Thursday 26 September 2019

സ്‌നേഹപൂർവം പദ്ധതിയിൽ അപേക്ഷിക്കാം

കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന സ്‌നേഹപൂർവം പദ്ധതിയിൽ അപേക്ഷിക്കാം. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂർവ്വം. അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന 25 മുതൽ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.  സ്ഥാപന മേധാവികൾ മുഖേനയല്ലാതെ അയയ്ക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിന് പരിഗണിക്കില്ല. ഒക്‌ടോബർ 31നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ www.socialsecuritymission.gov.in ലും 1800-120-1001 ടോൾഫ്രീ നമ്പരിലും ലഭിക്കും.

   മാതാപിതാക്കള്‍ ഇരുവരും അഥവാ ഇവരില്‍ ഒരാള്‍ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഇത്തരം കുട്ടികളെ സ്വഭവനങ്ങളില്‍/ ബന്ധു ഭവനങ്ങളില്‍ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി

Kerala School Sasthrolsavam 2019 -20

കേരള സ്കൂള്‍ ശാസ്ത്രോല്‍സവം 2019-20 ഓണ്‍ലൈന്‍ ഡാറ്റാ  എന്‍ട്രി ഇപ്പോള്‍ നടത്താം ,കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും  വെബ്‌സൈറ്റില്‍   മാറ്റം വന്നിട്ടുണ്ട് .ലോഗിന്‍ ചെയ്യാന്‍ സമ്പൂര്‍ണ്ണയുടെ  യൂസര്‍ ഐ ഡിയും,പാസ്സ്‌വേര്‍ഡും ഉപയോഗിക്കാം .ഡാറ്റാ എന്‍ട്രി  യൂസര്‍ മാന്വല്‍, ശാസ്ത്രോല്‍സവം മാന്വല്‍ ,അപേക്ഷ ഫോം തുടങ്ങിയവ ഡൌണ്‍ലോഡ്സില്‍..

Downloads
Kerala School Sasthrolsavam 2019 -20 Online Entry (Use Sampoorna User ID & Password
Kerala School Sasthrolsavam 2019 -20 Online Data  Entry -User Manual
Kerala School Sasthrolsavam 2019-20 Manual
Kerala School Sasthrolsavam 2019-20 :Item List
Sample Application Forms
Science Fair Mathematics FairSocial science FairWork experience Fair | IT Fair
IT Mela 2019-20 General Instructions
Kerala School Mela-Manual/Software/Circulars

എൻ.ടി.എസ്, എൻ.എം.എം.എസ് പരീക്ഷ: അപേക്ഷത്തിയതി നീട്ടി

എൻ.ടി.എസ്, എൻ.എം.എം.എസ് പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്‌ടോബർ അഞ്ച് വരെ നീട്ടി.  ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് സ്‌കൂൾ പ്രിൻസിപ്പലിനോ ഹെഡ്മാസ്റ്റർക്കോ നൽകണം.  പ്രിൻസിപ്പൽ/ എച്ച്.എം എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വെരിഫിക്കേഷൻ ഓഫ് ആപ്ലിക്കേഷൻ ബൈ പ്രിൻസിപ്പൽ/എച്ച്.എം എന്ന ലിങ്കിൽ സമ്പൂർണയുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും നൽകിയശേഷം അപേക്ഷകൾ പരിശോധിച്ച് അപ്രൂവ് ചെയ്യണം.  വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in
 
ONLINE ആയി അപേക്ഷിക്കുന്നതിന്

Tuesday 24 September 2019

മികച്ച വിദ്യാഭ്യാസ പ്രവർത്തനത്തിന് അംഗീകാരം: നാമനിർദേശം നൽകാം

2019-20 അധ്യയനവർഷം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് സ്‌കൂൾതലത്തിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ മാതൃകകൾ കണ്ടെത്തി അംഗീകരിക്കാനും രേഖപ്പെടുത്തി വ്യാപിപ്പിക്കുന്നതിനും സേസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) പദ്ധതി ആവിഷ്‌കരിച്ചു.  പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്ഥാപനങ്ങൾക്കും അധ്യാപക വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവർ നടപ്പിലാക്കിയതോ നടപ്പിലാക്കിവരുന്നതോ ആയ അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾ ഉൾപ്പെടുത്താം.  വിദ്യാഭ്യാസ ഗുണമേ• വർധിപ്പിക്കൽ, അക്കാദമിക മികവ്, വിലയിരുത്തൽ തുടങ്ങിയവയിലെ മികച്ച മാതൃകകളാണ് എസ്.സി.ഇ.ആർ.ടി അന്വേഷിക്കുന്നത്.  ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതോടൊപ്പം വിശദമായ ഡോക്യുമെന്റേഷനിലൂടെ വ്യാപനത്തിനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കും.  സ്‌കൂളുകൾ, അധ്യാപക രക്ഷാകർതൃസമിതികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടുത്തും.  പദ്ധതിയുടെ വിശദാംശങ്ങൾ ഉൾപ്പെടുന്ന (ചിത്രങ്ങൾ, ഡിജിറ്റൽ രേഖകൾ ഉൾപ്പെടെ) നാമനിർദേശങ്ങൾ ഒക്‌ടോബർ 15ന് മുമ്പ് ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, പൂജപ്പുര, തിരുവനന്തപുരം - 695012 എന്ന വിലാസത്തിൽ സമർപ്പിക്കണം.  സ്‌കൂൾ അധികാരികൾക്കും രക്ഷാകർതൃസമിതികൾക്കും ജനപ്രതിനിധികൾക്കും വിദ്യാഭ്യാസപ്രവർത്തകർക്കും അധ്യാപക പരിശീലനസ്ഥാപനങ്ങൾക്കും നോമിനേഷനുകൾ നൽകാം.  നാമനിർദേശങ്ങളുടെ ഡിജിറ്റൽ പകർപ്പുകൾ  scertresearch@gmail.com ലേക്ക് അയക്കണം.

എ.പി.ജെ. അബ്ദുൾകലാം സ്‌കോളർഷിപ്പ്: അപേക്ഷത്തിയതി നീട്ടി

സർക്കാർ/സർക്കാർ എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ എ.പി.ജെ.അബ്ദുൾ കലാം സ്‌കോളർഷിപ്പിന് 30 വരെ അപേക്ഷിക്കാം. ഒക്‌ടോബർ അഞ്ചിനകം സ്ഥാപനമേധാവികൾ അപേക്ഷകളിൽ പരിശോധന നടത്തി അംഗീകരിക്കണം.
www.minoritywelfare.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2300524, 0471-2302090.

Monday 23 September 2019

Ktet ന് അപേക്ഷിക്കുന്നവരോട്

KERALA TEACHER ELIGIBLITY TEST NOVEMBER 2019

Notification Click here to view

🎖ഫോട്ടോക്ക് താഴെ പേരും തിയ്യതിയും  (6 മാസത്തിനകമുള്ള തിയ്യതി ) എഴുതിയിരിക്കണം.

🎖അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ചു കഴിഞ്ഞാല്‍ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുകയില്ല.
അതിനാൽ നോട്ടിഫിക്കേഷൻ ശ്രദ്ധയോടെ വായിക്കുക. 
Link👇🏼

🌹 Online registration Link👇🏼


🌹 അപേക്ഷ സമയത്ത് ഉണ്ടായിരിക്കേണ്ട രേഖകൾ

a-പാസ്പ്പോർട്ട് സൈസ് ഫോട്ടോ 
b-യോഗ്യതാ സർട്ടിഫിക്കറ്റ്

സ്‌നേഹപൂർവം പദ്ധതിയിൽ അപേക്ഷിക്കാം


കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന സ്‌നേഹപൂർവം പദ്ധതിയിൽ അപേക്ഷിക്കാം. അച്ഛനോ അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരായവരുമായ കുടുംബങ്ങളിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/പ്രൊഫഷണൽ ബിരുദം വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂർവ്വം. അപേക്ഷകൾ വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന 25 മുതൽ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.  സ്ഥാപന മേധാവികൾ മുഖേനയല്ലാതെ അയയ്ക്കുന്ന അപേക്ഷകൾ ആനുകൂല്യത്തിന് പരിഗണിക്കില്ല. ഒക്‌ടോബർ 31നകം അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ www.socialsecuritymission.gov.in ലും 1800-120-1001 ടോൾഫ്രീ നമ്പരിലും ലഭിക്കും.

GPF Closure Application Now Updated in Spark.

GPF Closure Application Now Updated in Spark.:-
Salary Matters - Provident Fund (PF) - GPF Closure Application

Sunday 22 September 2019

School Parliament Election Schedule & Guidelines 2019-20


സ്കൂൾ പാർലമെന്റിന്റെ രൂപവത്കരണവും നടപ്പാക്കലും സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കററി തുടങ്ങിയ എല്ലാ വിഭാഗങ്ങളും സ്കൂൾ പാർലമെന്ററി കൗൺസിൽ രൂപീകരീക്കണം. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് സമാധാനപരവും രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലില്ലായ്മയും ആയിരിക്കണം. സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ-എയ്ഡഡ് അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങളിൽ ഓരോ വിഭാഗവും ഒരു യൂണിറ്റ് ആയിരിക്കും. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദമായ മാർഗനിർദ്ദേശങ്ങൾ, നാമനിർദ്ദേശ പത്രിക, ഫോമുകൾ, സർക്കുലർ തുടങ്ങിയവ താഴെ ചേര്‍ക്കുന്നു
.
Last date for filing Nominations: 19-09-2019(3pm)
Scrutiny of Nominations: 20-09-2019(3pm)
Last date for withdrawal of Candidature: 23-09-2019
Publishing Final List of Candidates: 24-09-2019
Date of Poll: 25-09-2019
Counting of Votes: 25-09-2019
Selection of Office bearers : 25-09-2019

Downloads

Friday 20 September 2019

GOVT ORDERS & CIRCULARS

ശാസ്ത്ര മേളകള്‍ക്കൊരുങ്ങാം

സ്റ്റുഡന്റ് ക്വിസ്  2017
ചോദ്യങ്ങള്‍ തയാറാക്കി അയച്ചു തന്നത്: 
ശ്രീ. പ്രജീഷ്, വേങ്ങ, 
തിരുവങ്ങാട് ചാലിയ യു.പി. സ്കൂള്‍, തലശേരി

Maths Quiz Questions

   സബ്‌ ജില്ലാ തലത്തില്‍ നടന്ന ഗണിത ക്വിസിന്റെ LP/UP /HS വിഭാഗം ചോദ്യങ്ങളാണ് ചുവടെ നല്‍കിയിരിക്കുന്നത്. പാലക്കാട് റവന്യൂ ജില്ലാ ഗണിത ക്ലബ് അസോസിയേഷന്‍ നടത്തിയ ക്വിസിന്റെ ചോദ്യവലി ലഭ്യമാക്കിയ ഗണിതക്ലബിന് നന്ദി.
 Click Here for LP Section Questions
Click Here for UP Section Questions
Click Here for HS Section Questions

Tuesday 17 September 2019

കേരള സ്കൂള്‍ കലോത്സവം - പുതുക്കിയ മാന്വല്‍(2019)



The Arts Fest of students of LP, UP, HS, HSS, VHSS students of govt/aided and recognized Un-Aided schools under General Education Department in our state is known as Kerala School Kalotsavam.


Revised manual for school youth festival is available from the link below.


Various Contests Categories
 
The competitions are conducted in 4 categories.
Category 1 - from std 1 to 4
Category 2 – from std 5 to 7
Category 3 – from std 8 to 10
Category 4 – std 11 and 12
Category 1 would culminate at sub district level itself. Category 2 and 3 & 4 would culminate at the revenue district and state level respectively.

GOVT ORDERS & CIRCULARS

Sunday 15 September 2019

ലോക ഓസോൺ ദിനം 2019

https://drive.google.com/file/d/0B_1hOUmDIPEOMXJEY3pJMnBKU3c/view?usp=sharing
ഓസോണ്‍ ദിന ക്വിസ്
ഓസോണ്‍ ദിന ക്വിസ്  പ്രെസെന്റേഷന്‍
 Prepared by Ajidar vv, GHSS Kunhome, Wayanad

1957–2001 ൽ തെക്കേ അർദ്ധ ഗോളത്തിലെ ഓസോൺ തുള

The focal theme for Ozone Day 2019 is:  32 years and Healing“

 സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം

മെന്‍ഡേഴ്സ് കേരള മിഷന്‍ 2020

ഓണവുമായി ബന്ധപ്പെട്ട ചില ക്ലാസ് റൂം സാധ്യതകള്‍

Friday 13 September 2019

എൻ.റ്റി.എസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

നവംബർ 17ന് നടക്കുന്ന നാഷണൽ ടാലന്റ് സേർച്ച് സ്‌കോളർഷിപ്പിന്റെ (എൻ.റ്റി.എസ്.ഇ) അപേക്ഷകൾ എസ്.സി.ഇ.ആർ.ടി കേരളയുടെ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി (www.scert.kerala.gov.in)  സെപ്റ്റംബർ 30 വരെ സമർപ്പിക്കാം. അന്വേഷണങ്ങൾക്ക് 0471-2346113, 0471-2516354.

എൻ.റ്റി.എസ് പരീക്ഷയ്ക്കുള്ള അപേക്ഷകർ ഫോട്ടോ, ആധാർ കാർഡ്, അംഗ പരിമിതിയുള്ളവർ അത് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (എസ്.സി/എസ്.റ്റി), ഒ.ബി.സി- നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്, ഇ.വി.എസ് ആനുകൂല്യത്തിന് അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ (ആവശ്യമുള്ള പക്ഷം) അപ്‌ലോഡ് ചെയ്യണം.

ട്രഷറി സേവിങ്‌സ് ബാങ്ക് ഓണ്‍ലൈനില്‍

സംസ്‌ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ട്രഷറി സേവിങ്‌സ് ബാങ്കിലൂടെ ആക്കിയതിന്റെ തുടര്‍ച്ചയായി ജീവനക്കാര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ട്രഷറി സേവിങ്‌സ് അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നതിനും ഫണ്ട് ട്രാന്‍സ്‌ഫറുകള്‍ നടത്തുന്നതിനും ഇപ്പോള്‍ സാധ്യമാണ്.  
ഇതിനായി ഓരോ ജീവനക്കാരനും ഇവിടെ നിന്നും ലഭിക്കുന്ന ട്രഷറി ഓണ്‍ലൈന്‍ സൈറ്റില്‍രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട് . സ്‌പാര്‍ക്കില്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരും ഇ-മെയില്‍ ഐ ഡിയും ശരിയെന്നുറപ്പാക്കിയതിന് ശേഷം New User Registration എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.   ഇതിനായി TSB Account Number, Mobile Number, Preferred user ID ഇവ നല്‍കി ഫോം പൂരിപ്പിച്ച് സബ്‌മിറ്റ് ചെയ്യുക. അപ്പോള്‍ രജിസ്റ്റര്‍ ചെയ്‌ത മൊബൈലിലേക്ക് ഒരു OTP ലഭ്യമാകും ഇത് ഓണ്‍ലൈന്‍ സൈറ്റിലെ ബോക്‌സില്‍ നല്‍കി Verify ബട്ടണ്‍ അമര്‍ത്തിയാല്‍ Your application is under processing. Once your account is activated, a system generated password will be sent to the registered mobile number. It may take 6 working hours. Thanks for your patience..എന്ന മെസ്സേജ് ലഭിക്കും. 

ട്രഷറിയുടെ തൊട്ടടുത്ത ആറ് പ്രവര്‍ത്തിമണിക്കൂര്‍ കഴിയുമ്പോള്‍ മൊബൈലില്‍ ഒരു Temporary Login Password ലഭിക്കും . ഇതുപയോഗിച്ച് tsbonline സൈറ്റില്‍ ലോഗിന്‍ ചെയ്യുക ആദ്യതവണ ലോഗിന്‍ ചെയ്യുന്ന അവസരത്തില്‍ “Login Password” and “Transaction Password” എന്നിവ തയ്യാറാക്കുന്നതിനുള്ള ജാലകം ലഭിക്കും . ഇവ നല്‍കി കഴിയുന്നതോടെ TSB ഓണ്‍ലൈന്‍ സൈറ്റില്‍ പ്രവേശിച്ച് ജീവനക്കാര്‍ക്ക് ഇടപാടുകള്‍ നിയന്ത്രിക്കാന്‍ കഴിയും

Click Here for New Registration Link
Click Here for TSB Online Login Page
Click Here for Online Registration Helpfile

Monday 2 September 2019

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ?

സെപ്‌തംബര്‍ മാസം അവസാന ആഴ്‌ചയോടെ റോഷന്‍ കാര്‍ഡുകളെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. കാര്‍ഡ് ഉടമകളും കാര്‍ഡിലെ എല്ലാ അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്യണമെന്നാണ് നിര്‍ദ്ദേശം. കേരളത്തിലെ 85% അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് സെപ്‌തംബര്‍ 30 ന് ശേഷം റേഷന്‍ നല്‍കേണ്ട എന്നതാണ് കേന്ദ്രതീരുമാനം. നമ്മുടെ റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ ആധാറുമായി സീഡ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സിവില്‍ സപ്ലൈസിന്റെ വെബ് സൈറ്റില്‍ അവസരമുണ്ട്. ഇതിനായി ഇവിടെ നിന്നും ലഭിക്കുന്ന ലിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ലിങ്കില്‍ പ്രവേശിച്ച് മുകളിലുള്ള Ration Card Details എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന പേജില്‍ പത്തക്ക റേഷന്‍ കാര്‍ഡ് നമ്പരും Captchaയും നല്‍കിയാല്‍ തുറന്ന് വരുന്ന പേജില്‍ കാര്‍ഡിലെ അംഗങ്ങളുടെ പേരിന് നേരെ Yes എന്നുണ്ടെങ്കില്‍ ആധാര്‍ ലിങ്ക് ചെയ്‌തിട്ടുണ്ടെന്നാണ് അര്‍ഥം

NMMS അപേക്ഷ ക്ഷണിച്ചു

2019-20 അധ്യയന വര്‍ഷത്തെ നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
  • ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി :2019 സെപ്‌തംബര്‍ 25
  • അപേക്ഷകള്‍ പ്രധാനാധ്യാപകന്‍ വേരിഫൈ ചെയ്യേണ്ട  അവസാനതീയതി :2019 സെപ്‌തംബര്‍ 30
  • പരീക്ഷാ തീയതി  :2019 നവംബര്‍ 17
  • സ്കോളര്‍ഷിപ്പ് തുക പ്രതിവര്‍ഷം 12000 രൂപ (9 മുതല്‍ 12 വരെ ക്ലാസ് വരെ )

അപേക്ഷിക്കുന്നതിനുള്ള യോഗ്യത
  1. ഈ അധ്യയനവര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരിക്കണം
  2. 2018-19 ലെ വാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്കെങ്കിലും ലഭിച്ചിരിക്കണം (SC/ST വിഭാഗങ്ങള്‍ക്ക് 50%)
  3. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ കവിയരുത്.
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായവ

Sunday 1 September 2019

ഓണം പാട്ടുകളിലൂടെ

കേരളീയരുടെ ദേശീയോത്സവമാണ് ഓണം. പാടങ്ങളില്‍ നെല്‍ക്കതിരുകള്‍ വിളയുന്ന ചിങ്ങമാസത്തിലെ തിരുവോണം നാളിലാണ് ആഘോഷം. പ്രജാതല്‍പ്പരനായി കേരളം വാണ അസുരചക്രവര്‍ത്തി മഹാബലിയെ ദേവന്മാരുടെ അപേക്ഷപ്രകാരം മഹാവിഷ്‌ണു വാമനരൂപം ധരിച്ചു വന്ന് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയും വര്‍ഷത്തിലൊരിക്കല്‍ വന്ന് തന്റെ പ്രജകളെ കാണാന്‍ അനുവദിക്കുകയും ചെയ്‌തെന്ന് പുരാണം.
ചരിത്രം പറയുന്നത് ഓണാഘോഷത്തിന്റെ അടിസ്ഥാനകേന്ദ്രം 'തൃക്കാക്കര' ആയിരുന്നു എന്നാണ്. ചേരരാജ്യത്തിന്റെ തലസ്ഥാനം കൊടുങ്ങല്ലൂരിനടുത്തുള്ള മഹോദയപുരം ആകുന്നതിനുമുമ്പ് തൃക്കാക്കരയായിരുന്നു. കൊടുങ്ങല്ലൂരിന്റെ 'തെക്ക്' ആയ 'കര'യാണ് തൃക്കാക്കര.

തൃക്കാക്കര, തെക്കേക്കര..
തുമ്പമരം പൂത്തേ..

എന്നിങ്ങനെ ഒരു നാടന്‍പാട്ടില്‍ പരാമര്‍ശം കാണുന്നു.

തൃക്കാക്കരയില്‍ ഓണാഘോഷം തുടങ്ങിയത് മന്നന്‍ എന്ന രാജാവാണെന്ന് വിശ്വാസം. ദക്ഷിണേന്ത്യ ആക്രമിച്ച സമുദ്രഗുപ്‌തനെ ഈ രാജാവ് യുദ്ധത്തില്‍ തോല്‍പ്പിക്കുകയും ആ വിജയം ഉത്സവമായി ആഘോഷിക്കാന്‍ ഓണം നാളില്‍ വിളംബരപ്പെടുത്തുകയും ചെയ്‌തു. ജനങ്ങളുടെ വിജയാഘോഷമാണ് 'തിരു' ഓണമായി പരിണമിച്ചതെന്നൊരു കഥയും പ്രചാരത്തില്‍ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു നാടന്‍പാട്ടും കാണുന്നു.

ഓണ ചൊല്ലൂകള്‍, ശൈലികള്‍

അത്തം പത്തിന് പൊന്നോണം.
അത്തം വെളുത്താൽ ഓണം കറുക്കും.
അത്തം പത്തോണം.
ഓണം പോലെയാണോ തിരുവാതിര?
ഓണം മുഴക്കോലുപോലെ.
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി.
ഓണം വരാനൊരു മൂലം വേണം.
ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം.
ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?

ഓണവാക്കുകള്‍

  • 1.ഓണസദ്യ
  • 2.ഓണക്കോടി
  • 3.ഓണപ്പൂവ്
  • 4.ഓണപ്പുടവ
  • 5.ഓണപ്പൂക്കളം
  • 6. ഓണപ്പൂക്കൂട
  • 7.ഓണപ്പാട്ട്