Saturday, 20 October 2018

KERALA SCHOOL SASTHROLSAVAM - SCIENCE QUIZ QUESTION PAPERS ANS ANSWERS AND SCIENCE TALENT SEARCH EXAM QUESTION PAPER

കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടത്തുന്ന സയന്‍സ് ക്വിസ്, ടാലന്റ് സേര്‍ച്ച് മത്സരങ്ങളുടെ ചില മാതൃകാ ചോദ്യപേപ്പറുകള്‍ പോസ്റ്റ് ചെയ്യുന്നു. സ്കൂള്‍ ലെവല്‍, സബ് ഡിസ്ട്രിക്ട് ലെവല്‍ ചോദ്യപേപ്പറുകളാണ്  ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 
SCIENCE QUIZ 2015 SUB DISTRICT LEVEL 
 
SCIENCE QUIZ SCHOOL LEVEL 2013
 
 
SCIENCE QUIZ SCHOOL LEVEL 2014
 

KERALA SCHOOL SASTHROLSAVAM - MATHS QUIZ QUESTION BANK WITH ANSWERS


KOZHIKODE SUB DISTRICT MATHEMATICS QUIZ
2015

2014 - MATHS CLUB ASSOCIATION - MAVELIKKARA

2013  - KOZHIKODE SUB DISTRICT MATHEMATICS QUIZ

ഗണിത ശാസ്ത്രമേള 2018-19

രാമനുജൻ പേപ്പർ പ്രസന്റഷൻ മത്സരം

വിഷയം : 
❇ H.S വിഭാഗം -- ദശാംശ സംഖ്യകൾ (Decimal numbers ) . 
❇ HSS വിഭാഗം : pie and "e' 

 ഭാസ്കരാചര്യ സെമിനാർ

വിഷയം:
❇ UP വിഭാഗം - ഗുണിതങ്ങളും ഘടകങ്ങളും ( Multiples and Factors ) . 
❇ HS വിഭാഗം -- ഗണിത ശാസ്ത്രവും ഭൗതീക ശാസ്ത്രവും ( Mathematics and Physics ) . 
❇ HSS വിഭാഗം --Trignometric functions and application .

 Note: ഭാസ്കരാചാര്യ സെമിനാർ HS, HSS വിഭാഗങ്ങൾക്ക് സംസ്ഥാന തല മൽസരം ഉണ്ട്.

ACTION PLANS

2018-19 വർഷത്തെ വിവിധ മേളകളുടെ ആക്ഷൻ പ്ലാൻ 

Thursday, 18 October 2018

Wednesday, 17 October 2018

ശിശുദിനസ്റ്റാമ്പ് : ചിത്രരചനകള്‍ ക്ഷണിച്ചു


 സംസ്ഥാന ശിശുക്ഷേമ സമിതി ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പ് 2018 ന് ചിത്രരചന ക്ഷണിച്ചു. 'നവകേരള സൃഷ്ടിക്കായി നമുക്കൊരുമിക്കാം' എന്ന ആശയത്തെ ആസ്പദമാക്കി നാലു മുതല്‍ പ്ലസ്ടുവരെ ക്ലാസ്സുകളില്‍ ( 9 മുതല്‍ 17 വയസ്സുവരെ) പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കാം.

 ചിത്രങ്ങള്‍ക്ക് ജലഛായം, പോസ്റ്റര്‍ കളര്‍, ക്രയോണ്‍സ്, ഓയില്‍ പെയിന്റ് എന്നിവയിലൊന്ന് ഉപയോഗിക്കാം. 15 x 12 സെന്റീമീറ്റര്‍ അനുപാതത്തിലായിരിക്കണം ചിത്രങ്ങള്‍.

സ്റ്റാമ്പിന്റെ വലിപ്പമായ 5 x 4 സെന്റീമീറ്ററിലേക്ക് ചിത്രം ചെറുതാക്കേണ്ടതിനാല്‍ വിശദാംശങ്ങള്‍ വ്യക്തമാകും വിധം പശ്ചാത്തലവും നിറങ്ങളും ഉപയോഗിക്കണം.

How to Process 4th Installment of Pay Revision Arrears in Spark


https://drive.google.com/file/d/1uhp3DnvvSXztacZrLLeiUCeRriRlDMYb/view?usp=sharing
click here


 ശമ്പളപരിഷ്കരണം 2014  നാലാം ഗഡു  പ്രോസസ്സ്  ചെയ്യുന്നതിനുള്ള ഓപ്ഷന്‍ സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്തി.GO(P) No 146/2018/Fin dated 16-09-2018 എന്ന ഉത്തരവ് പ്രകാരം പണമായി ലഭിക്കും. പേ റിവിഷൻ അരീയർ ബില്‍ സ്പാര്‍ക്കില്‍ നിന്നും ലഭിക്കുന്നതിന് എല്ലാ DDO- കളും താഴെയുള്ള നിർദ്ദേശങ്ങൾ പാലിക്കുക.
 1. മൂന്നാം ഗഡുവിന്‍റെ Encashment Details അപ്ഡേറ്റ് ചെയ്യുക. തുടര്‍ന്ന് Accounts-Bills -Make Bill From Payroll തുറന്ന് വരുന്ന പേജില്‍ DDO Code, Bill Nature (Pay Revision Arrear) എന്നിവ നല്‍കുക. അപ്പോള്‍ Select Bill എന്ന മെനുവില്‍ Bill Code വിവരങ്ങള്‍ കാണാം. ബില്‍ സെലക്ട്‌ ചെയ്യുക. ആ ബില്ലില്‍ ഉള്‍പ്പെട്ട ജീവനക്കാരുടെ വിവരങ്ങള്‍ കാണാം.

Tuesday, 16 October 2018

അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റി

ഉത്തര്‍പ്രദേശിലെ അലഹബാദിന്റെ പേര് യോഗി ആദിത്യനാഥ് മന്ത്രിസഭ പ്രയാഗ്‌രാജ് എന്നാക്കി മാറ്റി. മന്ത്രിസഭ യോഗത്തിന് ശേഷം മന്ത്രി സിദ്ധാര്‍ഥ് നാഥ് സിംങാണ് അലഹബാദിന്റെ പേര് പ്രയാഗ് രാജാക്കി മാറ്റിയ വിവരം അറിയിച്ചത്.

ഒക്ടോബർ 27 സ്കൂളുകൾക്ക് പ്രവർത്തിദിനം

ഒക്ടോബർ 27 സംസ്ഥാനത്തെ  വിദ്യാലയങ്ങൾക്ക് പ്രവർത്തിദിനമാക്കി അഡിഷണൽ ഡയറക്ടർ ജെസി ജോസഫ് അറിയിച്ചു. ഒക്ടോബർ 17 ന് പകരം ആണ്.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഹാനവമിയോട് അനുബന്ധിച്ച്‌ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും കൂടി അവധി പ്രഖ്യാപിച്ചു. കേരള, എംജി സര്‍വകലാശാലകള്‍ ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഒക്ടോബര്‍ 29, നവംബര്‍ രണ്ട് എന്നീ തിയതികളിലായി ബുധനാഴ്ചത്തെ പരീക്ഷകള്‍ നടത്തുമെന്ന് കേരള സര്‍വകലാശാല അറിയിച്ചു.

   ഇതിന് പകരമായി മറ്റൊരു അവധിദിനം പ്രവൃത്തിദിനം ആക്കേണ്ടതാണ്. ഇന്ന് വൈകീട്ട് നവരാത്രിയോടനുബന്ധിച്ചുള്ള പൂജവയ്പ്പ് ചടങ്ങ് തുടങ്ങുന്നത് കണക്കിലെടുതാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എംജി സര്‍വകലാശാലയുടെ പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.  ഒക്ടോബർ 27 പ്രവൃത്തി ദിനം

ശബള പരിഷ്ക്കരണം നാലാം ഗഡു സ്പാർക്കിൽ അപ്ഡേറ്റ് ആയിട്ടുണ്ട്


Accounts
 • Bills - Make bill payroll -  - Bill Nature -  (Pay Revision arrear)
 • Bill select ചെയ്തതിനു ശേഷം ഏറ്റവും താഴെ Make bill click ചെയ്യുക

GOVT ORDERS & CIRCULARS

2019ലെ പൊതു അവധി ദിനങ്ങള്‍ അംഗീകരിച്ചു.

 • തിരുവനന്തപുരം: വരുന്ന വര്‍ഷത്തെ 27 പൊതു അവധി ദിവസങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. 
 • അഞ്ചെണ്ണം ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചയുമായാണ്. 
 • നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരം അവധി ദിവസങ്ങള്‍ 16 ആണ്. 
 • രണ്ട് നിയന്ത്രിത അവധികളുമുണ്ട്. അവയാണ് മാര്‍ച്ച്‌ 12ന് അയ്യ വൈകുണ്ഠസ്വാമി ജയന്തിയും സെപ്റ്റംബര്‍ 17ന് വിശ്വകര്‍മ്മ ദിനവും.
അവധി ദിവസങ്ങള്‍: 
 1. ജനുവരി രണ്ട്- മന്നം ജയന്തി, 
 2. ജനുവരി 26- റിപ്പബ്ലിക് ദിനം, 
 3. മാര്‍ച്ച്‌ നാല്- ശിവരാത്രി, 
 4. മാര്‍ച്ച്‌ 12ന് അയ്യ വൈകുണ്ഠസ്വാമി ജയന്തി
 5. ഏപ്രില്‍ 15-വിഷു, 

Monday, 15 October 2018

പ്രൈമറി അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതിന് 300 കോടി രൂപയുടെ പദ്ധതി സമര്‍പ്പിച്ചു

സംസ്ഥാനത്തെ എട്ടുമുതല്‍ പന്ത്രണ്ട് വരെയുള്ള 45000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കി മാറ്റിയതിന്റെ തുടര്‍ച്ചയായി ഒന്നു മുതല്‍ ഏഴു വരെ ക്ലാസുകളുള്ള മുഴുവന്‍ സ്‌കൂളുകളിലും ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതിനുള്ള 300 കോടി രൂപയുടെ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) തയ്യാറാക്കി. ഈ വര്‍ഷത്തെ  ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കിഫ്ബി ധനസഹായത്തോടെ നടപ്പാക്കേണ്ട പദ്ധതി ആറു മാസത്തിനകം പൂര്‍ത്തിയാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചത്. 

    ഇതനുസരിച്ച് സര്‍ക്കാര്‍  എയിഡഡ് മേഖലകളില്‍ നിന്നുള്ള 5396 െ്രെപമറി, 2565 അപ്പര്‍ െ്രെപമറി, 1980ഹൈസ്‌കൂളിന്റെ ഭാഗമായുള്ള പ്രൈമറി  അപ്പര്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് രണ്ടു മുതല്‍ 20 വരെ ലാപ്‌ടോപ്പുകളും യു.എസ്.ബി സ്പീക്കറുകളും ഒന്നു മുതല്‍ പത്തു വരെ

സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് 22ന്

ഒക്‌ടോബര്‍ 17ന് സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ അന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന് നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. വോട്ടെടുപ്പ് 22ന് ഉച്ചയ്ക്കു 12ന് മുമ്പും തുടര്‍ന്ന് വോട്ടെണ്ണെലും നടക്കും. ഉച്ചയ്ക്കു ശേഷം 2.30 നാണ് സ്‌കൂള്‍ പാര്‍ലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. സ്‌കൂള്‍ പാര്‍ലമെന്റിന്റെ ആദ്യയോഗം ഒക്‌ടോബര്‍ 24ന് നടക്കും.

പ്രീ മെട്രിക് സ്കോളർഷിപ്പിന് (Minority) അപേക്ഷിക്കാനുള്ള തീയതി Oct 31 വരെ നീട്ടി.

Pre-metric Scholarship  അപേക്ഷിക്കുന്നതിനും വെരിഫിക്കേഷൻ നടത്തുന്നതിനുമുള്ള അവസാനതീയതി ഒക്ടോബർ 31 വരെ നീട്ടി

Attention Students

Closing date for Pre-Matric scholarship of Central sector Schemes has been extend to 31 Oct 2018.
The last date for students to apply in Pre-Matric/PostMatric/TopClass/MCM schemes is 31st October 2018. No extension of date is being done so all are requested to final submit their applications(Fresh/Renewal/Defective) at the earliest.

Attention Institutes

Institutes have to finish their verification before the closure of the application dates! Otherwise applications marked as defective cannot be submitted by the students! So Institutes are requested to complete their pending verification before last date of application submission.

GOVT ORDERS & CIRCULARS

ഇത് കേൾക്കാതെ പോകരുത്..... ഓരോ അധ്യാപകനും, രക്ഷിതാവും......

17.10.2018 ബുധൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 17/10/2018 ന് അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ശ്രീ. എ. ഷാജഹാൻ ഐ. എ. എസ്. അറിയിച്ചു. പകരം ക്ലാസ്സ്‌ എന്നായിരിക്കുമെന്നു പിന്നീട് അറിയിക്കുന്നതാണ്.

Sunday, 14 October 2018

എപിജെ ജന്മദിനം OCT 15: സ്പ്ഷ്യൽ ശബ്ദ സന്ദേശം

സ്പ്ഷ്യൽ ശബ്ദ സന്ദേശം

October:15

എപിജെ 
അബ്ദുൽ കലാമിന്റെ  ജന്മദിനത്തോടനുബന്ധിച്ച്
കേൾപ്പിക്കാവുന്ന ശബ്ദ സന്ദേശം.

ശബ്ദം:
കെ.പി സാജു, 
AMLPS  ചെറിയ പരപ്പൂർ, 
മലപ്പുറം  
                                                  
https://youtu.be/bDFai2bDJMU