Thursday 17 June 2021

വായന, പുസ്തകം എന്നിവയെ പറ്റി മഹത് വ്യക്തികൾ പറഞ്ഞ വാക്കുകൾ

ശ്രീ .പി .എൻ പണിക്കരുടെ  ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുകയാണല്ലോ.. 

 DOWNLOAD POSTER AS PDF

19 മുതൽ 25 വരെ വായനാ വാരാചരണമാണ്. അതിൻ്റെ പശ്ചാത്തലത്തിൽ  വായന, പുസ്തകം എന്നിവയെ പറ്റി മഹത് വ്യക്തികൾ പറഞ്ഞ വാക്കുകൾ ചിത്ര സഹിതം അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി  ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകൻ  ശ്രീ.സുരേഷ് കാട്ടിലങ്ങാടി

വായനദിനം അനൌണ്‍സ്മെന്റ് വീഡിയോ തയാറാക്കാം

 
സാമ്പിള്‍ വീഡിയോ 
 
 

പരിശീലന വീഡിയോകള്‍
 
ഫോണിൽ വീഡിയോ എങ്ങനെ എഡിറ്റ് ചെയ്യാം.   
How to edit video on phone, kinemaster full tutorial malayalam, 
best video editing app,

 
Kine Master Tutorial Day 2 | Learning Teachers Kerala | Android software
 

Kine Master Tutorial Day 3 | Learning Teachers Kerala | Android software


 



വായനപ്പാട്ട്

Mentors Kerala വാട്സപ്പ് ഗ്രൂപ്പിലുടെ രണ്ട് വർഷം മുൻപ് പങ്കുവച്ച വായന ഗാനം ഓർക്കുന്നില്ലെ. 
കേട്ടുനോക്കു...  

രാജലക്ഷ്മി ടീച്ചർ പാടിയത് 

ആരഭിയും  കൂട്ടുകാരും ചേർന്ന് പാടിയത് 

Sunday 13 June 2021

വായനദിനം 2021: ക്വിസ്

 

DOWNLOAD QUIZ

തയാറാക്കി അയച്ചു തന്നത്:
ശ്രീമതി തസ്നിം ഖദീജ, 
ജി.എൽ.പി.എസ് കാരാട്

 

വായനാദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നൽകാവുന്ന പ്രവർത്തനങ്ങൾ

 

1:കുട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരനായി വേഷം ഇട്ട് വന്നു...എഴുത്തുകാരന്റെ വ്യക്തി വിവരണം നടത്താം.
2:ഒരു അക്ഷരം നൽകി വാക്കുകൾ പറയും... അക്ഷരപയറ്റ് അല്ലെങ്കിൽ വാക്ക്പയറ്റ്

3-വായനാ മരം -ഒരു മരത്തിന്റെ ചിത്രം വരച്ച് അതിന്റെ ചില്ലകളിൽ വായിച്ച പുസ്തകത്തിന്റെ പേര് എഴുതി വെക്കാൻ ആവശ്യപ്പെടാം. വായനക്കുറിപ്പും എഴുതാൻ പറയാം. ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നവർക്ക് പ്രോത്സാഹനം നൽകാം

4-ഇ ബുക്ക്സ് സൗകര്യം കുട്ടികൾക്ക് നൽകുക

5-ഈ നൽകിയ ബുക്കിന്റെ അടിസ്ഥാനത്തിൽ മികച്ച വായനക്കാരെ തിരഞ്ഞെടുക്കാം.

6-വീട്ടിൽ ഒരു വായനാ മൂല/ലൈബ്രറി സജീകരിക്കാൻ എല്ലാ കുട്ടികളോടും ആവശ്യപ്പെടാം...

7-വായനാ മത്സരം

8-ആസ്വാദനകുറിപ്പ്

9-വായനാദിനക്വിസ്

10-വായനാദിനം-പോസ്റ്റർ/പ്ലക്കാർഡ്/വായനാമുദ്രാവാക്യം നിർമ്മാണം/

11-പി.എൻ പണിക്കർ -കുറിപ്പ്

12-കഥാരചന

13-കവിതാരചന

Friday 11 June 2021

GPF Annual Accounts Statement 2020-2021

 
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ  2020-21 വര്‍ഷത്തെ ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്മെന്റ് https://ksemp.agker.cag.gov.in/Login എന്ന ഔദ്യോഗിക വെബസൈറ്റില്‍ പ്രസിദ്ധീകരിച്ചു.

 ഉപഭോക്താക്കൾക്ക് അവരുടെ പിൻ നമ്പർ ഉപയോഗിച്ച് വാർഷിക അക്കൗണ്ട്സ് സ്റ്റേറ്റ്മെൻറ് ഡൗൺലോഡ് ചെയ്യാം. സംശയദൂരീകരണത്തിന് 0471 2776698 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് ഡെപ്യൂട്ടി അക്കൗണ്ട്സ് ജനറൽ (ഫണ്ട്സ്) അറിയിച്ചു.

Monday 7 June 2021

paadam online app

അധ്യാപകർക്ക് വളരെ ഉപകാരപ്രദം എന്ന് തോന്നുന്നു.
First bell ക്ലാസ് ക്ലാസ് സബ്ജക്ട് തിരിച്ച് ഉണ്ട്.
ഇനി YouTube ലിങ്ക് കാത്ത് നിൽക്കേണ്ട .
എല്ലാ വിഷയങ്ങളുടെയും ഓഡിയോ-വീഡിയോ - PDF ഉണ്ട്.
ഇപ്പോൾ ആദ്യ അധ്യായം മാത്രം തുടർന്നുള്ളതും വരും എന്ന് പ്രതീക്ഷിക്കാം.
English-Malayalam ക്ലാസുകൾക്ക് പ്രത്യേകം പാഠങ്ങൾ .
ഒറ്റനോട്ടത്തിൽ All in One.

Best app👇👇
https://play.google.com/store/apps/details?id=paadamonline.com

BEST APPLICATION FOR ONLINE CLASS

 ഓണ്‍ലൈന്‍ ക്ലാസ്സ്  എടുക്കാനായി അധ്യാപകര്‍ക്ക് സഹായകരമായ ഒരു കിടിലന്‍ ആപ്ലിക്കേഷന്‍...മലപ്പുറം കൈറ്റ് എം റ്റി ആയ  സി കെ ഷാജി സാര്‍ തയ്യാറാക്കിയത്......

ക്ലാസ്സുകള്‍ റിക്കോര്‍ഡ് ചെയ്യുവാനും അധ്യാപകന്റെ വീഡിയോ കാണാനും, റിസോഴ്സുകള്‍ ഫോട്ടോ, വീഡിയോ,പിഡി എഫ് രൂപത്തില്‍ കാണിക്കുവാനും ,ബോര്‍ഡില്‍ എഴുതുവാനും കഴിയുന്ന മികച്ച ആപ്ലിക്കേഷന്‍...

ലിങ്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ...

ഇവിടെ ക്ലിക്ക് ചെയ്യൂ 

എങ്ങനെ ഉപയോഗിക്കണമെന്ന വീഡിയോ ട്യൂട്ടോറിയലുകള്‍ക്കായി

 ഇവിടെ ക്ലിക്ക് ചെയ്യ

Sunday 6 June 2021

STAFF STRENGTH & PERIOD DETAILS

വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിന് അനുസരിച്ച് അനുവദിക്കാവുന്ന തസ്തികളും ഓരോ ക്ലാസിലും ഓരോ വിഷയത്തിനും നല്‍കേണ്ട പീരിയഡുകളും അധ്യാപക തസ്തികകളുടെ എണ്ണവും കണ്ടെത്തുന്നതിന് സഹായകരമായ ഒരു എക്സല്‍ ഫയലാണ് ചുവടെ ലിങ്കില്‍ നല്‍കിയിരിക്കുന്നത്. നിലവിലെ തസ്തിക നിര്‍ണ്ണയത്തിന് അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്. തെറ്റുകള്‍ ഇല്ലാതെ തയ്യാറാക്കാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് . ഇതില്‍ എന്തെങ്കിലും അപാകതകളോ തെറ്റുകളോ കണ്ടെത്തിയാല്‍ അറിയിക്കുക പരിശോധിച്ച് തിരുത്തലുകള്‍ വരുത്താം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി നല്‍കുക.

Click Here to Download the School Strength Details File

  • വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന ഡിവിഷനുകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
  • ഡിവിഷനുകളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന ഭാ‍ഷാധ്യാപക തസ്ഥികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 
  • ഡിവിഷനുകള്‍ക്ക് എനുസരിച്ച് അനുവദിക്കാവുന്ന Core Subject തസ്തികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
  • പുതിയ പാഠ്യപദ്ധതി ക്രമപ്രകാരം ഓരോ ക്ലാസിലും അനുവദിച്ച പീരിയഡുകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
 അഞ്ഞൂറിലധികം വിദ്യാര്‍ഥികളുള്ള UP സ്കൂളുകളിലും ഹൈസ്കൂളുകളിലും 5 പീരിയഡുകളുണ്ടെങ്കില്‍ ഒരു ഫിസിക്കല്‍ എഢ്യുക്കേഷന്‍ അധ്യാപകനെയും 200ല്‍ അധികം പെണ്‍കുട്ടികളുള്ള വിദ്യാലയങ്ങളില്‍ തുന്നല്‍ അധ്യാപകതസ്ഥികയും അനുവദിക്കാവുന്നതാണ്.

Friday 4 June 2021

പരിസ്ഥിതി ദിന സന്ദേശം ആഡിയോ


https://app.box.com/s/yt1mk6mnptaixkv5ytdamhntkwq0nx6d
(സ്കൂൾ ഗ്രൂപ്പില്‍ കേള്‍പ്പിക്കാം)
ശബ്ദം: 
കെ.പി സാജു,  
(എ.എം.എൽ.പി.എസ് ചെറിയ പറപ്പൂർ, മലപ്പുറം)

പരിസ്ഥിതി ദിന ക്വിസ് 2021 (LP-UP-HS)

തയാറാക്കി അയച്ചു തന്നത്:
ശ്രീമതി തസ്നിം ഖദീജ, 
ജി.എൽ.പി.എസ് കാരാട്

പരിസ്ഥിതി ദിന ക്വിസ് 2021


തയാറാക്കി അയച്ചു തന്നത്:
ശ്രീമതി തസ്നിം ഖദീജ, 
ജി.എൽ.പി.എസ് കാരാട്

Wednesday 2 June 2021

E-grantz3.0/ 2021-2022 PORTAL


2021-2022 വര്‍ഷം വിദ്യാര്‍ഥികളെ പ്രൊമോട്ട് ചെയ്യുന്നതിനും സ്കോളര്‍ഷിപ്പ് അപേക്ഷ ഓണ്‍ലൈന്‍ ആയി അയക്കുന്നതിനും e-grantz3.0/ 2021-2022 പോര്‍ട്ടല്‍ തയ്യാറായി .
വിദ്യാര്‍ഥികളെ പ്രൊമോട്ട് ചെയ്യുക , മറ്റു സ്കൂളില്‍ നിന്നും വന്ന വിദ്യാര്‍ഥികളെ അഡ്മിറ്റ് ചെയ്യുക സ്കോളര്‍ഷിപ്പ് അപേക്ഷകള്‍ അയക്കുക തുടങ്ങിയവ ഇപ്പോള്‍ സാധിക്കുന്നതാണ് 
പ്രത്യേകം ശ്രദ്ധിക്കേുണ്ടുന്ന മറ്റു കാര്യങ്ങള്‍
ഒരു വിദ്യാര്‍ഥിക്ക് തന്നെ പല വിധത്തിലുള്ള സ്കോളര്‍ഷിപ്പിന് അര്‍ഹതയുാകും.ഇവയെല്ലാം തന്നെ Apply for Scholarship  എന്ന ഓപ്ഷന്‍ വഴി പ്രത്യേകം പ്രത്യേകമായി ക്ലര്‍ക്ക് ലോഗിനില്‍ നിന്നും അപ്ലൈ ചെയ്ത് പ്രിന്‍സിപ്പല്‍ ലോഗിനില്‍നിന്നും ഫോര്‍വേഡ് ചെയ്യേതാണ്.

ഉദാ:- നാലാം ക്ലാസില്‍ പഠിക്കുന്ന SC വിഭാഗത്തിലെ വേടന്‍ സമുദായത്തില്‍
പെട്ട ഒരു വിദ്യാര്‍ഥിക്ക് ലംപ്സംഗ്രാന്‍റ്, പ്രൈമറി എയ്ഡ്, പ്രതിമാസ സ്റ്റൈപ്പന്‍റ് എന്നീ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഇവ ഓരോന്നും പ്രത്യേകമായി അയച്ചാല്‍ മാത്രമേ കുട്ടിക്ക് തുക ലഭിക്കുകയുള്ളൂ,

Apply for Scholarship എന്ന ഓപ്ഷനില്‍ ഓരോ സ്കീമുകളായി സെലക്റ്റ്
ചെയ്ത് അതാത് ക്ലാസുകള്‍ സെലക്റ്റ് ചെയ്യുമ്പോള്‍ അര്‍ഹതയുള്ള
വിദ്യാര്‍ഥികളുടെ ലിസ്റ്റ് സൈറ്റില്‍ തന്നെ ലഭ്യമാകുന്നതാണ്. അത് ഫോര്‍വേര്‍ഡ്ചെയ്താല്‍ മതിയാകും

Apply for Scholarship എന്ന ഓപ്ഷനില്‍ ഓരോ സ്കീമിലും എല്ലാ ക്ലാസിലും
ഉള്ള കുട്ടികളുടെ പട്ടിക നിര്‍ബന്ധമായും പരിശോധിച്ച് ഫോര്‍വേഡ് ചെയ്യേതാണ്.
പുതുതായി കുട്ടികളുടെ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള Add New Studentsഎന്ന ഓപ്ഷന്‍ ഇപ്പോള്‍ ലഭ്യമല്ല. ആയത് സൈറ്റില്‍ ആക്ടീവ് ആതിനു ശേഷം പുതുതായി ചേരുന്ന കുട്ടികളുടെ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.യുസര്‍ മാന്വലും മറ്റ് വിവരങ്ങളും ഡൌണ്‍ലോഡ്സില്‍
 

2021-2022 അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്കൂളുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം കുട്ടികള്‍ക്കുള്ള ലപ്സം ഗ്രാന്റിനു അപേക്ഷിക്കാം.

 
സംസ്ഥാനത്തെ സർക്കാർ, എയ്ഡ് അംഗീകൃത അൺ എയ്ഡഡ്, സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ  അഫിലിയേറ്റഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന മറ്റർഹ വിഭാഗം (ഒ.ഇ.സി വിദ്യാർത്ഥികൾക്കും സൂചനയിലെ സർക്കാർ ഉത്തരവ് പ്രകാരം ആറ് ലക്ഷം രൂപ വാർഷിക വരുമാന പരിധിയ്ക്ക് വിധേയമായി ഒ.ഇ.സി വിഭാഗങ്ങളുടേതിന് സമാനമായ വിദ്യാഭ്യാസാനുകൂല്യം അനുവദിച്ചിട്ടുള്ള ഇതര സമുദായങ്ങളിലെ വിദ്യാർത്ഥികൾക്കും അർഹമായ തുക ഇ-ഗ്രാന്റ്സ് 30 പോർട്ടൽ മു വിതരണം ചെയ്യുന്നതാണ്. 
സ്കൂൾ പ്രധാനാധ്യാപകർ അർഹരായ വിദ്യാർത്ഥികളുടെ വിവരങ്ങൾ http://www.egrantz.kerala.gov.in/ എന്ന സ്കോളർഷിപ്പ് പോർട്ടലിലൂടെ ഓൺലൈൻ ആയി 25.06.2021 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കേണ്ടതാണ്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

നിർദ്ദേശങ്ങൾ
  1. മുൻവർഷങ്ങളിൽ ഈ ആവശ്യത്തിനായി ലഭ്യമാക്കിയിട്ടുള്ള യൂസർ നെയിം, പാസ് വേർഡ് എന്നിവ ഉപയോഗിച്ചാണ് ഗ്രാന്റ്സ് പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടത്. 
  2. ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹമായ സമുദായങ്ങളുടെ പട്ടികകൾ അനുബന്ധം 1, 2 ആയി ചേർക്കുന്നു. അനുബന്ധം 1 ലെ സമുദായങ്ങൾക്ക് വരുമാന പരിധി ബാധകമല്ല. അനുബന്ധം 2 ലെ സമുദായങ്ങളുടെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ അധികരിക്കരുത്
  3. പുതുതായി സ്ഥാപനത്തിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ മാത്രമേ പ്രത്യേകം ഡാറ്റാ എൻട്രി നടത്തേണടതുള്ളൂ. മുൻ വർഷം ഇ-ഗ്രാന്റ്സ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെ promote ഓപ്ഷൻ മുഖേന അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകിയാൽ മതിയാകും.
  4. വിദ്യാർത്ഥികളുടെ ജാതി, വരുമാനം എന്നിവ സംബന്ധിച്ച് ആധികാരിക രേഖകൾ പരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രം ഡാറ്റ എന്റർ ചെയ്യേണ്ടതാണ്.
  5. വിദ്യാഭ്യാസാനുകൂല്യങ്ങൾ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്. ആയതിനാൽ വിദ്യാർത്ഥിയുടെ പേരിലുള്ളതോ, വിദ്യാർത്ഥിയുടേയും രക്ഷിതാവിന്റേയും പേരിലുള്ള ജോയിന്റ് അക്കൌണ്ടോ മാത്രം എന്റർ ചെയ്യേണ്ടതാണ്. പ്രസ്തുത അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കുന്നതിന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകേണ്ടതാണ്. എന്റർ ചെയ്യുന്ന അക്കൌണ്ട് വിവരങ്ങളുടെ കൃത്യതയിൽ പ്രധാനാധ്യാപകരുടെ വ്യക്തിപരമായ ശ്രദ്ധ ഉണ്ടായിരിക്കേണ്ടതാണ്. 
  6. സർക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങൾ ഒ.ഇ.സി വിഭാഗം വിദ്യാർത്ഥികളുടെ ലിസ്റ്റ് ഓൺ ലൈൻ ആയി പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ബന്ധപ്പെട്ട മേഖലാ ഡെപ്യൂട്ടി ഡയറക്ടർക്ക് ഫോർവേഡ് ചെയ്യേണ്ടതാണ്. ഹാർഡ് കോപ്പി സമർപ്പിക്കേണ്ടതില്ല.