Showing posts with label VACATION TRAINING. Show all posts
Showing posts with label VACATION TRAINING. Show all posts

Monday, 9 August 2021

പ്രഥമാധ്യാപക ശാക്തീകരണം-GUIDE




ആലുവ ഉപജില്ലയിലെ പ്രഥമാധ്യാപകരുടെ പരിശീലനത്തിനായി
എറണാകുളം ഡയറ്റ് ഫാക്കൽറ്റി Smt.നിഷ പന്താവൂർ 
തയാറാക്കിയ പ്രസൻ്റേഷൻ

Tuesday, 16 June 2020

ഇന്നത്തെ ഓൺ ലൈൻ ക്ലാസുകൾ(16/06/2020)

ഇന്നത്തെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ Youtube ൽ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. ക്ലാസ് ലൈവ് ആയി കാണാൻ കഴിയാത്തവർക്കും കണ്ടവർക്ക് വീണ്ടും കാണാനും ഉപയോഗപ്പെടുത്താം.

Std 1 പൊതു വിഷയം


Std 2 ഇംഗ്ലീഷ്


Monday, 15 June 2020

ഇന്നത്തെ ഓൺ ലൈൻ ക്ലാസുകൾ(15/06/2020)

ഇന്നത്തെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ Youtube ൽ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. ക്ലാസ് ലൈവ് ആയി കാണാൻ കഴിയാത്തവർക്കും കണ്ടവർക്ക് വീണ്ടും കാണാനും ഉപയോഗപ്പെടുത്താം.

Std 1 പൊതു വിഷയം

Std 2 ഗണിതം

Saturday, 13 June 2020

ഫസ്റ്റ് ബെല്‍ : പത്രക്കുറിപ്പ്


ഓൺലൈൻ ക്ലാസുകൾക്കുള്ള വീഡിയോ വിഭവങ്ങൾ തയാറായി

     പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ഓൺലൈൻ വീഡിയോ ക്ലാസുകൾ ജൂൺ 15 മുതൽ തുടർ സംപ്രേഷണം ആരംഭിക്കും. രണ്ടാഴ്ചക്കാലത്തെ ട്രയലിന് ശേഷം തുടർ പാഠഭാഗങ്ങളാണ് ജൂൺ 15 മുതൽ വിക്‌ടേഴ്‌സ് ചാനൽ വഴി ഒന്നു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളിൽ എത്തിക്കുന്നത്.
ക്ലാസ് ചലഞ്ചിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അധ്യാപകർ സമർപ്പിച്ച മാതൃകാ വീഡിയോക്ലാസുകൾ എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധന നടത്തി മികച്ച അധ്യാപകരെ വീഡിയോ ക്ലാസുകൾ എടുക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിനകം, വരുന്ന രണ്ടാഴ്ചക്കാലത്തെ സംപ്രേഷണത്തിന് ആവശ്യമായ വീഡിയോ ക്ലാസുകൾ തയാറായിട്ടുണ്ട്.

എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, കൈറ്റ്, എസ്.ഐ.ഇ.ടി എന്നീ വിദ്യാഭ്യാസ ഏജൻസികൾ തയാറാക്കുന്ന വീഡിയോ ക്ലാസുകൾ എസ്.സി.ഇ.ആർ.ടി ഫാക്കൽറ്റി അംഗങ്ങളുടെയും പുറമെനിന്നുള്ള വിദഗ്ധരുടെയും സംയുക്ത സൂക്ഷ്മ പരിശോധനയ്ക്കും ആവശ്യമായ എഡിറ്റിംഗിനും ശേഷമാണ് സംപ്രേഷണത്തിനായി വിക്‌ടേഴ്‌സ് ചാനലിന് കൈമാറുന്നത്. ഈ പ്രവർത്തനങ്ങൾ അവധി ദിവസങ്ങളിൽ പോലും എസ്.സി.ഇ.ആർ.ടിയിൽ പുരോഗമിക്കുകയാണ്. കൂടാതെ ഇതുവരെ സംപ്രേഷണം ചെയ്യാത്ത വിഷയങ്ങളുടെയും വീഡിയോ ക്ലാസുകൾ ഘട്ടംഘട്ടമായി തയാറാക്കും. ഇതിന്റെ ഭാഗമായി ഉർദു, സംസ്‌കൃതം, അറബിക് വിഷയങ്ങളുടെ വീഡിയോ ക്ലാസുകളും ജൂൺ 15ന് തുടങ്ങുന്ന ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tuesday, 19 May 2020

നാലാം ദിവസത്തെ പ്രൈമറി അധ്യാപക പരിശീലനം ക്ലാസ്സുകള്‍

 
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ഉൾച്ചേരൽ വിദ്യാഭ്യാസം എന്ന വിഷയത്തില്‍ സാം ജി ജോൺ സംസാരിക്കുന്നു

   
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ഭാഷ പഠനത്തിലെ ആധുനിക പ്രവണതകൾ എന്ന വിഷയത്തില്‍ അജി ഡി പി സംസാരിക്കുന്നു

Monday, 18 May 2020

റീഷ്മ ടീച്ചറുടെ അഭിമാനരേഖയും ക്യു.ആര്‍ കോഡും

2019-20 അധ്യയന വർഷത്തെ അവധിക്കാല അധ്യാപക പരിശീലനത്തിൽ നിന്നും ലഭിച്ച ആശയം ആയിരുന്നു അഭിമാനരേഖ. ഓരോ കുട്ടിയും അഭിമാനരേഖയിൽ ഉൾകൊള്ളാവുന്നതിലും ഒരുപാട് മുകളിൽ ആണ് നില്കുന്നത്.

              വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശം ആണ്‌. ഓരോ കുട്ടിയേയും ഓരോ യൂണിറ്റ് ആയി പരിഗണിച്ചു കൊണ്ടുള്ള പഠനമാണ് നാം വിഭാവനം ചെയുനതും. കുട്ടികളുടെ ആ അവകാശത്തെ അതിന്റെ തനിമ ഒട്ടും ചോർന്നു പോകാതെ നൽകുക എന്നത് തന്നെ ആണ്‌ നമ്മുടെ വിദ്യാലയങ്ങളുടെ ലക്ഷ്യം

മൂന്നാം ദിവസത്തെ പ്രൈമറി അധ്യാപക പരിശീലനം ക്ലാസ്സുകള്‍

 
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ എല്ലാപേരെയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ് എന്ന വിഷയത്തില്‍ ഡോ ഇ കെ കൃഷ്ണന്‍ സംസാരിക്കുന്നു

  
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ എല്ലാപേരെയും ഉള്‍ക്കൊള്ളുന്ന ഗണിത ക്ലാസ് എന്ന വിഷയത്തില്‍ കുഞ്ഞബ്ദുള്ള, രവികുമാര്‍ എന്നിവര്‍ സംസാരിക്കുന്നു

  
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ശാസ്ത്ര ബോധം ഉണര്‍ത്തുന്ന ശാസ്ത്രപഠനം എന്ന വിഷയത്തില്‍ ഡോ സി പി അരവിന്ദാക്ഷന്‍ സംസാരിക്കുന്നു

 
അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ ശാസ്ത്ര ബോധം ഉണര്‍ത്തുന്ന ശാസ്ത്രപഠനം എന്ന വിഷയത്തില്‍ ഡോ പുരുഷോത്തമന്‍ സംസാരിക്കുന്നു

Friday, 15 May 2020

രണ്ടാം ദിവസത്തെ പ്രൈമറി അധ്യാപക പരിശീലനം ക്ലാസ്സുകള്‍

 
ക്ലാസ് 4- അവധിക്കാല അധ്യാപക പരിവർത്തന പരിപാടി വിവര വിനിമയ സാങ്കേതിക വിദ്യ സ്‌കൂൾ വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ ഡോ സജി ഗോപിനാഥ് സംസാരിക്കുന്നു.

 
ക്ലാസ് 4-  അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയില്‍ വിവര വിനിമയ സാങ്കേതിക വിദ്യ സ്‌കൂൾ വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തിൽ കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത്‌ സംസാരിക്കുന്നു


 

അവധിക്കാല അദ്ധ്യാപക പരിവർത്തന പരിപാടി ഇംഗ്ലീഷ് പാർട്ട്‌ 1

 

അവധിക്കാല അദ്ധ്യാപക പരിവർത്തന പരിപാടി ഇംഗ്ലീഷ് part 2

 


Thursday, 14 May 2020

പ്രൈമറി അധ്യാപക പരിശീലനം ഒന്നാം ദിവസത്തെ ക്ലാസ്സുകള്‍


 

അവധിക്കാല അദ്ധ്യാപക പരിവര്‍ത്തന പരിപാടി (E&E4T/Enrich and enhancement program for teachers)Class 01

 
Dr Muralee Thummarukudy|school safety|അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 02

  

B. Ekbal|അവധിക്കാല അധ്യാപക പരിവർത്തന പരിപാടി class 03 Part 01 അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ ഡോ ബി ഇക്ബാൽ സംസാരിക്കുന്നു

 
അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ അമർ ഫെറ്റിൽ സംസാരിക്കുന്നു

  
അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ മുഹമ്മദ് അഷിൽ സംസാരിക്കുന്നു.

  
അവധിക്കാല അധ്യാപക പരിവർത്തന പരിപാടി ശുചിത്വം ആരോഗ്യം രോഗപ്രതിരോധം പരിസ്ഥിതി സംരക്ഷണം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ എലിസബത്ത് കെ ഇ സംസാരിക്കുന്നു.

Wednesday, 13 May 2020

അധ്യാപകരുടെ അവധിക്കാല പരിശീലനം 2020

ഉത്തരവുകളും മറ്റ് വിവരങ്ങളുംചുവടെ
 
അധ്യാപക പരിശീലനം കൈറ്റ് വിക്‌ടേഴ്‌സ് ചാനലിലൂടെയും ഓൺലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി പ്രൈമറി അധ്യാപകർക്കുള്ള പരിശീലനം 14 മുതൽ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 10.30നും ഉച്ചയ്ക്ക് 2.30 നുമാണ് പരിശീലനം തുടങ്ങുന്നത്.


14ന് രാവിലെ 'ക്ലാസ്മുറിയിലെ അധ്യാപകൻ' എന്ന വിഷയത്തെക്കുറിച്ച്  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ക്ലാസെടുക്കും. തുടർന്ന് പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും കാലത്തെ സ്‌കൂൾ സുരക്ഷയെക്കുറിച്ച് മുരളി തുമ്മാരക്കുടി ക്ലാസെടുക്കും. ഉച്ചയ്ക്ക് ശുചിത്വം, ആരോഗ്യം, രോഗപ്രതിരോധം കൊറോണയുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ ഡോ. ബി. ഇക്ബാൽ, ഡോ. മുഹമ്മദ് അഷീൽ, ഡോ. അമർ ഫെറ്റിൽ, ഡോ. എലിസബത്ത് എന്നിവർ ക്ലാസെടുക്കും.

 15ന് രാവിലെ സാങ്കേതിക വിദ്യയിലെ പുതിയ പ്രവണതകളെക്കുറിച്ച് ഡോ. സജി ഗോപിനാഥും വിവരവിനിമയ സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിൽ എന്ന വിഷയത്തെക്കുറിച്ച് കെ. അൻവർ സാദത്തും ക്ലാസെടുക്കും. ഉച്ചയ്ക്ക് ഇംഗ്ലീഷ് ഭാഷാപഠനത്തിലെ പുതിയ പ്രവണതകൾ ഡോ.പി.കെ. ജയരാജ് അവതരിപ്പിക്കും.

18ന് രാവിലെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഗണിത ക്ലാസ്മുറിയെക്കുറിച്ച് ഡോ. ഇ. കൃഷ്ണൻ, എം. കുഞ്ഞബ്ദുള്ള, രവികുമാർ. ടി.എസ് എന്നിവർ ക്ലാസെടുക്കും. ഉച്ചയ്ക്ക് ശാസ്ത്രബോധം ഉണർത്തുന്ന ശാസ്ത്രപഠനത്തെക്കുറിച്ച് ഡോ. സി.പി. അരവിന്ദാക്ഷൻ, പ്രൊഫ. കെ. പാപ്പുട്ടി, ഡോ. പി.വി. പുരുഷോത്തമൻ എന്നിവർ ക്ലാസെടുക്കും.

Tuesday, 17 March 2020

Basic ICT Training for Primary Teachers

 
കൊറോണ ഭീഷണിയെ തുടര്‍ന്ന് സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ നിര്‍ത്തി വെച്ച സാഹചര്യത്തില്‍ അവധിക്കാല അധ്യാപക പരിശീലനത്തിന് മുന്നോടിയായി കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപകര്‍ക്കുള്ള ഐ.ടി പരിശീലനത്തിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. 
ട്രയിനിങ്ങ് രജിസ്ട്രേഷന്‍ ലിങ്ക് സമഗ്രയില്‍ HM ലോഗിനില്‍ ലഭിക്കും. സമ്പൂര്‍ണ്ണ യൂസര്‍നാമവും പാസ്‌വേര്‍ഡുമുപയോഗിച്ച് സമഗ്രയില്‍ പ്രവേശിച്ചാല്‍ അതിലെ ICT Training എന്ന ലിങ്കില്‍ പ്രവേശിച്ചാണ് അധ്യാപകരെ രജിസ്റ്റര്‍ ചെയ്യിക്കേണ്ടത്. ഈ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട വിധം വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയല്‍ ചുവടെ ലിങ്കില്‍
 
രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  1. HM Loginല്‍ (സംബൂർണ്ണ യൂസർ) ആണ് ടീച്ചര്‍മാരെ രജിസ്റ്റര്‍ ചെയ്യേണ്ടത്
  2. എല്ലാ ടീച്ചര്‍മാര്‍ക്കും സമഗ്ര ലോഗിന്‍ ഉണ്ടെന്ന് ഉറപ്പാക്കണം
  3. 5 ദിവസ പരിശീലനം ആണ് 18നും 31നും ഇടയിലുള്ള തുടര്‍ച്ചയായ 5 ദിവസങ്ങള്‍ തിരഞ്ഞെടുക്കുക. ഈ ദിവസങ്ങളില്‍ അധ്യാപകര്‍ക്ക് എത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണം 
  4. അധ്യാപകരുടെ പേഴ്സണൽ ലോഗിനിൽ ICT TRAINING MODULE ലഭ്യമാണ്.
 Click Here for the Video Tutorial
Click Here to Login to Samagra 

Click Here to view Circular

Wednesday, 3 April 2019

അധ്യാപകർക്ക് അവധിക്കാല ഐ.ടി. പരിശീലനം; ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 16 വരെ

https://ict.itschool.gov.in/tms/tms2019/


Circular dtd 28/03/2019 User Guide 

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്)  നേതൃത്വത്തിൽ സ്‌കൂൾ അധ്യാപകർക്കായി നാല് ദിവസത്തെ പ്രത്യേക ഐ.ടി പരിശീലനം നൽകുന്നു.  3,500 ഓളം പരിശീലകരുടെ സേവനം പ്രയോജനപ്പെടുത്തി വിവിധ ജില്ലകളിലെ 1,500 പരിശീലന കേന്ദ്രങ്ങളിൽ ഒരേ സമയം 37,500 ഓളം അധ്യാപകർക്ക്  പരിശീലനം നൽകും. ഏപ്രിൽ 26 ന് ആരംഭിക്കുന്ന പരിശീലനങ്ങൾ മെയ് അവസാനവാരം വരെ നീണ്ടുനില്ക്കും.  ഏപ്രിൽ 16 നകം അധ്യാപകർ രജിസ്റ്റർ ചെയ്യണം.  കാഴ്ച്ചപരിമിതിയുള്ള അധ്യാപകർക്ക് പ്രത്യേക സോഫ്റ്റ്‌വെയർ അധിഷ്ഠിതമാക്കിയുള്ള ഐ.സി.ടി പരിശീലനവും ഒരുക്കിയിട്ടുണ്ട്. പരിശീലനത്തിൽ പങ്കെടുക്കുന്ന അധ്യാപകർക്ക്  താല്പര്യമുള്ള കേന്ദ്രവും ബാച്ചും തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം കൈറ്റ് വെബ്‌സൈറ്റിലെ  www.kite.kerala.gov.in ട്രെയിനിംഗ് മാനേജ്‌മെന്റ് സിസ്റ്റം 2019 വിഭാഗത്തിൽ ലഭ്യമാണ്.  ഈ സംവിധാനം വഴി അധ്യാപകർക്ക്  ഏത് ജില്ലയിലും പരിശീലനത്തിൽ പങ്കെടുക്കാം. ഓരോ ബാച്ചിലെയും നിശ്ചിത എണ്ണത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക്  അവസരം നല്കും. 
 

Wednesday, 23 May 2018

ജനറൽ സെഷൻ പരിശീലനങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെ....?


ഹലോ ഇംഗ്ലീഷ് പരിശീലനങ്ങളിൽ പങ്കെടുത്തവർക്ക് ജനറൽ സെഷൻ പരിശീലനങ്ങളിൽ പങ്കിട്ടവ അറിയാനായി ചുവടെയുള്ള ലിങ്കുകൾ ഉപയോഗിച്ച് ഡൌൺലോഡ് ചെയ്ത് വായിക്കാം..
എല്ലാ സ്റ്റാൻഡേർഡുകളിലേയും പൊതു സെഷനുകൾ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

1.അക്കാദമിക് മാസ്റ്റർ പ്ലാൻ
അനുരൂപീകരണം
ടാലന്റ് ലാബ്