Friday 28 August 2020

Prematric Scholarship for Minority Students 2020-2021


 
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള  പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് രജിസ്ട്രേഷൻ/ പുതുക്കൽ എന്നിവ ആരംഭിച്ചു. 
അവസാന തിയ്യതി ഒക്ടോബർ 1.

ഒന്നാം ക്ലാസ്സ് മുതൽ പഠിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് 2020 -2021 

അവശ്യമായ രേഖകൾ:
  • 50 % ത്തിനു മുകളിൽ ഉള്ള കഴിഞ്ഞ വർഷത്തെ മാർക്ക്‌ ലിസ്റ്റ് (ഈ വർഷം പുതിയ സ്കൂളിലേക്ക് മാറ്റി ചേർത്തവരല്ലെങ്കിൽ മാർക്ക് തെളിയിക്കാൻ സ്കൂൾ അധ്യാപകർ നൽകുന്ന എന്തെങ്കിലും രേഖ മതിയാകും ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്സ്കൂൾ അധ്യാപകരെ വിളിച്ചു സമ്മതവും സമയവും ലഭിച്ച ശേഷം മാത്രം രക്ഷിതാക്കൾ മാർക്ക് ലിസ്റ്റ് കൈപറ്റുക, വിദ്യാർഥികളെ സ്കൂളിലേക്കും അക്ഷയകളിലേക്കും പറഞ്ഞയക്കാതിരിക്കുക. 
  • ഒന്നാം ക്ലാസ്സുകാർക്ക് മാർക് ലിസ്റ്റ് ആവശ്യമില്ല. 
  • ആധാർ കാർഡ്,
  • ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്‌ ,
  • മൊബൈൽ നമ്പർ,
  • ജനന സർട്ടിഫിക്കറ്റ്,
  • റേഷൻ കാർഡിലെ വരുമാനം

പുതുക്കേണ്ടവർക്ക്

Sunday 23 August 2020

പ്രീമെട്രിക് സ്കോളർഷിപ്പ് 2020-21





✅ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കണമെങ്കിൽ സ്കൂളുകൾ ചെയ്യേണ്ടത് ( step by step മലയാളം  വീഡിയോ ടൂട്ടോറിയൽ )


✅ സ്കൂൾ രജിസ്ട്രേഷൻ

✅ Institute login2020-21

  ✅ profile അപ്ഡേഷൻ*

✅ സ്കൂൾ സർട്ടിഫിക്കറ്റ് അപ്‌ലോഡിങ്

✅ പാസ്സ്‌വേർഡ്  മറന്നാൽ എങ്ങിനെ ലോഗിൻ ചെയ്യാം

✅ കഴിഞ്ഞ വർഷത്തെ റിനീവൽ ലിസ്റ്റ്  ലഭിക്കാൻ

✅ അപേക്ഷ എങ്ങനെ പരിശോധിക്കാം


Saturday 22 August 2020

SSLC MATHS വൃത്തങ്ങള്‍ (CIRCLES): SELF EVALUATION TEST SERIES

 
 

പത്താം ക്ലാസ് ഗണിതം രണ്ടാം അധ്യായമായ വൃത്തങ്ങള്‍ (CIRCLES) എന്ന അധ്യായത്തിലെ മലയാളം മീഡിയത്തിന്റെയും ഇംഗ്ലീഷ് മീഡിയത്തിന്റെയും 8 യൂണിറ്റ് ടെസ്റ്റുകള്‍ ചുവടെ ലിങ്കുകളില്‍ . മലയാളം മീഡിയം ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ അലനല്ലൂര്‍ ജി എച്ച് എസിലെ ഗണിതാധ്യാപകന്‍ ശ്രീ സന്തോഷ് കുമാര്‍ പി കെ സാറിനും ഇംഗ്ലീഷ് മീഡിയം ചോദ്യപേപ്പറുകള്‍ തയ്യാറാക്കിയ ജി എച്ച് എസ് ചേര്‍പ്പുളശേരിയിലെ ശ്രീമതി കെ എസ് റെസി ടീച്ചറിനും ബ്ലോഗിന്റെ നന്ദി.

MALAYALAM MEDIUMENGLISH MEDIUM
TEST 1TEST 1
TEST 2TEST 2
TEST 3TEST 3
TEST 4TEST 4
TEST 5TEST 5
TEST 6TEST 6
TEST 7TEST 7
TEST 8TEST 8

Festival Advance/Allowance And Bonus Processing in Spark

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2020 ലെ ഓണം അഡ്വാൻസ്  അനുവദിച്ചു  ഉത്തരവായി കൂടാതെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ് /പ്രത്യേക ഉത്സവബത്ത അനുവദിച്ചും ഉത്തരവായി.ഉത്തരവുകള്‍ താഴെ നല്‍കിയിരിക്കുന്നു .
Downloads
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2019-20-ലെ ബോണസ് / പ്രത്യേക ഉത്സവബത്ത അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു GO(P) No.107/2020/Fin Date 15-08-2020
സംസ്ഥാന സർക്കാൻ ജീവനക്കാർക്കും പാർട്ട്ടൈം കണ്ടിജന്റ് എംപ്ലോയീസ്, എൻ.എം.ആർ / സി.എൽ.ആർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർക്കും 2020-ലെ ഓണം അഡ്വാൻസ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു .. GO(P) No .108/2020 Fin Date 15-08-2020
സ്പാര്‍ക്കില്‍ - ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം
ബോണസ് ബില്‍ തയ്യാറാക്കുന്നത്

സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation എടുത്ത് DDO code, Bill type എന്നിവ സെലക്ട്‌ ചെയ്ത് select emplyoees എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ബോണസ് ലഭിക്കുന്ന Employeeയെ കാണാന്‍ കഴിയും .Employeeയുടെ പേരിന് നേരെയുള്ള ചെക്ക്‌ ബോക്സില്‍ ടിക്ക് നല്‍കി  തുടര്‍ന്ന് സബ്മിറ്റ് നല്‍കാം.Salary Matters- Processing- Bonus എന്ന മെനുവില്‍ തന്നെ Cancel Bonus  Bonus Bill , Acquittance  എന്നി ഓപ്ഷനുകള്‍  ഉപയോഗിച്ച്  ബോണസ് ബില്‍ തയ്യാറാക്കാം. ഇതിൽ Bonus Calculation Retired  എന്ന മെനു ഉപയോഗിച്ച്  റിട്ടയർ  ആയവരുടെ  ബോണസ്  calculate ചെയ്യാം .

Thursday 13 August 2020

സ്വാതന്ത്ര്യദിനം (ഇന്ത്യ)

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തും.അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി നമ്മുടെ ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തോടായി നടത്തുന്ന പ്രസംഗവുമാണ്‌. ഈ പ്രസംഗത്തിൽ തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി നിർദ്ദേശിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കും

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് എൽ.പി. ക്ലാസ്സുകളിൽ നൽകാവുന്ന  പ്രസംഗങ്ങൾ

Independence day Speech (eng -1)

സ്വാതന്ത്ര്യ ദിന ക്വിസ് 2020



തയാറാക്കി അയച്ചു തന്നത്:
ശ്രീമതി. തസ്നിം ഖദീജ
അധ്യാപിക, ഗവ: എൽ..പി.എസ്  കാരാട്, മലപ്പുറം ജില്ല

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് എൽ.പി. ക്ലാസ്സുകളിൽ നൽകാവുന്ന 2 പ്രസംഗങ്ങൾ

മലയാളം


അഭിവന്ദ്യരായ അതിഥികളേ,  സംപൂജ്യരായ ഗുരുജനങ്ങളേ, പ്രിയ സഹപാഠികളേ, ഏവർക്കും എന്റെ നമസ്കാരം.

മനോഹരമായ ഈ സ്വാതന്ത്ര്യ ദിനപ്പുലരിയിൽ നിങ്ങളെ അഭിസംബോധന ചെയ്ത് രണ്ട് വാക്ക് സംസാരിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു.

ഇന്ത്യയെന്ന മഹത്തായ ഈ രാജ്യത്തെ ഒരു പൂന്തോട്ടത്തോട് ഉപമിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ബഹു വിധ വർണ്ണങ്ങളിൽ വിടർന്നു പരിലസിക്കുന്ന പൂക്കൾ.
 പല വലുപ്പത്തിലുള്ളവ, വ്യത്യസ്ഥ സുഗന്ധങ്ങൾ വമിക്കുന്നവ...

ഒരു പൂന്തോട്ടത്തെ
മനോഹരമാക്കുന്നത് ഈ വൈവിധ്യമാണ്....

അതെ, ഭാരതം ഒരു പൂന്തോട്ടമാണ്. വ്യത്യസ്ഥ ഭാഷകൾ, വേഷങ്ങൾ ,അനേക ജാതികൾ, മതങ്ങൾ ,വർഗ്ഗങ്ങൾ....

ഒരു മാലയിലെ മുത്തുകളെ പരസ്പരം കോർത്തു നിർത്തുന്ന ചരട് ഏതാണ്?

മഹത്തായ പുരാതന ഭാരത സംസ്കാരമല്ലാതെ മറ്റൊന്നുമല്ല.

സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സംസ്കാരം .

ബുദ്ധന്റെയും ഗാന്ധിയുടെയും വിവേകാനന്ദന്റെയും പാരമ്പര്യം .

സംസ്കാരത്തിന്റെ ഈ മഹാപ്രവാഹത്തിൽ നിന്നും ഒരു കുമ്പിൾ വെള്ളം നമുക്ക് കോരിക്കുടിക്കാം.

ഹൃദയം കുളിർക്കട്ടെ, ധിഷണ തെളിയട്ടെ.

എല്ലാവർക്കും ഹൃദ്യമായ സ്വാതന്ത്ര്യ ദിനാശംസകൾ.

നന്ദി, നമസ്കാരം.
ജയ് ഹിന്ദ്.


ഇംഗ്ലീഷ്

സ്വാതന്ത്ര്യ ദിന റാലിയ്ക്കുള്ള ചില മുദ്രാ ഗീതങ്ങൾ പരിചയപ്പെടൂ



മൂവർണക്കൊടി പാറട്ടെ.
വാനിലുയർന്നുപറക്കട്ടെ.
വൈവിധ്യത്തിൻ സൗരഭ്യം
കേളിയാർന്ന് പരക്കട്ടെ.

സമത്വചിന്ത വളരട്ടെ.
ഐക്യ ബോധമുണരട്ടെ.
അഭിനവ ഭാരതപിറവിയ്ക്കായ്
 ഒന്നിച്ചീടുക നാം കൂട്ടരെ.

നമ്മളിലില്ലാ നിറഭേദം
നമ്മളിലില്ലാ വൈജാത്യം
നമ്മളിലില്ലാ വിദ്വേഷം
നമ്മളിലുള്ളത് സാഹോദര്യം.

രക്തം നൽകി ജീവൻ നൽകി
നേടിയെടുത്ത സ്വാതന്ത്ര്യത്തെ
കെടാവിളക്കായ് കാത്തീടാൻ
പ്രതിജ്ഞ ചെയ്യുനാ ട്ടാരെ.

ഗാന്ധിജി കാട്ടിത്തന്നൊരു മാർഗം
ജവഹർ ലാലിൻ സുന്ദര സ്വപ്നം
പിറന്ന മണ്ണിൽ ശാശ്വതമാക്കാൻ
യുവത്വ ശക്തിയുണരട്ടെ.

സ്വാതന്ത്ര്യത്തിനു കാവൽ നിൽക്കാൻ
ജനാധിപത്യം നിലനിർത്താൻ
മതേതരത്വം സംരക്ഷിക്കാൻ
അണിചേരുക നാം സോദരരേ.

സ്വാതന്ത്ര്യ ദിന ക്വിസ്സ്



തയാറാക്കി അയച്ചു തന്നത് :   ശ്രീ. അരുൺ.വീ.കെ,  നരിപ്പറ്റ സൗത്ത് എൽ പി. സ്കൂൾ

ദേശഭക്തിഗാനങ്ങൾ

സ്വാതന്ത്ര്യ സമര ക്വിസ് - 1

1 യൂറോപ്യന്മാർ ഇന്ത്യയിലേക്കു വന്നത് കച്ചവട ആവശ്യത്തിനായിരുന്നു. ബ്രിട്ടീഷുകാർ കച്ചവട ആവശ്യത്തിനായി ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത് ?
ഈസ്റ്റ്  ഇന്ത്യ  കമ്പനി
2. 1757-ൽ ഒരു യുദ്ധം നടന്നു.  ഇന്ത്യയിലെ ഒരു നാട്ടുരാജാവും ബ്രിട്ടീഷുകാരും തമ്മിലായിരുന്നു അത്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട ഈ യുദ്ധത്തിൻ്റെ പേരെന്ത് ?
പ്ലാസി യുദ്ധം
3 . 1857-ലെ  യുദ്ധത്തിൻ്റെ (ഒന്നാം സ്വാതന്ത്ര സമരം) പ്രാധാന്യം കുറച്ചു കാട്ടുവാനായി ബ്രിട്ടീഷുകാർ നൽകിയ പേരെന്ത് ?
ശിപായി ലഹള
4. 1857-ലെ ഒന്നാം സ്വാതന്ത്യ സമരത്തിനു നേതൃത്വം കൊടുത്തതാര്
( ഒരാളുടെ പേര് ) ?
ബഹദൂർഷ; ഝാൻസി റാണി
5. 1885-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്ക്
 നേതൃത്വം നൽകാൻ എ.ഒ. ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ സ്ഥാപിച്ച സംഘടനയേത് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
6. ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമായ കറുത്ത വർഗ്ഗക്കാരെ വെളത്ത വർഗ്ഗക്കാർ അകറ്റി നിർത്തി, ഈ വിവേചനത്തിനു പറയുന്ന പേരെന്ത് ?
വർണവിവേചനം
7. "സ്വാതന്ത്ര്യം എൻ്റെജന്മാവകാശമാണ് ഞാനതു നേടുകതന്നെ ചെയ്യും" ഇങ്ങനെ പറഞ്ഞ സ്വാതന്ത്യ സമര സേനാനി ആര്?
ബാലഗംഗാധര തിലക്
8. ഗാന്ധിജി തൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ പത്രങ്ങൾ ആരംഭിച്ചിരുന്നു. ഏതെങ്കിലും ഒരു പത്രത്തിൻ്റെ പേര് അറിയാമോ ?
യങ് ഇന്ത്യ, ഇന്ത്യൻ ഒപ്പീനിയൻ
9. ഗാന്ധിജിയുടെ നേത്യത്വത്തിൽ നടന്ന ആദ്യ നിയമ ലംഘന സമരമായിരുന്നു ഉപ്പുസത്യാഗ്രഹം. ഉപ്പുസത്യാഗ്രഹം നടന്ന സ്ഥലം എവിടെയായിരുന്നു. ? 
 ദണ്ഡി കടപ്പുറം -  ഗുജറാത്ത് .
10. 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച്  ബ്രിട്ടീഷ് സർക്കാർ നൽകിയ "സർ" പദവി ഉപേക്ഷിച്ച ഇന്ത്യൻ കവി ആര്?
രവീന്ദ്രനാഥ  ടാഗോർ

സ്വാതന്ത്ര്യ ദിനം ക്വിസ്സ്


പവർ പോയിന്റ് പ്രസന്റേഷൻ 
 ചെയ്തു സ്കൂളിൽ  കാണിക്കാവുന്നതാണ്
 Prepared By
Shajal Kakkodi
M.I.L.P  SCHOOK KAKKODI

Tuesday 4 August 2020

ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട ക്വിസ്


ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട വീഡിയോ  ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും  ഷെയർ ചെയ്യുന്നു

എൽ.പി തലം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും

യു.പി തലം 

ഹിരോഷിമ ക്വിസ് - 50 ചോദ്യങ്ങളും ഉത്തരങ്ങളും


◼️എല്ലാ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു..

എൽ പി യു പി ക്ലാസ്സുകളിൽ ഉപയോഗിക്കാൻ ഹിരോഷിമ ക്വിസ്


ഹിരോഷിമ - നാ‍ഗസാക്കി ക്വിസ്സ്


https://drive.google.com/file/d/1U7GF7bzWp9HhbVEXPalobRCl-v2sej4t/view?usp=sharing
തയാറാക്കിയത്: 

ജതീഷ് തോന്നയ്ക്കൽ
ഗവ: എൽ.പി.എസ് തോന്നയ്ക്കൽ