Tuesday, 22 August 2017

സ്‌കൂളുകളില്‍ പുസ്തകാവലോകനം നിര്‍ബന്ധമാക്കി


ഇനി മുതല്‍ സ്‌കൂളുകളിലെ എല്ലാ കുട്ടികളും പുസ്തകം വായിക്കും. ഏത് പുസ്തകം വായിച്ചു? എന്തു തോന്നി? തുടങ്ങിയ കാര്യങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആഴ്ചയിലൊരിക്കല്‍ അസംബ്ലിയില്‍ പറയുംചെയ്യും. അതായത് സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നെടുത്ത് വായിച്ച ഒരു പുസ്തകത്തെ പറ്റി അഞ്ചുമിനിറ്റ് ഒരാള്‍ സംസാരിക്കണം. എഴുതിവായിച്ചാലും മതി. വിദ്യാഭ്യാസവകുപ്പിന്റെ വായനപരിപോഷണ പരിപാടിയിലിലൂടെയാണ് സ്‌കൂളുകളില്‍ പുസ്തകാവലോകനം നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് വിദ്യാഭ്യാസവകുപ്പിന്റെ വായനപരിപോഷണ പരിപാടി. വിദ്യാരംഗം കലാസാഹിത്യവേദി നല്‍കിയ നിര്‍ദ്ദേശമാണ് വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ ഇതില്‍പെടും.
ഇതുപ്രകാരം സ്‌കൂള്‍ ലൈബ്രറികള്‍ അടച്ചിടല്‍ ഇനി നടക്കില്ല. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട 1500 പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കി നല്‍കിയിട്ടുണ്ട്. ബാലസാഹിത്യത്തിനുപുറമേ നോവല്‍, കഥ, കവിത തുടങ്ങിയവയാണ് പട്ടികയിലുള്ളത്. ഹൈസ്‌കൂളുകള്‍ക്ക് പുസ്തകം വാങ്ങാന്‍ നേരത്തേ പണം അനുവദിച്ചിരുന്നു. അസംബ്ലിസമയത്ത് കുട്ടികളെ നിര്‍ത്തി സംസാരിക്കുന്നതില്‍ അപ്രായോഗികത തോന്നിയാല്‍ വലിയ ഹാളിലേക്ക് മാറ്റും. കരിക്കുലവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി ക്ലാസ് ലൈബ്രറിയുടെ പ്രവര്‍ത്തനം ശക്തമാക്കാനും പദ്ധതിയുണ്ട്.
മാത്രമല്ല, കഴിഞ്ഞവര്‍ഷം വിദ്യാരംഗം സര്‍ഗോത്സവത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ കഥകളും കവിതകളും ഉള്‍പ്പെടുത്തി രണ്ടുസമാഹാരം സാഹിത്യ അക്കാദമി പുറത്തിറക്കും. ഓരോന്നിലും കുറഞ്ഞത് 50 രചനകള്‍ വീതം ഉണ്ടാകും. വിദ്യാരംഗത്തിന്റെ ആദ്യ സംരംഭമാണിതെന്ന് പൊതു വിദ്യഭ്യാസ ഡയറക്ടർ കെ.വി മോഹൻകുമാറും ,കോ ഓർഡിനേറ്റർ കെ.സി അലി ഇക്ബാലും പറഞ്ഞു

Monday, 21 August 2017

ശമ്പളവും ബോണസും മുടങ്ങില്ല


KERALA TEACHER ELIGIBLITY TEST 2017

ഓണച്ചൊല്ലുകൾ

തിരുവോണം തിരുതകൃതി
രണ്ടോണം ഞണ്ടും ഞവണീം 
മൂന്നോണം മുക്കീം മൂളീം
നാലോണം നക്കിയും തുടച്ചും
അഞ്ചോണം പിന്ചോണം
ആറോണം അരിവാളും വള്ളിയും
അത്തം പത്തിനു പൊന്നോണം
അത്തം പത്തോണം 
അത്തം വെളുത്താൽ ഓണം കറുക്കും
 
അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ

79 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ്, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, പ്യൂണ്‍/വാച്ച്മാന്‍, ലൈന്‍മാന്‍, ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ലക്ചറര്‍ ഇന്‍ സ്റ്റാറ്റിസ്റ്റിക്‌സ്, സ്റ്റാഫ് നഴ്‌സ്, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന്‍, ലക്ചറര്‍ ഇന്‍ ബയോകെമിസ്ട്രി, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് അടക്കം 79 തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു.

റേഷന്‍ കാര്‍ഡ് സെപ്തംബര്‍ 15 വരെ പരിശോധനയ്ക്കായി ഹാജരാക്കാം


സംസ്ഥാനത്തെ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വകലാശാല ജീവനക്കാര്‍, സംസ്ഥാന ജില്ലാ-പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍, ദേശസാത്കൃത/ഷെഡ്യൂള്‍ഡ് ബാങ്ക് ജീവനക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷനുകള്‍, ലിമിറ്റഡ് കമ്പനികള്‍ എന്നിവയിലെ ജീവനക്കാര്‍ ബന്ധപ്പെട്ട ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍ (DDO) മുമ്പാകെ പരിശോധനയ്ക്കായി റേഷന്‍ കാര്‍ഡ് ഹാജരാക്കുന്നതിനുള്ള തീയതി നീട്ടി. റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലും ഓണം, ബക്രീദ് ഉത്സവകാലം പരിഗണിച്ചും സെപ്തംബര്‍ 15 വരെയാണ് തീയതി നീട്ടിയത്. നിലവില്‍ റേഷന്‍ കാര്‍ഡില്ലാത്തവര്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ ആധാര്‍ നമ്പര്‍ കൂടി രേഖപ്പെടുത്തണമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി. അറിയിച്ചു.

Sunday, 20 August 2017

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനം വരെ സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ അവസരം ഒരുക്കുന്ന രണ്ടു സ്കോളര്‍ഷിപ്പുകള്‍

ദേശീയ പ്രതിഭാനിര്‍ണയ പരീക്ഷയുടെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ തുടങ്ങി മറ്റ് അംഗീകൃത സ്‌കൂളുകളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി എസ്.സി.ഇ.ആര്‍.ടി സംസ്ഥാനതല പ്രതിഭാനിര്‍ണയ പരീക്ഷ നടത്തുന്നു.  നവംബര്‍ അഞ്ചിന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ. 2016-17 അധ്യയനവര്‍ഷം ഒമ്പതാം ക്ലാസില്‍ വര്‍ഷാവസാന പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായിഅപേക്ഷിക്കാം. 

1. STATE LEVEL NATIONAL TALENT SEARCH EXAMINATION (STATE LEVEL NTSE) 
(പത്താം ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്ക്  അപേക്ഷിക്കാം) 

2. NATIONAL MEANS CUM MERIT SCHOLARSHIP EXAMINATION (NMMSE)
(എട്ടാം ക്ലാസ്സില്‍ പഠിക്കൂന്നവര്‍ക്ക് അപേക്ഷിക്കാം)

Saturday, 19 August 2017

ഓണം ബോണസ്, അലവന്‍സ് അഡ്വാന്‍സ് പ്രോസസ് ചെയ്യുന്ന വിധം


 സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും  2017 ലെ ഓണം അഡ്വാൻസ്  അനുവദിച്ചു  ഉത്തരവായി .കൂടാതെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2016 -17 ലെ ബോണസ് /പ്രത്യേക ഉത്സവബത്ത അനുവദിച്ചും ഉത്തരവായി.ഉത്തരവുകള്‍ താഴെ ചേര്‍ക്കുന്നു .

ഉത്തരവുകള്‍ ചുവടെ:

സ്പാര്‍ക്കില്‍ - ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം

GOVT ORDERS & CIRCULARS

എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ പൂർവ്വകാല ബ്രോക്കൺ സർവീസ്


എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ പൂർവ്വകാല ബ്രോക്കൺ, സർവ്വീസ് പെൻഷന് പരിഗണിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് ബഹു.കേരള ഹൈക്കോടതി റദ്ദാക്കി. രണ്ടു വർഷമായി പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചവർക്ക് മൂന്നു മാസത്തിനുള്ളിൽ പുനർ നിർണയം നടത്തണമെന്നും കോടതി ഉത്തരവിട്ടു. വരും വർഷങ്ങളിൽ പെൻഷൻ വെട്ടിക്കുറച്ചാൽ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഉത്തരവ്.

2016 -17 വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ചോദ്യ പേപ്പറുകളും ഉത്തര സൂചികകളും പോസ്റ്റ് ചെയ്യുന്നു ഇവ ചുവടെയുള്ള ലിങ്കുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .QUESTION PAPERS AND ANSWER KEYS - STANDARD 1


ALL QUESTION PAPERS 
ANSWER KEYS (all)


QUESTION PAPERS AND ANSWER KEYS - STANDARD 2


 ALL QUESTION PAPERS
ANSWER KEYS (all) 


QUESTION PAPERS AND ANSWER KEYS - STANDARD 3

QUESTION PAPERS AND ANSWER KEYS - STANDARD 4


 

QUESTION PAPERS AND ANSWER KEYS - ENGLISH AND MALAYALAM MEDIUM - STANDARD 5QUESTION PAPERS AND ANSWER KEYS - STANDARD 6

Friday, 18 August 2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്ത്


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തിയ മികച്ച അധ്യാപക അവാര്‍ഡ്  ബഹു: കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അവര്‍കളില്‍ നിന്നും ഞാന്‍ ഏറ്റുവാങ്ങുന്നു.
എല്ലാവര്‍ക്കും നന്ദി...........

Thursday, 17 August 2017

Kerala State School Sports & Games 2017


Kerala State School Sports & Games 2017ലെ കുട്ടികളുടെ Data Enter ചെയ്യാനുള്ള വെബ് സൈറ്റ്  തയ്യാറായി.  കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെയാണ് ഈ വര്‍ഷവും Data Enter ചെയ്യേണ്ടത്. ഈ വര്‍ഷം ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിം പാസ്സ്‌വേഡ് എന്നിവ സ്കൂള്‍ കോഡ് തന്നെയാണ് നല്‍കേണ്ടത്. പിന്നീട് പാസ്‌വേഡ് മാറ്റി കൊടുക്കേണ്ടതാണ്.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2017 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരവാകുന്നു

 (ഓണം അഡ്വാന്‍സ്, അലവന്‍സ് , ബോണസ്സ് ഓപ്ഷനുകള്‍ സ്പാര്‍ക്കില്‍ ആക്ടീവായി)

ഉച്ച ഭക്ഷണ പരിപാടി

Monday, 14 August 2017

സ്വാതന്ത്ര്യ ദിന ക്വിസ് 2017

ചോദ്യങ്ങള്‍ തയാറാക്കി അയച്ചു തന്നത്:  
ശ്രീ‍മതി. തസ്നിം ഖദീജ, ജി.എല്‍..പി. എസ് കാരാട്, മലപ്പുറം

1. ഇന്ത്യയോടൊപ്പം  August 15 നു സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ ?
    സൗത്ത് കൊറിയ , കോംഗോ
2. 'എനിക്ക് അവകാശപ്പെടാനുള്ള ഏക ഗുണം  സത്യവും അഹിംസയുമാണ് '
    ഇത് ആരുടെ വാക്കുകൾ?

    ഗാന്ധിജി
3.  ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണ കാലത്തു പട്ടാളത്തിൽ ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പദവി ?
   സുബേദാർ
4. ദണ്ഡിയാത്ര ആരംഭിച്ചത് എന്ന് ? എവിടെനിന്നു ?
    1930- മാർച്ച് 12 സബർമതി ആശ്രമത്തിൽ നിന്ന്
5. ചിക്കാഗോയിലെ ലോകമതസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഭാരതീയൻ? 

GOVT ORDERS & CIRCULARS

അറിയിപ്പുകൾ