Showing posts with label ലഹരി വിരുദ്ധ ദിനം. Show all posts
Showing posts with label ലഹരി വിരുദ്ധ ദിനം. Show all posts

Saturday, 25 June 2016

ലഹരി വിരുദ്ധ ദിന പ്രവർത്തനങ്ങൾ


ലോക ജനസംഖ്യയിൽ നല്ലൊരു ശതമാനം ആളുകൾ പലതരത്തിലുള്ള ലഹരി വസ്തുക്കൾക്ക് അടിമപ്പെട്ടിരിക്കുന്നു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും താളക്രമത്തെ തകിടം മറിക്കുന്ന ലഹരി വ്യാപനത്തിനെതിരെ നമുക്കൊന്നിച്ചു ഒച്ച വെക്കാം

മുദ്രാവാക്യങ്ങൾ

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം



Image result for ലോക ലഹരി വിരുദ്ധദിനം
        സമൂഹത്തിനെ നാശത്തിലേക്കു നയിക്കുന്ന ലഹരി മരുന്നുകള് ജീവിതത്തില്‍ നിന്നും തുടച്ചു നീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കുകയാണ്. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. യുവതലമുറ ലഹരി വസ്തുക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയണമെന്ന് ഐക്യരാഷ്ട്ര സമിതി നിര്‍ദേശിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനയാണ് ജൂണ്‍ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്.