Showing posts with label അതുല്യ പ്രതിഭകൾ. Show all posts
Showing posts with label അതുല്യ പ്രതിഭകൾ. Show all posts

Thursday, 4 July 2024

വൈക്കം മുഹമ്മദ് ബഷീർ

Basheer.jpgമലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982-ൽ ഇന്ത്യാ ഗവൺമെൻറ്‍ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു.
 വൈക്കം മുഹമ്മദ് ബഷീർ

1908 ജനുവരി 21ന് തിരുവിതാംകൂറിലെ  (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. 
പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ.  ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 1958 ഡിസംബർ 18-ന് . ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.

ജുലൈ 5 ബഷീർ ചരമദിനം, ബഷീർ ചോദ്യോത്തരങ്ങളിലൂടെ






രചനകൾകൊണ്ടും ജീവിതയാഥാർഥ്യങ്ങൾ അനുഭവവേദ്യമാക്കിക്കൊണ്ടും മലയാളത്തെ വിസ്മയിപ്പിച്ച വിശ്വസാഹിത്യകാരനായിരുന്നു വൈക്കം മുഹമ്മദ്‌ ബഷീർ. ഭാവനയേക്കാൾ അനുഭവങ്ങൾ നേടിത്തന്ന നീറുന്ന യാതനകൾ ആവിഷ്കരിച്ച ബഷീറിന്റെ രചനകൾ പല ക്ലാസുകളിലും പഠിക്കാനുണ്ടല്ലോ. ബഷീർ ദിനത്തിൽ ക്ലാസിൽ അവതരിപ്പിക്കാനുള്ള പ്രശ്നോത്തരി മത്സരത്തിനും പഠനപ്രവർത്തനങ്ങൾക്കുമുപയോഗിക്കാവുന്ന വിവരങ്ങൾ കോർത്തിണക്കിയ ചോദ്യോത്തരങ്ങളിതാ.

Tuesday, 7 June 2022

STANDARD 3 MALAYALAM

പൂമൊട്ട്
ടീച്ചിംഗ് മാന്വല്‍ പ്രസന്റേഷന്‍ രൂപത്തില്‍ 
PENCIL-Module    Download file

ആരായിരുന്നു മദര്‍ തെരേസ?

ജന്മംകൊണ്ട് അല്‍ബേനിയനും പൗരത്വം കൊണ്ട് ഇന്ത്യനും ജീവിതം കൊണ്ട് കത്തോലിക്ക സന്യാസിനിയുമാണ് താനെന്നാണ് മദര്‍ തെരേസ സ്വയം വിശേഷിപ്പിക്കുന്നത്. അത് അങ്ങനെയായിരുന്നു താനും. അല്‍ബേനിയയില്‍ ജനിച്ച ആഗ്‌നസ് പ്രേഷിതപ്രവര്‍ത്തനം ഒരു സ്വപ്നമായി മനസ്സില്‍ കൊണ്ടുനടക്കുമ്പോള്‍ ആണ് ഏഷ്യയിലെ ഇന്ത്യ എന്നൊരു ദരിദ്ര്യരാജ്യത്തെക്കുറിച്ച് അറിയുന്നത്. ഇന്ത്യയില്‍ ചാരിറ്റിപ്രവര്‍ത്തനം നടത്തിവന്ന ഒരു വൈദികനില്‍ നിന്നാണ് ഇക്കാര്യം കുഞ്ഞു ആഗ്‌നസ് അറിഞ്ഞത്. പിന്നീട്, പതിനെട്ടാം വയസില്‍ വീടുവിട്ട ആഗ്നസ് സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ എന്ന സന്യാസിനി സഭയില്‍ ചേര്‍ന്നു.

Monday, 4 September 2017

സെപ്റ്റംബർ 5 അധ്യാപക ദിനം

  ധ്യാപനത്തിന്റെ ആചാര്യനായ ഡോ. സര്‍വേപ്പള്ളി രാധാകൃഷ്‌ണന്റെ ജന്മദിനം. അധ്യാപനത്തിന്റെ മഹത്വത്തെ തിരിച്ചറിയാനും വിദ്യാര്‍ഥികളുടെ പ്രിയ ഗുരുനാഥന്മാരെ പ്രണമിക്കാനുമുള്ള സുവര്‍ണദിനം. ഭാരതീയ സംസ്‌കാരത്തിന്റെയും വിജ്‌ഞാപനത്തിന്റയും ആഴങ്ങളിലൂടെ തീര്‍ഥയാത്ര നടത്തിയ മഹാനായ ഡോ. രാധാകൃഷ്‌ണന്റെ ജന്മദിനം അധ്യാപകദിനമായി 1962 മുതല്‍ ഭാരതമൊട്ടാകെ ആചരിച്ചുപോരുന്നു.

  പ്രശസ്‌തനായ എഴുത്തുകാരന്‍, പക്വമതിയായ രാഷ്‌ട്രതന്ത്രജ്‌ഞന്‍, ഉജ്വല വാഗ്മി, നവഭാരതത്തിന്റെ സ്‌നേഹനിധിയായ രാഷ്‌ട്രപതി, സ്വാമി വിവേകാനന്ദനെയും ടാഗോറിനെയും അനുഗമിച്ച മുനികുമാരന്‍, കളങ്കമറ്റ രാജ്യസ്‌നേഹി, തലമുറകളെ അക്ഷരജ്യോതിസുകൊണ്ട്‌ പുണ്യം ചെയ്യിച്ച ജ്‌ഞാനപ്രവാഹം, അങ്ങനെ അണിയാനും അണിയിക്കാനും അദ്ദേഹത്തിന്‌ എത്രയെത്ര വിശേഷണങ്ങള്‍.1952ല്‍ ആദ്യ ഉപരാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി.

Wednesday, 23 November 2016

STANDARD 4 MALAYALAM UNIT - 8.1

ശ്രീനാരായണഗുരുവിന്റെ ഉദ്ധരണികൾ
  1. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
    സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്.
  2. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
    ഒരു യോനിഒരാകാരം ഒരു ഭേദവുമില്ലതിൽ
  3. ഒരു ജാതിയിൽ നിന്നല്ലോ പിറന്നീടുന്നു സന്തതി
    നരജാതിയിതോർക്കുമ്പോളൊരു ജാതിയിലുള്ളതാം
  4. നരജാതിയിൽ നിന്നത്രേ പിറന്നീടുന്നു വിപ്രനും
    പറയൻ താനുമെന്തുള്ളതന്തരം നരജാതിയിൽ?
  5. പറച്ചിയിൽ നിന്നു പണ്ട് പരാശര മഹാമുനി
    പിറന്നു മറ സൂത്രിച്ച മുനി കൈവർത്തകന്യയിൽ
  6. ഇല്ല ജാതിയിലന്നുണ്ടോ വല്ലതും ഭേദമോർക്കുകിൽ
    ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ?
  7. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.
  8. മതമേതായാലും മനുഷ്യൻ നന്നായാൽ മതി.
  9. മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.
  10. മതമെന്നാൽ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം.
  11. മനുഷ്യരുടെ മതം ഭാഷ, വേഷം എന്നിവയെല്ലാം എന്തുതന്നെയായാലും അവരുടെ ജാതി ഒന്നായതുകൊണ്ട് , പരസ്പരം വിവാഹം ചെയ്യുന്നത് കൊണ്ടും പന്തിഭോജനം നടത്തുന്നത്കൊണ്ടും യാതൊരു തെറ്റുമില്ല.
  12. കൃഷി , കച്ചവടം, കൈതൊഴിൽ, ഇവ അഭിവൃദ്ധിപ്പെടുത്തുന്നതിനെപ്പറ്റിയും , മിതവ്യയത്തെപ്പറ്റിയും പ്രസംഗിക്കുക
  13. വിദ്യകൊണ്ട് സ്വതന്ത്രരാവുക
  14. അതിരുകവിഞ്ഞ ദുരയുടെ കാര്യത്തിൽ മനുഷ്യമൃഗം മറ്റ് മൃഗങ്ങളേക്കാൾ മോശം.
  15. ഇരുട്ടടച്ച , വവ്വാലിന്റെ നാറ്റമുള്ള ക്ഷേത്രങ്ങൾ കൊണ്ട് എന്തു പ്രയോജനം?
  16. വാദിക്കുന്നത് വാദത്തിനു വേണ്ടിയാവരുത്. സംശയനിവൃത്തിക്കും , തത്ത്വപ്രകാശത്തിനും വേണ്ടിയാവണം
  17. മടിയന്മാരായിരുന്ന് ഉപജീവിക്കുന്നത് സമുദായ നീതിക്ക് വിരുദ്ധമാണ്
  18. "അയലു തഴപ്പതിനായതിപ്രയത്നം നയമറിയും നരനാചരിച്ചീടണം"

 

Saturday, 6 August 2016

ഇന്ന് എസ്.കെ. പൊറ്റക്കാട് ചരമദിനം


   സഞ്ചാരസാഹിത്യത്തിനു് അർത്ഥപൂർണ്ണമായ ഒരു മുഖം നൽകുകയും അതിനെ ജനലക്ഷങ്ങളുടെ പ്രിയതരമായ ഒരു സാഹിത്യശാഖയാക്കുകയും ചെയ്ത മഹാനായ സാഹിത്യകാരനാണു് ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാടു് എന്ന എസ്.കെ.പൊറ്റക്കാടു്. സഞ്ചാര സാഹിത്യകാരൻ എന്നതിനോടൊപ്പം, അല്ലെങ്കിൽ അതിലുമേറെ, ഔന്നത്യം നിറഞ്ഞ ഒരു നോവലിസ്റ്റും കഥാകാരനും തിരക്കഥാകാരനും രാഷ്ട്രീയസാമൂഹ്യപ്രവർത്തകനും ഒക്കെ ആയിരുന്നു അദ്ദേഹം. മലയാളത്തിലേക്കു് ജ്ഞാനപീഠപുരസ്കാരം രണ്ടാമതു കൊണ്ടുവന്ന മഹദ്‌വ്യക്തിത്വം. ആദ്യമായി തെരഞ്ഞെടുപ്പിൽ നേരിട്ടു് പങ്കെടുത്തു വിജയംവരിച്ച കേരളത്തിലെ ആദ്യസാഹിത്യകാരൻ. അങ്ങനെ ബഹുമുഖമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും വ്യക്തിത്വവും സംഭാവനകളും.

ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്ന പൊറ്റെക്കാടു് കുഞ്ഞിരാമന്റെയും മുണ്ടയോടു് ചാലിൽ കുട്ടൂലിയുടെയും മകനായി 1913 മാർച്ച് 14നു് കോഴിക്കോട്ടായിരുന്നു അദ്ദേഹം ജനിച്ചതു്. കോഴിക്കോടു് നഗരം സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസം, അതിനു ശേഷം കോഴിക്കോടു് ചാലപ്പുറം ഗണപതി സ്കൂളിലും സാമൂതിരി സ്കൂളിലുമായി സ്കൂൾ പഠനം. 1930ൽ സിക്സ്ത് ഫോം പാസ്സായ അദ്ദേഹം പിന്നീടു് കോഴിക്കോടു് സാമൂതിരി കൊളേജിൽ നിന്നും ഇന്റർമീഡിയറ്റും നേടിയ ശേഷം കോഴിക്കോട്ടെ നാഷണൽ ഗുജറാത്തിവിദ്യാലയത്തിൽ ഇംഗ്ലീഷു്, മലയാളം വിഭാഗത്തിന്റെ അദ്ധ്യാപകനായി മൂന്നു വർഷത്തോളം പ്രവർത്തിച്ചു.

Friday, 8 July 2016

STANDARD 5 MALAYALAM UNIT 1

കിളിനോട്ടം
 കാവയിത്രി : സുഗതകുമാരി

1934 ജനുവരി 22ന്‌ തിരുവനന്തപുരത്ത് ജനിച്ചു. പിതാവ്: സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരൻ, മാതാവ്: വി.കെ. കാർത്യായനി അമ്മ. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തിൽ സുഗതകുമാരി വലിയ പങ്കുവഹിച്ചു. അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന എഴുത്തച്ഛൻ പുരസ്കാരത്തിന് 2009-ൽ അർഹയായിട്ടുണ്ട്.