Showing posts with label മലയാളത്തിളക്കം. Show all posts
Showing posts with label മലയാളത്തിളക്കം. Show all posts
Friday, 18 October 2019
Saturday, 10 November 2018
മലയാളത്തിളക്കം
മലയാളത്തിളക്കം നിർവഹണ മർഗരേഖ 2018
1. LP SECTION HAND BOOK
2. UP SECTION HAND BOOK
3. HS SECTION HAND BOOK
1. LP SECTION HAND BOOK
2. UP SECTION HAND BOOK
3. HS SECTION HAND BOOK
പ്രൈമറി ക്ളാസിലെ കുട്ടികളുടെ മലയാള ഭാഷാശേഷി
ലക്ഷ്യമിട്ട് മലയാളത്തിളക്കം പരിപാടി ആരംഭിച്ചു.. കഥകള്‍,
സംഭാഷണങ്ങള്‍, പാട്ടുകള്‍, വീഡിയോ ദൃശ്യങ്ങള്‍, ചിത്രങ്ങള്‍, പാവകള്‍
ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ പ്രയോജനപ്പെടുത്തി തികച്ചും
ശിശുകേന്ദ്രീകൃതരീതിയിലാണ് ക്ളാസ് കൈകാര്യം ചെയ്യുന്നത്. രണ്ടുദിവസം
കൊണ്ടുമാത്രം മാതൃഭാഷ എഴുതുന്നതിലും വായിക്കുന്നതിലും അത് സര്‍ഗാത്മകമായി
ഉപയോഗിക്കുന്നതിലും പ്രകടമായ മാറ്റമാണ് കാണുന്നതെന്ന് പരിശീലനത്തില്‍
പങ്കെടുക്കുന്ന അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെടുന്നു. പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമയാണ്
മലയാളത്തിളക്കം” പദ്ധതി സര്‍വശിക്ഷാ അഭിയാന്‍
നടപ്പിലാക്കുന്നത്. മലയാളത്തിളക്കം Module -മായി ബന്ധപ്പെട്ട വിഡിയോ ലിങ്കുകൾ
Wednesday, 29 November 2017
മലയാളത്തിളക്കത്തിനായി ഒരു അവതരണ ഗാനം
മലയാളത്തിളക്കം പഠനപദ്ധതിയ്ക്കായി കോട്ടയം ചങ്ങനാശ്ശേരി ബി.ആര്‍.സി യിലെ റിസോഴ്സ് ടീച്ചര്‍ ബി.എസ്. ദീപ രചിച്ച ഗാനം. നിലവില്‍ ഈ പദ്ധതിയോട് ചേര്‍ന്ന് പ്രത്യേകിച്ച് അവതരണ ഗാനം ഒന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. ഈ ഗാനത്തിന്റെ സി.ഡീ കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി പങ്കെടുത്ത ചടങ്ങില്‍ വച്ച് ദീപ ടീച്ചര്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർക്ക് നൽകിയിട്ടുണ്ട്.
ഈ ഗാനം എല്ലാവരും കേള്‍ക്കുമല്ല്ലൊ.... ഔദ്യോഗിക ഗാനമല്ല. .. എന്നിരുന്നാലും ഈ പരിപാടിയുടെ ഭാഗമായി പ്രയോജനപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കുമല്ലൊ....
Sunday, 26 November 2017
കുട്ടികളുടെ ഭാഷാപരമായ മികവ് ലക്ഷ്യമിടുന്ന പദ്ധതി മലയാളത്തിളക്കം പദ്ധതി ജില്ലയിലെ 777 സ്കൂളുകളില്‍ 27-ന് തുടങ്ങും
പ്രൈമറി ക്ലാസുകളിലെ കുട്ടികളുടെ ഭാഷാപരമായമികവ് ലക്ഷ്യമിട്ട് സര്‍വശിക്ഷാ
അഭിയാന്‍റെ(എസ്എസ്എ) നേതൃത്വത്തില്‍ നടപ്പാക്കുന്ന മലയാളത്തിളക്കം പരിപാടി
ജില്ലയിലെ എല്ലാ പ്രൈമറി സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നു. ഈമാസം 27
ന് ജില്ലയിലെ 777 സ്കൂളുകളില്‍ പ്രത്യേകം പരിശീലനം നേടിയ അധ്യാപകര്‍
ക്ലാസുകള്‍ ആരംഭിക്കുമെന്ന് എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്‍.
വിജയമോഹന്‍ അറിയിച്ചു. ഇതില്‍ 513 എല്‍പി സ്കൂളുകളും 264 യുപി സ്കൂളുകളും
ഉള്‍പ്പെടുന്നു.
കഴിഞ്ഞ അക്കാദമിക് വര്‍ഷം എല്‍.പി സ്കൂളുകളില്‍ പരീക്ഷണാര്‍ഥം നടപ്പാക്കിയ പരിപാടിയാണ് ഇപ്പോള്‍ യു.പി സ്കൂളുകളിലേക്കുകൂടി വ്യാപിപ്പിക്കുന്നത്. പ്രായോഗികാനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ഫലപ്രദമെന്ന് കണ്ടതിനാലാണ് എല്ലാ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം നടപ്പാക്കിയ എല്‍.പി സ്കൂളുകളുള്‍പ്പെടെ എല്ലാ പ്രൈമറി സ്കൂളുകളിലും പദ്ധതി നടപ്പാക്കും. പദ്ധതിയുടെ സഹായം ആവശ്യമുള്ള കുട്ടികളെ പ്രീ-ടെസ്റ്റ് നടത്തിയാണ് ഓരോ സ്കൂളും കണ്ടെത്തുന്നത്.
പ്രൈമറി ക്ലാസുകളീല്‍ ‘മലയാളത്തിളക്കം’
2017 നവംബര്‍ 23, 24 തീയതികളില്‍ സംസ്ഥാന തലത്തില്‍ നടന്ന മലയാളത്തിളക്കം അധ്യാപക പരിശീലനത്തില്‍ പങ്കുവച്ചത് പവര്‍പോയിന്റ് പ്രസന്റേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് കാണുവാന്‍
Saturday, 11 February 2017
Subscribe to:
Posts (Atom)



