Thursday 20 September 2018

ടാലൻറ് ലാബ്

തയാറാക്കിയത്: 
ശ്രീമതി. ശുഹൈബ തേക്കിൽ
നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂൾ, ഫെറോക്ക്

  വിദ്യാഭ്യാസം സമൂഹത്തിെൻറ ആത്മാവാണ്. ആ ആത്മാവിനെ പരിപോഷിപ്പിക്കണമെങ്കിൽ അറിവ് അത്യന്താപേക്ഷിതമാണ്. സമൂഹത്തെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുക എന്നതാണ് ഒാരോ വിദ്യാലയത്തിെൻറയും ധർമം. പാഠ്യപദ്ധതി വിഭാവനം ചെയ്ത പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ േപ്രരിപ്പിക്കുന്നതും, പ്രാത്സാഹിപ്പിക്കുന്നതും നിരന്തരവും സമഗ്രവുമായ വിലയിരുത്തൽ നടത്തിയുമാണ് ഒാരോ വിദ്യാലയങ്ങളും നേട്ടങ്ങളുടെ നെറുകയിലെത്തുന്നത്. വിദ്യാലയത്തിെൻറ സുഗമമായ നടത്തിപ്പിന് സമൂഹം എത്രത്തോളം പ്രയോജനപ്പെടുത്തുന്നുവോ അത്രയധികം വിദ്യാഭ്യാസ പ്രക്രിയകളും വിദ്യാലയങ്ങളും സമൂഹത്തിെൻറ പ്രവർത്തനങ്ങളിൽ അനുകൂലസ്വാധീനം ചെലുത്തും. പൊതുവിദ്യാഭ്യാസ നയത്തിെൻറ ലക്ഷ്യം ഏറ്റെടുത്ത് ആവേശകരമായ അനുഭവങ്ങൾ ഒാരോ പൊതുവിദ്യാലയങ്ങളിൽനിന്നും ഉയർന്നുവരുമ്പോൾ ഉണ്ടാകുന്ന ഒരനുഭൂതി അധ്യാപകർക്കു മാത്രമല്ല , സമൂഹത്തിനുംകൂടി അഭിമാനിക്കാവുന്നതാണ്.

    പൊതുവിദ്യാലയത്തിലേക്ക് പ്രവേശനം നേടുന്ന ഒാരോ കുട്ടിയുടെയും കഴിവുകൾ തിരിച്ചറിഞ്ഞ്
രക്ഷിതാക്കളു​െടയും സമൂഹത്തിെൻറയും പിന്തുണയോടുകൂടി  പരിപോഷിപ്പിച്ച് സമൂഹത്തിന് കാണിച്ചുകൊടുക്കുന്നു. ഇതിലൂടെ തന്നെയാണല്ലോ ‘വിഷൻ 100’ കൈവരിക്കുന്നതും. വ്യത്യസ്​ത നിലവാരം പുലർത്തുന്ന വിദ്യാർഥികളാണല്ലോ ഒാരോ വിദ്യാലയങ്ങളിലും ഉള്ളത്. ഒന്ന്​ കാതോർത്താൽ അതൊരു സമ്മിശ്ര കഴിവുകൾ കൂട്ടി പൊതിഞ്ഞ പുറംചട്ടയാണെന്ന് തിരിച്ചറിയാനാവും. ശാരീരികവും മാനസികവും ബൗദ്ധികവുമായ കഴിവുകളുള്ള എല്ലാ കുട്ടികൾക്കും ഉയർന്നവിജയം കരസ്ഥമാക്കാൻ കഴിയുമെന്ന വിശ്വാസത്തിൽ തന്നെയാണ് ‘ടാലൻറ്​ ലാബ്’ എന്ന ആശയത്തിലേക്കുള്ള ചുവടുവെപ്പ്. പഠനപുരോഗതി മാത്രമല്ല സ്വയം തിരിച്ചറിയൽ, സർഗാത്മക ചിന്ത, നിരീക്ഷണ പാടവം, നേതൃപാടവം, ആശയവിനിമയ ശേഷി, സഹഭാവം തുടങ്ങിയവ ആർജിക്കാനും, കുട്ടികളിൽ അന്തർലീനമായ കഴിവുകൾ വികസിപ്പിക്കാനും ‘ടാലൻറ് ലാബ്’ എന്ന ആശയത്തിലൂടെ സാധിക്കും. ടാലൻറ് ലാബ് കൊണ്ട്​ ഉദ്ദേശിക്കുന്നത് കുട്ടികൾക്ക് അഭിരുചിയുള്ള മേഖല കണ്ടെത്തി സ്​കൂൾ പഠനകാലത്തുതന്നെ ആവശ്യമായ പിന്തുണ നൽകി അവരെ പ്രാപ്​തരാക്കുക എന്നതാണ്. കലാകായിക പ്രവൃത്തിപരിചയ മേളകളിൽ പങ്കെടുക്കാൻ അവസരംലഭിക്കുന്നവർ ചിലർ മാത്രമായിരിക്കും. അതും സ്​കൂളിലെ ആകെ കുട്ടികളുടെ ചെറിയൊരു ശതമാനം പേർ. കുട്ടികളുടെ മികവുകൾ തിരിച്ചറിഞ്ഞ് അവസരങ്ങൾ ഒരുക്കുകയും അവരുടെ പ്രതിഭ വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ്  പ്രതിഭ പോഷണ പരിപാടി അഥവാ ‘ടാലൻറ് ലാബ്’. എന്നാൽ, ഈ പ്രവർത്തനങ്ങൾ ഒരിക്കലും ക്ലാസ്​ സമയം അപഹരിച്ച് നടത്തരുത്.

    സ്​കൂളിലെ മുഴുവൻ കുട്ടികളുടെയും അഭിരുചി കണ്ടെത്തി അവരെ വിവിധ ടാലൻറ് ഗ്രൂപ്പുകളായി തിരിക്കാം. ഇത് 100 ശതമാനം ശരിയാകണമെന്നില്ല. എങ്കിലും ഏതെങ്കിലും ഒരു ഘട്ടത്തിൽ ഒരു കുട്ടിയെ തെറ്റായ ടാലൻറ്് ഗ്രൂപ്പിലാണ് ഉൾപ്പെടുത്തിയതെങ്കിൽ ശരിയായ ഗ്രൂപ്പിലേക്ക് മാറ്റാവുന്നതാണ്. ഒന്നിലധികം ടാലൻറ് ഉള്ളവരെ ഒന്നിലധികം ഗ്രൂപ്പിൽ ഉൾപ്പെടുത്താം. എല്ലാ കുട്ടികളെയും ഏതെങ്കിലുമൊരു ടാലൻറ് ഗ്രൂപ്പിൽ ഉൾപ്പെടുത്തണം.  ഒരു ടാലൻറ് ഗ്രൂപ്പിൽ കുട്ടികൾ കുറവാണെങ്കിൽ പോലും പ്രവർത്തനങ്ങൾ നടത്തണം.

പ്രവർത്തനം എങ്ങനെ 
രക്ഷിതാക്കൾ, ക്ലബുകൾ, പൂർവവിദ്യാർഥികൾ, സന്നദ്ധപ്രവർത്തകർ, കലാകാരന്മാർ, സാഹിത്യകാരന്മാർ വിവിധ മേഖലയിൽ കഴിവുതെളിയിച്ചവർ തുടങ്ങിയവരുടെ സഹകരണത്തോടെ ടാലൻറ് ലാബ്​ കൊണ്ടുപോകാം.

ലക്ഷ്യങ്ങൾ
1. ഒാരോ കുട്ടിക്കും അഭിരുചിയുള്ള മേഖലയിൽ സ്കൂൾ പഠനകാലത്ത് േപ്രാത്സാഹനവും പിന്തുണയും അവസരങ്ങളും ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തലാണ്​ ടാലൻറ് ലാബിെൻറ പ്രധാന ലക്ഷ്യം.
2. പൊതുവിദ്യാഭ്യാസ രംഗത്ത് പുതിയ മാതൃകകൾ സൃഷ്​ടിക്കുക.
3. ഗവേഷണ പഠനങ്ങൾ ഏറ്റെടുക്കാനുള്ള കഴിവ് ഉറപ്പാക്കുക.
4. സാംസ്​കാരിക വൈവിധ്യം തിരിച്ചറിഞ്ഞ് സാംസ്​കാരികാവബോധം വളർത്തുക.
5. അവതരണശേഷി വർധിപ്പിക്കുക
6. പൊതുസമൂഹത്തിെൻറ ക്രിയാത്മകമായ പങ്കാളിത്തം പൊതുവിദ്യാലയങ്ങളിൽ ഉറപ്പാക്കുക.
7. നേതൃത്വപാടവം വികസിപ്പിക്കുക.
 8. കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുക.

ടാലൻറ് ഗ്രൂപ്പുകൾ ഏതെല്ലാം   
1. ഭാഷാപരം -കവിതാരചന, കാവ്യാലാപനം, കഥാരചന, പുസ്​തക പാരായണം, പ്രസംഗം, ആസ്വാദന കുറിപ്പ്, ബുക്ക് റിവ്യൂ തുടങ്ങിയവ ഉൾപ്പെടുത്താം.
 2. ശാസ്​ത്രപരം -ശാസ്​ത്ര വിജ്ഞാനം, ശാസ്​ത്രാന്വേഷണം, കൗതുകവാർത്തകൾ അവതരിപ്പിക്കൽ, ശാസ്​േത്രാപകരണ നിർമാണം തുടങ്ങിയവ.
3. ഗണിതപരം -ഗണിതാന്വേഷണം, മനക്കണക്ക്, പസിൽ, ഗണിതോപകരണ നിർമാണം, ജ്യാമിതീയ രൂപകൽപന തുടങ്ങിവ.
4. സാമൂഹ്യശാസ്​ത്രപരം -രാഷ്​ട്രീയം, ചരിത്രാന്വേഷണം, സംഘാടനം തുടങ്ങിയവ.
5. കലാപരം ^അഭിനയം, ചിത്രരചന, സംഗീതം, നൃത്തം, കഥാപ്രസംഗം തുടങ്ങിയ കലകൾ.
6. നിർമാണപരം ^ക്ലേ മോഡൽ, പേപ്പർ ക്രാഫ്​റ്റ്, പാചകം, ഇലക്​​ട്രോണിക്​സ്​​, തടികൊണ്ടുള്ള ശിൽപം തുടങ്ങിയവ.
7. കായികപരം ^നീന്തൽ, വിവിധതരം കളികൾ
8. മറ്റിനങ്ങൾ ^കൃഷി, സംവിധാനം, സംവാദം തുടങ്ങിയവ.
 
കണ്ടെത്തൽ എങ്ങനെ 
^വാർഷിക കലണ്ടറിലെ പ്രവർത്തനം ചർച്ചചെയ്യുക.
^ഒാരോ അഭിരുചിയും ക്ലാസിൽ വിവരിക്കുക.
^കുട്ടികളുടെ അഭിപ്രായത്തോടൊപ്പം മറ്റധ്യാപകരു​െടയും രക്ഷിതാക്കളു​െടയും നിർദേശം സ്വീകരിക്കുക.
^അഭിരുചി ഫോറം ഉണ്ടാക്കി കുട്ടികൾക്ക് നൽകുക.
^പ്രവർത്തന കലണ്ടർ ആസൂത്രണം ചെയ്യുക.
 
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
^ഒാരോ മാസത്തിലേക്കും അനുയോജ്യമായ ശിൽപശാലകൾ സംഘടിപ്പിക്കുക.
^മേളകളുമായി ബന്ധപ്പെട്ട പരിശീലനത്തിന് മുന്നോടിയായി ബന്ധപ്പെട്ട ടാലൻറ് ലാബുകൾക്ക് ശിൽപശാലകൾ നിർമിക്കാം.
^ശിൽപശാലകൾ പ്രതിഭാപോഷിത പരിപാടിയായിരിക്കണം.
^വിവിധ മേഖലയിൽ കഴിവുള്ള സ്​കൂൾ പരിസരത്തുള്ള ആളുകളെ പ്രയോജനപ്പെടുത്തുക.
^കഴിയുമെങ്കിൽ അതതു മേഖലയിലെ പ്രഗല്​ഭരെ പങ്കെടുപ്പിക്കുക.
   
ഒരുദിനം പുതുമയിലൂടെ അവതരിപ്പിക്കാൻ ഒരുപാട് പാഠഭാഗങ്ങളും പുസ്​തകങ്ങളിലുണ്ട്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്​ നൽകുന്ന പഠനപ്രവർത്തനങ്ങളുടെ ഫലമായി അറിവ്, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ കുട്ടികളിൽ രൂപപ്പെടുന്നു. കുട്ടികളുടെ ആസ്വാദനതലം ഉയരുന്നതിനാൽ അവരുടെ കഴിവുകൾ  പ്രകടിപ്പിക്കാനുള്ള വേദികൂടിയാണിത്. കുട്ടികൾക്ക് അവരവരുടെ പരിമിതികളും വ്യത്യസ്​തകളും തിരിച്ചറിയാനും അംഗീകരിക്കുവാനും ബഹുമാനിക്കാനും ഇതിലൂടെ കഴിയും.

No comments:

Post a Comment