Saturday 30 March 2019

GOVT ORDERS & CIRCULARS

Tuesday 19 March 2019

Anticipatory IncomeTax Calculator 2019-20

2019-20 സാമ്പത്തികവര്‍ഷത്തേക്കുള്ള ഏകദേശ ആദായനികുതി എത്രയെന്ന് കണക്കാക്കി സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യമാസം മുതല്‍ അടച്ച് തുടങ്ങേണ്ടതുണ്ടല്ലോ. പുതിയ ബഡ്‌ജറ്റ് നിര്‍ദ്ദേശപ്രകാരം നികുതി നിരക്കുകളിലുണ്ടായ മാറ്റം മൂലം ഒരു വിഭാഗം ജീവനക്കാര്‍ക്ക് നികുതിയില്‍ കുറവ് അനുഭവപ്പെട്ടേക്കാം. നികുതി നിരക്കില്‍ മാറ്റമില്ലെങ്കില്‍ പോലും സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40000 ആയിരുന്നത് 50000 രൂപയാക്കിയതിന്റെയും അ‍ഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് സെക്ഷന്‍ 87A പ്രകാരം നല്‍കിയിരുന്ന റിബേറ്റ് 12500 ആക്കിയതിന്റെയുമെല്ലാം പ്രയോജനം ലഭിക്കും. നികുതി കണക്കാക്കി Anticipatory Income Tax കണക്കാക്കുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
  • Click Here to Download TDS Calculator 2019-20 by Sri SudheerKumar T K
  • Click Here for EASYTAX Income Tax Calculator by Sri Babu Vadakkumchery

Annual Exam 2019 Answer Keys

 
CLASS VIII
CLASS IX
  •  SOCIAL SCIENCE (Sabu John P, SCUGVHSS,Pattanakkad, Cherthala)
  • Physics (Mal Med) ( Prepared by Smt NISHA VELAYUDHAN, A+ EDUCARE, Athanikkal)
  • Physics (Eng Med) ( Prepared by Smt NISHA VELAYUDHAN, A+ EDUCARE, Athanikkal)
  • Hindi  ( Prepared by Sri ASHOK KUMAR, GHSS Perumbalam ,Alappuzha) 

SITC FORUM PALAKKAD

GPF CLOSURE SOFTWARE 2019

 
General Provident Fund Closure Application Created Software January 2019 ,Developed by Sri C P Unnikrishnan ,Retired Driver ,Health Service .For Download the Software in  downloads :-

അധ്യാപകർക്ക് കെ-ടെറ്റ് പാസ്സാകുന്നതിന് 31/03/2019 വരെ സമയം

വിഷയം: K - TET 2018-19 അധ്യയന വർഷം എയ്ഡഡ് സ്കൂളിൽ നിയമിതരായ അധ്യാപകർക്ക് കെ-ടെറ്റ് പാസ്സാകുന്നതിന്  31/03/2019 വരെ സമയം അനുവദിച്ചിട്ടുള്ളതിനാൽ പ്രസ്തുത വിഷയത്തിൽ ഇതിനകം നിരസിക്കപ്പെട്ടിട്ടുള്ള നിയമനാംഗീകാര പ്രൊപ്പോസലുകൾ അപ്പലേറ്റ് ഉത്തരവ് കൂടാതെ തന്നെ പുനഃപരിഗണിച്ച് തീർപ്പ് കൽപ്പിക്കാൻ എല്ലാ ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകി

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്: വാര്‍ഷിക ക്യാമ്പ് മാര്‍ച്ച് 31 മുതല്‍ തിരുവനന്തപുരത്ത്

മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 7 വരെ തിരുവനന്തപുരത്ത് എസ് എ പി ക്യാമ്പില്‍  സംഘടിപ്പിക്കുന്ന സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളുടെ ഇക്കൊല്ലത്തെ വാര്‍ഷിക  മധ്യവേനലവധി ക്യാമ്പിന്‍റെ നടത്തിപ്പിന്  പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതലയോഗം  അന്തിമരൂപം നല്‍കി.  
ഏഴ് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ കുട്ടികള്‍ക്ക് പ്രചോദനം നല്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ദ്ധര്‍ ക്ലാസ്സെടുക്കും. 300 പെണ്‍കുട്ടികളും 300 ആണ്‍ കുട്ടികളും ഉള്‍പ്പെടെ 600 കേഡറ്റുകളും മറ്റ് ഉദ്യോഗസ്ഥരും ക്യാമ്പില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത്  പോലീസ് ആസ്ഥാനത്ത്  ചേര്‍ന്ന യോഗം പരിപാടിയുടെ നടത്തിപ്പിന് വിവിധ സബ്ബ് കമ്മറ്റികള്‍ക്ക് രൂപം നല്കി. എ ഡി ജി പി എസ് ആനന്ദകൃഷ്ണന്‍, ഐ ജി പി വിജയന്‍, ഡി ഐ ജി പി പ്രകാശ് തുടങ്ങിയവരും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

വി പി പ്രമോദ് കുമാര്‍
ഡെപ്യൂട്ടി ഡയറക്ടർ
പോലീസ് ഇൻഫർമേഷൻ സെൻ്റർ

ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 2015-16, 2016-17, 2017-18 വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിക്കാത്ത വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ സ്കൂൾ പ്രധാനധ്യാപകർ മുഖേന പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ആഫീസിൽ ലഭ്യമാക്കണമെന്ന് എല്ലാ ജില്ലാ വിദ്യാഭ്യാസ ആഫീസർമാർക്കും പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
                                       മേഖലാ ഡെപ്യൂട്ടി ഡയറക്ടർ

Tuesday 12 March 2019

GOVT ORDERS & CIRCULAR

Anticipatory Income Statement 2019-20


2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന്‍റെ ആരവങ്ങള്‍ അവസാനിച്ചു. ഇനി 2019-20 വര്‍ഷത്തിലേക്കുള്ള തയ്യാറെടുപ്പുകളാണ്. അടുത്ത വര്‍ഷത്തേക്കുള്ള നികുതി കണക്കാക്കി 12 ല്‍ ഒരു ഭാഗം 2019 മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ ഡിഡക്ട് ചെയ്യണം. പലരും ആന്‍റിസിപ്പേറ്ററി ടാക്സിനെ നിസാരമായി കാണുന്നവരുണ്ട്. ഇപ്പോള്‍ നികുതി വേണ്ട വിധം പിടിക്കാതെ അവസാന മാസങ്ങളില്‍ കൂട്ടി അടയ്ക്കാം എന്ന് കരുതുന്നവര്‍. അത്തരക്കാര്‍ക്കാണ് ആദായ നികുതി വകുപ്പില്‍ നിന്നും 234(B), 234(C) എന്നീ വകുപ്പുകള്‍ പ്രകാരം പലിശ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് വരുന്നത്. ഓര്‍ക്കുക നിങ്ങളുടെ ആകെ നികുതി 10,000 രൂപയില്‍ കൂടുതലാണെങ്കില്‍ നിര്‍ബന്ധമായും ഓരോ മാസത്തിലും ടി.ഡി.എസ്

എസ് എസ് എല്‍ സി പരീക്ഷ 2019 ഇന്‍വിജിലേറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

  • പരീക്ഷാ ഡ്യൂട്ടിയുള്ള അധ്യാപകര്‍ ഒരു മണിക്ക് തന്നെ സ്കൂളില്‍ എത്തിച്ചേരേണ്ടതാണ്.
  • പരീക്ഷാ ചുമതലയുള്ള റൂം ഏതെന്ന് രജിസ്റ്ററില്‍ കണ്ടെത്തി ഒപ്പിടേണ്ടതും ആ റൂമിലേക്കാവശ്യമായ മെയില്‍ അഡീഷണല്‍ ഷീറ്റുകള്‍ ഉള്‍പ്പെട്ട ഫയല്‍ ഏറ്റ് വാങ്ങേണ്ടതുമാണ്
  • പരീക്ഷാ ഹാളില്‍ ബന്ധുക്കളാരും പരീക്ഷ എഴുതുന്നില്ല എന്ന ഡിക്ലറേഷന്‍ ചീഫ് സൂപ്രണ്ടിന് നല്‍കണം
  • പരീക്ഷാ ഹാളില്‍ അധ്യാപകരോ അനധ്യാപകരോ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോവരുത്. ഫോണുകള്‍ കൈവശമുള്ളവര്‍ അത് ചീഫ് സൂപ്രണ്ടിനെ ഏല്‍പ്പിക്കേണ്ടതാണ്.
  • 1.30ന് ആദ്യ ബെല്‍ അടിക്കുമ്പോള്‍ അധ്യാപകര്‍ പരീക്ഷാ ഹാളില്‍ എത്തേണ്ടതാണ്.
  • വിദ്യാര്‍ഥികളെ ഹാള്‍ടിക്കറ്റുമായി ഒത്ത് നോക്കി അതത് സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ ഉറപ്പ് വരുത്തിയതിന് ശേഷം അറ്റന്‍ഡന്‍സ് ഷീറ്റില്‍ അവരുടെ ഒപ്പുകള്‍ വാങ്ങേണ്ടതാണ്
  • എല്ലാ കുട്ടികളുടെ കൈവശവും ഹാള്‍ ടിക്കറ്റ് ഉണ്ടെന്നു് ഉറപ്പ് വരുത്തുക.
  • മെയിന്‍ ഷീറ്റിലും അഡീഷണല്‍ ഷീറ്റിലും ചീഫ് സൂപ്രണ്ടിന്റെ മോണോഗ്രാം പതിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക

ചീഫ് /ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാര്‍ ശ്രദ്ധിക്കേണ്ടത്

  • ആദ്യദിവസം(മാര്‍ച്ച് 13) ന് രാവിലെ 11 മണിക്ക് ഇന്‍വിജിലേറ്റര്‍മാരുടെ യോഗം വിളിക്കണം. അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കണം
  • പരീക്ഷാ ദിവസങ്ങളില്‍ രാവിലെ വിദ്യാലയങ്ങളില്‍ എത്തുന്ന ചോദ്യപേപ്പറുകള്‍ ചീഫ് സൂപ്രണ്ട്, ടെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവര്‍ ചേര്‍ന്ന് ഏറ്റ് വാങ്ങേണ്ടതും അവ പരിശോധിച്ച് ശരിയെന്നുറപ്പ് വരുത്തിയതിന് ശേഷം ഇരട്ടതാഴുള്ള അലമാരിയില്‍ പൂട്ടി സീല്‍ വെക്കേണ്ടതാണ്. ഒരു താക്കോല്‍ ചീഫ് സൂപ്രണ്ടും മറ്റൊന്ന് ഡെപ്യൂട്ടി ചീഫുമാണ് സൂക്ഷിക്കേണ്ടത്. ചോദ്യപേപ്പറിന്റെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം.
  • കൂള്‍ ഓഫ് സമയം ആരംഭിക്കുന്നതിന് പത്ത് മിനിട്ട് മുമ്പ് അലമാരയില്‍ നിന്നും ചീഫ് സൂപ്രണ്ട് ഡെപ്യൂട്ടി ചീഫിന്റെ സാന്നിധ്യത്തില്‍ ചോദ്യപേപ്പറുകള്‍ പുറത്തെടുക്കണം. ഇവയും രജിസ്റ്ററില്‍ രേഖപ്പെടുത്തണം.
  • പുറത്തെടുത്ത ചോദ്യപേപ്പറുകള്‍ ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് എന്നിവരാണ് റൂമുകളില്‍ എത്തിക്കേണ്ടത് . ഇതിനായി മറ്റ് ജീവനക്കാരെ നിയോഗിക്കാന്‍ പാടില്ല
  • സ്ക്രൈബ് ആവശ്യമുള്ള വിദ്യാര്‍ഥികളുടെ സ്ക്രൈബുമാരായി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെ നിയോഗിക്കുകയും ഇവരുടെ ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡി ഇ ഒയില്‍ നിന്മും മുന്‍കൂട്ടി വാങ്ങേണ്ടതാണ്.
  • ഇന്റര്‍പ്രെട്ടര്‍ അനുവദിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്കായി LD വിഭാഗത്തിന് 8 പേര്‍ക്ക് ഒരു ഇന്റര്‍പ്രെട്ടറും മറ്റു വിഭാഗങ്ങളില്‍ 4 ഒരാളും എന്ന ക്രമത്തില്‍ ആണ് ഇന്റര്‍പ്രെട്ടറെ നിയോഗിക്കേണ്ടത്.
  • ഇന്റര്‍പ്രെട്ടര്‍ ഉള്ള പരീക്ഷാ മുറികളില്‍ ഇന്‍വിജിലേഷന്‍ ചുമതലക്ക് ഒരു അധ്യാപകനെ നിര്‍ബന്ധമായും നിയോഗിക്കണം
  • ഇന്‍വിജിലേഷന്‍ ഡ്യൂട്ടിക്ക് അധികമായി നിയോഗിക്കുന്ന അധ്യാപകരെ പൂര്‍ണ്ണമായും പരീക്ഷാ ചുമതലയില്‍ നിന്നും ഒഴിവാക്കരുത്. റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വേണം ഡ്യൂട്ടി നല്‍കേണ്ടത്.
  • അധിക സമയം അനുവദിച്ചിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു മണിക്കൂറിന് പത്ത് മിനിട്ട് എന്ന ക്രമത്തിലാവണം അധിക സമയം നല്‍കേണ്ടത്

SOCIAL SCIENCE - IX ANNUAL EVALUATION 2018-19 (VALUE POINT)


https://drive.google.com/file/d/1Yp4TkI3tuIhNngxZ6yisqxtp27_CzIl8/view?usp=sharing

Wednesday 6 March 2019

COMPASSIONATE LEVEL TRANSFER APPLICATION INVITED

https://drive.google.com/file/d/1ekQbINVXStS0Sj8BINNseES8h5DjBOvk/view?usp=sharing


സ്‌കൂൾ അദ്ധ്യാപകർക്ക് അന്തർജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

സർക്കാർ സ്‌കൂൾ അദ്ധ്യാപകരുടെ സഹതാപാർഹ സാഹചര്യത്തിലുള്ള അന്തർജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ജോലി ചെയ്യുന്ന ജില്ലയിലെ തസ്തികയിൽ മാർച്ച് 31 ന് അഞ്ച് വർഷം പൂർത്തിയാക്കിയ അദ്ധ്യാപകർക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ ആറ് മാസത്തിനുള്ളിൽ ലഭിച്ച മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സ്‌കൂൾ പ്രധാനാദ്ധ്യാപകന്റെ ശുപാർശയോടെ അപേക്ഷകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിൽ മാർച്ച് 25 ന് വൈകിട്ട് അഞ്ചുവരെ നൽകാം. അപേക്ഷയുടെ മാതൃക www.education.kerala.gov.in ൽ ലഭിക്കും.

Tuesday 5 March 2019

ഇന്ന് (5.03.19)ചേർന്ന Q I P യോഗ തീരുമാനങ്ങൾ

1. വിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ സ്കൂകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി ഏപ്രിൽ മാസത്തിൽ അധ്യാപകർ കുട്ടികളുടെ ഗൃഹസന്ദർശനം നടത്തും
 
2) 2019 - 20 വർഷത്തേക്കുള്ള അക്കാദമിക കലണ്ടർ ചർച്ച ചെയ്തു. 
  • സ്കൂളുകൾ, ഹയർ സെക്കൻററി - 203, വിഎച്ച്എസ്ഇ - 226. എന്നിങ്ങനെ അധ്യയന ദിനങ്ങളായിരിക്കും. അതിനു വേണ്ടി താഴെ തിയതികളിലിലുള്ള ശനിയാഴ്ചകൾ പ്രവർത്തി ദിവസമായിരിക്കും.
  • Aug 17, Aug 24, Aug 31, Oct 5, Jan 4, Feb 22. ഇതിൽ RTE നിഷ്കർഷിക്കുന്ന വിധം 220 തികയ്ക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശിച്ചു. 
 
3) 2019 ജൂൺ 3ന് പുതിയ അധ്യയന വർഷം ആരംഭിക്കും. 
  • മുസ്ലിം സ്കൂളുകളിൽ ജൂൺ 6.
4) ആറാം പ്രവൃത്തി ദിവസ കണക്കെടുപ്പ് ജൂൺ - 10
5) ഓണാവധി ആരംഭം സെപ്ത: 6.   സ്കൂൾ തുറക്കുന്നത്: സെ‌പ്ത: 16.
6) ക്രിസ്മസ് അവധി: ഡിസ: 20 മുതൽ 29 വരെ.
 
7) പരീക്ഷകൾ:
  • ഒന്നാം പാദ വാർഷികം: Aug 27 മുതൽ sep 27 വരെ  
  • അർധവാർഷികം :Dec 11-20.
  • വാർഷികം :മാർച്ച് 4 മുതൽ 13 വരെ (1 മുതൽ 9 വരെ ക്ലാസ്സുകൾക്ക് )
  • SSLC മോഡൽ പരീക്ഷ Feb 20 മുതൽ 28 വരെ)
  • SSLC, +2, VHSE മാർച്ച് 16 മുതൽ 30 വരെ
8) മേളകൾ:
  • കലോൽസവം : Dec 5 മുതൽ 8 വരെ
  • ശാസ്ത്രോൽസവം:  Nov 1 മുതൽ 3 വരെ
  • സ്പെഷ്യൽ കലോൽസവം, കായിക മേള: Oct 18 മുതൽ 20 വരെ
9) സ്കൂൾ കലോൽസവം:
  • സബ് ജില്ല Oct അവസാന വാരം, 
  • ജില്ല Nov ആദ്യവാരം, 
  • സ്കൂൾ തലം -Oct 18 മുതൽ 26 വരെ.
  • ശാസ്ത്രോൽസവം, കായികോൽസവം പിന്നീട് തീരുമാനിക്കും. 
10) LSS പരീക്ഷ 2020 ജനുവരി.
         - വിവരങ്ങൾക്ക് കടപ്പാട്

അടുത്ത വര്‍ഷം മുതല്‍ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ച്‌

തിരുവനന്തപുരം: അടുത്ത അധ്യായന വര്‍ഷം മുതല്‍ എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ച നടത്താന്‍ തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവില്‍ എസ്‌എസ്‌എല്‍സി പരീക്ഷകള്‍ അവസാനിച്ച ശേഷമാണ് ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ നടത്തുന്നത്. ഈ രീതിയാണ് മാറ്റുന്നത്.

അടുത്ത അധ്യയന വര്‍ഷം 203 പ്രവൃത്തി ദിവസങ്ങളായി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനും യോഗം തീരുമാനിച്ചു. 2019-20 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാസര്‍ഗോഡ് വേദിയാകും. ഡിസംബര്‍ അഞ്ച് മുതലാണ് കലോത്സവം തുടങ്ങുന്നത്.

CTET news: Application date extended by CTET

Last date for submission of online application form is 12.03.2019 upto 5.00 P.M and fee payment is 15.03.2019 upto 3.30 P.M

ഹയർസെക്കൻഡറി: പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരുടെ 2019-20 ലെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷകൾ ഓൺലൈനായി ഈ മാസം 22 മുതൽ സ്വീകരിക്കുമെന്ന് ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റം മാനദണ്ഡം വീണ്ടും പരിഷ്കരിച്ചു

ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ ഉത്തരവായി. സ്ഥലംമാറ്റം സംബന്ധിച്ച പരാതി ഉയർന്ന സാഹചര്യത്തിലാണ് 2017 ൽ  ഭേദഗതിചെയ്ത മാനദണ്ഡം ഉന്നതതല സമിതിയുടെ ശുപാർശയിൽ വീണ്ടും പരിഷ്കരിച്ചത്. ഈവർഷത്തെ സ്ഥലംമാറ്റ അപേക്ഷ 22മുതൽ ഏപ്രിൽ 10 വരെ ഓൺലൈനായി നൽകാം.

പുതുക്കിയ മാനദണ്ഡപ്രകാരം ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലം മാറ്റത്തിന് മുമ്പ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം നടത്തണം. പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം കാരണം ഏതെങ്കിലും അധ്യാപകന് സ്കൂൾ മാറ്റം അനിവാര്യമായി ജില്ലയിൽ അതേ വിഷയത്തിൽ ഔട്ട് സ്റ്റേഷൻ സർവീസ് ഏറ്റവും കുറഞ്ഞ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനെ മാറ്റി