽ നിന്ന് ക്ഷണിക്കുന്നു: 
എന്തെല്ലാoമാറ്റങ്ങൾ ഉണ്ടാകണം, 
മെച്ചപ്പെടുത്തലുകൾ... 
തുടങ്ങിയ വിലപ്പെട്ട അഭിപ്രായങ്ങൾ   നിങ്ങൾക്ക്  കമന്റ് ബോക്സിൽ കുറിക്കാവുന്നതാണ്.  അവ വിദ്യാഭാസ വകുപ്പ് അധിക്യതരെ അറിയിക്കുന്നതാണ്.

1 comment:

  1. സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ മത്സരത്തിൽ തത്സമയ മത്സരം ആക്കുവാൻ ശ്രമിക്കുന്നത് ഉചിതമായിരിക്കും.
    ക്വിസ് മത്സരം പൂർണമായും പാഠഭാഗങ്ങൾ ആസ്പദമാക്കി ക്രമീകരിക്കാം
    എക്സിബിഷൻ വിഭാഗത്തിൽ പഴയ സാധനങ്ങൾ വെക്കുന്നത് ഒഴിവാക്കുക

    ReplyDelete