Showing posts with label കേരളം. Show all posts
Showing posts with label കേരളം. Show all posts

Sunday, 27 October 2024

കേരളപ്പിറവി ക്വിസ് 2024





കേരള ക്വിസ് 2024 

തയാറാക്കിയത്:
ശ്രീമതി.തസ്നീം ഖദീജ.എം
ജി.യു.പി.എസ് രാമനാട്ടുകര, കോഴിക്കോട്

കേരളപ്പിറവി 2024


കേരളത്തിന്റെ രൂപം കൊണ്ട ദിനമാണ് കേരളപ്പിറവി (Kerala Piravi 2023) ആയി കേരളക്കര ആഘോഷിക്കുന്നത്. ഐക്യ കേരളം രൂപീകൃതമായിട്ട് 68 വർഷം. ഐക്യ കേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് കേരള സംസ്ഥാനം രൂപീകരിച്ചു. 

നവംബർ ഒന്നിന് ചിത്തിര തിരുനാൾ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്ത് നിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖന് പകരം ബി രാമകൃഷ്ണറാവു ആദ്യ ഗവർണറായി. 1957 ഫെബ്രുവരി 28-ന് സംസ്ഥാനത്തെ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്നു. തുടർന്ന് ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യത്തെ സർക്കാർ അധികാരമേറ്റു. സംസ്ഥാന രൂപീകരണഘട്ടത്തിൽ അഞ്ച് ജില്ലകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് അത് 14 ആയി ഉയർന്നു.

കേരളോല്പത്തിയെ കുറിച്ച് വ്യത്യസ്തമായ ഐതിഹ്യങ്ങളും അഭിപ്രായങ്ങളുമാണ് നിലനിൽക്കുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്‌മണർക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ മഴു ഉപയോഗിച്ച് സമുദ്രത്തിൽ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നാണ് ഐതീഹ്യം.

കേരളം എന്ന പേരിന് പിന്നിൽ

വൈവിധ്യങ്ങളാൽ സമ്പന്നമാണ് കേരളം. വ്യത്യസ്തമായ സംസ്‌കാരവും ശൈലിയുമൊക്കെ കൊണ്ട് സമ്പന്നമാണ് നമ്മുടെ കുഞ്ഞ് കേരളം. എന്നാൽ ഈ പേരിന് പിന്നിലും പല ഐതിഹ്യങ്ങളുമുണ്ട്.  കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന് പേരു വന്നു എന്ന അഭിപ്രായമാണ് ശക്തമായി നിലനിൽക്കുന്നത്. ഇതിന് പുറമേ, കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച അറബി സഞ്ചാരികൾ ഖൈറുള്ള (അല്ലാഹു അനുഗ്രഹിച്ച നാട് ) എന്ന് വിളിച്ചത്രെ. ഖൈറുള്ള ലോപിച്ച് കേരളം ആയെന്നാണ് മറ്റൊരു അഭിപ്രായം. എന്നാൽ 'ചേരളം' എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം. ഇങ്ങനെ അനവധി അഭിപ്രായങ്ങൾ കേരളമെന്ന പേരിനുപിന്നിൽ നിലയുറപ്പിച്ചിട്ടുണ്ട്.

 

Monday, 31 October 2022

കേരളപ്പിറവി സന്ദേശം

 

ശബ്ദം: കെ.പി.സാജു, തിരൂര്‍ മലപ്പുറം

കേരള ക്വിസ് 2022

 




തയാറാക്കിയത്:
ശ്രീമതി. തസ്നിം ഖദീജ.എം
ജി.യു.പി.എസ് രാമനാട്ടുകര, കോഴിക്കോട്

Thursday, 27 October 2022

ദേശപ്പെരുമകൾ


മെച്ചപ്പെട്ട നിലവാരം കൊണ്ട്  നാടിൻ്റെ ഖ്യാതിയായി മാറിയ ധാരാളം ഉത്പന്നങ്ങൾ കേരളത്തിലുണ്ട്. കേരളപ്പിറവിയുടെ പശ്ചാത്തലത്തിൽ അത്തരം ചില പെരുമകളെ സചിത്രം  അവതരിപ്പിക്കുകയാണ്  
മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി


 

കേരളപ്പിറവി (2020)

കേരളപ്പിറവിയുമായി ബന്ധപ്പെട്ട് 30 നവോത്ഥാന നായകൻമാരുടെ സചിത്രവിവരണം  അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ ജി.എച്ച് .എസ് .എസ് കാട്ടിലങ്ങാടിയിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി

 DOWNLOAD

കേരളത്തിലെ ചരിത്ര-സംസ്ക്കാരിക സംഭവങ്ങൾ, സ്മാരകങ്ങൾ

 

കേരളപ്പിറവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ചരിത്ര സാംസ്കാരിക സംഭവങ്ങൾ,  സ്മാരകങ്ങൾ എന്നിവയെക്കുറിച്ച് ചിത്രസഹിതമുള്ള ഒരു ലഘുകുറിപ്പ് തയ്യാറാക്കി പി.ഡി.എഫ്. രൂപത്തിൽ അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ  ശ്രീ.സുരേഷ് കാട്ടിലങ്ങാടി 
 

 

നവംബർ 1: കേരളപ്പിറവി

കേരള പിറവിയോടനുബന്ധിച്ച് സംസ്ഥാനവുമായി ബന്ധപ്പെട്ട വസ്തുതകളുടെ ഒരു വിവരശേഖരണം പോസ്റ്റർ രൂപത്തിൽ  (50 എണ്ണം ) കലാപരമായ രീതിയിലൂടെ  അവതരിപ്പിക്കുകയാണ്. കേരളപ്പിറവിയുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിക്കുന്നവർക്ക് ഏറെ സഹായകമാകും ഇത്.
എ3 യിൽ പ്രിന്റ് എടുത്ത് പ്രയോജനപ്പെടുത്തുകയുമാകാം.
 മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനും കലാവിദ്യാഭ്യാസം സ്റ്റേറ്റ് റിസോഴ്സ് പേഴ്സണുമായ
 സുരേഷ് കാട്ടിലങ്ങാടി-യാണ് ഇത് തയാറാക്കി അയച്ചു തന്നത്

https://drive.google.com/file/d/1o_NjCP9lIyugLHacDpTANjpuBCqi3viO/view?usp=sharing

Sunday, 31 October 2021

കേരള ക്വിസ് 2021

 

CLICK HERE TO DOWNLOAD
 
തയാറാക്കിയത്:
ശ്രീമതി. തസ്നിം ഖദീജ.എം
ജി.യു.പി.എസ് രാമനാട്ടുകര, കോഴിക്കോട്


Friday, 30 October 2020

കേരളപ്പിറവി ദിനം ക്വിസ്

   കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നടത്താവുന്ന  കേരള ക്വിസ്സ്  ഡൗൺലോഡ് ചെയ്യാൻ   

ഇവിടെ ക്ലിക്ക് (PDF)ചെയ്യുക.


 ചോദ്യങ്ങള്‍ തയാറാക്കി അയച്ചു തന്നത്:  
ശ്രീമതി . തസ്നിം ഖദീജ,
 ടീച്ചര്‍, ജി.എല്‍.പി.എസ് കാരാട്, മലപ്പുറം ജില്ല

Monday, 28 October 2019

കേരളപ്പിറവി 2019 പ്രവത്തനങ്ങൾ


==================================

കേരളം പഴയകാല ചിത്രങ്ങള്‍

     Tourist Places in Kerala Download File
    (തയാറാക്കി അയച്ചു തന്നത്: ശ്രീമതി. മൈമൂനത്ത്.എം.ഇ
    എ.എം.എൽ.പി.എസ്  കരിമല, ബാലുശ്ശേരി, മലപ്പുറം ജില്ല)
      
    ==================================
    കേരള ക്വിസ്
    =============================

    കേരള ക്വിസ് 2019

    https://drive.google.com/file/d/18CXE_br48Oiwi9LK2pp_cRtsALssbQFq/view?usp=sharing
    click here
    തയാറാക്കി അയച്ചു തന്നത്
    ശ്രീമതി. തസ്നീം ഖദീജ
    ഗവ: എൽ.പി.എസ് കാരാട്, മലപ്പുറം ജില്ല

    കേരളപ്പിറവി ക്വിസ് 2019



    കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നടത്താവുന്ന 
    കേരള ക്വിസ്സ് 
     ഡൗൺലോഡ് ചെയ്യാൻ


    ചോദ്യങ്ങള്‍ തയാറാക്കി അയച്ചു തന്നത്:  
    ശ്രീമതി . തസ്നിം ഖദീജ,
     ടീച്ചര്‍, ജി.എല്‍.പി.എസ് കാരാട്, മലപ്പുറം ജില്ല
     

    കേരള ക്വിസ്സ്

    കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നടത്താവുന്ന കേരള ക്വിസ്സ് 
     ഡൗൺലോഡ് ചെയ്യാൻ
    തയ്യാറാക്കിയത്: ഷാജൽ കക്കോടി, MILPS കക്കോടി, കോഴിക്കോട്

    കേരളം അടിസ്ഥാന വിവരങ്ങൾ

    കേരളം ഒറ്റനോട്ടത്തില്‍

    കേരളം അടിസ്ഥാനവിവരങ്ങള്‍
    നിലവില്‍വന്നത് 1956 നവംബര്‍ 1
    വിസ്തീര്‍ണം 38.863 ച. കി.മീ.
    തീരദേശ ദൈര്‍ഘ്യം 580 കി.മീ.
    നദികള്‍ 44
    ജില്ലകള്‍ / ജില്ലാപഞ്ചായത്തുകള്‍ 14
    ഏറ്റവും വലിയ ജില്ല പാലക്കാട്
    ഏറ്റവും ചെറിയ ജില്ല ആലപ്പുഴ
    ഏറ്റവും ഒടുവില്‍ രൂപംകൊണ്ട ജില്ല കാസര്‍കോട്
    ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നന്പൂതിരിപ്പാട്
    ആദ്യത്തെ ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവു
    ആയുര്‍ദൈര്‍ഘ്യം 74 വയസ്സ് (പുരുഷന്മാര്‍ 71.4, സ്ത്രീകള്‍ 76.3)
    നിയമസഭാഅംഗങ്ങള്‍ 141
    ലോക്സഭാ സീറ്റ് 20
    രാജ്യസഭാ സീറ്റ് 9
    കന്‍റോണ്‍മെന്‍റ് 1 (കണ്ണൂര്‍)
    താലൂക്കുകള്‍ 75
    റവന്യൂ വില്ലേജ് 1634 (ഗ്രൂപ്പ് വില്ലേജുകളുള്‍പ്പെടെ)
    കോര്‍പ്പറേഷന്‍ 6
    നഗരസഭകള്‍ 86
    ബ്ലോക്ക് പഞ്ചായത്തുകള്‍ 941
    ജനസംഖ്യ (2011 സെന്‍സസ്) 3,34,06,061
    ജനസാന്ദ്രത (ച.കി.മീ.) 860
    സ്ത്രീപുരുഷ അനുപാതം 1084/1000
    സാക്ഷരത 94%
    സ്ത്രീ സാക്ഷരത 92.07%
    പുരുഷ സാക്ഷരത 96.11%
    ജനസംഖ്യ കൂടുതലുള്ള ജില്ല മലപ്പുറം
    ജനസംഖ്യ കുറവുള്ള ജില്ല വയനാട്
    ഔദ്യോഗികമൃഗം ആന (Elephas maximus indicus)
    ഔദ്യോഗിക പക്ഷി മലമുഴക്കി വേഴാന്പല്‍ (Bensyrus bicemis)
    സംസ്ഥാന മത്സ്യം കരിമീന്‍ (Etroplus suratensis)
    ഔദ്യോഗികവൃക്ഷം തെങ്ങ് (Cocos nucifera)
    ഔദ്യോഗിക പുഷ്പം കണിക്കൊന്ന (Cassia fistula)
    നീളം കൂടിയ നദി പെരിയാര്‍
    ഉയരം കൂടിയ കൊടുമുടി ആനമുടി (2695 കി.മീ.)