Monday 31 December 2018

കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകൾക്ക് ഉച്ചയ്ക്ക് ശേഷം അവധി

നാളെ (01.01.2019)കോഴിക്കോട്  ജില്ലയിലെ  എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും  ഒന്ന്  മുതൽ  പത്ത്  വരെയുള്ള  ക്ലാസ്സുകൾക്ക് ഉച്ചയ്ക്ക് ശേഷം അവധി  ആയിരിക്കുമെന്ന്  ഇതിനാൽ  അറിയിക്കുന്നു. 19.01.19 ശനിയാഴ്ച  ഇതിന്  പകരം  പ്രവൃത്തിദിനമായി ക്രമീകരിക്കേണ്ടതാണ്.
സുരേഷ് കുമാർ   ഇ. കെ
വിദ്യാഭ്യാസ ഉപ ഡയറക്ടർ
കോഴിക്കോട്  ജില്ല

Sunday 30 December 2018

ക്രിസ്തുമസ് അവധിക്കുശേഷം സ്കൂൾ തുറക്കുന്നത് 31/12/2018 ന് തന്നെയാണെന്ന് അറിയിക്കുന്നു

31/12/2018 ( തിങ്കളാഴ്ച ) സ്കൂളുകൾക്ക് അവധിയാണെന്നും 1/1/2019 ( ചൊവ്വാഴ്ച) യെ സ്കൂൾ തുറക്കുന്നുള്ളൂ എന്നും വ്യാജ whatsaap  സന്ദേശം അയച്ചവർക്കെതിരെ അന്വേഷിച്ചു നിയമ നടപടി സ്വീകരിക്കാനും മാതൃകാപരമായ ശിക്ഷാ ഉറപ്പാക്കാനും നിർദേശം നൽകിയതായി പൊതുവിദ്യാഭ്യാസ സെക്രട്ടറി ശ്രീ. ഏ. ഷാജഹാൻ ഐ. എ. എസ് അറിയിച്ചു.

Friday 28 December 2018

GOVT ORDERS & CIRCULARS

GOVT ORDERS & CIRCULARS

E-Service Book in SPARK

e-service book സ്പാര്‍ക്കില്‍ എങ്ങനെ പരിശോധിക്കാം :Service Matters->e-service book എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക (ഒരു കാര്യം ഓര്‍ക്കുക ഈ ഓപ്ഷന്‍ DDO Loginനില്‍ മാത്രമേ ലഭിക്കൂ )
 
തുറന്ന് വന്ന പേജില്‍ Enter Employee Name എന്ന ഭാഗത്തുള്ള ബോക്സില്‍ ജീവനക്കാരന്‍റെ

LSS EVS ( english medium SET -2)

നാലാം ക്ലാസ്സിലെ പരിസരപഠനം പാഠപുസ്തകത്തില്‍ നിന്നും കോഴിക്കോട് വേങ്ങേരി യു.പി.സ്കൂള്‍ അധ്യാപിക ശ്രീമതി. അമ്പിളി സതീഷ്  തയാറാക്കിയ 100 പൊതു വിജ്ഞാന ചോദ്യങ്ങള്‍
https://app.box.com/s/lf3y0zk4wzs5aj06tsgvq63dqfrbl92s
പരിഭാഷപ്പെടുത്തിയത്:
ശ്രീമതി. തസ്നിം ഖദീജ, 
ജി.എല്‍.പി.എസ്, കാരാട്

LSS EVS ( english medium SET -1)


നാലാം ക്ലാസ്സിലെ പരിസരപഠനം പാഠപുസ്തകത്തില്‍ നിന്നും കോഴിക്കോട് വേങ്ങേരി യു.പി.സ്കൂള്‍ അധ്യാപിക ശ്രീമതി. അമ്പിളി സതീഷ്  തയാറാക്കിയ 60 പൊതു വിജ്ഞാന ചോദ്യങ്ങള്‍
https://app.box.com/s/lf3y0zk4wzs5aj06tsgvq63dqfrbl92s

പരിഭാഷപ്പെടുത്തിയത്:
ശ്രീമതി. തസ്നിം ഖദീജ, 
ജി.എല്‍.പി.എസ്, കാരാട്

LSS EVS


നാലാം ക്ലാസ്സിലെ പരിസരപഠനം പുസ്തകത്തില്‍ നിന്ന് എല്‍.എസ്.എസ്. പരീക്ഷയ്ക്ക് പ്രതീക്ഷിക്കാവുന്ന ജനറല്‍ നോളജ്ജ്   ചോദ്യ ഉത്തരങ്ങള്‍..

https://app.box.com/s/puqz63lzztcdgisacdlziavmvmtqa631
SET - 1

തയാറാക്കി അയച്ചു തന്നത്:
 ശ്രീമതി: അമ്പിളി സതീഷ്, ടീ‍ച്ചര്‍
വേങ്ങേരി യു.പി.എസ്, കോഴിക്കോട്

പരീക്ഷ ഭവന്‍ പ്രസിദ്ധീകരിച്ച LSS - USS മാത്യകാ ചോദ്യപേപ്പര്‍


LSS USS MODEL QUESTION PAPER

LSS Model question....    Click here to view

USS Model question....     Click here to view

നാലാം ക്ലാസ്സിലെ മലയാളം പാഠ പുസ്തകത്തില്‍ നിന്ന് എല്‍.എസ്.എസ്. പരീക്ഷയ്ക്ക് പ്രതീക്ഷിക്കാവുന്ന മള്‍ട്ടിപ്പില്‍ ചോദ്യ ഉത്തരങ്ങള്‍..


https://app.box.com/s/puqz63lzztcdgisacdlziavmvmtqa631
തയാറാക്കി അയച്ചു തന്നത്:
 ശ്രീമതി: അമ്പിളി സതീഷ്, ടീ‍ച്ചര്‍
വേങ്ങേരി യു.പി.എസ്, കോഴിക്കോട്

എൽ.എസ്.എസ് മാതൃകാചോദ്യങ്ങള്‍- ഗണിതം


1.ഒരു മത്സര പരീക്ഷക്ക് 60 ചോദ്യങ്ങള്‍ ഉണ്ട്. ഒരു ശരിയുത്തരത്തിന് 5 മാര്‍ക്ക് ലഭിക്കും. ഒരു തെറ്റിന് 2 മാര്‍ക്ക് വീതം കുറയും. മനു പരീക്ഷയെഴുതിയപ്പോള്‍ 8 ചോദ്യങ്ങള്‍ തെറ്റി. എങ്കില്‍ മനുവുന് എത്ര മാര്‍ക്ക് ലഭിച്ചിട്ടുണ്ടാകും ?
ഉത്തരം: 244
എങ്ങിനെ കിട്ടി
: ആകെ ചോദ്യങ്ങള്‍ = 60
ഒരു ശരിയുത്തരത്തിന് ലഭിക്കുന്ന മാര്‍ക്ക്= 5
ഒരു തെറ്റിന് കുറയുന്ന മാര്‍ക്ക് = 2
ആകെ ശരിയുത്തരത്തിനു ലഭിക്കുന്ന മാര്‍ക്ക് = 60X5 = 300
മനുവിന് നഷ്ടമായ മാര്‍ക്ക് = 8ഃ5 + 8ഃ2
40 + 16 = 56
മനുവിന് ലഭിച്ച മാര്‍ക്ക് = 300 – 56
= 244

Sunday 23 December 2018

STANDARD 2 ENGLISH UNIT 4

 The Jungle Fight

  Lists of animal sounds or cries..(for teacher reference)
Click here

Animal Sounds Song | English nursery rhyme | Baby Song for children 

(Different from TB.You have to use the Rhythm)

 


 
Class Room Activities From GLPS KARAD, MALAPPURAM
courtesy: Smt. Thasnim khadeeja

കെ-ടെറ്റ്: 2019 ജനുവരി 2 വരെ അപേക്ഷിക്കാം

ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി. തലം വരെ/സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷയ്ക്ക് (കെ-ടെറ്റ്) വിജ്ഞാപനമായി.  
 
 
 കാറ്റഗറി  I & II     പരീക്ഷകൾ ജനുവരി 27 നും 
കാറ്റഗറി  III & IV  പരീക്ഷകൾ ഫെബ്രുവരി രണ്ടിനും 
 
കെ-ടെറ്റ് ജനുവരി 2019 ൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും, ഫീസും
വെബ്‌പോർട്ടൽ  വഴി ജനുവരി രണ്ട് വരെ നല്കാം.  
 
  • ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ വിഭാഗത്തിനും 500 രൂപ വീതവും എസ്.സി./എസ്.റ്റി/പി.എച്ച്./ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം.  ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന

Saturday 22 December 2018

എല്‍.എസ്.എസ് പരീക്ഷാ പരിശീലനം-2


തയാറാ‍ക്കിയത്: 
ശ്രീമതി. ശുഹൈബ തേക്കില്‍
നല്ലൂ‍ൂര്‍ നാരായണ എല്‍.പി.ബേസിക് സ്കൂള്‍, ഫെറൂക്ക്
14. അബു 4567 എന്ന സംഖ്യ ചാര്‍ട്ടില്‍ എഴുതി. ഈ സംഖ്യയില്‍ എത്ര പത്തുകള്‍ ഉണ്ട്
ഉത്തരം: 456
15. പുതിയ 500 രുപാനോട്ടിന്റെ വീതി 6.6 സെ.മി. അതിന്റെ നീളമെത്രെ
ഉത്തരം: 15 സെ.മി
16. മനുവിന്റെ കൈവശം 50 രൂപയുടെ 86 നോട്ടുകളുണ്ട്. 5000 രൂപ തികയ്ക്കാന്‍ 50 രൂപയുടെ എത്ര നോട്ടുകള്‍ കൂടിവേണം
ഉത്തരം: 14
50 X 86 = 4300
5000 – 4300 = 700
700 / 50 = 14
17. രണ്ട് ചരടുകളുടെ നീളങ്ങള്‍് 9 സെ.മി ,6 മി.മി, 7 സെ. മി ,8 മി.മി ഇവയാണ്. ഈ ചരടുകള്‍ ഒന്നിന്റെ തുടര്‍ച്ചയായി അടുത്തത് വെച്ചാല് ആകെ നീളം എത്ര?
9സെ.മി + 7 സെ.മി + 6 മി.മി + 8 മി.മി
16 സെ.മി + 14 മി.മി

Friday 21 December 2018

ഈ വര്‍ഷത്തെ iExaMS ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 22ന് ആരംഭിക്കും


ഈ അധ്യയനവര്‍ഷത്തെ SSLC iExaMS പ്രവര്‍ത്തനങ്ങളുടെ പ്രധാനാധ്യാപകര്‍ക്കും എസ് ഐ ടി സിമാര്‍ക്കുമുള്ള പരിശീലനം പൂര്‍ത്തിയാകുന്നതോടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ 22 മുതല്‍ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട പ്രധാനവസ്തുതകള്‍ ആണ് ഈ പോസ്റ്റിലൂടെ പങ്ക് വെക്കുന്നത്. മുല്‍വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍ സോഫ്റ്റ്‌വെയറില്‍ ഇല്ല. ഡിസംബര്‍ 4 വരെ സമ്പൂര്‍ണ്ണയില്‍ നടത്തിയ CorrectionS മാത്രമാണ് iExaMSല്‍ വന്നിച്ചുണ്ടാവൂ.

    എന്നാല്‍  ഗള്‍ഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ

Monday 17 December 2018

അതിരു ഭേദിച്ചു പറക്കണം അറബിഭാഷ; അറബിക് ദിനം വീണ്ടും..

ശ്രീമതി. ശുഹൈബ തേക്കിൽ
 
പത്തൊന്‍പതാം നൂറ്റാïിലെ ബ്രിട്ടനില്‍ നിന്നുള്ള ഫ്രഞ്ചു എഴുത്തുകാരനാണ് ജൂള്‍സ് ഗബ്രിയേല്‍ വേണ്‍. അദ്ദേഹത്തിന്റെ 'എ ജേര്‍ണി ടു ദ സെന്റര്‍ ഓഫ് ദ എര്‍ത്ത് 'എന്ന നോവല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികളില്‍ മൂന്നാം സ്ഥാനത്താണ്.  ഭൂമിയുടെ ഉള്ളറകളിലേക്കുള്ള യാത്രയാണ് ഇതിന്റെ ഇതിവൃത്തം.നീï യാത്ര പൂര്‍ത്തീകരിക്കാന്‍ സാധ്യമാകാതെ  ഭൂമിയുടെ ഉപരിതലത്തിലേക്ക് തിരിച്ചു യാത്ര ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ യാത്രയുടെ അടയാളപ്പെടുത്തലായി ഭൂമിക്കടിയിലെ പാറയില്‍ എഴുതിവയ്ക്കാന്‍ തെരഞ്ഞെടുത്ത ഭാഷ അറബിയായിരുന്നു. എന്തുകൊïാണ് അറബി തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് വേണ്‍ മറുപടി നല്‍കിയത് 'അറബിക് ഈസ് ലാംഗ്വേജ് ഓഫ് ഫ്യൂച്ചര്‍' എന്നാണ്.

പ്രശസ്ത ഭാഷാശാസ്ത്രജ്ഞനും ബ്രിട്ടീഷ് പ്രൊഫസറും നിരവധി ഭാഷാഗ്രന്ഥങ്ങളുടെ ഉപജ്ഞാതാവുമായ ഡോ.സാമുവല്‍ ക്രിസ്റ്റല്‍, 2009 ജൂണ്‍ ഒന്‍പതിന് ബി.ബി.സി ന്യൂസ് നൈറ്റ് പരിപാടിയില്‍ പ്രസ്താവിച്ചത് ഭാവിയില്‍ ഇംഗ്ലിഷ് ഭാഷയേയും മറികടന്ന് അറബി വന്നേക്കാം എന്നാണ്.

SOCIAL SCIENCE VALUE POINTS ( CLASS IX)

https://drive.google.com/file/d/0B_1hOUmDIPEOelEwaVlVSVVKUUIwemtqZkIzeEZDTTNKaWlV/view?usp=sharing
 SECOND TERMINAL EVALUATION- 2018 
ANSWER KEY PREPARED BY
Sabu John P.
SCUGVHSS, Pattanakkad,
Cherthala

Sunday 16 December 2018

ഊർജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ PowerPoint presentation


 ഡിസംബർ 14 ഊർജസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട്  തയ്യാറാക്കിയ PowerPoint presentation ൻെറ pdf രൂപം
https://drive.google.com/file/d/1oHCwI0QxEC1V9XwjrSczh0-X7MWZAtW9/view?usp=sharing
 
തയാറാക്കി ഔഅച്ചു തന്നത്:
ജിതിൻ Rs 
ഗവ.യു.പി എസ് രാമപുരം, തിരുവനന്തപുരം

Saturday 15 December 2018

Hindi Work Sheets

പത്താം ക്ലാസ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജനപ്രദമാകത്തക്ക വിധത്തില്‍ Little Star Worksheets എന്ന പേരില്‍ GVHSS പയ്യോളിയിലെ അധഅയാപകര്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റ് ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. ബ്ലോഗിന് വേണ്ടി ഇവ പങ്ക് വെച്ച GVHSS പയ്യോളിയിലെ അബിദടീച്ചറിന് ബ്ലോഗിന്റെ നന്ദി.

Click Here to Download the Worksheet

IT Theory & Practical Question Answers

പത്താം ക്ലാസ് ഐ ടി മിഡ്‌ ടേം പരീക്ഷയുടെ തിയറി , പ്രാക്ടിക്കല്‍ പരീക്ഷകളുടെ ഉത്തരങ്ങള്‍ സഹിതമുള്ള ചോദ്യശേഖരം പയ്യോളി ഗവ ജി എച്ച് എസ് എസിലെ ഐ ടി അധ്യാപകര്‍ തയ്യാറാക്കിയത് ചുവടെ ലിങ്കുകളില്‍ നിന്നും ലഭ്യമാകും . ബ്ലോഗുമായി ഇവ പങ്ക് വെച്ച GVHSS പയ്യോളിയിലെ അബിദ ടീച്ചറിന് ബ്ലോഗിന്റെ നന്ദി

Click Here to Download Malayalam Medium Theory Questions with Answers
Click Here to Download Malayalam Medium Practical Questions with Answer Hints

SOCIAL SCIENCE VALUE POINTS ( CLASS X)


https://drive.google.com/file/d/0B_1hOUmDIPEOelEwaVlVSVVKUUIwemtqZkIzeEZDTTNKaWlV/view?usp=sharing

 SECOND TERMINAL EVALUATION- 2018 
ANSWER KEY PREPARED BY

Sabu John P.
SCUGVHSS, Pattanakkad,
Cherthala
Shaji P.J
DVHSS Charamangalam,
Cherthala

Friday 14 December 2018

LSS EXAM 2019 പരിശീലനം

നാലാം ക്ലാസിലെ പരിസരപഠനം പാഠപുസ്തകത്തിലെ 
പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ വർക്ക് ഷീറ്റുകൾ

(വാട്സാപ്പിൽ ഷെയർ ചെയ്ത് ലഭിച്ചത്)

യൂണിറ്റ് 1 

യൂണിറ്റ് 2 

യൂണിറ്റ് 03 

യൂണിറ്റ് 04

യൂണിറ്റ് 5 

യൂണിറ്റ് 06 

യൂണിറ്റ് 07 

യൂണിറ്റ് 8

യൂണിറ്റ് 9 

യൂണിറ്റ് 10 

യൂണിറ്റ് 11

യൂണിറ്റ് 12 

GOVT ORDERS & CIRCULARS

Thursday 13 December 2018

K-TET OCTOBER 2018 RESULTS PUBLISHED

RESULT PUBLISHED


കെ-ടെറ്റ് പരീക്ഷാഫലം

ഹർത്താൽ: വിവിധ പരീക്ഷാ സമയക്രമങ്ങളിൽ മാറ്റം

  • ഡിസംബർ 14 വെള്ളിയാഴ്ച്ച നടത്താനിരുന്ന പത്ത് വരെയുള്ള ക്ലാസുകളിലെ പരീക്ഷ  21ലേക്ക് മാറ്റി
  • ശാസ്ത്ര സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി
  • കേരള, കുസാറ്റ്, കാലിക്കറ്റ് സർവകലാശാലകൾ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി
  • ഡിസംബർ 14 വെള്ളിയാഴ്ച്ച നടത്താനിരുന്ന ഒന്നും രണ്ടും വർഷ ഹയര്‍ സെക്കൻഡറി രണ്ടാം ടെർമിനൽ പരീക്ഷ മാറ്റി വെച്ചു.  തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്കോ  ടൈം ടേബിളിനോ  മാറ്റം ഉണ്ടായിരിക്കുന്നതല്ല .

Tuesday 11 December 2018

സംസ്ഥാനതല ശാസ്ത്രക്യാമ്പിലേക്ക് ഹൈസ്കൂള്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തലശ്ശേരി താലൂക്ക് ലൈബ്രറി കൗണ്‍സിലുമായി ചേര്‍ന്ന് തലശ്ശേരിയില്‍ 2018 ഡിസംബര്‍ 29, 30 തീയതികളില്‍ സംഘടിപ്പിക്കുന്ന ശാസ്ത്രക്യാമ്പിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഹൈസ്കൂള്‍ തലത്തിലുള്ള 50 കുട്ടികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം. www.ksicl.org എന്ന സൈറ്റില്‍  ഓണ്‍ലൈനായി ഡിസംബര്‍ 15വരെ രജിസ്റ്റര്‍ ചെയ്യാം. വടക്കുമ്പാട് എസ് എന്‍ പുരം ശ്രീനാരായണ വായനശാലയിലാണ് ക്യാമ്പ് നടക്കുക. ശാസ്ത്രരംഗത്തെ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും. ക്യാമ്പിന്റെ ഭാഗമായി കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. തളിര് വായനാമത്സരവിജയികള്‍, യുവജനോത്സവം ജില്ലാ/സംസ്ഥാന വിജയികള്‍, ശാസ്ത്രമേള വിജയികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. തിരഞ്ഞെടുത്ത കുട്ടികളെ നേരിട്ട് അറിയിക്കുന്നതാണ്.

രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്: 
https://goo.gl/infhLx

GOVT ORDERS & CIRCULARS

11-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സ് ഫോട്ടോ ഗ്രാഫിക് മത്സരവും, ഉപന്യാസ മത്സരവും.

കേരള സംസ്ഥാന ജൈവവൈവിധ്യബോർഡ് 11-മത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ സ്കൂൾ കുട്ടികൾക്കായി താഴെ പറയുന്ന മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു.

1, ഫോട്ടാഗ്രാഫിക് മത്സരം- 
  • വിഷയം. കാലാവസ്ഥാ വ്യതിയാനവും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ആവശ്യകതയും.
2. ഉപന്യാസ മത്സരം 

അറിയിപ്പുകൾ

GPF TA/NRA Loan Application Creator Softwares

GPF, KASEPF തുടങ്ങിയ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp. Adv. & NRA) എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Proceedings, Affidavit, Declaration, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഏതാനും സോഫ്റ്റ് വെയറുകളാണ് ചുവടെ നൽകിയിരിക്കുന്നത്..  Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു.

 - Sudheer Kumar TK

- Wilfred

- Sobhan(Last updated on 27.10.2017)

- Manoj Pulpally(Last updated on 11.06.2018)

- Anil Chandra Ghosh

- Anil Chandra Ghosh

- ROY MUDAKKAYAM
--------------------------------------------------------------
ബഹുമാന്യ വ്യക്തികൾക്ക് മെൻഡേഴ്സ് കേരളയുടെ കടപ്പാട്

Sunday 9 December 2018

മുന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സമുന്നതി സ്‌കോളര്‍ഷിപ്പ്

മുന്നാക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സമുന്നതി സ്‌കോളര്‍ഷിപ്പ് -സംസ്ഥാന മുന്നാക്ക സമുദായ കോര്‍പ്പറേഷന്‍ ഹൈസ്‌കൂള്‍ തലം മുതല്‍ ബിരുദാനന്തര ബിരുദതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി 2018-19 വര്‍ഷത്തിലെ വിദ്യാ സമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ഡിസംബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും. കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ സര്‍ക്കാര്‍,എയ്ഡഡ് സ്‌കൂള്‍, കോളേജ് എന്നിവിടങ്ങളില്‍ പഠിക്കുന്നവരും സംവരണേതര വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരും ആകണം.

അപേക്ഷകര്‍ www.kswcfc.org എന്ന വെബ്സൈറ്റിലെ ഡേറ്റാബാങ്കില്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യണം. അപ്രകാരം ലഭിക്കുന്ന രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ

Friday 7 December 2018

സ്കൂളില്‍ നിന്നും പഠനയാത്രകള്‍ സംഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ


വൈവിധ്യം, പഠനശൈലി, പ്രയാസമുളള പാഠങ്ങളെ വഴക്കിയെടുക്കല്‍, നൂതനത്വം, അധ്യാപനസര്‍ഗാത്മകത, രക്ഷിതാക്കളും വിദ്യാലയവും തമ്മിലുളള വിശ്വാസം ദൃഢമാക്കല്‍, ജനാധിപത്യവത്കരണം തുടങ്ങി ഒട്ടേറെ സാധ്യതകളാണ് പഠനയാത്ര നല്‍കുന്നത്.സ്കൂളില്‍ പഠന യാത്രകള്‍ സംഘടിപ്പിക്കുമ്പോൾ  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി  ഡയറക്ടറേറ്റും വിവിധ സർക്കുലറുകൾ വഴി വിശദമായി നൽകിയിട്ടുണ്ട്.സർക്കുലറുകൾ താഴെ ചേര്‍ക്കുന്നു.
Downloads


GOVT ORDERS & CIRCULARS

Thursday 6 December 2018

LSS USS 2019 പരിശീലനം 1

 
മെൻഡേഴ്സ് കേരളയുടെ നേത്യത്വത്തിൽ ടീച്ചേഴ്സ് ക്ലബിന്റെ അക്കാദമിക സഹായത്തോടെ നടക്കുന്ന എൽ.എസ്.എസ് , യു.എസ്.എസ്  പരിശീലനത്തിന്റെ ഈ ആഴ്ചത്തെ മാത്യകാ ചോദ്യങ്ങൾ  

എസ്.എസ്.എൽ.സി പരീക്ഷാഫീസ് സൂപ്പർഫൈനോടെ 12 വരെ സ്വീകരിക്കും

2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഫീസ് 300 രൂപ സൂപ്പർഫൈനോടുകൂടി ഡിസംബർ ഏഴു മുതൽ ഡിസംബർ 12 വരെ പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും

അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റം: അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ സ്‌കൂളുകളിലെ ഹൈസ്‌കൂൾ/ പ്രൈമറി അധ്യാപകരിൽ നിന്നും 2018-19 അധ്യയന വർഷത്തെ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു.  ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്.  ഡിസംബർ 26 മുതൽ ജനുവരി 10 വൈകുന്നേരം അഞ്ചുമണി വരെ രജിസ്റ്റർ ചെയ്യാം.  വിശദാംശങ്ങൾക്കും അപേക്ഷ രജിസ്റ്റർ ചെയ്യുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക. (www.transferandpostings.inwww.education.kerala.gov.in)

GOVT ORDERS & CIRCULARS

Monday 3 December 2018

GOVT ORDERS & CIRCULARS

Saturday 1 December 2018

പട്ടാമ്പി ഉപജില്ലയിലെ അക്കാദമിക്ക് കൂട്ടായ്മയായ Tune (Teachers Unity for Nurturing Education ) തയ്യാറാക്കിയ എൽ.എസ്.എസ് മാതൃകാ ചോദ്യപേപ്പറുകൾ.

 
 പട്ടാമ്പി ഉപജില്ലയിലെ അക്കാദമിക്ക് കൂട്ടായ്‌മയായ TUNE(Teachers Unity for Nurturing Education) തയ്യാറാക്കിയ അഞ്ച് സെറ്റ് LSS മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും .  പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ ഈ മാതൃകാ ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ അധ്യാപക കൂട്ടായ്മയ്ക്ക് മെന്‍ഡേഴ്സ് കേരളയുടെ നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു.