Showing posts with label Digital Signature. Show all posts
Showing posts with label Digital Signature. Show all posts

Tuesday, 30 July 2019

ഡിജിറ്റല്‍ സിഗനേച്ചര്‍ ഇന്‍സ്ട്രമെന്റ് പ്രവര്‍ത്തിപ്പിക്കുന്ന വിധം

SPARKല്‍ തയ്യാറാക്കുന്ന ബില്ലുകള്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് മാത്രമേ e-submit ചെയ്യാന്‍ കഴിയൂ എന്നതിനാല്‍ DSC കരസ്ഥമാക്കാനുള്ള തത്രപ്പാടിലാണല്ലോ DDOമാര്‍.  ലഭ്യാമാകുന്ന ഡിജിറ്റല്‍ സിഗനേച്ചര്‍ ഇന്‍സ്ട്രമെന്റ് എങ്ങനെ പ്രവര്‍ത്തിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള വിവിധ ഘട്ടങ്ങള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ലഭിക്കും  ഇന്‍സ്റ്റലേഷന്‍ ആണ് ആദ്യഘട്ടം. Windowsവിലും Ubuntu വിലും ഇവ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.  ഏത് സിസ്റ്റത്തിലാണോ ഇവ ഉപയോഗിക്കുന്നത് അവയില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്ത‌ിരിക്കണം.

Click Here for Implementation of digital signature certificate (DSC) Relaxation reg .circular
Click Here for DSC  Installation Manual for UBUNTU
Click Here for DSC Signer Software for Ubuntu
Click Here for DSC  Installation Manual(Malayalam) for Windows
Click Here for DSC  Installation Manual(English) for Windows
The link for downloading DSC Signer(Windows) is Here.

Wednesday, 23 August 2017

സ്പാർക്കിൽ ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിക്കുന്ന വിധം

സ്പാർക്ക് വിൻഡോ തുറന്ന ശേഷം user code പാസ്സ് വേഡ് എന്നിവ നല്കുക തുടർന്ന് നമുക്ക് ലഭിച്ചിരിക്കുന്ന പെൻഡ്രൈവ് സിസ്റ്റത്തിൽ പ്രവേശിപ്പിക്കുക അപ്പോൾ  ഡിജിറ്റൽ വർക്കിങ്ങ് കാണിക്കും sign in എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്തത് ഉള്ളിലേക്ക് പ്രവേശിക്കാം അപ്പോൾ തുറന്ന് വരുന്ന മെസേജിൽ ഓകെ ബട്ടൺ അമർത്തുക പിന്നീട് continu എന്ന ഒപ്ഷൻ കൊടുക്കുമ്പോൾ റൺപാസ് വേഡ് എന്ന മേസേജ് വരും അവിടെ ഡിജിറ്റലിന്റെ കൂടെ ലഭിച്ച പാസ് വേഡ് കൊടുക്കുക അപ്പോൾ Block  Dont Block എന്നി മെസേജുകൾ വരും Dont Block ക്ലിക്ക് ചെയ്ത് ഒപ്പൺ കൊടുക്കുക ഇത്രയും  ആയാൽ സ്പാർക്ക് സാധരണ വിന്ഡോ ഒപ്പണാകും.  തുടർന്ന് നമുക്ക് വേണ്ട പ്രവർത്തനങ്ങൾ ചെയ്യാം.  ഉദാ  ഒരു  ഇന്‍ക്രിമെന്റ് പാസാക്കാൻ അപ്രൂവ് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോ സൈൻ ഇൻ എന്ന ഓപ്ഷൻ വരും അവിടെ ക്ലിക്ക് ചെയ്ത് കഴിയുമ്പോ ' പാസ് വേഡ് കൊടുക്കാൻ ആവശ്യപ്പെടും അവിടെ ഡിജിറ്റൽ പാസ് വേഡ് കൊടുക്കുക വീണ്ടും പാസ് വേഡ് ഒന്നു കുടെ നല്‍കി ഓകെ അമർത്തിയാൽ സക്സസ് ഫുളി എന്ന മേസേജ് വരുന്ന തോട് കൂടി പ്രവർത്തനം പൂർണമായി ബാക്കി എല്ലാം സാധരണ പോലെ ഇതാണ് ഡിജിറ്റൽ സിഗ്നേച്ചർ സ്റ്റാർക്കിൽ പ്രവർത്തിക്കുന്ന വിധം

Saturday, 20 August 2016

DIGITAL SIGNATURE

Digital Signature and Its Use

ഇന്‍ഫര്‍മേഷന്‍ ആന്‍റ് കമ്മ്യൂണിക്കേഷന്‍ ടെക്ക്നോളജി (ICT) മേഖലയിലെ ത്വരിത ഗതിയിലുള്ള വികസനങ്ങളുടെ ഫലങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളെപ്പോലെ കേരള സര്‍ക്കാരും പിന്തുടരുന്ന പദ്ധതിയാണ് Integrated Financial Management System (IFMS). സംസ്ഥാനത്തെ ട്രഷറി ഇടപാടുകളുടെ യന്ത്രവല്‍ക്കരണവും സംയോജനവുമാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.  ഈ പദ്ധതിയുടെ ഭാഗമായാണ് 2014 ഓക്ടോബര്‍ മാസം മുതല്‍ സ്പാര്‍ക്ക് ബില്ലുകളുടെ ഓണ്‍ലൈന്‍ സബ്മിഷന്‍ നിര്‍ബന്ധമാക്കിയത്. ഇതിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രഷറി ബില്ലുകളുടെ എണ്ണം കുറയ്ക്കുക എന്നത് അത്യാവശ്യമായത് കാരണമാണ് 2016 ജനുവരി മുതല്‍ One Office - One DDO സംവിധാനം നിലവില്‍ വന്നതും.
IFMS സംവിധാനത്തിന്‍റെ ഭാഗമായി ട്രഷറിയില്‍ സമര്‍പ്പിക്കുന്ന ശമ്പള ബില്ലുകള്‍, ശമ്പളേതര ബില്ലുകള്‍, കണ്ടിഞ്ജന്‍റ് ബില്ലുകള്‍ മുതലായവ ഓണ്‍ലൈന്‍ വഴി വേണമെന്ന് നിഷ്കര്‍ശിക്കുന്നു. ഇങ്ങനെ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന ബില്ലുകളുടെ സുരക്ഷിതത്വവും ആധികാരികതയും ഒരു പ്രശ്നമായി മാറും. ഇതിനാലാണ് ഇലക്ട്രോണിക് ആയി സമര്‍പ്പിക്കുന്ന രേഖകളില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ വേണമെന്ന് ആവശ്യപ്പെടുന്നത്.
 G.O.(P) No.76/2016 Fin. Dated 27.05.2016 എന്ന ഉത്തരവ് പ്രകാരം മൂന്ന് മാസത്തിനുള്ളില്‍ എല്ലാ ഡി.ഡി.എ മാരും ഡിജിറ്റല്‍ സിഗ്നേച്ചര്‍ കരസ്ഥമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അതത് ഡിപ്പാര്‍ട്ട്മെന്‍റ് തലവന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല  2016 ആഗസ്റ്റ് 15 ശേഷം ട്രഷറികളില്‍ സബ്മിറ്റ് ചെയ്യുന്ന ബില്ലുകളില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലെങ്കില്‍ ബില്ലുകള്‍ പാസ്സാക്കരുത് എന്ന് എല്ലാ ട്രഷറികള്‍ക്കും ട്രഷറി ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഈ ഉത്തരവില്‍ പറഞ്ഞിരുന്നു. ( Read Govt Order ). എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എല്ലാ ഡി.ഡി.ഒ മാര്‍ക്കും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സംഘടിപ്പിക്കുക പ്രയാസമായത് കൊണ്ടാവാം ഇത് ഈ മാസം മുതല്‍ തന്നെ നടപ്പിലാക്കേണ്ട എന്ന് ട്രഷറി ഡയറക്ടറേറ്റ് തീരുമാനിച്ചതായി അറിയുന്നു. എന്തായാലും അധികം വൈകാതെ ഓരോ ഓഫീസിലെയും ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ അവരവരുടെ പേരില്‍ Digital Signature Certificate (DSC) സംഘടിപ്പിക്കേണ്ടത് നിര്‍ബന്ധമായിത്തീര്‍ന്നിരിക്കുന്നു. തൊട്ടടുത്ത മാസങ്ങളില്‍ തന്ന ബില്ലു സമര്‍പ്പിക്കണമെങ്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ നിര്‍ബന്ധമാക്കും.

ഡിജിറ്റല്‍ സിഗ്നേച്ചര്‍, അതിന്‍റെ ഉപയോഗം,  അത് ഉപയോഗിക്കുന്ന രീതി തുടങ്ങിയ കാര്യങ്ങളില്‍ പലരും അജ്ഞരാണ്. പ്രസ്തുത സാഹചര്യം കണക്കിലെടുത്ത് ഡിജിറ്റല്‍ സിഗ്നേച്ചറിനെക്കുറിച്ചും അത് ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും ചില വിവരങ്ങള്‍ പരമാവധി ലളിതമായി പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. 

എന്താണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍
സാധാരണ കൈയ്യൊപ്പ് പോലെ തന്നെ പ്രാധാന്യമുള്ളതും വിലിപിടിപ്പുള്ളതുമായ ഒന്നാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍. ഇലക്ട്രോണിക് മാധ്യത്തില്‍ രേഖകള്‍ കൈമാറുമ്പോള്‍ അതില്‍ കൈയ്യൊപ്പ് പതിക്കാന്‍ നിര്‍വ്വാഹമില്ലാത്തത് കൊണ്ട് അതിന് പകരമായാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നത്. ഇതിന് സാധാരണ കൈയ്യൊപ്പ് പതിക്കുന്നതിന് തുല്യം തന്നെയാണ്.  ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്-2000 (IT Act-2000) പ്രകാരം ഡിജിറ്റല്‍ സിഗ്നേച്ചറിന് കൈയ്യൊപ്പിന് തുല്യമായ നിയമ സാധുത നല്‍കിയിട്ടുണ്ട്. അത് കൊണ്ട് ഡിജിറ്റല്‍ സിഗ്നേച്ചര്‍ കൂട്ടിച്ചേര്‍ത്ത് ഒരു ഇലക്ട്രോണിക് ഡോക്യുമെന്‍റ് കൈമാറിക്കഴിഞ്ഞാല്‍ അതില്‍ നിന്ന് പിന്‍മാറുന്നതിനോ അത് നിഷേധിക്കുന്നതിനോ ഡിജിറ്റല്‍ സിഗ്നേച്ചറിന്‍റെ ഉടമസ്ഥന് സാധിക്കില്ല. ഈ സിഗ്നേച്ചര്‍ ഉപയോഗിക്കാനുള്ള അവകാശം ഗവണ്‍മെന്‍റ് അംഗീകൃത ഏജന്‍സികളില്‍ നിന്ന് നിശ്ചിത ഫീസ് നല്‍കി നേടിയെടുക്കാം. ഇങ്ങനെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കുന്നതിന് നേടിയെടുക്കുന്ന അവകാശമാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് (Digital Signature Certificate). ടെക്നോളജിയില്‍ ദൈനം ദിനം വന്നു കൊണ്ടിരിക്കുന്ന പുരോഗമനങ്ങളുടെ ഫലമായി മിക്കവാറും എല്ലാ ഇടപാടുകളും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ മാത്രമായി മാറും. ആയത് കൊണ്ട് ഇനിയുള്ള കാലങ്ങളില്‍ ഡിജിറ്റല്‍ സിഗ്നേച്ചറിന് പ്രാധാന്യം വര്‍ദ്ധിക്കും എന്നത് തീര്‍ച്ചയാണ്.






Monday, 8 August 2016

Digital Signature (ഡിജിറ്റല്‍ സിഗ്നേച്ചര്‍)


ഡിജിറ്റല്‍ സിഗ്നേച്ചര്‍ എന്തിനു?

ഡിജിറ്റല്‍ ഡാറ്റയുടെ പ്രാമാണ്യം തെളിയിക്കാന്‍ഉത്തരവാദിത്തം തള്ളിക്കളയാന്‍സാധിക്കില്ലഡിജിറ്റല്‍ രേഖകള്‍ക്ക് അംഗീകാരം നല്‍കുന്നതിന്സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന് പ്രവേശനാനുമതി നല്കാന്‍ (ലോഗിന്‍ ചെയ്യുന്നതിന്)കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍,  മറ്റു പ്രമുഖ നടപടികള്‍ നിര്‍വഹിക്കുന്ന സ്ഥലങ്ങളില്‍ കള്ളയാധാരമുണ്ടാക്കല്‍, ഡാറ്റ ഹാനീവരുത്തല്‍ തുടങ്ങിയവ തടയാന്‍ ഈ സഗേതിക വിദ്യ സഹായിക്കുന്നു.ഇന്ത്യ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിയമാനുസൃതമായി പ്രാധാന്യം നല്‍കിയിട്ടുണ്ട്.

ഡിജിറ്റല്‍ സിഗ്നേച്ചര്‍ എന്നാല്‍ എന്ത്?

ഗണിതശാസ്‌ത്രപരമായ ഒരു സമ്പ്രദായം ഉപയോഗിച്ചാണ്‌ “ഡിജിറ്റല്‍ സിഗ്നേച്ചര്‍ ” പ്രാവര്‍ത്തിക മാക്കുന്നത്ഡിജിറ്റല്‍ രേഖകളുടെ ഗൂഢാക്ഷര ലേഖകള്‍  (Encrypted data) അസുരക്ഷിതമായ കമ്പ്യൂട്ടര്‍ ശൃംഖലകളിലൂടെ അയച്ചാലും അവ ലഭിക്കുന്ന വ്യക്തിക്ക് അയച്ച വ്യക്തിയുടെ തിരിച്ചറിയല്‍ സാധ്യമാകുന്നതും പ്രാമാണ്യം ഉറപ്പിക്കുന്നതിനും സാധിക്കുന്നു.Asymmetric Cryptography എന്ന രീതിയിലാണ്‌ പ്രധാനമായി “ഡിജിറ്റല്‍ സിഗ്നേച്ചര്‍ ” സമ്പ്രദായത്തിനായി ഉപയോഗിച്ച് പോരുന്നത്. അതായത് ഉടമസ്ഥന്റെ കൈവശം സുരക്ഷിതമായി സൂക്ഷിച്ചിട്ടുള്ള ഒരു “Private Key” യും മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഒരു “Public Key” യും. ഉദാഹരണത്തിന് : സുരക്ഷിതമാക്കേണ്ട ഡാറ്റ ഒരു “Private Key”  ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക്‌ മനസ്സിലാകാത്ത വിധത്തില്‍ രഹസ്യ കോഡില്‍ എഴുതുന്നു(Encryption). അവ ഉടമസ്ഥന്റെ തന്നെ “Public Key”  ഉപയോഗിച്ച് തിരികെ പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നു (Decryption).