Sunday 13 May 2018

പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷയ്ക്ക് പരിശീലനം


 പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നതിനായി പ്രത്യേക പരിശീലനം ജൂണ്‍ നാല് മുതല്‍ 30 വരെ നടത്തും.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ തിരുവനന്തപുരം ഐ.എം.ജിയിലും, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍  ജില്ലകളിലുള്ളവര്‍ കൊച്ചി ഐ.എം.ജിയിലും, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം, പാലക്കാട്  ജില്ലകളിലുള്ളവര്‍ കോഴിക്കോട് ഐ.എം.ജിയിലുമാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. പരിശീലന കേന്ദ്രം മാറ്റി
നല്‍കില്ല.  അടുത്ത ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റിനായി  പി.എസ്.സി. യില്‍ അപേക്ഷ സമര്‍പ്പിക്കുന്ന ക്ലാസ് 2,  3 വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരെ മാത്രമെ പരിശീലനത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.  മുമ്പ് പരിശീലനം ലഭിച്ചവരും ഏതെങ്കിലും പ്രത്യേക വിഷയങ്ങള്‍ മാത്രം എഴുതുന്നവരും അപേക്ഷിക്കേണ്ടതില്ല.  അപേക്ഷയോടൊപ്പം ഈ പരിശീലന പരിപാടിയില്‍ മുമ്പ് പങ്കെടുത്തിട്ടില്ലെന്നും ഡിപ്പാര്‍ട്ട്‌മെന്റല്‍ പരീക്ഷ ഭാഗികമായി വിജയിച്ചിട്ടില്ലെന്നും പരിശീലന കാലാവധി മുഴുവനും  പങ്കെടുത്തുകൊള്ളാമെന്നുമുള്ള സാക്ഷ്യപത്രം ഉള്ളടക്കം ചെയ്യണം.

No comments:

Post a Comment