Friday 18 January 2019

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ തീയതി നീട്ടി

01-11-1998 മതല്‍ 31-10-2018 വരെ എംപ്‌ളോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കുവാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തികൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 31-12-18 വരെ സമയം അവുവദിച്ചിരുന്നു.  ഓണ്‍ലൈന്‍ ആയും കാസര്‍കോട് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായും 31-12-18 വരെ അപേക്ഷ നല്‍കിയവരില്‍ സാങ്കേതിക കാരണങ്ങളാല്‍ രജസ്‌ട്രേഷന്‍ പുതുക്കി ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥിക്ക് മാത്രം 15-01-2019 നകം ബന്ധപ്പെട്ട എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഹാജരായി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അനുവദിച്ച സമയം 31-01-2019 വരെ ദീര്‍ഘിപ്പിച്ചു.  ഈ ദിവസം ഹാജരാകാത്തവരുടെ അപേക്ഷ അസാധുവാകുമെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

No comments:

Post a Comment