Tuesday 8 May 2018

വി.എച്ച്.എസ്.ഇ. പാഠ്യപദ്ധതി എൻ.എസ്.ക്യു.എഫിലേക്ക് മാറുന്നു


കേരളത്തിൽ ഹയർ സെക്കന്ററി മേഖലയിൽ എൻ.എസ്.ക്യു.എഫ്. (National Skill Qualification Framework) നടപ്പിലാക്കുന്നതു സംബന്ധിച്ച് ബഹു:വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, അദ്ധ്യാപക-സർവ്വീസ് സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി. കേന്ദ്ര സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശമനുസരിച്ച് വി.എച്ച്.എസ്.ഇ. പാഠ്യപദ്ധതി എൻ.എസ്.ക്യു.എഫ്. ലേക്ക് മാറ്റേണ്ടി വരുന്ന സാഹചര്യത്തിൽ, അദ്ധ്യാപക-അനദ്ധ്യാപക മേഖലയിലും അക്കാദമിക് തലത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ ചർച്ചയിൽ സംഘടനാ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. 

   ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആരുടെയും തൊഴിൽ നഷ്ടപ്പെടില്ലെന്നും വേതനം സംരക്ഷിക്കപ്പെടുമെന്നും മന്ത്രി ഉറപ്പ് നല്കി. ഈ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ്
നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടം 2018-19 അദ്ധ്യയനവർഷം 66 സർക്കാർ വി.എച്ച്.എസ്.ഇ. സ്കൂളുകളിലെ 147 കോഴ്സുകളിലായി നടപ്പിലാക്കാൻ തീരുമാനിച്ചു. ബഹു: മന്ത്രിയെ കൂടാതെ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ,വി.എച്ച്.എസ്.ഇ. ഡയറക്ടർ ഡോ: എ. ഫറൂക്ക്,പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻ കുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

No comments:

Post a Comment