Tuesday 31 July 2018

A wall magazine based on 1Oth English Text


പത്താം  തരം ഇംഗ്ലീഷ്  രണ്ടാം യൂണിറ്റിലെ  "PROJECT THE TIGER " എന്ന പാഠത്തെ ആസ്പദമാക്കിക്കൊണ്ട് സാധ്യതയുള്ള Discourses ഉൾപ്പെടുത്തി ഒരു ചുമർ പത്ര രൂപത്തിൽ അവതരിപ്പിക്കുന്നു ചുവടെ....

DOWNLOAD AS      PDF        IMAGE
 
 തയാറാക്കി അയച്ചു തന്നത്:
ശ്രീ. സുരേഷ് കാട്ടിലങ്ങാടി
മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ
ചിത്രകലാധ്യാപകൻ

Friday 27 July 2018

GOVT ORDERS & CIRCULARS

  1. 2018-19 വര്‍ഷത്തെ പൊതു പരീക്ഷകള്‍ക്കുള്ള ഉത്തര കടലാസ്സുകള്‍, സി.വി കവരുകള്‍ എന്നിവയുടെ എണ്ണം കണക്കാക്കി പരീക്ഷാഭവനില്‍ ഓണ്‍ലൈനായി റിപോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച്
  2. General Education Department- D.El.Ed course- conducting skill test examination-sanctioned-orders issued G.O(Rt)No.2790-G.Edn dt 24-07-2018
  3. പൊതു വിദ്യാഭ്യാസ വകുപ്പ് - വനിത വികസന കോര്‍പ്പറേഷന്‍ - വനിത ഹെല്‍പ്പ് ലൈന്‍ - മിത്ര 181 - പ്രചരണം സംബന്ധിച്ച് 
  4.  2018 - 19 വർഷത്തെ സംസ്ഥാന സ്കൂൾ കായികോത്സവത്തിനാവശ്യമായ  സാധനസാമഗ്രികൾ സ്പോണ്സർഷിപ്പിലൂടെ വാങ്ങുന്നത് സംബന്ധിച്ചു  -Sports 2/42463/2018/DPI 24.07.2018 
  5.  മാതാവും പിതാവും ജീവിച്ചിരിപ്പില്ലാത്ത കാരണം മറ്റുള്ളവരുടെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം ലഭ്യമാക്കുന്നത് - സംബന്ധിച്ച് 
  6.  Changing of damaged certificates of SSLC Exam March 2018 reg.
  7.  D.L.E.D. (Arabic-Urdu)- 2018-2019-Open Quota- admission-reg.M(2)/14535/2018/DPI dtd 23.07.2018

Saturday 21 July 2018

അധ്യാപകരുടെ മക്കൾക്ക് ദേശീയ അധ്യാപക ക്ഷേമ ഫൌണ്ടേഷൻ ക്യാഷ് പ്രൈസ് നൽകുന്നു.


ദേശീയ അദ്ധ്യാപക ക്ഷേമ ഫൗണ്ടേഷൻ ( കേരളം ) 73 ആം സംസഥാന പ്രവർത്തക സമിതി യോഗത്തിൽ 2018 മാർച്ചിലെ എസ്.എസ് .എൽ .സി / ഹയർസെക്കണ്ടറി സ്റ്റേറ്റ് സിലബസ്സിൽ പഠിക്കുകയും പരീക്ഷ എഴുതുകയും ചെയ്ത അദ്ധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സെർട്ടിഫിക്കറ്റും നൽകുവാൻ തീരുമാനിച്ചു .



PRISM - PENSIONERS PORTAL



പ്രിസം (PRISM) സോഫ്റ്റ്‌വെയര്‍ മുഖേന വിദ്യാഭ്യാസം,ആരോഗ്യം,പോലീസ് വിഭാഗത്തില്‍പ്പെട്ട\ ജീവനക്കാരുടെയും പെന്‍ഷന്‍ അനുബന്ധ രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് ധനകാര്യ വകുപ്പ് സൗകര്യമൊരുക്കിയിരിക്കുന്നു. ധനകാര്യവകുപ്പിന്റെ PRISM എന്ന ഓണ്‍ലൈന്‍ പെന്‍ഷന്‍ പോര്‍ട്ടലിലൂടെയാണ് ഇത് സാധ്യമാവുക. ഇതിനായി PRISM പോര്‍ട്ടലില്‍ പുതിയ User  രജിസ്റ്റര്‍ ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലുകള്‍ താഴെ ചേര്‍ത്തിരിക്കുന്നു.

Downloads
Inquiries pending application through PRISM software is extended to the Departments of Education, Health and Police-Circular
New User & Online Pension Book Submission-Help File
PRISM Portal
Pension Calculation
Various Pension Related Forms
Various Pension Orders
PRISM - e-Submission of pension papers-Circular

Friday 20 July 2018

സ്‌കൂള്‍വിക്കി: മികച്ച സ്‌കൂളിന് ഒരു ലക്ഷം രൂപയുടെ ശബരീഷ് സ്‌മാരകഅവാര്‍ഡ്


സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളെയും ബന്ധിപ്പിച്ച് ഐ.ടി@സ്‌കൂള്‍ നടപ്പാക്കിയ സ്കൂള്‍വിക്കി പദ്ധതിയിലെ ഏറ്റവും മികച്ച സ്‌കൂളിന്  കെ. ശബരീഷ് സ്‌മാരക അവാര്‍ഡ് നല്‍കുമെന്ന് കൈറ്റ് വൈസ്ചെയര്‍ കെ.അന്‍വര്‍സാദത്ത് പറഞ്ഞു. ഒരു ലക്ഷംരൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. ഇതോടൊപ്പം ഓരോ ജില്ലയിലും ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്‌കൂളുകള്‍ക്ക് സ്‌കൂള്‍വിക്കി അവാര്‍ഡും നല്‍കും. യഥാക്രമം 10000, 5000 രൂപയും പ്രശസ്തിപത്രവുമാണ് ജില്ലയിലെ ഒന്നുംരണ്ടും സ്ഥാനക്കാര്‍ക്ക് ലഭിക്കുക. സ്‌കൂള്‍വിക്കി പേജുകളിലെ 2018 ജൂലായ് 30 വരെയുള്ള വിവരങ്ങളെയാണ് അവാര്‍ഡിനായി പരിഗണിക്കുന്നത്. കൈറ്റ്(മുന്‍ ഐ.ടി@സ്‌കൂള്‍ പ്രൊജക്ട്) 2009 ല്‍ സ്‌കൂള്‍വിക്കി എന്ന ആശയം സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്നതില്‍ പ്രധാനചുമതല വഹിച്ച അധ്യാപകനാണ് മലപ്പുറം കൈറ്റ് മാസ്റ്റര്‍ട്രെയിനായി പ്രവര്‍ത്തിച്ചിരുന്ന ശ്രീ. ശബരീഷ്. സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പ്രചാരകന്‍, മലയാളം വിക്കിപീഡിയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശബരീഷിന്റെ അനുസ്‌മരണ ചടങ്ങില്‍ മലപ്പുറത്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

GOVT ORDERS & CIRCULAR

Thursday 19 July 2018

STANDARD 4 ENGLISH UNIT 2

PAPER BOATS
RABINDRANATH TAGORE

TEACHING MODULE - 1

പാലക്കാട് ഡയറ്റിന്റെ നേത്യത്വത്തില്‍ ത്യത്താല സബ്ജില്ല്ലയിലെ നാലുകൂട്ടം വാടസപ്പ് കൂട്ടായ്മയിലെ അധ്യാപകര്‍ ചേര്‍ന്ന് നിര്‍മ്മിച്ച  



POWERPOINT PRESENTATION

prepared by 

Raneesh, Thalassery

ചാന്ദ്ര ദിനം ക്വിസ് 2018

https://drive.google.com/file/d/1FTPc9tZ8gJpqzAMTZSKms8zWvubm5NXv/view?usp=sharing

ചോദ്യങ്ങള്‍ തയാറാക്കി അയച്ചു തന്നത്:  
ശ്രീമതി . തസ്നിം ഖദീജ,
 ടീച്ചര്‍, ജി.എല്‍.പി.എസ് കാരാട്, മലപ്പുറം ജില്ല

ചാന്ദ്ര ദിന ക്വിസ് 2017



ചോദ്യങ്ങള്‍ തയാറാക്കി അയച്ചു തന്നത്:  
ശ്രീമതി . തസ്നിം ഖദീജ,
 ടീച്ചര്‍, ജി.എല്‍.പി.എസ് കാരാട്, മലപ്പുറം ജില്ല

1. സൂപ്പർ മൂൺ എന്നാൽ എന്താണ്?
    ✅ചന്ദ്രൻ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന ദിവസം

 

2. ആദ്യ കൃത്യമോപഗ്രഹം?
     ✅സ്പുട്നിക് -1

3.  ഇന്ത്യയുടെ ആദ്യത്തെ കൃതിമ ഉപഗ്രഹം?
     ✅ആര്യ ഭട്ട

4.  ചന്ദ്രനിൽ കാലുകുത്താൻ മനുഷ്യനെ സഹായിച്ച ആദ്യ ബഹിരാകാശ പേടകം?
    ✅അപ്പോളോ 11

5.  വിദ്യാഭ്യാസാവശ്യങ്ങൾക്ക് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?
    ✅എഡ്യൂസാറ്റ്


Wednesday 18 July 2018

MAULANA AZAD EDUCATION FOUNDATION SCHOLARSHIP


📮1. Maulana Azad Education Foundation is providing “Begum Hazrat Mahal National Scholarship” of 
Rs.10000/- each (5000/- in IX & 5000/- in X)

📮Rs. 12,000/-each (6,000/- in XI & 6,000/- in XII)

📮meritorious girl students belonging to the six notified minority communities 
(i.e. Muslims, Christians, Sikhs, Buddhists, Parsis, and Jains). 

📮Scholarship will be awarded to minorities’ girl students who are 
studying in Class 9th to 12th

📮secured at-least 50% marks or equivalent grade in aggregate in 
previous class 

📮parent’s/guardians annual income from all resources is less than Rs. 2.00 Lakh 
(Rupees Two Lakh).

📮Online Registration for scholarship applications
 15th July, 2018 to 15th Sept, 2018

📮Last date for receipt of printed
application forms with relevant 
documents in the office of MAEF
30th Sept, 2018

📮The students may refer to the Guidelines of scheme available on the website of MAEF i.e. 
before filling up of Online Application. 

📮Applicants are advised to take print–out of 
the duly filled-in application forms and get the same verified by the Head of the Institution in the prescribed form along with relevant documents should be submitted in the office of MAEF by post
 addressed to the Secretary & CEO, Maulana Azad Education Foundation, Maulana Azad Campus, Chelmsford Road, Opposite New Delhi Railway Station (Paharganj side), New Delhi-110 055. 

📮The duly verified application must reach the Foundation by 30th Sept, 2018

📮Incomplete application forms 
as well as those received after due date would be rejected.

📮Scholarship amount is directly credited to the Bank Account of the successful applicant through
Direct Beneficiary Transfer (DBT) mode.

📮There are no fees/charges for either online application form or for any other service in this regard.

DISHA THALASSERY
0490 2344141
9447709121

സ്വതന്ത്ര എല്‍പി സ്കൂളുകളിലും സംസ്കൃതപഠനം ആരംഭിക്കണമെന്ന് ബാലവകാശ കമ്മിഷൻ



സ്വതന്ത്ര എല്‍പി സ്കൂളുകളിലും സംസ്കൃതപഠനം ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടാകണമെന്ന് ബാലവകാശ കമ്മിഷൻ ഉത്തരവിറക്കി. മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ കൊല്ലം എഴുകോണ്‍ അജിത് ഭവനിലെ പി. ജി. അജിത്പ്രസാദിന്റെ മകള്‍ സമീക്ഷ നല്‍കിയ ഹര്‍ജിയിലാണ് ബാലാവകാശ കമ്മീഷൻ തീര്‍പ്പ് കല്‍പിച്ചത്. സ്വതന്ത്ര ​എല്‍പി സ്കൂൾ വിദ്യാര്‍ഥി ആയിരിക്കെ സംസ്കൃതം പഠിക്കാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമീക്ഷ പരാതി നല്‍കിയത്. 2012 ലാണ് കേരള സര്‍ക്കാര്‍ സംസ്ഥാനത്ത് ഒന്നാം ക്ലാസ് മുതല്‍ സംസ്കൃതപഠനം ആരംഭിച്ചത്. എന്നാല്‍ യുപി അറ്റാച്ച്ഡ് എല്‍ പി സ്കൂളുകളില്‍ മാത്രമാണ് സംസ്കൃത പഠനം ആരംഭിക്കാൻ അനുമതി ലഭിച്ചിരുന്നുള്ളു.
      ബാലാവകാശ കമ്മീഷൻ ഉത്തരവിലൂടെ സ്വതന്ത്ര എല്‍പി സ്കൂളുകളില്‍ കൂടി സംസ്കൃത പഠനം ആരംഭിക്കാനുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഒന്നാം ക്ലാസ് മുതൽ സംസ്കൃത പഠനം ആരംഭിക്കുകയും, പാഠപുസ്തകം, അധ്യാപക സഹായി, ചോദ്യപേപ്പര്‍, അധ്യാപകപരിശീലനം,

GOVT ORDERS & CIRCULARS

മെറിറ്റ് - കം -മീന്‍സ് സ്‌കോളര്‍ഷിപ്പ് ഓൺ ലൈൻ അപേക്ഷ പ്രഥമാധ്യാപകർക്കുള്ള നിർദ്ദേശങ്ങൾ

GOVT ORDERS & CIRCULARS

Sunday 15 July 2018

സർക്കാർ ജീവനക്കാരുടെ ഭവനവായ്പ ഇനി ബാങ്കുകളിൽനിന്ന് മാത്രം


തിരുവനന്തപുരം: ജീവനക്കാർക്ക് സർക്കാർ നൽകിവന്ന ഭവനവായ്പ ഇനി ബാങ്കുകളിൽനിന്ന് നേരിട്ടെടുക്കണം. ബാങ്കിന് നൽകേണ്ടിവരുന്ന അധികപലിശയിൽ ഒരുവിഹിതം ജീവനക്കാർക്ക് സർക്കാർ നൽകും. വായ്പാഗഡു ജീവനക്കാരുടെ മാസശമ്പളത്തിൽനിന്ന് സർക്കാർ ഈടാക്കി ബാങ്കിന് നൽകും. സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം കാരണമാണ് ഭവനവായ്പ ബാങ്കുകളിലേക്ക്‌ മാറ്റിയത്. ബാങ്കുകളുമായി ചർച്ച നടത്തിയാണ് ധനവകുപ്പ് പുതിയ പദ്ധതി തയ്യാറാക്കിയത്.

നിലവിലുള്ള ഭവനവായ്പാപദ്ധതിയിൽ ലഭിക്കുന്ന അത്രയും തുക സർക്കാർ ഈടാക്കിയിരുന്ന അതേ പലിശനിരക്കിൽ ബാങ്കിൽനിന്ന് ഇനി നേരിട്ടുലഭിക്കും. ഇതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി ധനവകുപ്പ് ഉത്തരവായി. ഭവനവായ്പ വേണ്ട സർക്കാർജീവനക്കാർക്ക് ഇനി കേരളത്തിലെ ഏത് ബാങ്കിനെയും സമീപിക്കാം. അവർക്ക് സർക്കാരിന്റെ മാനദണ്ഡപ്രകാരം അർഹമായ തുകയോ അതിൽ കൂടുതലോ കുറവോ വായ്പയായി എടുക്കാം. ഇത് അവരും ബാങ്കും സർക്കാരിനെ അറിയിക്കണം. കാലാവധിയും നിലവിലുള്ള പദ്ധതി അനുസരിച്ചുതന്നെ. കൂടുതൽ കാലാവധിയിലേക്ക് കൂടുതൽ പണം എടുത്താൽ അധികച്ചെലവ് ജീവനക്കാർ സ്വയം വഹിക്കണം.
അധികപലിശ തിരിച്ചുനൽകും


ഇപ്പോൾ ഭവനവായ്പയ്ക്ക് സർക്കാരിന് നൽകേണ്ടിവരുന്നത് അഞ്ച് ശതമാനം പലിശയാണ്. ബാങ്ക് വായ്പയ്ക്ക് ശരാശരി നിരക്കായി കണക്കാക്കിയിരിക്കുന്നത് എട്ടരശതമാനവും. ഇതിന്റെ വിത്യാസമായ മൂന്നരശതമാനം ജീവനക്കാർക്ക് സർക്കാർ തിരിച്ചുനൽകും. വായ്പയുമായി ബന്ധപ്പെട്ട പ്രോസസിങ് ചാർജ് പോലുള്ള മറ്റ് ചെലവുകൾ ജീവനക്കാർതന്നെ വഹിക്കണം.
ഈ വർഷം ഇതിനകം അപേക്ഷിച്ചവർക്ക് സർക്കാർതന്നെ വായ്പ നൽകും. ഇവർക്ക് വേണമെങ്കിൽ ബാങ്കുകളെയും സമീപിക്കാം. ഇനിമുതൽ സർക്കാർ അപേക്ഷ സ്വീകരിക്കില്ല
 
 
House Building Advance for State Government Employees-Availing bank financing with interest subvention-Orders issued.
 
Downloads
HBA for State Government Employees-Availing bank financing with interest subvention-Order

UNIT TEST HINDI



 DOWNLOAD
സ്റ്റാൻഡേർഡ്   8910

PREPARED BY

ASHOK KUMAR NA,  
GOVT HIGHER SECONDARY SCHOOL, PERUMBALAM

GOVT ORDERS & CIRCULARS

Thursday 12 July 2018

HELLO ENGLISH

 
ഹലോ ഇംഗ്ലീഷ് Know your Student Package ന്   ആവശ്യമായ സാമഗ്രികൾ
  Choral Singing Audio Clip
മുഖം മൂടികൾക്കാവശ്യമായ ചിത്രങ്ങൾ എന്നിവക്ക് 

Noon Feeding Programme 2018 -19




കേരളത്തിലെ സ്കുളുകളില്‍ നടപ്പാക്കിയിരിക്കുന്ന ഉച്ചഭക്ഷണ പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ക്ക്  പ്രാദേശിക സാഹചര്യം കൂടി കണക്കിലെടുത്ത് പോഷക സമൃദ്ധവും ഗുണമേന്മയുമുള്ള ഭക്ഷണം നല്‍ക്കുന്നതിനു സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പരിശോധിക്കുക.

 
Downloads
Noon Feeding Programme 2017-18 -New Circular39000/2017
Noon Meal Programme -Daily Online Data Entry Portal
Noon Feeding Programme -Application Form
ഉച്ചഭക്ഷണ പരിപാടി NMP1, K2, Monthly Register എന്നിവയില്‍ കാലാനുസൃതമായ മാറ്റം വരുത്തി പുതിയ ഫോറങ്ങള്‍
Noon Meal Programme all Vouchers and NMP Form
Noon Feeding Programme - All Helps
Mid Day Meal Scheme -Website

Noon Feeding Planner software for 2018-19 Version 1.6.

പൊതു സ്ഥലം മാറ്റം : ഹയര്‍ ഓപ്ഷന്‍ അനുവദിക്കും


2018-19 അദ്ധ്യയനവര്‍ഷത്തില്‍ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ ഒന്നാം ഓപ്ഷന്‍ ലഭിച്ചവര്‍ ഒഴികെയുള്ളവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ അനുവദിക്കും.  ഹയര്‍ ഓപ്ഷന്‍ ലഭിക്കുന്നതിന് താത്പര്യമുള്ളവര്‍ യൂസര്‍ നൈം, പാസ്‌വേഡ് ഉപയോഗിച്ച് www.transferandpostings.in ല്‍ 'യെസ്' ബട്ടണ്‍ അമര്‍ത്തണം.  നിലവിലുള്ള ഒഴിവുകള്‍ വെബ്‌സൈറ്റില്‍ അറിയാം. നിലവില്‍ നല്‍കിയ ഓപ്ഷനുകളില്‍ മാറ്റം അനുവദിക്കില്ല.  18 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം.

Higher Option Circular

GOVT ORDERS & CIRCULARS

Sunday 8 July 2018

STANDARD 4 ENGLISH UNIT PLAN


 ത്യത്താല സബ്ജില്ല്ലയിലെ നാലുകൂട്ടം വാടസപ്പ് കൂട്ടായ്മയിലെ അധ്യാപകര്‍ പാലക്കാട് ഡയറ്റിന്റെ നേത്യത്വത്തില്‍ നിര്‍മ്മിച്ച  
TEACHER PLAN, WORK SHEETS, BIG PICTURES
 https://drive.google.com/file/d/1mmSPY2bJKxVduBM_HTvOn-gGF5CBe5y9/view?usp=sharing
(FULL UNITS) 

ഡയറ്റ് ലെക്ചറർ ശ്രീമതി. പി. നിഷ ടീച്ചറിനും നാലുകൂട്ടം ടീമിനും  മെൻഡേഴ്സ് കേരളയുടെ പ്രത്യേക അഭിനന്ദനങ്ങളും നന്ദിയും....

Thursday 5 July 2018

Income Tax Return Filing -2018 Financial year 2017-18 (Assessment year 2018-19) Malayalam notes

2017-18സാമ്പത്തീക വര്‍ഷത്തെ (2018-19 Assessment year)


 BABU .V.A
COMMERCE TEACHER
KNMVHSS VATANAPPALLY P.O.
THRITHALLUR THRISSUR(Dt)KERALA
EMAIL: babuvadukkumchery@gmail.com
Phone: 9947009559
ഇന്‍കം ടാക്സ് ഇ-ഫയലിംഗ് നടപടിക്രമങ്ങള്‍ 

എന്താണ് ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് ?
  ഒരു വ്യക്തി ഒരു സാമ്പത്തീക വര്‍ഷം പൂര്‍ത്തീകരിച്ചതിനുശേഷം ആ വര്‍ഷത്തില്‍ താന്‍ നേടിയ വരുമാനം നിശ്ചിത പരിധി കടന്നാലോ അയാള്‍ അടച്ച നികുതി തുക ആവശ്യത്തില്‍കൂടുതലായി കണ്ട് തിരിച്ച് വാങ്ങലിനായി ശ്രമിക്കുന്നുണ്ടെങ്കിലോ, അതുമല്ല മറ്റു നിയമപരമായ കാരണങ്ങളാലോ വരുമാനത്തിന്റെയും നികുതി അടവിന്റെയും മറ്റും വിശദാംശങ്ങള്‍ നിശ്ചിത ഫോര്‍മാറ്റില്‍ വരുമാന നികുതി വകുപ്പിന് സമര്‍പ്പിക്കെണ്ടാതായിട്ടുണ്ട്. ഈ വിവരസമര്‍പ്പണത്തെ  ഇന്‍കംടാക്സ് റിട്ടേണ്‍ ഫയലിംഗ് എന്നു പറയുന്നു. സാധാരണ സാഹചര്യങ്ങളില്‍  2017-18 സാമ്പത്തീക വര്‍ഷത്തെ വിവരങ്ങള്‍ 2018 ജൂലായ്‌ 31 വരെ സമര്‍പ്പിക്കാന്‍ കഴിയും.
 
കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ സമാനമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഒരു രേഖ നമ്മള്‍ ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ഫോമില്‍ പേനകൊണ്ട് എഴുതി തയ്യാറാക്കിയോ സ്ഥാപന മേധാവിക്ക് (അല്ലെങ്കില്‍ ട്രഷറി ആപ്പീസര്‍) സമര്‍പ്പിച്ചിട്ടുണ്ടായിരിക്കും. ആ രേഖ ട്രഷറിയിലെക്കും ജീവനക്കാരന്റെ മേല്‍വകുപ്പ് മേധാവിയുടെ ഓഫീസിലേക്കും മാത്രം പോകുന്ന ഒന്നാണ്. അതിനെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് എന്ന പേരില്‍ വിശേഷിപ്പിക്കാന്‍ പാടില്ല.
ആരൊക്കെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് ചെയ്യണം ?
സാധാരണ ജീവനക്കാരനെ [60 വയസ്സില്‍ താഴെ ] സംബന്ധിച്ചിടത്തോളം  തന്റെ 2017-18 സാമ്പത്തീക വര്‍ഷത്തെ വരുമാനം രണ്ടര ലക്ഷം കവിഞ്ഞാല്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥനാണ്. [ 60 വയസ്സിനും 80 വയസ്സിനും ഇടയിലുള്ളവര്‍ക്ക് പരിധി 3 ലക്ഷവും  80 നും അതിനു മേലേ ഉള്ളവര്‍ക്ക് പരിധി 5 ലക്ഷവും ] ഇവിടെ വരുമാനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതാണ്ട് ഗ്രോസ് വരുമാനമാണ്. അതായത് ചാപ്റ്റര്‍ VI A പ്രകാരമുള്ള ഇളവുകള്‍ കുറക്കുന്നതിനു മുന്‍പുള്ള വരുമാനം. ഒരു വ്യക്തി നികുതി കാണാനായി തന്റെ മൊത്ത വരുമാനത്തില്‍നിന്നും വകുപ്പ് 10 പ്രകാരവും ചാപ്റ്റര്‍ VI A പ്രകാരവുമുള്ള കിഴിവുകളും കിഴിച്ച്  ടാകസബിള്‍ ഇന്‍കം (Taxable Income or Total Income ) കണ്ടെത്തുകയും അതിന്മേല്‍ നികുതി ഒടുക്കുകയുമാണ്‌ ചെയ്യുക.  എന്നാല്‍ ഇവിടെ ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയലിംഗ് നിര്‍ബന്ധമായും  ചെയ്യേണ്ട വിഭാഗത്തില്‍പ്പെട്ടവനാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ ഗ്രോസ് വരുമാനമാണ് സൂചകം, അല്ലാതെ ടാകസബിള്‍ ഇന്‍കം മാനദണ്ഡമായി എടുക്കരുതെന്ന്  പ്രത്യേകം ഓര്‍ക്കുക. മറ്റൊരു കാര്യവും സൂചിപ്പിക്കട്ടെ , റിട്ടേണ്‍ സമര്‍പ്പിക്കല്‍ എന്നത് വ്യക്തിപരമായി ഓരോരുത്തരും സ്വയം ചെയ്യേണ്ട കര്‍ത്തവ്യമാണെന്നും അല്ലാതെ സ്ഥാപനമേധാവിയുടെ പിരടിക്ക് വച്ച് തടി ഊരാന്‍ നോക്കേണ്ട ഒന്നല്ല എന്നും.
എങ്ങിനെ റിട്ടേണ്‍ സമര്‍പ്പിക്കാം..
കൂടുതല്‍ വായനക്കും ചിത്രസഹിതമുള്ള ലേഖനത്തിന്റെ PDF ഡൌണ്‍ലോഡ് ചെയ്യുന്നതിനും CLICK HERE 

GOVT ORDERS & CIRCULARS

അനശ്വരനായ ഉറൂബ്

ഉദാത്തമായ ജീവിതാവബോധവും മനുഷ്യനന്മയിലുള്ള വിശ്വാസവും കൈമുതലാക്കിയ എഴുത്തുകാരനാണ് ഉറൂബ്. നമുക്കു ചുറ്റുമുള്ള സാധാരണ മനുഷ്യരാണ് ഉറൂബി​​െൻറ കഥാപാത്രങ്ങൾ. അവരുടെ ജീവിതങ്ങൾക്ക് ഉറൂബി​​ൻറ തൂലികാസ്​പർശമേൽക്കുമ്പോൾ ആരെയും അതിശയിപ്പിക്കുന്ന വിധം അസാധാരണത്വം കൈവരുന്നു. 1915 ജൂൺ എട്ടിനായിരുന്നു ഉറൂബി​െൻറ ജനനം. പൊന്നാനി പരുത്തൊള്ളി ചാലപ്പുറത്ത് കുട്ടികൃഷ്ണൻ (പി.സി. കുട്ടികൃഷ്​ണൻ) എന്നാണ് ഉറൂബി​െൻറ യഥാർഥ നാമം. ഉറൂബ് അദ്ദേഹത്തി​െൻറ തൂലികനാമമാണ്.   കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു. ആകാശവാണിയുടെ കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം. പ്രകൃതിസ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മലയാള മനോരമയുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.


പൊന്നാനിയിലെ സാഹിത്യകളരി

ഹൈസ്​കൂൾ വിദ്യാഭ്യാസകാലത്തുതന്നെ ഉറൂബ് എഴുതിത്തുടങ്ങുന്നുണ്ട്. നാട്ടിൻപുറത്ത്

Tuesday 3 July 2018

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് കായിക ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, ക്ലബുകള്‍, സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകള്‍, വ്യക്തികള്‍ എന്നിവയ്ക്ക് ധനസഹായം നല്‍കുന്നതിനായി കായിക യുവജന കാര്യാലയം അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ ആഗസ്റ്റ് 31ന് വൈകിട്ട് അഞ്ചിന് മുമ്പ് ഡയറക്ടര്‍, കായികയുവജനകാര്യാലയം, ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, വെളളയമ്പലം, തിരുവനന്തപുരം -695033 എന്ന വിലാസത്തില്‍ ലഭിക്കണം.  ധനസഹായം അനുവദിക്കുന്നതിനുളള അപേക്ഷയും നിബന്ധനയും കായിക യുവജന കാര്യാലയത്തിന്റെ www.sportskerala.org എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 0471 2326644

വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

ജില്ലയിലെ  വിമുക്ത  ഭടന്മാരുടെ  മക്കളില്‍ 2018ലെ  10, 12 ക്ലാസുകളില്‍ (സ്‌റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ) പരീക്ഷകളില്‍  എ പ്ലസ്, എ വണ്‍  ടോപ്പ് ഗ്രേഡിംഗ് ലഭിച്ചവര്‍ സൈനിക ക്ഷേമ വകുപ്പ് നല്‍കുന്ന ടോപ്പ് സ്‌കോറര്‍ ക്യാഷ് അവാര്‍ഡിന്  ആഗസ്റ്റ് 10നകം അപേക്ഷ സമര്‍പ്പിക്കണം. വരുമാന പരിധി ബാധകമല്ല. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ടോ  04994256860 എന്ന ഓഫീസ് നമ്പറിലോ ബന്ധപ്പെടാം.   

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ നിന്നും എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് ലഭിക്കുന്നതിന് അപേക്ഷിക്കാം. 2018 മാര്‍ച്ചില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ പഠിച്ച് പാസായവരായിരിക്കണം അപേക്ഷകര്‍. ഈമാസം 10ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ അപേക്ഷ ക്ഷേമനിധി ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ സമയം 24 മാസത്തില്‍ കുറയാത്ത കുടിശിക ഉള്ളവര്‍ അടയ്ക്കണം. ഫോണ്‍: 0468-2327415. 
date

ദേശീയ അദ്ധ്യാപക അവാര്‍ഡ് : അപേക്ഷ തീയതി നീട്ടി

ദേശീയ അദ്ധ്യാപക അവാര്‍ഡ് 2017-18 ന് പരിഗണിക്കാന്‍ ആഗ്രഹിക്കുന്ന ഹയര്‍ സെക്കന്ററി അദ്ധ്യാപകര്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ (www.mhrd.gov.in/www.nationalawardtoteachers.com) നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ജൂലൈ 15 വരെ ദീര്‍ഘിപ്പിച്ചു.  

GOVT ORDERS & CIRCULARS