Wednesday 7 November 2018

Part Time Teachers ഉള്ള സ്കൂളുകളുടെ ശ്രദ്ധയ്ക്ക്


Part time പോസ്റ്റിൽ നിയമനം ലഭിക്കുകയും 31.3.2013 നു ശേഷം Full Time Benefit ലഭിക്കുകയും ചെയ്തിട്ടുള്ളവർ Contributory Pension Scheme ലാണ് വരുന്നത്.(31.3.2013 നു ശേഷം നിയമിതരായ എല്ലാവർക്കും ബാധകമായ നിയമം)

എന്നാൽ 1.4.13 നു മുമ്പ് ഏതെങ്കിലും സർവീസിൽ നിയമനം ലഭിച്ചവർക്ക്, അവർ നൽകുന്ന Option ന്റെ അടിസ്ഥാനത്തിൽ Statutory Pension Scheme ൽ തുടരുന്നതിനുള്ള അനുമതി നൽകിയിട്ടുണ്ട്. 
  • ഇതിനുള്ള Option മൂന്നു മാസത്തിനകം നൽകണമെന്നാണ് വ്യവസ്ഥ.
  • എന്നാൽ ഇങ്ങനെ Option നൽകാൻ കഴിയാത്തവർക്കായി 2018 നവംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്.
മേൽപ്പറഞ്ഞ Part time അദ്ധ്യാപകർ (31.3.2013 നു ശേഷം Full Time Benefit ലഭിച്ചവർ) ഈ അവസരം പ്രയോജനപ്പെടുത്തുക. ഇല്ലെങ്കിൽ അവർ contributory pension scheme ൽ വരികയും NPS വിഹിതം അടയ്ക്കേണ്ടതായി വരികയും ചെയ്യും.
 Option Form ഉം ബന്ധപ്പെട്ട മൂന്ന് ഓർഡറുകളും ചുവടെ. 

2 comments:

  1. പാർട്ട് ടൈം ടീച്ചർ ഡിപ്പാർട്മെന്റ് മാറുകയോ തസ്തിക മാറുകയോ ജോയിനിംഗ് ഡേറ്റ് മാറുകയോ ചെയ്യുന്നില്ല പിന്നെ എന്തിനാണ് ഓപ്ഷൻ ഫോം

    ReplyDelete
    Replies
    1. തസ്തികമാറുന്നുണ്ട്. ജോയിനിംഗ് ഡേറ്റും മാറുന്നുണ്ട്.
      ഉദാ: Part time junior Hindi Teacher to PT Hindi Teacher with full time be benefit.

      Delete