Showing posts with label QIP. Show all posts
Showing posts with label QIP. Show all posts

Friday, 8 May 2020

QIP തീരുമാനങ്ങൾ 8/05/2020

https://drive.google.com/file/d/1CZ2JAc5TZbKCcp9xajh6_pv2mHSIbI75/view?usp=sharing
  1. ലോക് ഡൗൺ മേയ് 17ന് അവസാനിക്കുകയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മേയ് 21നും 29 നും ഇടയിലായി എസ്.എസ്.എല്‍.സി, ഹയർ സെക്കൻററി പരീക്ഷകൾ പൂർത്തീകരിക്കാനാവും.
  2. നിലവിൽ ചില സ്കൂളുകൾ കോവിഡ് സെൻററായി പ്രവർത്തിക്കുന്നുണ്ട്. അത്തരം പരീക്ഷാകേന്ദ്രങ്ങൾക്ക് പകരം മറ്റ് സംവിധാനം ആവശ്യമെങ്കിൽ ആലോചിക്കും.
  3. നമ്മുടെ വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും പരീക്ഷയെഴുതാൻ സാധിക്കുന്ന സാഹചര്യമുണ്ടോ എന്ന് സ്കൂൾ പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ മുഖാന്തിരം ജില്ലാതലത്തിൽ അന്വേഷിക്കും. പരീക്ഷക്ക് ഏതെങ്കിലും കുട്ടികൾക്ക് എത്തിചേരാനാകാത്ത സാഹചര്യം ബോധ്യപ്പെട്ടാൽ അത് പരിഹരിക്കാൻ വേണ്ട നടപടി കൈക്കൊള്ളും.

Friday, 2 August 2019

QIPതീരുമാനങ്ങൾ: 2019 ആഗസ്റ്റ് 2 വെള്ളി

ഒന്നാം പാദ വാർഷിക പരീക്ഷ ആഗസ്ത് 26 ന് ആരംഭിച്ച് സെപ്തംബർ 5ന് അവസാനിക്കും. 
ഒരു ദിവസം ഒരു പരീക്ഷ മാത്രം.  Lp ക്ലാസുകൾക്ക് ആഗസ്റ്റ് 31 നാണ് ആരംഭിക്കുന്നത്.

  • 1,2,3,4 ക്ലാസ്സുകളിലെ പരീക്ഷകൾ രാവിലെ നടത്തും. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ തീരുന്ന മുറയ്ക്ക് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് വിടാവുന്നതാണ്.
  • 5,6,7,8 ക്ലാസ്സുകളിലെ പരീക്ഷ ഉച്ചക്ക് ശേഷവും
  • 9,10,11,12 ക്ലാസ്സുകളിലെ പരീക്ഷ രാവിലെയുമായിരിക്കും നടക്കുക.
  • 30 വെള്ളി പരീക്ഷ ഇല്ല.
  • 31 ശനി പരീക്ഷയുണ്ട്.
  • പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുവാനും മുന്നോക്കമെത്താനുമുളള (മെന്ററിംഗ്) പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ പ്രൊപ്പോസൽ വകുപ്പ് തലത്തിൽ തയ്യാറാക്കി സംഘടനാ തലത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കും. ഗൃഹസന്ദർശനം നടത്തും. 1 മുതൽ 4 വരെ ഒരു ടീച്ചർക്ക് ഇതിന്റെ ചുമതല. ഇതിന് ശില്പശാല സംഘടിപ്പിക്കും. ശില്പശാലയ്ക്ക് ശേഷം പൂർണ്ണരൂപം.
  • പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇടപെടുകയും ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് സംഘടനകൾ നടത്തുന്ന സമരം ഒത്തുതീർക്കുന്നതിന് ഗവൺമെന്റ് മുൻകയ്യെടുത്ത് ചർച്ച നടത്തുമെന്ന് അറിയിച്ചു.
  • 10 കുട്ടികളിൽ കുറവുള്ള സ്കൂൾ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആവശ്യമായ പ്രത്യേക പ്രവർത്തനങ്ങൾ ആവിഷ്കരിക്കും. ഈ വിദ്യാലയങ്ങൾക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ട് വിദ്യാഭ്യാസ ഓഫീസർമാർക്ക് വിദ്യാലയങ്ങളുടെ ചുമതല നൽകും.
 ഈ വർഷത്തെ 
  • സ്കൂൾ കലോൽസവം - കാസർക്കോട് ജില്ലയിലെ കാഞ്ഞങ്ങാട്
  • ശാസ്ത്ര-പ്രവൃത്തി പരിചയമേള - തൃശൂർ
  • സ്പഷ്യൽ സ്കൂൾ കലോൽസവം - പാലക്കാട്
  • കായിക മേള - കണ്ണൂർ.
  • ടി.ടി.ഐ കലോൽസവവും, അധ്യാപക ദിനാഘോഷവും - തിരുവനന്തപുരം


Tuesday, 5 March 2019

ഇന്ന് (5.03.19)ചേർന്ന Q I P യോഗ തീരുമാനങ്ങൾ

1. വിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ സ്കൂകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി ഏപ്രിൽ മാസത്തിൽ അധ്യാപകർ കുട്ടികളുടെ ഗൃഹസന്ദർശനം നടത്തും
 
2) 2019 - 20 വർഷത്തേക്കുള്ള അക്കാദമിക കലണ്ടർ ചർച്ച ചെയ്തു. 
  • സ്കൂളുകൾ, ഹയർ സെക്കൻററി - 203, വിഎച്ച്എസ്ഇ - 226. എന്നിങ്ങനെ അധ്യയന ദിനങ്ങളായിരിക്കും. അതിനു വേണ്ടി താഴെ തിയതികളിലിലുള്ള ശനിയാഴ്ചകൾ പ്രവർത്തി ദിവസമായിരിക്കും.
  • Aug 17, Aug 24, Aug 31, Oct 5, Jan 4, Feb 22. ഇതിൽ RTE നിഷ്കർഷിക്കുന്ന വിധം 220 തികയ്ക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശിച്ചു. 
 
3) 2019 ജൂൺ 3ന് പുതിയ അധ്യയന വർഷം ആരംഭിക്കും. 
  • മുസ്ലിം സ്കൂളുകളിൽ ജൂൺ 6.
4) ആറാം പ്രവൃത്തി ദിവസ കണക്കെടുപ്പ് ജൂൺ - 10
5) ഓണാവധി ആരംഭം സെപ്ത: 6.   സ്കൂൾ തുറക്കുന്നത്: സെ‌പ്ത: 16.
6) ക്രിസ്മസ് അവധി: ഡിസ: 20 മുതൽ 29 വരെ.
 
7) പരീക്ഷകൾ:
  • ഒന്നാം പാദ വാർഷികം: Aug 27 മുതൽ sep 27 വരെ  
  • അർധവാർഷികം :Dec 11-20.
  • വാർഷികം :മാർച്ച് 4 മുതൽ 13 വരെ (1 മുതൽ 9 വരെ ക്ലാസ്സുകൾക്ക് )
  • SSLC മോഡൽ പരീക്ഷ Feb 20 മുതൽ 28 വരെ)
  • SSLC, +2, VHSE മാർച്ച് 16 മുതൽ 30 വരെ
8) മേളകൾ:
  • കലോൽസവം : Dec 5 മുതൽ 8 വരെ
  • ശാസ്ത്രോൽസവം:  Nov 1 മുതൽ 3 വരെ
  • സ്പെഷ്യൽ കലോൽസവം, കായിക മേള: Oct 18 മുതൽ 20 വരെ
9) സ്കൂൾ കലോൽസവം:
  • സബ് ജില്ല Oct അവസാന വാരം, 
  • ജില്ല Nov ആദ്യവാരം, 
  • സ്കൂൾ തലം -Oct 18 മുതൽ 26 വരെ.
  • ശാസ്ത്രോൽസവം, കായികോൽസവം പിന്നീട് തീരുമാനിക്കും. 
10) LSS പരീക്ഷ 2020 ജനുവരി.
         - വിവരങ്ങൾക്ക് കടപ്പാട്

Wednesday, 23 January 2019

23.1.2019 ന് ചേർന്ന Qip യോഗ തീരുമാനങ്ങൾ

  • SSLC , Hടട പരീക്ഷകൾ ഒരുമിച്ച് നടത്തില്ല. SSLC, HSS, VHSS പരീക്ഷകൾ ഒരുമിച് നടത്താൻ സ്ഥലസൗകര്യമില്ലാത്തതാണ് കാരണം. 200ലധികം Hടs കളിൽ നിർമ്മാണ പ്രവർത്തനം നടക്കുകയാണ്. ഇതിനാൽ ഈ വർഷം ഒരുമിച്ച് പരീക്ഷ നടത്തുക പ്രയാസമാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തൽക്കാലം തീരുമാനം മാറ്റിയത്.അടുത്ത വർഷം ഒന്നാം ടേം പരീക്ഷ മുതൽ ഏകീകരിച്ച പരീക്ഷ നടക്കും.
26.3.2019 ന് തീരുമാനിച്ച ഗണിത ശാസ്ത്രം 27.3.2019 നും
27.3.2019 ന് തീരുമാനിച്ച ജീവ ശാസ്ത്രം 28.3.2019നും നടക്കും.
26.3.2019 ൽ പരീക്ഷ ഉണ്ടായിരിക്കുന്നതല്ല.
  • ജനു. 26 ന്  റിപ്പബ്ലിക് ദിനാഘോഷമായതിനാൽ അന്ന് പoനോത്സവം നടത്തണമെന്നില്ല. ഫെബ്രു. 15 നകം പഠനോത്സവം എല്ലാ സ്കൂളുകളിലും പൂർത്തിയാക്കേണ്ടതാണ്. കുട്ടികളുടെ കഴിവുകളെ താരതമ്യം ചെയ്യുവാനോ, മാനസികമായി മുറിപ്പെടുത്താനോ, മുതിർന്നവരുടെ ജ്ഞാനത്തെ അടിച്ചേൽപ്പിക്കുവാനോ ഉള്ള വേദിയാക്കി പഠനോത്സവത്തെ മാറ്റരുത്. പുറമെ നിന്നുള്ള അനിയന്ത്രിതമായ ഇടപെടലുകൾ അനുവദിക്കരുത്.
  • എറണാകുളം ജില്ലയിൽ കഴിഞ്ഞ രണ്ടാം ശനിയാഴ്ച കളക്ടർ പ്രവൃത്തി ദിനമാക്കിയ നടപടിയിൽ Qip അംഗങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കുകയും തുടർ നടപടികൾ കൈക്കൊള്ളാൻ Dpi യെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്നേ ദിവസം leave മാർക്ക് ചെയ്യേണ്ടതില്ലന്ന് അറിയിപ്പ് നൽകുന്നതാണ്.
  • കുട്ടികൾ കുറവുള്ള സ്കൂളുകളിലെ Broad Band internet കണക്ഷൻ വിച്ഛേദിക്കുന്ന നടപടി ഉണ്ടാവില്ല എന്ന kite ഡയറക്ടർ ഉറപ്പു നൽകി.
  • 8, 9 ക്ലാസുകളിലെയും, ഹൈസ്കൂൾ അറ്റാച്ച്ഡ് LP, UP സ്കൂളുകളിലെയും വാർഷിക പരീക്ഷകൾ 6.3.2019 നും സ്വതന്ത്ര  LP, UP സ്കൂളുകളിലെ വാർഷിക പരീക്ഷകൾ 21. 3.2019 നും ആരംഭിക്കുന്നതാണ്.
  • SSLC മോഡൽ/മെയിൻ  പരീക്ഷ വെള്ളിയാഴ്ച ദിവസത്തെ പരീക്ഷ 10 am എന്നത് രാവിലെ  9.30 മണിക്കും ഉച്ചക്ക് ശേഷം 1.45 തുടങ്ങുന്ന പരീക്ഷ 2 മണിക്കു ശേഷം നടത്തണമെന്ന KAMA യുടെ നിർദ്ദേശം അംഗീകരിക്കുകയും റീ ഷെഡ്യൂൾ ചെയ്യുകയുമുണ്ടായി
  • K - tet III പരീക്ഷ മറ്റൊരു ദിവസത്തെക്ക് മാറ്റാൻ തീരുമാനിച്ചു.

Thursday, 4 October 2018

എറണാകുളം ജില്ലാ ക്യു ഐ.പി യോഗ തീരുമാനങ്ങൾ

ഈ വർഷത്തെ അധിക  പ്രവൃത്തി ദിനങ്ങൾ ( മഴ പ്രളയം എന്നിവ മൂലം അധ്യായന ദിനങ്ങൾ നഷ്ടപ്പെട്ടതിന് പകരം )
നവംബർ ' - 3
നവംബർ - 17
ഡിസംബർ 1 

Tuesday, 18 September 2018

18.09.2018 ൽ നടന്ന QIP യോഗ തീരുമാനങ്ങൾ


https://drive.google.com/file/d/1asHHDwwwIzlWg5fj-G9RERpBCymPvbVh/view?usp=sharing

 QIP തീരുമാനങ്ങൾ
  • സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്നു ദിവസമാക്കി ചുരുക്കി കൊണ്ട് ഡിസംബര്‍ 7,8,9 തിയതികളില്‍ നടത്താന്‍ തീരുമാനമായി. 
  • രചനാ മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമാക്കി.
  • മഹാപ്രളയത്തെ അതിജീവിച്ച കുട്ടനാടിന് ആദരമായി സംസ്ഥാന സ്‌കൂൾ കലോത്സവം ആലപ്പുഴയിൽ നടത്താൻ ഇന്നലെ ചേർന്ന മാനുവൽ പരിഷ്‌കരണ സമിതി തീരുമാനിച്ചിരുന്നു.
  • എല്ലാ മേളകളും ഡിസംബറിൽത്തന്നെ പൂർത്തിയാക്കണമെന്നും മൂന്നാംപാദ വർഷത്തിൽ ക്ലാസുകൾ നഷ്ടപ്പെടാൻ ഇടവരുത്തരുതെന്നും മന്ത്രി നിർദേശിച്ചു. 
  • കായികമേള ഒക്ടോബറിൽ തിരുവനന്തപുരത്ത്.  Oct 26, 27, 28 ഗെയിംസ് . 13 ഇനങ്ങൾ സോണൽ തലത്തിൽ അവസാനിപ്പിക്കും.
  • ഇതേ ദിവസം സ്ലെഷ്യൽ മേള കൊല്ലത്ത് നടക്കും.
  • ശാസ്‌ത്രോത്സവം നവംബറിൽ കണ്ണൂരിൽ നവം. 24, 25 
    ജില്ലാതലം നവം.ആദ്യ വാരം
  • എല്ലാ മേളകളുടെയും ഉദ്ഘാടന, സമാപന സമ്മേളനങ്ങൾ ഒഴിവാക്കും. 
  • എൽപി, യുപി വിഭാഗ മത്സരങ്ങൾ സ്‌കൂൾതലത്തിൽ അവസാനിക്കും. മത്സര ഇനങ്ങൾ കുറയ്ക്കില്ല. 232 ഇനവും മത്സരത്തിൽ ഉണ്ടാകും. 
  • സ്കൂൾ തലം Oct ഒന്നിനും 13 നും ഇടയിൽ
  • സബ് ജില്ല - Oct 20 നും നവമ്പർ 3 നും ഇടയിൽ ഒന്ന് അല്ലെങ്കിൽ 2 ദിവസം 
  • ജില്ലാ കലോത്സവം 2 ദിവസം വീതം  നവമ്പർ  12 നും 24നും ഇടയിൽ രചനാ മത്സരങ്ങൾ ജില്ലാതലം വരെ. (47 ഇനങ്ങൾ) 
  • ജില്ലയിലെ രചനകൾ സംസ്ഥാന തലത്തിൽ വിലയിരുത്തി ഗ്രേഡ് നൽകും 
  • കലോത്സവദിനങ്ങൾ ചുരുക്കി വേദികളുടെ എണ്ണം വർധിപ്പിക്കും. മത്സരം രാത്രിയിലേക്ക് നീളുന്നത് ഒഴിവാക്കും. 
  • ജില്ലാതലത്തിൽ വിധികർത്താക്കളെ സംസ്ഥാനതലത്തിൽനിന്ന് നേരിട്ട് നൽകും. ഇതോടെ ജില്ലാ മത്സരങ്ങളിൽ കൂടുതൽ ശാസ്ത്രീയ വിധിനിർണയം സാധ്യമാകും. 
  • ഗ്രേസ് മാർക്കിന് നിലവിലെ മാനദണ്ഡംതന്നെ ഉപയോഗിക്കും.
===========================================================

🅾 പരീക്ഷ
                നിലവിലുള്ള ചോദ്യപേപ്പർ ക്ലാസ് തലത്തിൽ വിശകലനം ചെയ്യാം
 🅾         Oct 15 നകം ക്ലാസ് ടെസ്റ്റുകൾ നടത്തണം

 ❇ christmas exam സാധാരണ പോലെ (രണ്ടാം ടേo) നടക്കും

Friday, 3 August 2018

2018 ആഗസ്റ്റ് 2ന് ചേർന്ന QIP യോഗ തീരുമാനങ്ങൾ


  1. ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 13, 14, 18, 19, 20, 21, 25, 26, 27 തിയ്യതികളിൽ നടക്കും. മറ്റ് ക്ളാസ്സുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 15, 16, 22, 23, 28, 29 തിയ്യതികളിൽ നടക്കും.
  2. പാദ വാർഷിക പരീക്ഷ ആഗസ്റ്റ് 31 നെ  ആരംഭിക്കുകയുള്ളു. 30 ന് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്ന പരീക്ഷ സെപ്തംബർ 10 ന് നടക്കും
  3. മുസ്ലിം കലണ്ടറിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലും ഇത്തവണ ജനറൽ കലണ്ടർ സ്കൂളുകളോടൊപ്പം പരീക്ഷകൾ നടക്കും.
  4. മഴക്കെടുതിയും മറ്റും മൂലം നഷ്ടപ്പെട്ട അധ്യയന ദിവസങ്ങൾ നികത്തി 200 ദിനങ്ങൾ തികയ്ക്കുന്നതിന് അതാത് ജില്ലകളിലെ DDE മാരുടെ നേതൃത്വത്തിൽ QIP സമതി യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളും. പരമാവധി 6-ാം പ്രവർത്തി ദിനമുൾപ്പെടെയുള്ള ശനിയാഴ്ചകൾ ഇതിനായി ഉൾപ്പെടുത്തും.
  5. പരീക്ഷാ ദിവസങ്ങൾ അധ്യയന ദിനങ്ങളായി എണ്ണപ്പെടും.
  6. ചേർപ്പ് സി എൻ എൻ ഹൈസ്കൂളിലുണ്ടായ പാദപൂജ യെ സംബന്ധിച്ച വിവാദങ്ങൾ QIP

Wednesday, 16 May 2018

മുഖ്യമന്ത്രി അധ്യാപക സംഘടനകളുമായി ചർച്ച നടത്തി


      ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ക്ക് ഏകീകൃത ഭരണസംവിധാനം നടപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

  • അധ്യയന ദിവസങ്ങള്‍ 200 ആക്കാന്‍ കൂട്ടായ  പരിശ്രമമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. 
  • പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കൂടുതലായി വരുമ്പോള്‍ വിദ്യാലയങ്ങളില്‍ ആവശ്യമായ സൗകര്യമൊരുക്കാന്‍ തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തണമെന്ന നിര്‍ദേശം വന്നിട്ടുണ്ട്.  അക്കാര്യം തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തും.
    വിദ്യാഭ്യാസ മാസ്റ്റര്‍ പ്ലാന്‍ പ്രാവര്‍ത്തികമാക്കാന്‍ ഓരോ സ്‌കൂളിലും ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കണം.  
  • കലാകായിക അധ്യാപകരുടെ കാര്യത്തില്‍ കുറെക്കൂടി മെച്ചപ്പെട്ട സാഹചര്യം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ അനുയോജ്യ നടപടി സ്വീകരിക്കും.  
  • സര്‍ക്കാര്‍ തലത്തില്‍ പ്രീ-പ്രൈമറി മേഖല വ്യാപകമാക്കുന്നതിന് പ്രത്യേക പരിഗണ

16-05 - 2018 ( ബുധൻ) ചേർന്ന Q I P തീരുമാനങ്ങൾ

============================================================
I .സ്കൂൾ പ്രവൃത്തി ദിനം.


  • സ്കൂളുകൾ ജൂൺ 1 ന് തുറക്കും
  • 2018-19 അധ്യയന വർഷം LP, UP HS, HSS വിഭാഗത്തിന് 202 പ്രവർത്തി ദിനങ്ങളും VHSE വിഭാഗത്തിന് 222 ഉം ആയിരിക്കും .
  • അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ അധ്യയന ദിനങ്ങൾ 220 ആയിരിക്കും.എന്നാൽ അധ്യയന ദിനങ്ങൾ 200ൽ കൂടാൻ പാടില്ല  എന്ന് KSTU, KPSTA എന്നീ സംഘടനകൾ ആവശ്യപ്പെട്ടു. 
  • ജൂൺ 1,2  പ്രവർത്തി ദിനമാക്കരുതെന്നും 4 -ാം തിയ്യതി മാത്രമേ തുറക്കാവൂ എന്നും ആവശ്യപ്പെട്ടു.
പ്രവർത്തി ദിനങ്ങളാക്കിയ 9 ശനിയാഴ്ചകൾ
  • ജൂൺ 2, 16
  • ആഗസ്ത് 18,
  • സെപ്തംബർ 1, 22
  • ഒക്ടോബർ 6, 20
  • നവംബർ 24
  • ജനുവരി 5
II പരീക്ഷകൾ

Tuesday, 24 October 2017

ക്യു.ഐ.പി യോഗ തീരുമാനങ്ങൾ (24/10/2017)


1.ഈ വർഷത്തെ അർധ വാർഷിക പരീക്ഷ 8,9,10 ക്ലാസ്സുകളിൽ ഡിസംബർ 13 മുതൽ 21 വരെയും എൽ.പി-യു.പി ക്ലാസ്സുകളിൽ ഡിസംബർ 14 മുതൽ 21 വരെയും നടക്കും.മുസ്ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിലേത് 2018 ജനുവരി 15 മുതൽ 22 വരെയായിക്കും.

2. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ 2018 മാർച്ച് 7 ന് ആരംഭിച്ച് 26 ന് അവസാനിക്കും.ഐ.ടി പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 22 മുതൽ മാർച്ച് 2 വരെയായിരിക്കും. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 12 ന് തുടങ്ങി 21 ന് അവസാനിക്കും.