Sunday, 2 February 2020

ഹൈടെക് സ്‌കൂൾ പദ്ധതിയിലെ 440976 ഉപകരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി



പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് സ്‌കൂൾ-ഹൈടെക് ലാബ് പദ്ധതികളിൽ ഉൾപ്പെടുത്തി വിന്യസിച്ച 440976 ഉപകരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. 547.73 കോടി രൂപ മൂല്യമുള്ള ഉപകരണങ്ങൾക്കാണ് പൊതുമേഖലാ കമ്പനിയായ യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കോർപ്പറേഷനുമായി ചേർന്ന് കൈറ്റ് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്രയും വിപുലമായ ഇൻഷുറൻസ് കവറേജ് ഐ.ടി. ഉപകരണങ്ങൾക്ക് നൽകുന്നത്. കൈറ്റ് സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ വിതരണം ചെയ്ത 114858 ലാപ്‌ടോപ്പ്, 66592 പ്രൊജക്ടർ, 4714
ഡി.എസ്.എൽ.ആർ ക്യാമറ, 4545 എൽ.ഇ.ഡി. ടി.വി., 4720 വെബ്ക്യാം, 23104 പ്രൊജക്ഷൻ സ്‌ക്രീൻ, 41878 എച്ച്.ഡി.എം.ഐ കേബിൾ, 40614 ഫേസ്‌പ്ലേറ്റ്, 41789 സീലിംഗ് മൗണ്ട് കിറ്റ്, 97825 യു.എസ്.ബി സ്പീക്കർ, 337 ഡെസ്‌ക്ടോപ്പ് എന്നിവയ്ക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ഉപകരണങ്ങൾ സ്‌കൂൾ കാമ്പസിനുള്ളിലായിരിക്കുമ്പോൾ സംഭവിക്കുന്ന കേടുപാടുകൾക്ക് മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളു. ലാപ്‌ടോപ്പ് പോലെയുള്ള ഉപകരണങ്ങൾ നിലവിലുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് സ്‌കൂൾ അധികൃതരുടെ അനുവാദത്തോടെ ക്യാമ്പസിനു പുറത്തേക്ക് കൊണ്ടുപോകുമ്പോൾ അധികൃതർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.

3 comments:

  1. Thank you very much for seeing 밤알바 information.
    Thank you very much for seeing 밤알바 information.

    ReplyDelete
  2. എന്നിൽ എനിക്ക് വളരെയധികം സന്തോഷവും ആവേശവുമുണ്ട്, ഞാൻ ടോർപ്പി ക്ലെയർ ആണ്, എന്റെ ദാമ്പത്യത്തിൽ സന്തുഷ്ടനാണ്, ഞങ്ങളുടെ ദാമ്പത്യ നേർച്ചകളോട് വിശ്വസ്തത പുലർത്താത്തതിന്റെ ഗോസിപ്പുകൾ എന്റെ ഭർത്താവ് കേൾക്കാൻ തുടങ്ങുന്നതുവരെ, അവ ഗോസിപ്പുകളാണെന്ന് മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. നുണകൾ, പക്ഷേ അവന് നമ്മിലുള്ള സ്നേഹവും വിശ്വാസവും ആത്മവിശ്വാസവും നഷ്ടപ്പെട്ടു. അങ്ങനെ ഞങ്ങൾ ദമ്പതികളായിത്തീർന്നു, തുടർന്ന് വിവാഹമോചനത്തിനായി പൂരിപ്പിച്ചു, പിന്നീട് ഞങ്ങൾ വേർപിരിഞ്ഞു. വിവാഹമോചനത്തിനുശേഷം വർഷങ്ങൾക്കുശേഷം, ഞാൻ അവനില്ലാതെ ഒരു സാധാരണ ജീവിതം നയിക്കാൻ ശ്രമിച്ചു, പക്ഷെ എനിക്ക് കഴിഞ്ഞില്ല, അതിനാൽ എന്റെ മുൻ ഭർത്താവിനെ എങ്ങനെ തിരിച്ചെടുക്കാം എന്നതിനെക്കുറിച്ച് ഞാൻ ഒരു അന്വേഷണം ആരംഭിച്ചു, തുടർന്ന് എന്നെ പരാമർശിച്ചു, ബാബ ഒഗ്‌ബോഗോ ഒരു മികച്ച ആത്മീയ മനുഷ്യൻ സ്നേഹം എന്നെ ഓർമ്മിപ്പിക്കുകയും എന്റെ EX എന്നിലേക്ക് മടങ്ങുകയും ചെയ്തു. ഞാൻ അമിതവേഗത്തിലാണ്, അതിനാൽ ബന്ധവും വിവാഹ പ്രശ്‌നങ്ങളും ഉള്ളവർക്കായി ഞാൻ അദ്ദേഹത്തിന്റെ സമ്പർക്കം ഇവിടെ ഉപേക്ഷിക്കുന്നു, അതിനാൽ അദ്ദേഹത്തിന് മികച്ച പ്രവർത്തനങ്ങളിൽ സഹായിക്കാനാകും. ഇമെയിൽ: greatbabaogbogotemple@gmail.com. അല്ലെങ്കിൽ അവന്റെ വാട്ട്‌സ്ആപ്പ് നമ്പർ ... +447440557868. അവനുമായി സമ്പർക്കം പുലർത്തുക, അവൻ എത്ര വലിയവനും ശക്തനുമാണെന്ന് കാണുക. ഈ കാര്യങ്ങളിലും സഹായിക്കുന്നു ...

    (1) വിവാഹമോചനം നിർത്തുക.
    (2) വന്ധ്യത അവസാനിപ്പിക്കുക.
    (3) ഗുഡ് ലക്ക് സ്പെൽ.
    (4) വിവാഹ സ്പെൽ.
    (5) ആത്മീയ പ്രശ്‌നങ്ങൾ ഒഴിവാക്കുക.

    ReplyDelete