Monday 30 August 2021

പ്രീ-മെട്രിക്സ്കോളർഷിപ്പിന് (2021-22) ഓൺലൈനായി അപേക്ഷ ക്ഷണിച്ചു

ഈ വർഷത്തെ (2020-22) Pre-Matric സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള  പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് രജിസ്ട്രേഷൻ/ പുതുക്കൽ എന്നിവ ആരംഭിച്ചു 

 നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ




Circular
സർക്കാർ, എയ്ഡഡ് മറ്റ് അംഗീകാരമുള്ള സ്കൂളുകൾ എന്നിവിടങ്ങളിൽ 1 മുതൽ 10 വരെയുളള ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ പ്പെടുന്ന കുട്ടികൾക്ക് സ്കോളർഷിപിന് അപേക്ഷിക്കാവുന്നതാണ്.

  • നവംബർ 15 വരെ അപേക്ഷിക്കാം  
  • വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവായിരിക്കണം
  • മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% ലധികം മാര്‍ക്ക് ലഭിച്ചവരുമാകണം

അപേക്ഷ സമർപിക്കാൻ ആവശ്യമായ രേഖകൾ

  • Mark List (കഴിഞ്ഞ വർഷം പഠിച്ച സ്ക്കൂളിൽ നിന്ന് വാങ്ങുക )
  • ആധാർ കാർഡ്
  • Bank പാസ് ബുക്ക്
  • വരുമാന സർട്ടിഫിക്കറ്റ് (വാർഷിക വരുമാനം 1  ലക്ഷത്തിന് കൂടാൻ പാടില്ല) വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് നിർബന്ധം ആണ്
  • ഫ്രഷ് അപേക്ഷ സമർപ്പിക്കുന്നവർ രക്ഷിതാവിന്റെ മെബൈൽ കയ്യിൽ കരുതുക
  • റിനിവേൽ ആണെങ്കിൽ കഴിഞ്ഞവർഷത്തെ അപ്ലിക്കേഷൻ നമ്പറും പാസ്സ്‌വേർഡും ഉണ്ടെങ്കിൽ കൈയിൽ കരുതുക

  • ഇതര സംസ്ഥാനത്തിലെ കുട്ടികളാണെങ്കിൽ Bonafide സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം
ഈ രേഖകളുമായി അടുത്തുള്ള അക്ഷയയിൽ ചെല്ലുകയോ IT പരിജ്ഞാനം ഉള്ളവർക്ക് കമ്പ്യൂട്ടർ / മെബൈൽ ഉപയോഗിച്ച് സ്വയം ചെയ്യുകയോ ചെയ്യാവുന്നതുമാണ്

NB : കഴിഞ്ഞ വർഷം അപേക്ഷ സമർപ്പിച്ചവരാണെങ്കിൽ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് കുട്ടിയുടെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകി രജിസ്റ്റർ നമ്പർ കണ്ടെത്താം "No Record Found" എന്നാണ് കാണിക്കുന്നതെങ്കിൽ Fresh ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

  • കുട്ടികളുടെ പഠന ചിലവുകൾ രേഖപെടുത്താനായുള്ള അവസാന കോളത്തിൽ (Misc.Fee ) 5000 - 7000 ത്തിനുള്ളിൽ നൽകാം.
  • അപേക്ഷയുടെ അവസാന തീയതി നവംബർ 15  ആണെങ്കിലും October 31 ന് മുൻപ് തന്നെ രജിസ്റ്റർ ചെയ്ത് പ്രിന്റ് സ്ക്കൂളിൽ സമർപ്പിക്കുക അവസാന നിമിഷം site slow ആവാൻ സാധ്യതയുണ്ട്

STANDARD 4 EVS: FIELDS AND FOREST

 DIGITAL NOTES & VIDEOS

MALAYALAM MEDIUM

ENGLISH MEDIUM

Prepared by
SREEDEVI VIJAYAN
GUPS AKATHETHARA, PALAKKAD


STANDARD 4 ENGLISH: SEED OF TRUTH

(DIGITAL NOTES WITH SUPPORTING VIDEOS)

CLICK HERE

Prepared by
SREEDEVI VIJAYAN
GUPS AKATHETHARA, PALAKKAD



Monday 9 August 2021

SRG ശാക്തീകരണം

  • എന്താണ് എസ് ആർ ജി?
  • എസ് ആർ ജി ലക്ഷ്യങ്ങൾ?
  • എസ് ആർ ജി കൺവീനർമാരുടെ ചുമതലകൾ?
  • എന്താണ് എസ് ആർ ജിയിൽ നടക്കേണ്ടത്?
  • എസ് ആർ ജിയിൽ വിവിധ വിദ്യാഭ്യാസ ഏജൻസികളുടെ ഇടപെടൽ എങ്ങനെ?
PREPARED BY
SMT. NISHA PANTHAVOOR,
DIET, ERNAKULAM
ALUVA SUB DISRICT


പ്രഥമാധ്യാപക ശാക്തീകരണം-GUIDE




ആലുവ ഉപജില്ലയിലെ പ്രഥമാധ്യാപകരുടെ പരിശീലനത്തിനായി
എറണാകുളം ഡയറ്റ് ഫാക്കൽറ്റി Smt.നിഷ പന്താവൂർ 
തയാറാക്കിയ പ്രസൻ്റേഷൻ

Thursday 5 August 2021

ഹിരോഷിമ നാഗസാക്കി ആഡിയോ

 സ്കൂൾ അസ്സംബ്ലിയിൽ കേൾപ്പിക്കാൻ 



K.P.Saju tr. Amlps cheriyaparappur, tirur Malappuram)

Wednesday 4 August 2021

യുദ്ധദിന വാർത്താ പത്രിക



മാനവരാശിയെ ഒന്നടങ്കം  ഞെട്ടിച്ച ഒന്നായിരുന്നു ഹിരോഷിമ  നാഗസാക്കിയിലെ ആണവായുധ പ്രയോഗം.  ആഗസ്റ്റ് 6, 9 ന് നടന്ന യുദ്ധ ദുരന്തത്തിൻ്റെ   വിവരശേഖരണം വാർത്താപത്രിക രൂപത്തിലാക്കി അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി


ഹിരോഷിമാ നാഗസാക്കി

 ഹിരോഷിമ

 ചരിത്രം

1589 ൽ സെറ്റോ ഉൾക്കടലിൽ മോറി ടെറുമോട്ടോ എന്നയാളാണ് ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത്. 1871 ൽ ഹിരോഷിമ പ്രവിശ്യയുടെ തലസ്ഥാനമായി ഹിരോഷിമ മാറി. ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.


ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്.  അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്.   ഹിരോഷിമയില്‍ ബോംബ്‌ പതിച്ച കറുത്ത ദിനം. അന്ന് ജപ്പാനില്‍ വിതക്കപ്പെട്ട നാശത്തിന്റെ വിത്തുകള്‍ ഇന്നും അവിടെ പൊട്ടി മുളച്ചു കൊണ്ടിരിക്കുന്നു. അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. Tinian എന്ന വടക്കന്‍ പസഫിക് ദ്വീപില്‍ നിന്നും 12 സൈനികരും ആയി എനൊള ഗെ എന്നൊരു ബി-29 വിമാനം പറന്നുയര്‍ന്നു. 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാന്‍ ആയിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനത്തിന്റെ സീലിങ്ങില്‍ നിന്നും ഒരു കൊളുത്തില്‍ തൂങ്ങി കിടക്കുകയായിരുന്നു മൂന്നു മീറ്റര്‍ നീളവും 4000kg ഭാരവുമുള്ള ലിറ്റില്‍ ബോയ്‌  -ലോകത്തിലെ രണ്ടാമത്തെ ആറ്റം ബോംബ്‌ ഒന്നാമതേത്(The Gadget) ഏതാനും നാള്‍ മുന്‍പ് മെക്സിക്കോയിലെ മരുഭൂമിയില്‍ പരീക്ഷണാര്‍ധം സ്ഫോടനം നടത്തി വിജയം ഉറപ്പു വരുത്തിയിരുന്നു. ഹിരോഷിമ നഗരത്തിലെ AIOI പാലമായിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനം അതിന്റെ ലക്ഷ്യത്തിലേക്ക് അടുത്ത് വന്നു കൊണ്ടിരുന്നു.  പാലത്തില്‍ നിന്നും 800 അടി മാറിയാണ് ബോംബ്‌ പതിച്ചത്. അതിഭയങ്കരമായ ചൂടില്‍ ഹിരോഷിമ ഉരുകി തിളച്ചു. പാലം ഉരുകി ഒലിച്ചു പോയി. (ആദ്യത്തെ ആറ്റം ബോംബ്‌ ടെസ്റ്റിംഗ് സമയത്ത് ഉണ്ടായത് സൂര്യന്റെ ഉപരിതലതിലുള്ളതിന്റെ 10000 മടങ്ങ്‌ ചൂടാണ്. ) എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം ജനം പകച്ചു നിന്നു.

ഹിരോഷിമ നാഗസാക്കി ദിനം 2020

ഹിരോഷിമ നാഗസാക്കി  ആഡിയോ
സ്കൂൾ അസ്സംബ്ലിയിൽ കേൾപ്പിക്കാൻ 
ഇവിടെ ക്ലിക്ക് ചെയ്യുക
(Voice K.P.Saju tr. Amlps cheriyaparappur, tirur Malappuram)

ഹിരോഷിമാ നാഗസാക്കി ദിനാഘോഷം സ്കൂളുകളില്‍ നടത്താവുന്ന പ്രര്‍ത്തനങ്ങള്‍ :

പ്രസംഗം
യുദ്ധ വിരുദ്ധ പോസ്റ്റര്‍ / മുദ്രാവാക്യങ്ങള്‍ രചനാ മത്സരം
ക്വിസ്സ്
യുദ്ധ വിരുദ്ധ ഗാനാലാപനം
യുദ്ധ വിരുദ്ധ റാലി
സഡാക്കൊ കൊക്കുകള്‍ നിര്‍മ്മാണം
NO WAR / PEACE എന്നീ വാക്കുകളായി കുട്ടികളെ അണിനിരത്തല്‍

ഹിരോഷിമ നാഗസാക്കി വീഡിയോകള്‍




വീഡിയോ  
 

 സഡാക്കൊ കൊക്ക് നിർമ്മാണം